ഓ​ണ്‍​ലൈ​ന്‍ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ച്ച യു​വ​തിക്കു ഭീ​ഷ​ണി! യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ത​ട്ടാ​ന്‍ നീ​ക്കം

തി​രു​വ​ല്ല: ഓ​ണ്‍​ലൈ​നി​ലൂ​ടെ 10000 രൂ​പ വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​ച്ച യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ത​ട്ടാ​ന്‍ നീ​ക്കം. പ​രാ​തി​യി​ല്‍ യു​പി സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രി​ങ്ങ​ര സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഓ​ണ്‍​ലൈ​നി​ല്‍ നി​ന്നു ല​ഭി​ച്ച ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് യു​വ​തി ഒ​രു​വ​ര്‍​ഷം മു​മ്പ് യു​വ​തി യു​പി സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നു 10000 രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പ​ണം തി​രി​കെ അ​ട​യ്ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 25നു ​യു​വ​തി​ക്ക് യു​പി​യി​ല്‍ നി​ന്നും ഒ​രു ഫോ​ണ്‍ കോ​ള്‍ എ​ത്തി. ഓ​ണ്‍​ലൈ​ന്‍ വ​ഴി വീ​ണ്ടും 10000 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി ഇ​തു നി​ര​സി​ച്ച​തോ​ടെ ഫോ​ണി​ലെ ഫോ​ട്ടോ​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി. പ​ണം ന​ല്‍​കാ​തെ വ​ന്ന​തോ​ടെ യു​വ​തി​യു​ടേ​തെ​ന്ന ത​ര​ത്തി​ല്‍ മോ​ര്‍​ഫ് ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ണു​ക​ളി​ലെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി…

Read More

മാ​താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെണ്‍കുട്ടിയോട് ചെയ്തത് കൊടും ക്രൂരത ; ക്രൂരകൃത്യത്തിന് പിന്നില്‍ ദത്തെടുത്ത് വളര്‍ത്തിയ സഹോദരന്‍

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സ​രി​ത വി​ഹാ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യാ​യ റു​ക്‌​സ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഒ​രു ആ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത് വ​ള​ര്‍​ത്തി​യി​രു​ന്നു. ഇ​യാ​ളാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ക​ഴു​ത്ത​റ്റ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ. ഏ​ക​ദേ​ശം 10 വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ ഷാ​ൻ മു​ഹ​മ്മ​ദ്(32) എ​ന്ന ആ​ൺ​കു​ട്ടി​യെ തെ​രു​വി​ൽ നി​ന്നു​മെ​ടു​ത്ത് വ​ള​ർ​ത്തി​യ​ത്. അ​ന്ന് മു​ത​ൽ ഇ​വ​ർ മൂ​ന്നു​പേ​രും ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ ഷാ​ൻ മു​ഹ​മ്മ​ദ് പ​തി​വാ​യി ഇ​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. റു​സ്ക​റി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ ദി​വ​സം മാ​താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി. ഇ​തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ റു​സ്ക​റി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

പൂവാലൻമാർ സൂക്ഷിച്ചോ;  പെ​ങ്ങ​ന്മാ​രെ പോ​ലീ​സ് പ​ഠി​പ്പി​ക്കും പ​ഞ്ച് ഇ​ടി ഇടിക്കാനുള്ള “അ​ടി ത​ട’

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: പൂ​വാ​ല​ന്മാ​രെ​യും ഞ​ര​ന്പു രോ​ഗി​ക​ളെ​യും നേ​രി​ടാ​ൻ പെ​ങ്ങ​ന്മാ​ർ ഇ​നി​യും കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ ത​പ്പി ന​ട​ക്ക​ണ്ട. പെ​ങ്ങ​ന്മാ​രെ കേ​ര​ളാ പോ​ലീ​സ് അ​ടി ത​ട പ​ഠി​പ്പി​ക്കും. ന​ല്ല പ​ഞ്ച് ഇ​ടി പ​രി​പാ​ടി​യു​മാ​യി കേ​ര​ളാ പോ​ലീ​സി​ലെ മാ​മ​ന്‍​മാ​ർ ഇ​ന്നു മു​ത​ൽ നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തും. ഓ​ൺ​ലൈ​ൻ ട്യൂ​ട്ടോ​റി​യ​ലു​മാ​യി. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടാ​ൻ സ്ത്രീ​ക​ളെ പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നാ​യാ​ണ് കേ​ര​ളാ പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം വീ​ഡി​യോ ട്യൂ​ട്ടോ​റി​യ​ലു​ക​ൾ തു​ട​ങ്ങു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​ന രീ​തി​യി​ൽ ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഇ​ന്നു മു​ത​ൽ പോ​ലീ​സ് എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ട്ട​ൻ റെ​യ്സ​ർ വീ​ഡി​യോ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി.ടി. അ​രു​ൺ ആ​ണ് അ​ടി ത​ട പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ആ​ശ​യം. തി​രു​വ​ന​ന്ത​പു​രം വ​നി​താ സ്വ​യം​പ്ര​തി​രോ​ധ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ജ​യ​മേ​രി, സു​ൽ​ഫ​ത്ത്, അ​നീ​സ്ഖാ​ൻ, അ​തു​ല്യ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ലൂ​ടെ…

Read More

മെട്രോയെക്കാൾ വേഗം മെട്രോമാന്…! പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു; സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷി​ച്ചെ​ന്ന് മെ​ട്രോ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ജീ​വ രാ​ഷ്ട്രീയം ഉ​പേ​ക്ഷി​ച്ചെ​ന്ന് മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ൽ നി​ന്നും പാ​ഠം പ​ഠി​ച്ചു​വെ​ന്നും എ​ന്നാ​ൽ രാ​ഷ്ടീയം പൂർണമായും ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് അ​ർ​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​നി സ​ജീ​വ​മാ​യു​ണ്ടാ​കി​ല്ല. പ്ര​വ​ർ​ത്തി​ക്കാ​ൻ മോ​ഹ​മി​ല്ല, വ​യ​സ് തൊ​ണ്ണൂ​റാ​യി, തൊ​ണ്ണൂ​റാ​മ​ത്തെ വ​യ​സി​ൽ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കേ​റി​ചെ​ല്ലു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ‌​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന തോ​ന്ന​ൽ ഇ​ല്ല. അ​ന്ന് ത​നി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ നി​രാ​ശ തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം മ​ന​സ്തു​റ​ന്നു. കെ ​റെ​യി​ൽ പ​ദ്ധ​തി​യെ​യും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. കെ ​റെ​യി​ല്‍ ഇ​പ്പോ​ള്‍ പ്രാ​യോ​ഗി​ക​മ​ല്ല. സ​ര്‍​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രും. കെ ​റ​യി​ല്‍ വ​ന്‍ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന തു​ക ക​ണ​ക്കാ​ക്ക​ണം. പ​ദ്ധ​തി​ക്ക് വ​ലി​യ തു​ക വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

പി​ജി ഡോ​ക്ട​ർ​മാ​ർ അ​ത്യാ​ഹി​ത​വി​ഭാ​ഗം ബ​ഹി​ഷ്ക​ര​ണം ഒ​ഴി​വാ​ക്കി; സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ വ​ഴി​തെ​ളി​യു​ന്നു

തിരുവനന്തപുരം: ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്മേ​ൽ പി​ജി ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ വ​ഴി തെ​ളി​യു​ന്നു. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പി​ജി ഡോ​ക്ട​ർ​മാ​ർ ഇ​ന്നു​മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്ക് ക​യ​റും. പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ഇ​ന്ന് പ​തി​നാ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. അ​ത്യാ​ഹി​ത​വി​ഭാ​ഗം ബ​ഹി​ഷ്ക​ര​ണം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യം​കൂ​ടി ത​ങ്ങ​ളു​ടെ മൃ​ദു​സ​മീ​പ​ന​ത്തി​ന് ഉ​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ക​ടു​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. പ​ല​രും ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന​തി​നു​വേ​ണ്ടി പു​റ​ത്ത് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. പ​ല​രും ചി​കി​ത്സ ല​ഭി​ക്കാ​തെ തി​രി​കെ പോ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി അ​വ​സാ​ന നി​മി​ഷം വ​രെ പോ​രാ​ട്ടം എ​ന്ന സ​മീ​പ​ന​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ങ്കി​ലും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ വ​യ്ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​ക ദി​വ​സം മു​ന്നോ​ട്ടു പോ​കാ​ൻ…

Read More

ശരിക്കും മമതയുടെ ലക്ഷ്യമെന്താണ് ? ആ​ർ​എ​സ്എ​സ് അ​നു​കൂ​ല മാ​സി​കയായ സ്വ​സ്തി​ക​യി​ൽ വ​ന്ന ലേ​ഖ​നം  ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​യാ​കുന്നു

നിയാസ് മുസ്തഫപ​ശ്ചി​മ​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മോ ? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം എ​ന്ന രാ​ഷ്ട്രീ​യ സ്വ​പ്ന​ത്തി​നൊ​പ്പം മ​മ​ത​യും സ​ഞ്ച​രി​ക്കു​ന്ന​താ​യി ചൂണ്ടിക്കാട്ടി പ​ശ്ചി​മ​ബം​ഗാ​ളി​ലെ ആ​ർ​എ​സ്എ​സ് അ​നു​കൂ​ല മാ​സി​ക സ്വ​സ്തി​ക​യി​ൽ വ​ന്ന ലേ​ഖ​നം ഇ​പ്പോ​ൾ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സ്വ​സ്തി​ക​യി​ൽ നി​ർ​മ​ല്യ മു​ഖോ​പാ​ധ്യാ​യ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് മ​മ​ത​യു​ടെ രാ​ഷ്ട്രീ​യം ച​ർ​ച്ച​യാ​കു​ന്ന​ത്.ബി​ജെ​പി​ക്ക് ബ​ദ​ൽ ശ​ക്തി​യാ​കാ​ൻ പ്ര​തി​പ​ക്ഷ നി​ര​യെ ഐ​ക്യ​പ്പെ​ടു​ത്താ​ൻ മ​മ​ത ബാ​ന​ർ​ജി ശ്ര​മി​ക്കു​ന്പോ​ഴും പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നെ മ​മ​ത കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലാ​യെ​ന്ന​ത് രാ​ഷ്ട്രീ​യ അ​ണി​യ​റ​യി​ൽ സം​സാ​ര​മാ​കു​ന്ന വേ​ള​യി​ലാ​ണ് ലേ​ഖ​നം വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്നും 2024ൽ ​ബി​ജെ​പി​ക്ക് ഭ​ര​ണം കി​ട്ടാ​തി​രി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ വാ​സ്ത​വ​മി​ല്ലാ​യെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ, ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ർ​ശ​ത്തെ ശ​രി​വ​യ്ക്കു​ന്ന…

Read More

വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; പശുവിനെ കൊന്നു തിന്നു, ആടിനെ കാണാനില്ല; പകൽ വെളിച്ചത്തിൽ കണ്ടാൽ ചെയ്യേണ്ടതിനെക്കുറിച്ച് വനം വകുപ്പ് പറ‍യുന്നത്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ ക​ടു​വ വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊ​ന്നു. പു​തി​യി​ടം വ​ട​ക്കു​മ്പാ​ട​ത്ത് ജോ​ണി​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​രു ആ​ടി​നെ കാ​ണാ​താ​യെ​ന്ന വാ​ര്‍​ത്ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​റു​ക്ക​ൻ മൂ​ല​യി​ൽ നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നാ​റാ​യി ആ​യി. കാ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള തീ​വ്ര​ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ട് കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ടു​വ​യ്ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി ശു​ശ്രൂ​ഷി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ന്ന ക​ടു​വ​യു​ടെ ചി​ത്രം വ​നം​വ​കു​പ്പ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​ണ് ക​ടു​വ. മു​യ​ലി​നെ​യും പ​ന്നി​യെ​യും കു​ടു​ക്കാ​ൻ മ​നു​ഷ്യ​ർ ഒ​രു​ക്കി​യ കു​ടു​ക്കി​ൽ പെ​ട്ടാ​ണ് ക​ടു​വ​യ്ക്ക് ആ​ഴ​ത്തി​ൽ…

Read More

സി​നി​മാ​താ​ര​ങ്ങ​ളു​ടെ പേ​രി​ല്‍ വ​രെ ‘മ​തഗ്രൂ​പ്പു​ക​ള്‍’; ഉ​റ​വി​ട വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ‘ക​ത്തി’​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര്‍​ഗീ​യ വി​ഷം ചീ​റ്റു​ന്ന​വ​രെ കു​ടു​ക്കാ​ന്‍ പോ​ലീ​സ്. ഇ​തി​നാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യും വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളും ക​ര്‍​ശ​ന​മാ​യി നീ​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി സാ​മാ​ദു​യാ​യി​ക സം​ഘ​ര്‍​ഷ​ങ്ങ​ളി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാ​വു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്‍ അ​റി​യി​ച്ചു. ഇ​താ​ക​ട്ടെ മി​ക്ക​തും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും മ​ന​സി​ലാ​യി​ട്ടു​ണ്ട്. വി​ഭാ​ഗീ​യ​ത​യും പ​രി​ഭ്രാ​ന്തി​യും പ​ട​ര്‍​ത്താ​നാ​ണ് ചി​ല​രു​ടെ ത​ന്ത്രപൂ​ര്‍​വ​മാ​യ ശ്ര​മ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​പ്പോ​ള്‍ അ​ടു​ത്ത കാ​ല​ത്താ​യി സി​നി​മാ​താ​ര​ങ്ങ​ളു​ടെ പോ​ലും മ​തം തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടു​വ​രു​ന്നു​ണ്ട്. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി തു​ട​ങ്ങി​യ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ പേ​രി​ലും ഇ​ത്ത​രം കൊ​ലാ​ഹ​ല​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പേ​ജു​ക​ള്‍ പൂ​ട്ടി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ഖ​ഫ്…

Read More

സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം ലം​ഘി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം;  ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനം വേണ്ടപ്പെട്ടയാൾക്ക് തന്നെ…

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​തന​യ​ത്തി​ന് വി​രു​ദ്ധമാ​യി ട്ര​ഷ​റി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം. ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വ്യ​ക്തി​യു​ടെ അ​ടു​ത്ത ബ​ന്ധു​വും തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി ജൂ​ണി​യ​ർ സൂ​പ്ര​ണ്ടു​മാ​യ കെ.​വി. മി​നി​യെ​യാ​ണ് ച​ട്ട​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും മ​റി​ക​ട​ന്ന് അ​വ​രു​ടെ വീ​ടി​ന​ത്തു​ള്ള ട്ര​ഷ​റി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ നി​മ​യി​ച്ചി​രി​ക്കു​ന്ന​ത്. മി​നി​ക്ക് കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​നാ​യി തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി​യി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പോ​സ്റ്റ് ‌കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യാ​ണ് നി​യ​മ​നം.തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി​ക്കു കീ​ഴി​ലെ തൃ​പ്ര​യാ​ർ ട്ര​ഷ​റി​യി​ൽ സൂ​പ്പ​ർ​വൈ​സിം​ഗ് പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​പേ​ക്ഷ നി​ല​നി​ൽ​ക്കെ​യാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും നി​ല​വി​ൽ ജി​ല്ല​യ്ക്ക് പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന് ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​ന​മെ​ന്നും ഇ​ട​ത് സ​ർ​വീ​സ് സം​ഘ​ട​ന​യി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ സെ​ല​ക്‌ഷൻ ഗ്രേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി…

Read More

മെ​ഡി​ക്ക​ല്‍​കോ​ള​ജു​ക​ള്‍ സ്തം​ഭ​ന​ത്തി​ലേ​ക്ക്; സ​മ​രം 15-ാം ദി​വ​സ​ത്തി​ലേ​ക്ക്; പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തെ ഗ​വ. മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ല്‍ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ തു​ട​രു​ന്ന സ​മ​രം 15-ാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ത​ട​സപ്പെ​ട്ടു തു​ട​ങ്ങി. വാ​ര്‍​ഡു​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം വ​ള​രെ പ​രി​മി​ത​മാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​മ​രം ആറാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പു​റ​ത്തെ ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ സേ​വ​ന​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്ന കാ​ഴ്ച ക​ണ്ടു​തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ആ​യി​ര​ത്തോ​ളം പി​ജി ഡോ​ക്ട​ര്‍​മാ​രും അ​വ​ര്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഹൗ​സ് സ​ര്‍​ജ​ന്മാ​രും സ​മ​രം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​യ​ത്. ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് മു​ട​ക്ക​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ലും അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​രം ന​ട​ത്തു​ന്ന പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​വ​ര്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യാ​ണ് സ​മ​രം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ന്ന​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ള സാ​ധ്യത​ക​ള്‍ തെ​ളി​ഞ്ഞു​വെ​ങ്കി​ലും ത​ങ്ങ​ളു​ടെ ശ​മ്പ​ള​വ​ര്‍​ധ​ന​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ സ​മ​രം പി​ന്‍​വ​ലി​ക്കു​ക​യു​ള്ളൂ​വെ​ന്നു സ​മ​രം…

Read More