കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി തനിക്ക് തൊഴില്‍പരമായ ബന്ധം മാത്രമേ ഉള്ളുവെന്ന് നടി ശ്രുതി ലക്ഷ്മി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നല്‍കിയതായി സൂചന. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മോന്സന് സംഘടിപ്പിച്ച ചടങ്ങുകളില്‍ പങ്കെടുത്തതിന് നടിക്കു ലഭിച്ച പ്രതിഫലം സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത നടി നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സനുമായി നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇഡി ചോദിച്ചത്. മോന്‍സന്റെ ശിപാര്‍ശ പ്രകാരം മറ്റു ചില ചടങ്ങുകളിലും നടി പങ്കെടുത്തിട്ടുണ്ട്. മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കായി പോയിരുന്നതായി ശ്രുതി ല്ക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
Read MoreCategory: Loud Speaker
കൗമാരക്കാരിലെ മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം! കൗമാരക്കാരിലെ ലഹരി ഉപയോഗത്തെ തടയാൻ “മുക്തി’ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്
കോട്ടയം: ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരെ രക്ഷിക്കാൻ കോട്ടയം ജില്ലാ പോലീസിന്റെ മുക്തി പദ്ധതിയിലേക്ക് വിളിക്കു. ജില്ലയിൽ നിന്നും കൗമാരക്കാരായ നിരവധി പേർ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെ ഇത്തരക്കാരെ രക്ഷിക്കുന്നതിനായി ജില്ലാ പോലീസ് ദ്രുതകർമ പദ്ധതിയായ മുക്തി നടപ്പാക്കുന്നത്. ആഘോഷ വേളകളിലാണ് കൗമാരക്കാർ കഞ്ചാവും മയക്കുമരുന്നുമുൾപ്പെടെയുള്ളവ ഉപയോഗിച്ചു തുടങ്ങുന്നത്. പീന്നിട് ഇവ നിർത്താൻ സാധിക്കാതെ വരുന്നു. ദിവസങ്ങൾ കഴിയുന്നതോടെ ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നതിനു കൈയിലുള്ള പണം തികയാതെ വരും. ഈ സാഹചര്യത്തിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെയുള്ള ആക്രമ സംഭവങ്ങളിലേക്കു കടക്കും. കൗമാരക്കാരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ നിരീക്ഷണമെന്നാണ് പോലീസ് പറയുന്നത്. ലഹരി അടിമപ്പെടുന്നവരെ ചികിത്സയിലുടെ മാത്രമേ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ കഴിയു. മയക്കു മരുന്നിന് അടിമപ്പെട്ട് ക്വട്ടേഷൻ പ്രവർത്തനവും മയക്കുമരുന്നിന്റെ വാഹകരായി കുറ്റവാളികളാകുന്ന കൗമാരക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ഇത്തരക്കാരെ കണ്ടെത്തി ആരോഗ്യ…
Read Moreഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും! വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷൻ
അമരാവതി: 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ ബിജെപിക്ക് ഒരു കോടി വോട്ട് ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് 70 രൂപയ്ക്ക് മദ്യം നൽകുമെന്ന വാഗ്ദാനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു. വിജയവാഡയിൽ പാർട്ടിയുടെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് വീരരാജു ഇക്കാര്യം അറിയിച്ചത്. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാർട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും. നിലവിൽ ക്വാർട്ടർ ബോട്ടിലിന് 200 രൂപയാണ് സംസ്ഥാന സർക്കാർ വാങ്ങുന്നത്. എന്നാൽ നല്ല മദ്യം കിട്ടാനുമില്ല. മോശം മദ്യം നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വീരരാജു പറഞ്ഞു.
Read Moreഗുണ്ടകളെ നിയന്ത്രിക്കാൻ ആരുമില്ല? തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് വെട്ടേറ്റ നന്ദു പറഞ്ഞു. ബൈക്കിലെത്തിയ രണ്ടു പേരാണ് നന്ദുവിനെ ക്രൂരമായി മർദിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
Read Moreബൂസ്റ്റർ ഡോസ്; രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിന് 60 വയസിന് മുകളില്‍ പ്രായ മുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്ര ട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മറ്റു രോഗങ്ങളുള്ള 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ മുന്‍ക രുതല് ഡോസ് നല്‍കാമെന്ന് യോഗത്തില്‍ തീരുമാനമായി. എങ്കിലും വാക്സിന് എടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ അഭിപ്രായം തേടണം. പൂര്‍ണമായും വാക്സിനേഷന് എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗ ങ്ങളുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ രജി സ്റ്റര്‍ ചെയ്യാമെന്ന് ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയുക യുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍…
Read Moreകെ റെയില്‍ വേണോ..? സിപിഎം സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് സംശയം ; സംസ്ഥാന സെക്രട്ടറി എന്തു മറുപടി പറയുമെന്ന് ആകാംക്ഷ…
പത്തനംതിട്ട: കേരളത്തെ കീറിമുറിച്ച് അതിവേഗ പാത ആവശ്യമുണ്ടോയെന്ന ചോദ്യവുമായി സിപിഎം സമ്മേളന പ്രതിനിധികള്‍. അടൂരില്‍ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പദ്ധതി ബാധിത മേഖലകളില്‍ നിന്നെത്തിയ പ്രതിനിധികളാണ് സംശയം ഉന്നയിച്ചത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടെന്നും പദ്ധതി നിര്‍ബന്ധപൂര്‍വം അടിച്ചേല്പിച്ചാല് രാഷ്ട്രീയമായി എല്‍ഡിഎഫിനു നഷ്ടമാകുമെന്നും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. മല്ലപ്പള്ളി, ഇരവിപേരൂര്‍ ഏരിയാ പ്രതിനിധികളാണ് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച ആശങ്കകള്‍ക്ക് ഇന്ന് മറുപടി പറയും. പോലീസിനെതിരെയും സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ അല്ല പോലീസിന്റെ പ്രവര്‍ത്തനമെന്നായിരുന്നു ആക്ഷേപം. ഭരണം ഉള്ളപ്പോള്‍ പോലും പോലീസിനുമേല്‍ സ്വാധീനം ഇല്ലാത്ത സാഹചര്യം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരുവല്ല സന്ദീപ് കൊലക്കേസില്‍പോലും പോലീസ് സ്വീകരിച്ച പല നിലപാടുകളോടും യോജിക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്കെതിരെ പാര്‍ട്ടി…
Read Moreചവറയിൽ വാൻ മിനി ബസിലിടിച്ചു! നാലുപേർ മരിച്ചു; 22 പേർക്ക് പരിക്ക്;മരിച്ചവർ മത്സ്യത്തൊഴിലാളികൾ
ചവറ: വാൻ മിനി ബസിലിടിച്ചു നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.തമിഴ്നാട് – തിരുവനന്തപുരം അതിർത്തിയായ പുല്ലുവിള സ്വദേശികളായ കരുണാംബരൻ(56), ബർകുമൻ (46), തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബിജു (35), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മിനി ബസ് യാത്രക്കാരായ അടിമലത്തുറ സ്വദേശി റോയി (26), മാർത്താണ്ഡം സ്വദേശി വർഗീസ് (40 ) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 20 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 12.40ന് ഇടപ്പള്ളി കോട്ടയ്ക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്. കൊല്ലത്തേക്ക് പോകുകയായിരുന്ന വാൻ ഒരു കാറിൽ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു . നാട്ടുകാരും പോലീസും, അഗ്നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ…
Read Moreകെഎസ്ആർടിസിക്ക് എന്താ കൊന്പുണ്ടോ ? തങ്ങൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് സ്വകാര്യബസുടമകൾ ചോദിക്കുന്നത്…
കോട്ടയം: ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ സ്വകാര്യ ബസുടമകൾ. നിയമം തങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണെന്നും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടു. ഇതോടെ അവധി ദിവസ സർവീസിനെ ചൊല്ലി ബസ് പോര് മുറുകിയിരിക്കുകയാണ്. ജില്ലയിലെ മിക്ക റൂട്ടുകളിലും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസുകൾക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതും. പാലാ- വലവൂർ-ഉഴവർ, പാലാ-രാമപുരം, പാലാ-പളളിക്കത്തോട്- കൊടുങ്ങൂർ, പാലാ-അയർക്കുന്നം-മണർകാട് റൂട്ട്, കോട്ടയം-ചേർത്തല, പാലാ-പൊൻകുന്നം തുടങ്ങിയ റൂട്ടുകളിലാണ് ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്താത്തത്. കെകെ റോഡിലും സ്വകാര്യ ബസുകൾ കുറവാണ്. ഈ റൂട്ടുകളിലെ യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു ടാക്സി വാഹനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ആശുപത്രി യാത്രക്കാർക്കാണ്…
Read Moreകുടിച്ച് മറിഞ്ഞ് കേരളം! ക്രിസ്മസിന് ബെവ്കോ മാത്രം വിറ്റത് 65.88 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് ബെവ്കോയിൽ മാത്രം വിൽപ്പന നടന്നത് 65.88 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 55 കോടിയുടെ മദ്യക്കച്ചവടമാണ് നടന്നത്. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ 73.53 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്. മദ്യവില്‍പ്പനയില്‍ ചാലക്കുടിയാണ് രണ്ടാം സ്ഥാനത്ത്. 70.72 ലക്ഷത്തിന്റെ കച്ചവടമാണ് ചാലക്കുടിയിലെ ഔട്ട്ലെറ്റില് നടന്നത്. 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുടയാണ് മൂന്നാം സ്ഥാനത്ത്. ക്രിസ്മസ് ദിനത്തിൽ ബെവ്കോയ്ക്ക് പുറമേ കൺസ്യൂമർ ഫെഡ് ഔട്ട് െലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്കുകൂടി കൂട്ടുമ്പോൾ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ആകെ 265 മദ്യഷോപ്പുകളാണ് ബിവ്റേജസ് കോര്‍പറേഷനുള്ളത്. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിനു മലയാളി കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.
Read Moreആലുവയിൽ എംഡിഎംഎ പിടികൂടിയ സംഭവം! കുടുങ്ങിയത് ഹാമർ ത്രോ ദേശീയ താരം
ആലുവ: പുതുവത്സരാഘോഷങ്ങൾക്കായി എംഡിഎംഎ ലഹരിമരുന്ന് ഡൽഹിയിൽനിന്നും ട്രെയിൻ മാർഗം ആലുവയിലെത്തിച്ച സംഘത്തിലെ പ്രധാനി ഹാമർ ത്രോ ദേശീയ മെഡൽ ജേതാവ്. കൊടകരയിലെ സ്വകാര്യ കോളജിൽ പഠിക്കുമ്പോൾ കായിക താരമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ സുഭാഷും കൂട്ടാളി സൈനുലാബുദീനുമാണ് ഇന്നലെ എക്സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്. എംഡിഎംഎ എന്ന മാരക ലഹരിമരുന്ന് പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിലായിരുന്ന സംഭവം. തൃശൂർ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തത്തുടർന്നായിരുന്നു റെയിൽവേ സ്റ്റേഷനിലെ പരിശോധന. മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിൽനിന്നു കൊണ്ടുവരികയായിരുന്നു ലഹരി മരുന്ന്. പുതുവൽസര ആഘോഷം മുന്നിൽക്കണ്ട് കൊണ്ടുവന്നതാണ് രാസ ലഹരിവസ്തുവെന്നു പ്രതികൾ എക്സൈസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള രാഹുൽ സുഭാഷ് ലഹരി മാഫിയയിലെ കണ്ണിയാണ്. ഡൽഹിയിൽ കായിക പരിശീലനത്തിനെത്തിയ രാഹുലും കൂട്ടാളിയും മടക്കയാത്രയിൽ…
Read More