തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ താൻ ഒപ്പ് വയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് താൻ അനുകൂലമാണ് എന്നർഥമില്ലെന്നും മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ് അർഥമാക്കിയതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യത എന്നിവ കൂടുതൽ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചർച്ച ചെയ്യാനും സർക്കാർ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂർ പറയുന്നു. അതേസമയം ഇന്ന് ഈ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്…
Read MoreCategory: Loud Speaker
സുധീഷ് വധക്കേസ്; മുഖ്യ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി പോലീസ്; പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിൽ പോലീസ്
പോത്തൻകോട്: കല്ലൂർ പാണൻവിളയിൽ വച്ച് നടന്ന ഗുണ്ടാ ആക്രമണത്തിൽ സുധീഷ് എന്ന യുവാവ് കൊല്ലപ്പെട്ട് നാല് ദിവസം ആകുമ്പോഴും ഒട്ടകം രാജേഷ് അടക്കം മുഖ്യ പ്രതികളായ മൂന്നു പേരെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി അന്വേഷണ സംഘം. ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി,മിഠായി ശ്യാം എന്നിവർ ജില്ലയിൽ തന്നെ ഉണ്ടെന്നാണ് പോലീസ് നിഗമനം.എന്നാൽ മറ്റു ജില്ലകളിലേക്കും സംസ്ഥാന അതിർത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കോളനികളും ഗുണ്ടാ ഏരിയകളും കേന്ദ്രീകരിച്ചു വ്യാപക പരിശോധനായാണ് ഇപ്പോൾ നടത്തുന്നത്. മൊത്തം 11 പേരുടെ ലിസ്റ്റാണ് പോലീസ് പുറത്ത് വിട്ടത്.എന്നാൽ ഒരാൾ കൂടി സംഘത്തിൽ ഉണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം ഷിബിൻ എന്നയാളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ആറുപേരുടെ കൂടി അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിന് സമീപത്തെ പറമ്പിൽ നിന്നും കണ്ടെത്തി.പ്രതികളെ ഇവിടെ…
Read Moreവധുവിന്റെ ക്ഷേമത്തിനായി ആവശ്യപ്പെടാതെ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ മാതാപിതാക്കള്‍ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹസമയത്തു തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്നു തിരിച്ചുകിട്ടാന്‍ യുവതി നല്കിയ പരാതിയില്‍ ഇവ തിരിച്ചു നല്കാന് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരേ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എം.ആര്. അനിത ഇതു പറഞ്ഞത്.220161d വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന് സ്വര്‍ണാഭരണങ്ങള്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നല്കാന് നിര്‍ദേശം നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനല്‍കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്കാന് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
Read Moreവൺ, ടൂ, ത്രീ സൊന്നാൽ..! “മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് നിന്നാല്‍ മുന്നോട്ടു പോകാം’; എസ്. രാജേന്ദ്രനെതിരെ മണി
മറയൂർ: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. മറയൂര്‍ ഏരിയാ സമ്മേളനത്തിലാണ് രാജേന്ദ്രനെതിരെ മണി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയി. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എംഎല്‍എയുമാക്കി. മര്യാദക്ക് കിട്ടുന്നത് മേടിച്ചു തുടര്‍ന്നാല്‍ മുന്നോട്ടു പോകാമെന്നും മണി പറഞ്ഞു.
Read Moreഅറബി ഭാഷ അനായാസം കൈകാര്യം ചെയ്യും, പിന്നെ… ! മോഫിയയുടെ ഭർത്താവിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ്
ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ്. പ്രതിയുടെ മുൻകാല ചരിത്രം, കൂട്ടുകെട്ട്, സാമ്പത്തിക സ്രോതസ് തുടങ്ങിയവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതി അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നയാളായത് കൊണ്ട് വിദേശ ബന്ധത്തിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്ന സംശയമാണ് അനേഷിക്കണമെന്നാവശ്യപ്പെടാൻ കാരണം. പ്രതിയുടെ കൈവശമുള്ള ഫോണുകളിൽ ഒരു നമ്പർ പകൽ സമയത്ത് എപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കുമെന്ന് മകൾ പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ എനിക്ക് പല ഇടപാടുകളുമുണ്ടെന്ന് പറഞ്ഞു മോഫിയയെ മർദിച്ചിരുന്നതായും പിതാവ് പറഞ്ഞു. ഇയാൾ ഉപയോഗിച്ചിരുന്ന മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു അനേഷിക്കണം. കൂടാതെ മോഫിയയുടെ എറ്റവും അടുത്ത കൂട്ടുകാരിയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ഇവരും പ്രതിയും തമ്മിലുള്ള ബന്ധവും കൂടി അനേഷിക്കണമെന്നാണ് മോഫിയയുടെ പിതാവിന്റെ…
Read Moreമന്ത്രി ബിന്ദു രാജിവച്ചേ പറ്റൂ..! വിസി പുനർ നിയമനത്തിനു വേണ്ടി മന്ത്രിയുടെ കത്ത്; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രി ശിപാർശ ചെയ്തതെന്നു വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് ഈ നീക്കം. വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയിൽ പരാതി നൽകും. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കാതിരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരമാണ് മന്ത്രി ഉപയോഗിച്ചത്. വിസി നിയമനത്തിനായി രൂപീകരിച്ച സേർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന നിർദേശം ഇല്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങൾ ലംഘിച്ച് മന്ത്രി ഇടപെട്ടതു വ്യക്തമായ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ…
Read Moreപരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാനായി ജാസി ഗിഫ്റ്റിനെ നിയമിക്കാൻ നീക്കം
കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും പി.ജെ. വർഗീസിനെ മാറ്റി സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിനെ നിയമിക്കാൻ സിപിഎം നീക്കം. 2019 ജനുവരിയിലാണ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയംഗവും സിഐടിയു നേതാവുമായ പി.ജെ. വർഗീസിനെ കോർപറേഷൻ ചെയർമാനായി നിയമിച്ചത്. കോർപറേഷനുകളിലും ബോർഡുകളിലും പുനസംഘടന നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ജാസി ഗിഫ്റ്റിനെ ചെയർമാനാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗികമായ തീരുമാനമായിട്ടില്ല. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. പി.ജെ.വർഗീസിനെ കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റുന്നതിനോട് ജില്ലാ നേതൃത്വത്തിനു താത്പര്യമില്ല. രണ്ടു വർഷം കൂടി കാലാവധി ഉണ്ടെന്നിരിക്കെ അതു പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലജ്ഞാവതിയേ… നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്കിടയിൽ…
Read Moreഒമിക്രോണ്‍! റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയത് 4,407 പേര്; എയര്‍പോര്‍ട്ടിലും തുറമുഖത്തും പരിശോധന
റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 4,407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതില്‍ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. നിലവില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കഴിഞ്ഞ 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാലു ടീമുകളെയാണ് വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ടു പേരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടത്തുന്നത്. ഏതു വേണമെന്ന് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആര്‍ടിപിസിആറിന്റെ ഫലം മൂന്നു മണിക്കൂറിനു ശേഷവും അറിയാം. ഫലം അറിഞ്ഞ ശേഷമേ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാകൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവര്‍ എട്ടാം ദിവസം…
Read Moreവഖഫ്: മുസ്ലിം സമുദായങ്ങള്‍ക്കിടയിലെ ഭിന്നത; ‘തീവ്രവാദസംഘടനകള്‍ മുതലാക്കും’; സൂക്ഷിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം
കോഴിക്കോട്: വഖഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവിധ മുസ്ലിം സംഘടനകളും ലീഗും ചേരിതിരിഞ്ഞതോടെ സംസ്ഥാനത്തു തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങിയതായി റിപ്പോര്‍ട്ട്. കോഴിക്കോട് നടന്ന വഖഫ് സമ്മേളനത്തില്‍ ഉള്‍പ്പെടെ ഈ തീവ്രനിലപാടുകാരുടെ സാന്നിധ്യം പ്രകടമായിരുന്നതായും വര്‍ഗീത ചേരി തിരിവ് മുന്‍പില്ലാത്തവിധം രൂക്ഷമായതായും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തീവ്രനിലപാടുകാരും- മൃദു സമീപനക്കാരും എന്ന നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതു സംസ്ഥാനത്ത് അനിതരസാധാരണയായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതാണ് നല്ലതെന്നാണു പോലീസ് പറയുന്നത്.കഴിഞ്ഞദിവസങ്ങളില്‍ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ വലിയ രീതിയിലുള്ള വര്‍ഗീയ ചേരിതിരിവിനു കാരണമായിട്ടുണ്ട്. മുസ്ലിംലീഗില്‍ത്തന്നെ ഇതു ഭിന്നാഭിപ്രായത്തിനു വഴിതെളിയിക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ ആളിക്കത്തിയാല്‍ രാജ്യവിരുദ്ധശക്തികള്‍ ഏറ്റെടുത്തു പ്രക്ഷോഭത്തില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും പ്രത്യേകിച്ചും മലബാറിലെ അവസ്ഥ അതാണെന്നും പോലീസ് പറയുന്നു. മോസ്കുകൾ സമര കേന്ദ്രങ്ങളാക്കുമെന്ന…
Read Moreമന്ത്രി സജി ചെറിയാന്റെ സുരക്ഷാജീവനക്കാരന് വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്തതായി പരാതി
അമ്പലപ്പുഴ : മന്ത്രി സജി ചെറിയാന്റെ സുരക്ഷാജീവനക്കാരന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിത ഹൗസ് സര്‍ജ്ജനെ കൈയേറ്റം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരന് വെണ്മണി കോടുകുളഞ്ഞി വലിയപറമ്പ്അനീഷ് കുമാറിനെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെ 16 വാര്‍ഡിലായിരുന്നു സംഭവം. അനീഷിന്റെ പിതാവ് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി രോഗംമൂര്ച്ഛച്ചതോടെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീഷിന്റെ നേതൃത്വത്തില്‍ ഹൗസ് സര്ജൻ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ രോഗിയെ വാര്‍ഡിനോട് ചേര്‍ന്നുള്ള പുനര്‍ജ്ജനി മുറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം വാര്‍ഡില്‍ ഉണ്ടായിരുന്ന അനീഷ് കുമാര്‍ രോഗിയെ കിടത്തി കൊണ്ടുപോയ സ്ട്രക്ച്ചര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കയറുകയും വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്യുകയുമായിരുന്നു എന്ന് പറയുന്നു അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രോഗി മരിച്ചു. ചികിത്സാപ്പിഴവാണ് പിതാവ് മരിക്കാനിടയായതെന്ന് ആരോപിച്ച് അനിഷ് കുമാര്‍ മെഡിക്കലോഫീസർ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് അപമര്യാദ…
Read More