കാട്ടാക്കട : ഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജുവിന്റെ അവയവങ്ങൾ ദാനം ചെയ്തു.വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകൻ ബിജു (44)ന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കും. നാലു ദിവസം മുൻപാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് ബന്ധുക്കൾ മൃതസഞ്ജിവനിയുമായി ബന്ധപ്പെട്ട് അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘം അശുപത്രിയിലെത്തി പരിശോധനകൾ നടത്തി അവയവങ്ങൾ നീക്കി. ഭാര്യ : മീര. ഏകമകൾ ശ്രീനന്ദന.ബിജുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ വീട്ടുവളപ്പിൽ. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.
Read MoreCategory: Loud Speaker
നമ്മുടെ നാട്ടില്‍ ഗുണ്ടാ സംഘങ്ങൾക്ക് ധൈര്യത്തോടെ വന്ന് പോകാൻകഴിയുന്ന സാഹചര്യം; പോലീസിനെ വിമർശിച്ച് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍. പൊതുജനങ്ങളുടെ പരാതി ലഭിച്ചിട്ടും ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്നും മന്ത്രി കുറ്റപ്പെടുത്തി. പോത്തന്‍കോട്ട് യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഒന്നിലധികം വാഹനങ്ങളിലാണ് അവര്‍ എത്തിയത്. അക്രമി സംഘം ധൈര്യത്തോടെ കൃത്യം നടത്തിപ്പോകണമെങ്കില് നമ്മുടെ നാട്ടില്‍ ഇത്തരം ആളുകള്‍ക്ക് പോകാനും വരാനും കഴിയുന്നുവെന്നാണ് മനസിലാക്കേണ്ടത്. ഇതൊരിക്കലും പാടില്ലെന്നും വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷാണ് ശനിയാഴ്ച ഉച്ചയ്ക്ക് കൊലപ്പെട്ടത്. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘം സുധീഷിനെ ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ…
Read Moreതെരഞ്ഞെടുപ്പിൽ തോറ്റതിന് ദളിത് യുവാക്കൾക്ക് ക്രൂര മർദനം; തനിക്ക് വേണ്ടി ദളിതര്‍ ആരും വോട്ട് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരത
ഔറംഗബാദ്: ബിഹാറില്‍ ദളിത് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഔറംഗബാദ് ജില്ലയിലാണ് സംഭവം. അടുത്തിടെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് മത്സരത്തില്‍ പരാജയപ്പെട്ടതിനാണ് ഇയാള്‍ ക്രൂരത ചെയ്തത്. തന്റെ തോല്‍വിക്ക് കാരണം ദളിതരാണെന്ന് ആക്രോശിച്ചായിരുന്നു ബല്‍വന്ത് സിംഗ് എന്നയാള്‍ യുവാക്കളെ മര്‍ദിച്ചത്. തനിക്ക് വേണ്ടി ദളിതര്‍ ആരും വോട്ട് ചെയ്തില്ലെന്നായിരുന്നു ഇയാളുടെ വാദം. വോട്ട് ചെയ്യാന്‍ താന്‍ ഇവര്‍ക്ക് പണം നല്‍കിയിരുന്നുവെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ബൽവന്ത് സിംഗ് യുവാക്കളെ അസഭ്യം പറയുകയും ചെയ്തു. നിലത്ത് തുപ്പിയിട്ട് അത് നക്കാന്‍ ഇയാള്‍ യുവാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreകടംകയറി കേരളം! സംസ്ഥാനത്തിന്റെ പൊതുകടം 3.31 ലക്ഷം കോടി; അഞ്ചു മാസത്തിനിടെ വര്‍ധിച്ചത് 71 ശതമാനം
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയിലേക്ക്. അക്കൗണ്ടന്റ് ജനറലില്നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യത 3,31,517.31 കോടി രൂപയിലേക്കുയര്‍ന്നു. 2016 മാര്‍ച്ച് 31 ലെ 1.57 ലക്ഷം കോടിയില്‍ നിന്നാണ് അഞ്ചര വര്‍ഷം കൊണ്ട് 3.31 ലക്ഷം കോടിയിലേക്കു കടം കുതിച്ചുയര്‍ന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ 1.94 ലക്ഷം കോടിയായിരുന്നു കടം. അഞ്ചര മാസം കൊണ്ട് 71 ശതമാനം വര്‍ധനയുണ്ടായി. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ 28,850 കോടി രൂപ സംസ്ഥാനം കടമെടുത്തതായി എജിയുടെ കണക്കുകളിലുണ്ട്. പ്രതിമാസം ശരാശരി 5,770 കോടി രൂപ കേരളം കടമെടുക്കുന്നുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര വായ്പകള്‍ക്കു പുറമേ, കേന്ദ്രസര്‍ക്കാര്‍, വിവിധ നിക്ഷേപങ്ങള്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍നിന്നു സംസ്ഥാനം കടമെടുത്തിട്ടുണ്ടെന്നു രേഖകളിലുണ്ട്. പൊതുകടം കുതിച്ചുയര്‍ന്നതോടെ മലയാളിയുടെ ആളോഹരി കടബാധ്യതയും…
Read Moreമാറഡോണയുടെ മോഷണംപോയ 20 ലക്ഷം രൂപയുടെ ആഡംബരവാച്ച് ആസാമിൽ; വാസിദ് മോഷ്ടിച്ചത് സേഫ് അടക്കം
ഗോഹട്ടി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ 20 ലക്ഷം രൂപ വിലയുള്ള ആഡംബരവാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്കു കടന്നയാൾ ആസാമിൽ പിടിയിലായി. ആസാം ശിവസാഗർ സ്വദേശി വാസിദ് ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു വിലകൂടിയ ഹുബ്ലോ വാച്ച് കണ്ടെടുത്തു. ദുബായ് പോലീസുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ആസാം മുഖ്യമന്ത്രിയും പോലീസും അറിയിച്ചു. മാറഡോണയുടെ ഒപ്പ് രേഖപ്പെടുത്തി, അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കന്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് വാസിദ് ഹുസൈൻ മോഷ്ടിച്ചത്. ദുബായിൽ മാറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കന്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ദുബായിൽ വരുന്ന പതിവുണ്ടായിരുന്ന മാറഡോണയുടെ വസ്തുവകകൾ ഇവിടത്തെ സേഫിലാണ് സൂക്ഷിച്ചിരുന്നത്. സേഫ് അടക്കമാണ് വാസിദ് മോഷ്ടിച്ചത്. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വാച്ചുമായി നാട്ടിലെത്തുകയായിരുന്നു. ദുബായ് പോലീസ് ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾക്കു നൽകിയ വിവരത്തെത്തുടർന്നാണ് പ്രതി ആസാമിലുണ്ടെന്നു വ്യക്തമായത്. ഇന്നലെ…
Read Moreവയോധികന്റെ മൃതദേഹം അരിഞ്ഞ് ഫ്ലാറ്റിൽ വിതറി; പോലീസെത്തിയപ്പോൾ സ്ത്രീ ഗാഢനിദ്രയിൽ! സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കറാച്ചി: എഴുപത് വയസുള്ള വയോധികനെ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. പാക്കിസ്ഥാനിലെ കറാച്ചിയിലെ സദ്ദാർ പ്രദേശത്തെ ഫ്ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കി ഫ്ലാറ്റിൽ വിതറിയ നിലയിലാണ് കണ്ടെത്തിയത്. ഫ്ലാറ്റിന്റെ പുറത്ത് മനുഷ്യന്റെ കൈയും കാലും കണ്ടെന്ന പരാതിയെ തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിൽ വന്നു നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾക്കിടയിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഈ സ്ത്രീ തന്നെയായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. പരസ്പര ബന്ധമില്ലാതെയാണ് സ്ത്രീ പെരുമാറുന്നതെന്നും ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
Read Moreഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞ് കിടക്കുന്നു, ബന്ധു നിയമനങ്ങളിൽ കടുത്ത അതൃപ്തിl ഗവർണർ കടുത്ത സ്വരത്തിൽ…
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലിനെതിരേ അതിരൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കഴിഞ്ഞ ദിവസം ചാന്‍സലര്‍ പദവി ഒഴിയാൻ താൽപ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സർവകലാശാലകളിലെ ബന്ധുനിയമനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ രംഗത്തെത്തിയത്. സംസ്ഥാനത്തെ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്നും ഇതിൽ തനിക്ക് കടുത്ത എതിർപ്പുണ്ടെന്നും ഗവർണർ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനപ്പെട്ട ഉന്നത സ്ഥാനങ്ങളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുന്നു. ഇതേപ്പറ്റി പല തവണ പറഞ്ഞതാണ്. വൈസ് ചാൻസലർ നിയമനങ്ങളിൽ തന്റെ കൈ കെട്ടിയിട്ടിരിക്കുകയാണ്. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം. സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ ഒപ്പിട്ട് നൽകാൻ തയാറാണ്. ചാൻസലർ പദവി ഭരണഘടനാ പദവിയല്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണമെന്ന് പലതവണ പറഞ്ഞതാണ്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം രാജ്യത്തെ തന്നെ മികച്ചതാണ്. ഉന്നത വിദ്യാഭ്യാസത്തിന് കേരളം…
Read Moreഷമീം ആള് ചില്ലറക്കാരനല്ല! റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയെടുത്തത് 200കോടി; തട്ടിപ്പുകഥ കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടി
കോട്ടയം: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന കുറ്റവാളി അറസ്റ്റിൽ. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളിൽനിന്നും റെയിൽവേയിൽ ടിക്കറ്റ് ക്ലാർക്ക്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാസർഗോഡ് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കൽ പി.ഷമീം (33) ആണ് അറസ്റ്റിലായത്. ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ അപര നാമങ്ങൾ ഇപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞദിവസം കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. തുടർന്ന് ജില്ലാ പോലിസ് ചീഫ് ഡി. ശില്പയുടെ നിർദ്ദേശമനുസരിച്ച് സബ് ഇൻസ്പെക്്ടർമാരായ കെ.ആർ. പ്രസാദ്, വി.എസ്. ഷിബുക്കുട്ടൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.…
Read More‘വഖഫ് ബോംബ്’കത്തുന്നു… ലീഗും സിപിഎമ്മും പരസ്യ ഏറ്റുമുട്ടലിലേക്ക്… പ്രതിഷേധ റാലിയിലെ വിവരങ്ങൾ ശേഖരിച്ച് പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പതിനായിരകണക്കിന് പേരെ അണിനിരത്തി വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധപ്രകടനം രാഷ്ട്രീയ വിവാദത്തിലേക്ക് കടന്നതോടെ പ്രതിരോധത്തിലേക്ക് ലീഗ്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരായ നേതാവിന്റെ വിവാദപരാമര്‍ശം മാപ്പുപറച്ചിലിലേക്ക് എത്തുകയും വഖഫ് വിഷയത്തില്‍ ലീഗ് നിലപാടിന് അതേനാണയത്തില്‍ മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ലീഗ് വെട്ടിലായി. മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നത് ആദ്യമാണ്. കുഞ്ഞാലിക്കുട്ടിക്കുള്ള മറുപടിപാര്ട്ടി സെക്രട്ടറിയായിരിക്കേ പോലും ലീഗ് വിഷയത്തില്‍ അതിരുകടന്ന പരാമര്‍ശം പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. ലീഗിനേറ്റ പ്രഹരം സമസ്ത ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് നേട്ടമാകുകയും ചെയ്തു. ഫലത്തില്‍ പാണക്കാട് കുടുംബത്തിനും ലീഗ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടിക്കുമുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വഖഫ് വിഷയത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) സ്വീകരിച്ച നിലപാടാണ് തങ്ങളുടെ ശക്തി…
Read Moreഗവർണറുടെ കത്ത്: അനുനയ നീക്കങ്ങൾ പാളുന്നു; മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തിയേക്കും; ഗവർണർക്കു പിന്തുണയുമായി പ്രതിപക്ഷം
ജിജി ലൂക്കോസ് തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ വർധിക്കുന്നതു ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെ സർക്കാർ കുരുക്കിലായി. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽനിന്ന് രക്ഷപ്പെടാൻ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ. നിയമന കാര്യങ്ങളിൽ സർക്കാർ സമ്മർദ്ദം ചെലുത്തില്ലെന്നാണ് സർക്കാർ പറയുന്നത്. ഇക്കാര്യം വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചീഫ് സെക്രട്ടറി വി.പി. ജോയിയും രാജ്ഭവനിലെത്തി ചർച്ച നടത്തിയെങ്കിലും ഗവർണർ അനുനയത്തിനു വഴങ്ങാൻ തയാറായിട്ടില്ല. സർവകലാശാല ചാൻസലർ സ്ഥാനം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കട്ടെയെന്ന നിലപാട് തന്നെ ഗവർണർ ആവർത്തിച്ചതായാണ് സൂചന. അതേസമയം, ഈ വിഷയത്തിൽ ഗവർണറെ അനുകൂലിച്ച് പ്രതിപക്ഷവും രംഗത്തെത്തി. കണ്ണൂർ, കാലടി സർവകലാശാലകളിലെ വിസി നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിസി നിയമനങ്ങൾ മുതൽ അധ്യാപക നിയമനങ്ങൾ വരെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ…
Read More