തലശേരി: കോടതി ബോംബ് വച്ച് തകർക്കുമെന്നും അഭിഭാഷകയുടെ തല തെറിപ്പിക്കുമെന്നും ഭീഷണിയുമായി കോടതി പരിസരത്ത് പോസ്റ്റർ പതിച്ചു. ഇന്നലെ വൈകുന്നേരം ആറിനുശേഷം തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്കു പുറത്ത് ശൗചാലയഭാഗത്തെ ചുമരിലാണ് കടലാസിൽ എഴുതി പതിച്ച പോസ്റ്റർ കാണപ്പെട്ടത്. വിവരമറിഞ്ഞ് പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ വരികളിൽ കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകയെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. കുടുംബകോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകയുമായി തർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഭീഷണി പോസ്റ്ററെന്നും അനുമാനിക്കുന്നു. പോരാട്ടം എന്നപേരിലാണ് പോസ്റ്ററെങ്കിലും മാവോവാദി സംഘടനകളമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
യുക്രെയ്നിൽ നിന്നൊരു വിദ്യാർഥി! കൊടും തണുപ്പും ഭക്ഷണ ക്ഷാമവും ആശങ്കപ്പെടുത്തുന്നു; കുടുങ്ങിയവരിൽ കടപ്പുറത്തെ ഇരട്ട സഹോദരിമാരും
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: കൊടും തണുപ്പും ഭക്ഷണ ക്ഷാമവും സ്ഫോടന ശബ്ദങ്ങളും ഏറെ പേടിപ്പെടുത്തുന്നുണ്ടെന്നു യുക്രെയ്നിൽ പ്രാണരക്ഷാർത്ഥം ബങ്കറിൽ കഴിയുന്ന മണപ്പാടം സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി അഖിൽ വിഷ്ണു പറഞ്ഞു. മൈനസ് നാലു ഡിഗ്രിയിലും താഴെയാണ് ബങ്കറിനുള്ളിലെ തണുപ്പ്. സുരക്ഷിത സ്ഥലങ്ങളിലേക്കു പെട്ടെന്നു മാറാൻ ആവശ്യപ്പെട്ടപ്പോൾ ഒന്നും എടുക്കാതെ താമസസ്ഥലത്തു നിന്നും ഓടുകയായിരുന്നു. ബ്രെഡ് പോലെയുള്ള ലഘു ഭക്ഷണങ്ങളും വെള്ളവും ഇപ്പോഴുണ്ട്. എന്നാൽ അതെല്ലാം ഏതുനിമിഷവും ഇല്ലാതാകാം. നിന്നുതിരിയാൻ ഇടമില്ലാത്ത വിധം ഭൂഗർഭങ്ങളിലെ ബങ്കറുകളെല്ലാം യുക്രെയ്നികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല. രോഗ ഭീഷണികളുമുണ്ട്. പുറത്ത് ഏതുസമയവും സ്ഫോടന ശബ്ദമാണ്. പുകപടലങ്ങൾ പ്രദേശമാകെ മൂടി. ശുദ്ധവായുവില്ല. എത്രയും വേഗം തങ്ങളെ രക്ഷപ്പെടുത്താൻ ബന്ധപ്പെട്ടവർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നാണ് അഖിൽ വിഷ്ണുവിന്റെയും മറ്റുള്ളവരുടെയും അപേക്ഷ. ബങ്കറുകൾക്കുള്ളിൽ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ പുറമെയുള്ളവരുമായി ബന്ധപ്പെടാൻ…
Read Moreഭീതി മുഴക്കി അപായ മണികള്‍; റഷ്യന്‍ ആക്രമണം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്കും; അണ്ടര്‍ഗ്രൗണ്ടിലും ആധിയോടെ മലയാളി വിദ്യാർഥികൾ
ഷാജിമോന്‍ ജോസഫ്കൊച്ചി: റഷ്യന്‍ ആക്രമണം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് ഒരുപടികൂടി അടുത്തതോടെ മലയാളികളുടെയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആധിയേറുന്നു. കീവിലും വിനിട്സ്യയിലും ടാര്ക്കീവിലുമൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതലായുള്ള മേഖലകളാണ് ഇവ. നിലവില്‍ ഇവരെ സുരക്ഷിതരായി ബങ്കറുകളിലേക്കും അണ്ടര്‍ ഗ്രൗണ്ടിലുള്ള മെട്രോ സ്റ്റേഷനുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ടെങ്കിലും റഷ്യന്‍ സൈന്യം കീവ് പടിച്ചാല് ഇവരെ പോളണ്ട് അതിര്‍ത്തിയിലെത്തിച്ച് നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. സ്വതവേ തണുപ്പു കൂടിയ യുക്രെയ്നില്‍ കൊടും തണുപ്പിലാണ് വിദ്യാര്‍ഥികള്‍ ഭൂഗര്‍ഭ അറകളിലെ തറയില്‍ കഴിയുന്നത്. ഇതിനുപുറമെ ഇടയ്ക്കിടെ മുഴങ്ങുന്ന അപായ അലാറവും കടുത്ത ഭീതിയും ആശങ്കയുമാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നതെന്ന് കേരളത്തില്‍നിന്ന് ഏറ്റവുമധികം വിദ്യാര്‍ഥികളെ അവിടേക്ക് പഠനത്തിന് അയയ്ക്കുന്ന പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അനിക്സ് എഡ്യൂക്കഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു. ലൈറ്റ് അണയ്ക്കണമെന്ന് പ്രാദേശിക…
Read Moreഹരിദാസനെ വെട്ടിയരിഞ്ഞത് “സൈലന്റ് കില്ലർ”; കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിലെ കുളിമുറിയിൽ രക്തക്കറ; സംശയത്തിന്റെ നിഴലിൽ ഒരു പോലീസുകാരനും
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54)നെ വെട്ടി കൊലപ്പെടുത്തിയ കേസന്വേഷണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഹരിദാസനെ വളഞ്ഞിട്ട് അക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് “സൈലന്റ് കില്ലർ’ എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടാത്തവനുമായ നാൽപ്പത്തിയഞ്ചുകാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ സൈലന്റ് കില്ലറെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം. സൈലന്റ് കില്ലർ ഒളിവിൽഹരിദാസനെ വക വരുത്തുന്നതിനായി ഒരു തെങ്ങു കയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം നിശബ്ദ കൊലയാളി ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഇന്ന് പുലർച്ചെ നാല് വരെ സംശയത്തിന്റെ നിഴലിലുള്ള അഞ്ച് പേരേയും ചോദ്യം ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കാണാമറയത്തുള്ള നിശബ്ദ കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന്…
Read Moreനിലവില്‍ പെന്ഷന് 1,40,000 രൂപ മാത്രം ! കൂടുതല്‍ പെന്ഷന് ആവശ്യപ്പെട്ട് മുന്‍ ജഡ്ജി ബാലകൃഷ്ണന് നായര്‍ സുപ്രീം കോടതിയില്‍…
നിലവിലുള്ള പെന്ഷന് പോരെന്നും കൂടുതല്‍ പെന്ഷന് അര്‍ഹതയുണ്ടെന്നും അവകാശപ്പെട്ട് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന് നായര്‍ സുപ്രീം കോടതിയില്‍. എന്നാല്‍, നിലവിലുള്ള ചട്ടപ്രകാരം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. നിലവില്‍ 1,40,000 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ട്. മരട് ഫ്ളാറ്റ് നഷ്ടപരിഹാര കമ്മറ്റി ചെയര്‍മാനാണു നിലവില്‍ ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍. ഹൈക്കോടതിയില്‍ ജഡ്ജിയായി വിരമിച്ചശേഷം 2010 മുതല്‍ അഞ്ചു വര്‍ഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) ചെയര്‍മാനായിരുന്നു അദ്ദേഹം. ഈ കാലയളവും സര്‍വീസ് കാലയളവില്‍ ഉള്‍പ്പെടുത്തി പെന്ഷന് പുതുക്കി നല്‍കണമെന്നാണു ബാലകൃഷ്ണന് നായരുടെ ആവശ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവു നല്കി. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കി. തുടര്‍ന്നാണ്
Read Moreയുദ്ധം മുറുകി; യുക്രെയിനിൽ എടിഎമ്മിനു മുന്നിൽ നീണ്ട ക്യൂ, കുടിവെള്ളത്തിനായി കാത്തുനിൽപ്പ്; ആശങ്കകൾ പങ്കുവച്ച് മലയാളി വിദ്യാർഥികൾ
ഷാജിമോൻ ജോസഫ് കൊച്ചി: മാർച്ച് രണ്ടിന് നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലെ രാവിലെ യുക്രെയ്നിലെ സംഘർഷ സാഹചര്യങ്ങൾ ദീപികയുമായി പങ്കുവയ്ക്കുന്പോൾ അങ്കമാലിയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി. എന്നാൽ തൊട്ടുപിന്നാലെ യുക്രെയ്നിലെ വിമാനത്താവളം അടച്ചുവെന്ന വാർത്ത വന്നതോടെ ആശ്വാസം ആശങ്കയ്ക്കു വഴിമാറി. രണ്ടു മണിക്കൂറിനുശേഷം വീണ്ടും വിളിക്കുന്പോൾ ആ വാക്കുകളിൽ യുദ്ധഭൂമിയിലെ ആശങ്കയും ഭീതിയുമെല്ലാം വായിച്ചെടുക്കാമായിരുന്നു. എടിഎമ്മിനു മുന്നിലും കുടിവെള്ളത്തിനായും മണിക്കൂറുകൾ കാത്തുനില്ക്കേണ്ടിവന്നതിന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നതിനിടെ, ഈ ഫോണ്‍ കോൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്നും യൂക്രെയിനിൽ നാലാം വർഷ മെഡിസിനു പഠിക്കുന്ന വിദ്യാർഥി പറഞ്ഞു. തുടർപഠനത്തെ ബാധിച്ചേക്കുമെന്നതിനാൽ പേരുവെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം. രണ്ടു വർഷം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. അടുത്തയിടെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോരാനിരുന്നതാണ്. ഓഫ് ലൈന്‍ ക്ലാസുകൾ ഉടൻ തുടങ്ങുമെന്നും അറ്റൻഡ് ചെയ്തില്ലെങ്കിൽ ഇന്റേണൽ മാർക്കിനെ ബാധിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞതിനാൽ യാത്ര…
Read Moreബെവ്കോ കോഡൗണുകളിലേക്ക് എക്സൈസ് ഉദ്യോഗസ്ഥർ വേണ്ട; സർക്കാരിന് വിശ്വാസം സിസിടിവി കാമറകളെ; ഉത്തരവിൽ പറയുന്ന കാരണം കേട്ടോ..!
സ്വന്തം ലേഖകന്‍ കോഴിക്കോട്: പുതുതായി സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യശാലകളിലും ഗോഡൗണുകളിലും ഉദ്യോഗസ്ഥരേക്കാള്‍ സര്‍ക്കാരിന് വിശ്വാസം സിസിടിവി കാമറകളെയെന്ന് ആക്ഷേപം. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 17 ബെവ്കോ ഗോഡൗണുകളില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കൂടുതല്‍ മദ്യശാലകള്‍ ഉള്‍പ്പെടെ തുറക്കാന്‍ സര്‍ക്കാര്‍ തുനിയുമ്പോഴും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ആനുപാതികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന എക്സൈസ് വകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഉത്തരവിൽ പറയുന്നത് സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയര്‍ഹൗസുകളിലും ഡിസ്ലറികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മദ്യ കമ്പനികളും എക്സൈസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തടയുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും പറയപ്പെടുന്നു. ബെവ്കോ വെയര്‍ഹൗസുകളില്‍ സിഐ, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസറുമാണു നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിന്റെ സാമ്പിള്‍ പരിശോധന, ഔട്ട്ലെറ്റുകളിലേക്കും…
Read Moreകൊല നടത്തിയത് പ്രഫഷണൽ ടീം! പോലീസുകാരന്റെ പങ്ക് ദുരൂഹം; കൊലപാതകത്തിന്റെ അന്വേഷണത്തിനിടയിൽ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ഹവാല തട്ടിപ്പ്
സ്വന്തം ലേഖകൻ തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസനെ (54) വെട്ടി കൊലപ്പെടുത്തിയത് പ്രഫഷണൽ ടീം. കണ്ണവം, പുത്തൻകണ്ടം, ചെമ്പ്ര ടീമുകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹരിദാസൻ വധക്കേസിന്റെ അന്വഷണത്തിനിടയിൽ പുത്തൻകണ്ടം ടീം കുടകിൽ ഒന്നരക്കോടിയുടെ ഹവാല പണം തട്ടിയെടുത്ത വിവരവും പുറത്ത് വന്നിട്ടുണ്ട്. പുത്തൻകണ്ടം ടീമിനെ തേടി കർണാടക പോലീസും തലശേരിയിലെത്തിയിട്ടുണ്ട്. കണ്ണവം ടീമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പുത്തൻകണ്ടം, ചെമ്പ്ര ടീമുകളും നിരീക്ഷണത്തിലാണ്. പോലീസുകാരനും പങ്ക് ? ഇതിനിടയിൽ സംഭവത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന പോലീസുകാരന്റെ റോൾ അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പോലീസുകാരൻ നടത്തിയ വാട്സ് ആപ്പ് കോൾ സംഭാഷണമാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും തമ്മിൽ നാല് മിനിറ്റാണ് സംസാരിച്ചിട്ടുള്ളത്. ബിജെപി നേതാവിന്റെ ഭാര്യാ സഹോദരി ഭർത്താവു…
Read Moreആ പരിശോധനയുടെ ഫലമെത്തി..! വധഗൂഢാലോചനാ കേസില്‍ ദിലീപിനെ അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും; ഫലം സൂചിപ്പിക്കുന്നത് ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നടന് നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. സൈബര്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ നീക്കം ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഫോണില്‍നിന്ന് നഷ്ടമായ രേഖകള്‍ക്കായി കൂടുതല്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കോടതിയുടെ അനുവാദം തേടും. ഫോണുകള്‍ കോടതിക്കു സമര്‍പ്പിച്ചതിന്റെ തലേന്ന്…
Read Moreപുറത്തായതു വൻ സുരക്ഷാവീഴ്ച! എടിഎം മോഷണം നടത്തിയത് രാജ്യത്തിന്റെ പലയിടങ്ങളില്‍; പുതുക്കാട് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പുതുക്കാട് : എടിഎം കവർച്ചക്കേസിൽ പ്രതികൾ പിടിയിലായതോടെ എടിഎമ്മുകളിലെ വലിയ സുരക്ഷാവീഴ്ച കൂടിയാണ് പുറത്തായത്. കഴിഞ്ഞ ജനുവരി 23ന് പുലർച്ചെയാണ് പുതുക്കാട് ദേശീയപാതയോരത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 1,27,500 രൂപ മോഷണം പോയത്. സംഭവം നടന്ന് ഒരുമാസത്തോളമെത്തിയപ്പോഴാണ് ബാങ്ക് സംഭവം അറിഞ്ഞത്. ഈമാസം16നു പുതുക്കാട് പോലീസ് കേസെടുത്തു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതികൾ വലയിലായത്. രാജ്യത്തു പലയിടങ്ങളിൽ എടിഎം മോഷണം നടത്തിയിട്ടുള്ള പ്രതികൾ ആദ്യമായി പിടിയിലായതു പുതുക്കാട് പോലീസിന്റെ വലയിലാണ് എന്നതും അന്വേഷണ സംഘത്തിന് അഭിമാനകരമായി. ഒപ്പംതന്നെ ബാങ്കുകളിലെ സാങ്കേതിക വിദഗ്ധർക്കുപോലും കണ്ടെത്താനാകാത്ത സുരക്ഷാവീഴ്ച കൂടി പ്രതികളുടെ അറസ്റ്റോടെ പുറത്തുവന്നു. അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെട്ടതായി പരാതി രജിസ്റ്റർ ചെയ്താൽ കൂടുതൽ അന്വേഷണങ്ങളില്ലാതെ ഇതു മടക്കിനൽകുന്ന രീതിയാണ് ബാങ്കുകൾ പിൻതുടരുന്നത്. ഇതു തട്ടിപ്പുകാർ മുതലാക്കുന്നതു ബാങ്ക് പലപ്പോഴും തിരിച്ചറിയുന്നില്ല. എടിഎമ്മുകളിലെ മെഷീനുകളുടെ കാലാവധി പരമാവധി ഏഴു…
Read More