കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ 48 ദിവസം പ്രായമായ കൈക്കുഞ്ഞുമായി തമിഴ്നാട് സ്വദേശി. റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ.എസ് രഞ്ജുവിന്റെ നേത്യത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺ കുഞ്ഞ് പ്ലാറ്റ്ഫോമിൽ കിടക്കുന്നതായും തൊട്ടടുത്ത് തമിഴ് നാട് സ്വദേശിയേയും കാണുകയായിരുന്നു. ഭാര്യയോടൊപ്പം പിണങ്ങി കുട്ടിയുമായി തിരുനൽവേലിയിൽ നിന്നും കേരളത്തിലേക്ക് വന്നതാണെന്നും താൻ സ്വന്തം പിതാവാണെന്നും മുരുഗൻ മണി (35) അവകാശപ്പെട്ടു. എന്നാൽ പിതാവാണെന്ന് സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനാലും കുഞ്ഞ് അവശ നിലയിൽ ആയതിനാലും കുഞ്ഞിനെ റെയിൽവേ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറി. സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജു, എസ്ഐ മനോജ് കുമാർ, പാർവതി, രഞ്ചിത്ത് കെ ആർ, രജീഷ് കുമാർ, സുമേഷ് എന്നിവർ ചേർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറിയത്.
Read MoreCategory: Loud Speaker
തമിഴ്നാടിനെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള പാത! യുദ്ധത്തിന്റെ ഓർമകളിൽ നിറഞ്ഞ് എസ്കേപ്പ് റോഡും
മൂന്നാർ: യുദ്ധത്തിന്റെ വിനാശകരമായ കെടുതികളെക്കുറിച്ചുള്ള വാർത്തകൾ ലോകമെങ്ങും ഉയരുന്പോൾ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമകളിൽ ഗ്രേറ്റ് എസ്കേപ്പ് റോഡ്. യുദ്ധവേളയിൽ ജീവൻ രക്ഷിക്കാൻ ഇംഗ്ലീഷുകാർ ഉപയോഗിച്ചത് മൂന്നാറിലൂടെയുള്ള ഈ പാതയാണ്. തമിഴ്നാടിനെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള റോഡാണ് ഈ പാത. മൂന്നാർ മലനിരകളിൽ തേയില കൃഷി വ്യാപിച്ചുതുടങ്ങിയ കാലത്തുതന്നെ ദക്ഷിണേന്ത്യയിലെ ദിണ്ടിഗൽ ജില്ലയെയും തമിഴ്നാട്ടിലെ തേനി ജില്ലയെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമിക്കണമെന്ന ആശയം ഉയർന്നു. 1864 ൽ ഡഗ്ലസ് ഹാമിൽട്ടണ് റിപ്പോർട്ട് സമർപ്പിക്കുകയും കൊടൈക്കനാലിലെ ചതുപ്പ് പ്രദേശമായ ബെരിജാമും പളനി മലനിരകളും സൈനിക കന്റോണ്മെന്റിനോ സാനിറ്റോറിയത്തിനോ ഏറ്റവും മികച്ച സ്ഥലമാണെന്ന് നിർദേശിക്കുകയും ചെയ്തു. ഫോർട്ട് ഹാമിൽട്ടണ് മിലിട്ടറി ഒൗട്ട്പോസ്റ്റ് പിന്നീട് അവിടെ നിർമിക്കുകയും ചെയ്തു. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റോഡുകളിൽ ഒന്നായി ഇതു മാറുകയും ചെയ്തു. 1900-ൽ മൂന്നാറിനും ടോപ്പ് സ്റ്റേഷനും…
Read Moreമണിക്കൂറിൽ ഏഴു മുതൽ എട്ട് ലക്ഷം രൂപ! രക്ഷാദൗത്യത്തിനും വൻ പണച്ചെലവ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് 250 സീറ്റുള്ള ഡ്രീം ലൈനർ വിമാനങ്ങള്‍
മുംബൈ: യുക്രെയ്നിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിൽ എത്തിക്കുന്നതിനു വരുന്ന ചെലവ് മണിക്കൂറിൽ ഏഴു മുതൽ എട്ട് ലക്ഷം രൂപ. ബോയിംഗ് 787 (ഡ്രീം ലൈനർ ) വിമാനത്തിലാണ് റുമേനിയ, ഹംഗറി രാജ്യങ്ങൾ വഴി ആളുകളെ ഇന്ത്യയിലെത്തിക്കുന്നത്. ഏകദേശം 1.10 കോടി രൂപയാണു രക്ഷാദൗത്യത്തിൽ വിമാനവാടക. തൊള്ളായിരത്തോളം പേർ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്. രണ്ടു സംഘം ജീവനക്കാരാണ് വിമാനങ്ങളിലുള്ളത്. ദീർഘദൂര യാത്രയായതിനാലാണ് രണ്ടു സംഘം ജീവനക്കാരെ ഉപയോഗിക്കുന്നത്. നിലവിൽ എയർ ഇന്ത്യയുടെ വിമാനങ്ങളാണു ബുക്കാറെസ്റ്റ് (റുമേനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിൽനിന്നു സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ വിമാനത്താവളത്തിലേക്ക് ഇരു സ്ഥലത്തുനിന്നും ആറു മണിക്കൂർ യാത്രയാണ് ഉള്ളത്. 250 സീറ്റുള്ള ഡ്രീം ലൈനർ വിമാനങ്ങളാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
Read Moreഓപ്പറേഷന് ഗംഗ! ആശ്വാസത്തണൽതേടി നമ്മുടെ മക്കൾ എത്തി; 47 വിദ്യാര്‍ഥികള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി
നെടുമ്പാശേരി: യുദ്ധക്കെടുതികളുടെ നടുവില്‍നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ഉറ്റവരുടെയും നാടിന്റെയും സ്നേഹനിര്‍ഭരമായ വരവേല്‍പ്പ്. “ഓപ്പറേഷന് ഗംഗ’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് യുക്രെയ്നില്‍നിന്നുള്ള ആദ്യസംഘം കൊച്ചിയിലെത്തിയത്. പ്രത്യേക രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ 47 വിദ്യാര്‍ഥികള്‍ നെടുന്പാശേരി വിമാ നത്താവളത്തിലെത്തി. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നായി ഇന്‍ഡിഗോ എയര്‍ലെന്‍സിന്റെ നാലു വിമാനങ്ങളിലായാണ് ഇവരെ നാട്ടിലെത്തിച്ചത്. മടങ്ങിയെത്തിയവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം മന്ത്രി പി. രാജീവ്, ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് 1.15ന് മുംബൈയില്‍ നിന്നെത്തിയ ആദ്യ വിമാനത്തില്‍ ബെക്സി, ജ്യോതിലക്ഷ്മി, അശ്വതി, ആദിത്യ, അഞ്ചല മരിയ, മേഘന, ഗ്രീഷ്മ റെയ്ച്ചല്‍, ലക്ഷ്മി, അക്ഷര രഞ്ജിത്, ദിലീന, കാര്‍ത്തിക വിനോദ്കുമാര്‍ എന്നീ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. വിമാനമിറങ്ങി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവര്‍ ബന്ധുക്കളെ കണ്ടതോടെ വിങ്ങിപ്പൊട്ടി. പലര്‍ക്കും മടങ്ങിയെത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാതെ കണ്ണു…
Read Moreഫോട്ടോ തന്നാല്‍ സുഹൃത്തുമായുള്ള പിണക്കം മാറ്റിക്കൊടുക്കാം..! മോർഫ് ചെയ്ത ചിത്രം കാട്ടി പെൺകുട്ടിയുടെ പണവും സ്വർണവും കവർന്ന മൂന്നുപേർ അറസ്റ്റിൽ
അടൂർ: പതിനാറുകാരിയായ പെൺകുട്ടിയെ ടെലഗ്രാം വഴി പരിചയപ്പെട്ടശേഷം ഫോട്ടോ കൈക്കലാക്കുകയും അത് മോർഫ് ചെയ്തു ഭീഷണിപ്പെടുത്തി മൂന്നു പവൻ സ്വർണവും 30000 രൂപയും അപഹരിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. എറണാകുളം പാനായിക്കുളം പൊട്ടൻകുളം പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് നിർമാല്യം വീട്ടിൽ അജിത് (21), പന്തളം നിർമാല്യം വീട്ടിൽ പ്രണവ് കുമാർ (21) എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുമായി ടെലഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അലക്സ് മറ്റൊരു സുഹൃത്തുമായുള്ള പിണക്കം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞാണ് ഫോട്ടോ കൈക്കലാക്കിയത്. ഇത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൈവശമില്ലാത്തതിനാൽ പെൺകുട്ടി കാലിൽകിടന്ന കൊലുസ് നൽകുകയും പിന്നീട് സ്വർണം മറ്റൊരാളെക്കൊണ്ട് പണയം വയ്പിച്ചും മറ്റും 10,000 രൂപ നൽകുയുമായിരുന്നു. അജിതും പ്രണവുമാണ് ഏനാത്തെത്തി പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും കൈപ്പറ്റിയത്. കൊലുസ്…
Read More48 വർഷം കഠിനതടവാണ് ശിക്ഷയെങ്കിലും..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച റോജിന്‍ ഈ ശിക്ഷ മതിയാകുമോ?
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 48 വർഷം കഠിനതടവാണ് ശിക്ഷയെങ്കിലും വിവിധ വകുപ്പുകളിലായി ഇവ 25 വർഷം അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു. തിരുവല്ല ഇരുവള്ളിപ്ര തിരുമൂലപുരം തോട്ടത്തിൽ മലയിൽ, റോജിൻ ടി. രാജു (28)വിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. പോക്സോ നാലാം വകുപ്പു പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക കഠിന തടവും, വകുപ്പ് ആറു പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വർഷം കഠിനതടവും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക കഠിനതടവും…
Read Moreടെക്കികള്‍ക്കായി പബ്ബും മദ്യശാലകളും ഒരുങ്ങുന്നു; ആവശ്യം ശക്തമാക്കി ഐടി കമ്പനികള്‍; മദ്യ കമ്പനികള്‍ക്ക് സന്തോഷം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ പുതിയ മദ്യ നയത്തില്‍ കണ്ടും നട്ട് മദ്യ കമ്പനികള്‍. സംസ്ഥാനത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെയും സഞ്ചാരികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും വരുമെന്ന് ഉറപ്പായതാണ് മദ്യ കമ്പനികള്‍ക്ക് സന്തോഷം പകരുന്നത്. ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അത് ഉടനെ നടപ്പിലാക്കാനാണ് സാധ്യത. ഉയര്‍ന്ന ബ്രാന്‍ഡുകള്‍ക്ക് നല്ലകാലമായിരിക്കുമെന്നും ഉറപ്പാണ്. മഹാമാരികാലത്ത് ജീവനക്കാരുടെ ടെന്‍ഷന്‍, ജോലിഭാരം എന്നിവയില്‍നിന്നെല്ലാം ആശ്വാസം പകരാന്‍ ഇത് അത്യാവശ്യമാണന്നാണ് വാദം. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്ക് ആകും ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഐടി പാര്‍ക്കിനുള്ളില്‍ ആകും പബ്ബുകള്‍. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ്ബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി…
Read Moreകാക്കനാട് ലഹരിമരുന്ന് കേസ്; ഷംസുദീൻ സേട്ടുവിന് പിന്നിൽ ആര്? അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി ഷംസുദീന്‍ സേട്ടില്‍നിന്ന് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. അന്വേഷണ സംഘം ഇയാളുമായി ചെന്നൈയില്‍ തെളിവെടുപ്പ് നടത്തുകയാണ്. ഷംസുദീന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് എക്സൈസ് സംഘത്തിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. ചെന്നൈ ട്രിപ്ലിക്കന്‍, തൊണ്ടിയാര്‍പെട്ട്, പല്ലാവരം, കുമ്മളമ്മന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഷംസുദീൻ മയക്കുമരുന്ന് കൈമാറിയ കേന്ദ്രവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയ വീടും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് അസി. എക്സൈസ് കമ്മീഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവ് ശേഖരിച്ചത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി വ്യാഴാഴ്ചയാണ് എക്സൈസ് സംഘം ചെന്നൈയില്‍ എത്തിയത്. ഇയാളില്‍നിന്ന് ലഹരിമരുന്ന് കൈമാറ്റത്തെ സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഇടപാടുകാര്‍ നല്കിയ 15 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്.…
Read Moreയുദ്ധം മൂന്നാം ദിവസം, ആക്രമണം കടുപ്പിച്ച് റഷ്യ; എന്തു ചെയ്യണമെന്നറിയാതെ മലയാളി വിദ്യാർഥികൾ; യുഎൻ സുരക്ഷാ കൗണ്‍സിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ
കീവ്: മൂന്നാം ദിവസവും കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനിൽക്കാൻ ശ്രമിക്കുകയാണ് യുക്രെയ്ൻ സൈന്യം. മൂന്നാം ദിനം ആക്രമണം ശക്തമാക്കിയ റഷ്യ താപവൈദ്യുതനിലയം ആക്രമിച്ചു. ഇവിടെ സ്ഫോടനങ്ങളും നടന്നു. അഞ്ചു വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത്. യുക്രെയ്നിന്റെ രണ്ടു കപ്പലുകളും തകർത്തു. ഒഡേസ തുറമുഖത്തു നങ്കൂരമിട്ടിരുന്ന രണ്ടു ചരക്കുകപ്പലുകളാണ് റഷ്യ തകർത്തത്. അതേസമയം, പ്രത്യാക്രമണത്തിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിനടുത്ത് വാസിൽകീവിലാണ് സൈനിക വിമാനം വെടിവച്ചിട്ടത്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു യുഎൻ സുരക്ഷാ കൗണ്‍സിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ.കൗണ്‍സിലിലെ 15 അംഗങ്ങളിൽ 11 പേരും യുഎസും അൽബേനിയയും ചേർന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ…
Read Moreയുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും; സുരക്ഷിതരായി മടങ്ങിയെത്തുന്നത് 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാർ
ന്യൂഡൽഹി: യുക്രെയിൻ ആക്രമണത്തെത്തുടർന്നു ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിൽ ആദ്യ സംഘം ഇന്നു ഉച്ചയോടെ രാജ്യത്തു മടങ്ങിയെത്തും. സംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാരാണ് ഉള്ളത്. റൊമാനിയ വഴി രണ്ടു വിമാനത്തിൽ ആയിട്ടാണ് ഇവർ ഇന്ത്യയിലേക്കു തിരിച്ചിട്ടുള്ളത്. ഹംഗറി വഴിയുള്ള രക്ഷാപ്രവർത്തനവും ഇന്നു തുടങ്ങും. അതേസമയം, യുദ്ധം കടുത്തതോടെ ഇതുവരെ യുക്രെയിനിൽനിന്നു പോരാൻ കഴിയാത്തവർ കടുത്ത ആശങ്കയിലാണ്. ആദ്യമൊക്കെ അധികൃതരുമായി സന്പർക്കവും ആശയവിനിമയവും ഉണ്ടായിരുന്ന പലർക്കും ഇപ്പോൾ അതു സാധിക്കുന്നില്ല എന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കുറെയേറെ ഇന്ത്യൻ വിദ്യാർഥികൾ രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്.അതേസമയം, കടുത്ത തണുപ്പും മറ്റും വിദ്യാർഥികൾക്കു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്ന് എങ്ങനെയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ എന്തു ത്യാഗം സഹിക്കാനും തയാറായിട്ടാണ് വിദ്യാർഥികൾ നിൽക്കുന്നത്. പലരും സാധനങ്ങളൊക്കെ തയാറാക്കി ഏതു നിമിഷവും യാത്രയ്ക്കു പുറപ്പെടാനായി ഒരുങ്ങിയിരിക്കുകയാണ്. അധികൃതരുടെ…
Read More