ക്രിമി​ന​ലു​ക​ള്‍​ക്ക് പി​ന്നാ​ലെ ‘പ​റ​ക്കും ത​ളി​ക’ ! പ​ത്തു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ റിപ്പോര്‍ട്ട്‌ സ​മ​ര്‍​പ്പി​ച്ചു

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രെ പ​റ​ന്ന് നി​രീ​ക്ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗ​മു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ജ​യി​ല്‍​വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. 1.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ ഡ്രോ​ണ്‍ കാ​മ​റ വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ജ​യി​ല്‍​വ​കു​പ്പി​ന്റെ പ​ദ്ധ​തി. രാ​ഷ്ട്രീ​യ ത​ട​വു​കാ​രും തീ​വ്ര​വാ​ദി​ക​ളും ല​ഹ​രി​മാ​ഫി​യ​യു​മു​ള്‍​പ്പെ​ടെ ‘ത​ഴ​ച്ച് വ​ള​രു​ന്ന’ ജ​യി​ലു​ക​ളി​ലെ എ​ല്ലാ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ജ​യി​ല്‍​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ധ​ന​കാ​ര്യ​വ​കു​പ്പി​ന് കൈ​മാ​റി. അ​ടു​ത്താ​ഴ്ച പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. പൂ​ജ​പ്പു​ര, വി​യ്യൂ​ര്‍, ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ലും ചീ​മേ​നി അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍, നെ​ട്ടു​കാ​ല്‍​ത്തേ​രി തു​റ​ന്ന ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ദ്യേ​ശി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ ജ​യി​ല്‍​വാ​ര്‍​ഡ​ന്‍​മാ​രു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന കാ​മ​റ​യും എ​ക്‌​സ​റേ ബാ​ഗേ​ജ് സ്‌​കാ​ന​റും ഫു​ള്‍​ബോ​ഡി സ്‌​കാ​ന​റും മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റും വാ​ങ്ങാ​നും…

Read More

ഹോട്ടലില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേ ! എന്തിനാണ് ഹലാല്‍ ബോര്‍ഡ്; വിമര്‍ശനവുമായി എംഎം ഹസന്‍…

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന്‍ ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്‌കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.

Read More

വൈ​റ​ലാ​കാ​ൻ..! പാ​ള​ത്തി​ൽ സാ​ഹ​സി​ക വീ​ഡി​യോ ഷൂ​ട്ട്, ലോ​ക്കോ പൈ​ല​റ്റ് പ​ല​ത​വ​ണ ഹോ​ൺ മു​ഴ​ക്കി​യി​ട്ടും യു​വാ​വ്ശ്ര​ദ്ധി​ച്ചി​ല്ല; ഒടുവില്‍…

ഭോ​പ്പാ​ൽ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി ട്രെ​യി​ന്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ പാ​ള​ത്തോ​ട് ചേ​ര്‍​ന്ന് വീ​ഡി​യോ​ക്ക് പോ​സ് ചെ​യ്ത യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷ​ന്‍ ഗ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. യു​വാ​വി​നെ ക​ണ്ട ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റ് പ​ല​ത​വ​ണ ഹോ​ൺ മു​ഴ​ക്കി​യി​ട്ടും യു​വാ​വ് ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല. ഇ​തോ​ടെ പാ​ള​ത്തോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന യു​വാ​വി​നെ ട്രെ​യി​ന്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സു​ഹൃ​ത്തു പ​ക​ർ​ത്തി​യ വി​ഡി​യോ​യി​ലും ഈ ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ച​ര​ക്കു തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ നി​ന്നാ​യി​രു​ന്നു ഈ ​അ​പ​ക​ടം. യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ ശ്ര​മ​മെ​ന്ന് സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു.  

Read More

ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രെ പൊ​തു​യി​ട​ങ്ങ​ളി​ൽ വി​ല​ക്കും: മു​ന്ന​റി​യി​പ്പു​മാ​യി കെ​നി​യ

  നെ​യ്റോ​ബി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ കെ​നി​യ​യി​ൽ ജ​ന​ങ്ങ​ളെ കൊ​ണ്ട് എ​തു വി​ധേ​ന​യും വാ​ക്സി​ൻ എ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ സ​ർ​ക്കാ​ർ. ഡി​സം​ബ​ർ 21 മു​ത​ൽ ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​നി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​കും ഡി​സം​ബ​ർ 21ന് ​ശേ​ഷം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നാ​കൂ. സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ ബാ​റു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മു​ത്താ​ഹി കാ​ഗ്‌​വെ പ​റ​ഞ്ഞു. ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി. കെ​നി​യ​യി​ലെ മൊ​ത്തം ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 50 ദ​ശ​ല​ക്ഷ​മാ​ണ്. അ​തി​ൽ 40 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്. ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് നി​ല​വി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​ത്. ഇ​ത് ഏ​ക​ദേ​ശം 6.4 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ വ​രും. കെ​നി​യ​യി​ലെ 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം മു​തി​ർ​ന്ന ആ​ളു​ക​ളാ​ണ്…

Read More

ഹോട്ടലിലെ ഡിജെ പാർട്ടിയിൽ മോ​ഡ​ലു​ക​ള്‍ പങ്കെടുത്തത് മൂന്നു തവണ ; ഒരാൾക്ക് ഹോട്ടൽ ഉടമയുമായി മുൻപരിചയം

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ള്‍ മു​മ്പും ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. മി​സ് കേ​ര​ള മ​ത്സ​ര വി​ജ​യി​ക​ളാ​യ അ​ന്‍​സി ക​ബീ​റും അ​ഞ്ജ​ന ഷാ​ജ​നും ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മൂ​ന്നു ത​വ​ണ അ​വി​ടെ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഹോ​ട്ട​ലു​ട​മ​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണോ ഇ​വ​ര്‍ മു​മ്പ് ന​ട​ന്ന പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ള്‍ ഹോ​ട്ട​ലു​ട​മ​യാ​യ റോ​യി ജോ​സ​ഫ് വ​യ​ലാ​ട്ടി​നെ നേ​ര​ത്തെ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഇ​യാ​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണോ പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ണ്ടും ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ്‌​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സൈ​ജു ഒ​ളി​വി​ല്‍ ത​ന്നെമോ​ഡ​ലുകള്‍ സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ അ​ന്വേ​ഷ​ണ സം​ഘം…

Read More

ശ​ബ​രി​മ​ല “ഹ​ലാ​ൽ’ ശ​ർ​ക്ക​ര വി​വാ​ദം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ഹ​ലാ​ൽ ശ​ർ​ക്ക​ര വി​വാ​ദ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ൽ‌ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ഉ​ള്ള​താ​ണോ​യെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ​ബ​രി​മ​ല​യി​ൽ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.ജെ.​ആ​ർ കു​മാ​ർ‍ ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മ​റ്റ് മ​ത​സ്ഥ​രു​ടെ മു​ദ്ര​വ​ച്ച ആ​ഹാ​ര​സാ​ധ​നങ്ങൾ ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

Read More

കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​റു​ന്ന​ത് കോ​ട​തി തീ​രു​മാ​ന​പ്ര​കാ​രം മാ​ത്രമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ ദ​ത്ത് ന​ല്‍​കി​യ കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. അ​നു​പ​മ​യു​ടെ​യും പ​ങ്കാ​ളി​യു​ടേ​യും സാ​മ്പി​ൾ ഉ​ച്ച ക​ഴി​ഞ്ഞ് എ​ടു​ക്കും. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​നു​കൂ​ല​മാ​യാ​ലും കോ​ട​തി വ​ഴി​യാ​കും അ​നു​പ​മ​യ്ക്ക് കു​ട്ടി​യെ കൈ​മാ​റു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​ത് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് ശി​ശു​ക്ഷേ സ​മി​തി കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ​തെ​ന്ന വാ​ദം ആ​രോ​ഗ്യ​മ​ന്ത്രി ത​ള്ളി. 2022 ഡി​സം​ബ​ര്‍ വ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ദ​ത്ത് ലൈ​സ​ന്‍​സു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ആ​ന്ധ്ര​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ;  20 ഗ്രാ​മ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു

അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. ജ​ല​സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വെ​ള്ളം ചോ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു 20 ഗ്രാ​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. വ്യോ​മ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​പി‌​എ​സ് നെ​ല്ലൂ​ർ ജി​ല്ല​യി​ലെ സോ​മ​ശി​ല അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ക്യു​സെ​ക്‌​സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു ആ​ന്ധ്ര​യി​ലെ “മു​ല്ല​പ്പെ​രി​യാ​ർ’ ആ​യി കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണിതി​രു​പ്പ​തി: തി​രു​പ്പ​തി നാ​ലാം ദി​ന​വും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ് കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണ​യി​ലെ വി​ള്ള​ൽ. തി​രു​പ്പ​തി​യി​ലെ രാ​മ​ച​ന്ദ്ര​പു​ര​ത്താ​ണ് ആ​ന്ധ്ര​യി​ലെ…

Read More

രഹസ്യ വിവരം വെറുതേയായില്ല… ക്ഷേ​ത്ര പ​രി​സ​ര​ത്ത് തഴച്ച് വളർന്നത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ; 41 കി​ലോ കഞ്ചാവും മാൻ കൊമ്പും ഒളിപ്പിച്ച നിലയിലും

  പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​ത​ർ​പു​ർ ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് 14 ക​ഞ്ചാ​വ് കു​റ്റി​ച്ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. പൂ​നെ​യി​ൽ നി​ന്ന് 70 കി​ലോ മീ​റ്റ​ർ അ​ക​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന സ്ഥ​ലം. ക​ഞ്ചാ​വി​ന് പു​റ​മേ മാ​നി​ന്‍റെ കൊ​മ്പും തോ​ലും ഇ​വി​ടെ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഷി​രൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ബാ​ബു​റാം ദോ​ഹ്ല എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഷി​രൂ​ർ കോ​ട​തി​യി​ലാ​ക്കി​യ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: ഇ​ട​തു​നേ​താ​ക്ക​ൾ ഇ​ന്നു ഹാ​ജ​രാ​കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളോ​ട് നേ​രി​ട്ട് കോ​ട​തി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഇ​ന്ന് ഹാ​ജ​രാ​യാ​ൽ കു​റ്റ​പ​ത്രം കോ​ട​തി വാ​യി​ക്കും.​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, ഇ​ട​തു നേ​താ​ക്ക​ളാ​യ ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, കെ. ​അ​ജി​ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2015 മാ​ർ​ച്ച് 13ന് ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി 2.20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി എ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

Read More