ക​ത്രീ​ന കൈ​ഫി​ന്‍റെ ക​വി​ളു​ക​ൾ പോ​ലെ; റോഡുകൾ മോശമാണെന്ന് പരാതിപ്പെട്ട ആളുകൾക്ക് മ​ന്ത്രി നൽകിയ മറുപടി പുലിവാലാകുന്നു

  ജ​യ്പൂ​ർ: റോ​ഡു​ക​ൾ ന​ടി ക​ത്രീ​ന കൈ​ഫി​ന്‍റെ ക​വി​ളു​ക​ൾ പോ​ലെ​യാ​വ​ണ​മെ​ന്ന് രാ​ജ​സ്ഥാ​ൻ മ​ന്ത്രി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യി​ൽ ഇ​ടം​ല​ഭി​ച്ച രാ​ജേ​ന്ദ്ര ഗു​ദ്ദ ക​ത്രീ​ന​യു​ടെ ക​വി​ൾ പ​രാ​മ​ർ​ശം ന​ട​ത്തി പു​ലി​വാ​ൽ​പി​ടി​ച്ചു. സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഉ​ദ​യ​പു​ർ​വാ​ഡി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ന്ദ്ര ഗു​ദ്ദ​യു​ടെ നാ​ക്ക് സ്ലി​പ്പാ​യ​ത്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ ആ​ളു​ക​ളോ​ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ക​ത്രീ​ന കൈ​ഫി​നെ കേ​റ്റ് കൈ​ഫെ​ന്നാ​ണു മ​ന്ത്രി ആ​ദ്യം വി​ശേ​ഷി​പ്പി​ച്ച​ത്. സ​ദ​സ്സി​ലു​ള്ള​വ​ർ അ​തു ക​ത്രീ​ന കൈ​ഫാ​ണെ​ന്നു തി​രു​ത്തി. അ​പ്പോ​ൾ, അ​തു​പോ​ലെ വേ​ണം റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നാ​യി പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം. 2019ൽ ​ബി​എ​സ്പി വി​ട്ടു കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ഗു​ദ്ദ​യ്ക്ക് ഇ​തോ​ടെ​യാ​ണു മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം ല​ഭി​ച്ച​ത്. ഉ​ദാ​യ്പു​ർ​വാ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​ണ്.

Read More

ഫോ​ൺ വി​ളി​ക്കാ​ൻ ഇ​നി ചെ​ല​വേ​റും; പു​തി​യ നി​ര​ക്കു​ക​ൾ ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. ഉ​പ​യോ​ക്താ​വി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി പ്ര​തി​മാ​സ വ​രു​മാ​നം(​എ​ആ​ർ​പി​യു) വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. ഭാ​ര​തി എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​ണ് നി​ര​ക്കു​യ​ർ​ത്തി​യ​ത്. പ്രീ​പെ​യ്ഡ് താ​രി​ഫ് നി​ര​ക്കു​ക​ളി​ൽ 20 മു​ത​ൽ 25 ശ​ത​മാ​ന​വും ടോ​പ്പ് അ​പ് പ്ലാ​ൻ താ​രി​ഫു​ക​ളി​ൽ 19 മു​ത​ൽ 21 ശ​ത​മാ​ന​വും വ​ർ​ധ​ന​യാ​ണ് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ വ​രു​ത്തി​യ​ത്. ഇ​തോ​ടെ, പ്ര​തി​ദി​നം ഒ​രു ജി​ബി ഡേ​റ്റ, അ​ൺ​ലി​മി​റ്റ​ഡ് കോ​ൾ തു​ട​ങ്ങി​യ​വ ന​ല്കു​ന്ന 219 രൂ​പ​യു​ടെ പ്ലാ​നി​ന് 269 രൂ​പ​യും 249 രൂ​പ​യു​ടെ പ്ലാ​നി​ന് 299 രൂ​പ​യു​മാ​കും. 299 രൂ​പ​യു​ടെ പ്ലാ​നി​ന് 359 രൂ​പ​യാ​ണ് പു​തി​യ നി​ര​ക്ക്. പ്രീ​പെ​യ്ഡ് കോ​ള്‍ നി​ര​ക്കു​ക​ള്‍ 25 ശ​ത​മാ​നം ആ​ണ് എ​യ​ർ​ടെ​ൽ കൂ​ട്ടി​യ​ത്. പോ​സ്റ്റ് പെ​യ്ഡ് പ്ലാ​നു​ക​ൾ​ക്ക് ത​ൽ​കാ​ലം വ​ർ​ധ​ന​യി​ല്ല. എ​യ​ർ​ടെ​ൽ നി​ല​വി​ലെ 79 രൂ​പ​യു​ടെ റീ​ചാ​ർ​ജ് പ്ലാ​ൻ 99…

Read More

ത​രം​ഗം വി​ട്ടൊ​ഴിഞ്ഞില്ല, മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യ്ക്ക് ഭീ​ഷ​ണി​യാ​കു​മോ; എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു

ന്യൂ​ഡ​ൽ​ഹി: യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​രം​ഗം വി​ട്ടൊ​ഴി​യാ​ത്ത ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം ത​രം​ഗം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മോ എ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ മൂ​ന്നാം ത​രം​ഗം കാ​ര്യ​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കി​ല്ലെ​ന്നാ​ണ് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് വ​ലി​യ തോ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തും ജ​ന​സം​ഖ്യ​യി​ലെ ഭൂ​രി​ഭാ​ഗ​ത്തി​നും വാ​ക്സി​ൻ ല​ഭി​ച്ച​തും ഇ​ന്ത്യ​യി​ൽ തീ​വ്ര​ത കു​റ​യ്ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മൂ​ന്നാം ത​രം​ഗ​ത്തി​ലും രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യേ​ക്കാം. എ​ന്നാ​ൽ മ​ര​ണ​സം​ഖ്യ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു.

Read More

പൊ​ൻ​മു​ടി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു ; മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 141 അ​ടി​ക്കു മു​ക​ളി​ൽ ത​ന്നെ; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ തു​റ​ന്നെ​ങ്കി​ലും ഇ​ന്നു ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ഇ​ന്ന​ലെ ആ​റ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ ഏ​ഴു ഷ​ട്ട​റു​ക​ൾ വ​ഴി​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തി​നു പു​റ​മെ മൂ​ന്നു ഷ​ട്ട​റു​ക​ൾ വ​ഴി തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും കു​റ​ച്ചു. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് 141 അ​ടി​ക്കു മു​ക​ളി​ൽ ത​ന്നെ നി​ല നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ 141.45 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ഇ​ന്ന​ലെ 141.70 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് അ​ട​ക്കം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വൃ​ഷ്ടി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2400.24 അ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. ഇ​ന്ന​ല​ത്തെ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പാ​ണി​ത്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും…

Read More

പതിനൊന്നു മാ​സം, ച​രി​ഞ്ഞ​ത് 25 നാ​ട്ടാ​ന​ക​ള്‍! നി​ല​വി​ല്‍ ആ​ന ഉ​ട​മ​ക​ള്‍ എ​ന്നു പ​റ​യു​ന്ന പ​ല​ര്‍​ക്കും ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ല; ആനകൾക്കു സംഭവിക്കുന്നത്…

കൊ​ച്ചി: സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ പ​തി​നൊ​ന്നു മാ​സ​ത്തി​നി​ട​യി​ല്‍ ച​രി​ഞ്ഞ​ത് 25 നാ​ട്ടാ​ന​ക​ള്‍. ആ​ന​ക​ള്‍​ക്കു​ള്ള നേ​രേ​യു​ള്ള പീ​ഡ​നം, രോ​ഗ​ബാ​ധി​ത​രാ​യ ആ​ന​ക​ള്‍​ക്കു കൃ​ത്യ​സ​മ​യ​ത്തു ചി​കി​ത്സ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​യ്മ ഇ​വ​യെ​ല്ലാം ആ​ന​ക​ളു​ടെ മ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. 2018 ന​വം​ബ​ര്‍ 30ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ 521 നാ​ട്ടാ​ന​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 2018 ല്‍ ​മൂ​ന്ന് ആ​ന​ക​ളും 2019, 2020 കാ​ല​ഘ​ട്ട​ത്തി​ല്‍ 20 വീ​തം ആ​ന​ക​ളും ചെ​രി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മം​ഗ​ലാ​കു​ന്ന് ടി​ന്‍റു​മോ​ന്‍ എ​ന്ന 50കാ​ര​നാ​യ ആ​ന​യെ പാ​ല​ക്കാ​ട്ട് ത​ള​ച്ചി​രു​ന്ന സ്ഥ​ല​ത്തു ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തു​നിന്നു ജോ​ലി​ക്കാ​യി ഈ ​ആ​ന​യെ പാ​ല​ക്കാ​ട്ടേ​ക്കു മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തോ​ടെ ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍ 23 വ​രെ ച​രി​ഞ്ഞ ആ​ന​ക​ളു​ടെ എ​ണ്ണം 25 ആ​യി. ഇ​തോ​ടെ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തു​ള്ള നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം 453 ആ​യി. ച​രി​ഞ്ഞ നാ​ട്ടാ​ന​ക​ൾ 2021 ജ​നു​വ​രി 28ന് ​പാ​ല​ക്കാ​ട്ട് മം​ഗ​ലാ​കു​ന്ന് ക​ണ്ണ​ന്‍(62…

Read More

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; ശനിയാഴ്ച വരെ കനത്ത മഴ; ന്യൂനമർദം തമിഴ് നാട്ടിൽ പ്രവേശിക്കുന്നതിനാൽ കേരളത്തിൽ മഞ്ഞ അലർട്ട്

  തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ മു​ത​ൽ ത​മി​ഴ്നാ​ട് തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി നി​ല​വി​ലു​ണ്ട്. ഇ​ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ച് ശ്രീ​ല​ങ്ക​യു​ടേ​യും തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന്‍റെ​യും ക​ര​യി​ൽ പ്ര​വേ​ശി​ക്കും. അ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ ആ​റു​മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​റ​ബി​ക​ട​ലി​ൽ ക​ർ​ണാ​ട​ക തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന…

Read More

മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ്: കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ  ര​ണ്ടു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

കോ​ഴി​ക്കോ​ട്: മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശിക്ഷ. 95-ാം പ്ര​തി ക​ട​ലു​ണ്ടി ന​ഗ​രം ആ​ന​ങ്ങാ​ടി കു​ട്ടി​ച്ച​ന്‍റെ പു​ര​യി​ൽ കോ​യ​മോ​ൻ എ​ന്ന ഹൈ​ദ്രോ​സ് കു​ട്ടി (50), 148-ാം പ്ര​തി മാ​റാ​ട് ക​ല്ലു​വ​ച്ച വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കാ​ണ് എ​ര​ഞ്ഞി​പ്പാ​ലം കോ​ട​തി ശിക്ഷ വി​ധി​ച്ച​ത്. കോ​യ​മോ​ൻ സ്പ​ർ​ധ വ​ള​ർ​ത്ത​ൽ, അ​ന്യാ​യ സം​ഘ​ത്തി​ൽ അം​ഗ​മാ​ക​ൽ, സ്ഫോ​ട​ക​വ​സ്തു നി​രോ​ധ​ന എ​ന്നീ വ​കു​പ്പു​ക​ളി​ൽ കു​റ്റം ചെ​യ്തെ​ന്നാ​ണ് തെ​ളി​ഞ്ഞ​ത്. നി​സാ​മു​ദ്ദീ​ൻ ശി​ക്ഷാ നി​യ​മ പ്ര​കാ​രം കൊ​ല, അ​ന്യാ​യ സം​ഘാം​ഗ​മാ​ക​ൽ, മാ​ര​കാ​യു​ധ​വു​മാ​യി ക​ലാ​പം, ആ​യു​ധ​നി​രോ​ധ നി​യ​മം 27 എ​ന്നീ കു​റ്റ​ങ്ങ​ൾ ചെ​യ്ത​താ​യും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2003 മേ​യ് ര​ണ്ടി​ന് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് കൊ​ല ന​ട​ത്തി​യ​തി​ൽ അ​ര​യ സ​മാ​ജ​ത്തി​ലെ എ​ട്ടു​പേ​രും അ​ക്ര​മി​സം​ഘ​ത്തി​ലെ യു​വാ​വും മ​രി​ച്ച​താ​യാ​ണു കേ​സ്. ഒ​ളി​വി​ൽ പോ​യ കോ​യ​മോ​ൻ 2011 ജ​നു​വ​രി 23ന് ​സൗ​ത്ത് ബീ​ച്ചി​ലും നി​സാ​മു​ദ്ദീ​ൻ 2010 ഒ​ക്ടോ​ബ​ർ 15ന് ​നെ​ടു​മ്പാ​ശേ​രി…

Read More

ജേക്കബ് ഇനി കോടീശ്വരന്‍..! അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി

കൂ​ത്താ​ട്ടു​കു​ളം: അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍റ് കി​ഴ​കൊ​ന്പ് മോ​ളെ​പ​റ​ന്പി​ൽ ജേ​ക്ക​ബ് കു​ര്യ​നാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ. ജേ​ക്ക​ബി​ന്‍റെ കൈ​വ​ശം വി​റ്റ​ഴി​ക്കാ​തി​രു​ന്ന ടി​ക്ക​റ്റി​നാ​ണ് പൂ​ജാ ബം​ബ​ർ അ​ടി​ച്ച​ത്. ടി​ക്ക​റ്റ് കൂ​ത്താ​ട്ടു​കു​ളം ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ഏ​ല്‍​പ്പി​ച്ച​താ​യും ജേ​ക്ക​ബ് പ​റ​ഞ്ഞു. ത​നി​ക്കു പ​നി​യു​ടെ ചി​ല ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു ബാ​ങ്കി​ല്‍ പോ​കാ​ന്‍ കാ​ല​താ​മ​സം വ​ന്നേ​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് വി​വ​രം ആ​ദ്യം വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നും ജോ​ക്ക​ബ് പ​റ​ഞ്ഞു. RA591801 എ​ന്ന ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്. 15 വ​ർ​ഷ​മാ​യി ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ജേ​ക്ക​ബ് വി​റ്റ ലോ​ട്ട​റി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ തു​ക അ​ടി​ക്കു​ന്ന​ത്.

Read More

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി! പെ​രി​യാ​ര്‍ തീ​രപ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി. 141. 40 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ ഡാ​മി​ന്‍റെ സ്പി​ല്‍​വെ ഷ​ട്ട​ര്‍ ഇ​ന്നു രാ​വി​ലെ വീ​ണ്ടും ഉ​യ​ര്‍​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​തു​ട​ങ്ങി. ഒ​രു ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി 397 ക്യു​സെ​ക്‌​സ് ജ​ല​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്. പെ​രി​യാ​ര്‍ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ള​ക്ട​ര്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സെ​ക്ക​ന്‍​ഡി​ല്‍ 5617 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. നി​ല​വി​ല്‍ 1867 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ്പി​ല്‍​വെ ഷ​ട്ട​ര്‍ അ​ട​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് കു​തി​ച്ചു​യ​ര്‍​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​റി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.35 അ​ടി​യി​ലെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത​ട​ക്കം മ​ഴ ശ​ക്ത​മാ​യ​തോ​ടെ രാ​ത്രി​യി​ല്‍ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ചു. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​നന്‍റെ അ​ള​വ് കു​റ​ച്ച​തും സ്പി​ല്‍​വെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​തും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. ഇ​ടു​ക്കി…

Read More

ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാട്ടിലെത്തിക്കാൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും

കോ​വ​ളം : കോ​വ​ള​ത്ത് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വ​ളം പീ​കോ​ക്ക് റോ​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന ഇ​ർ​വി​ൻ ഫോ​ക്സ്(80) നെ​യാ​ണ് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ അ​മേ​രി​ക്ക​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടും. കൊ​ല്ലം വ​ള്ളി​ക്കാ​വ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ കോ​വ​ള​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കൊ​ണ്ട് കി​ട​പ്പി​ലാ​യ ഇ​യാ​ൾ​ക്ക് വി​ദേ​ശി​യാ​യ സ​ഹാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ​ഹാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​യ​തോ​ടെ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ വ​യോ​ധി​ക​ന് ആ​ഹാ​ര​വും മ​രു​ന്നും ന​ൽ​കാ​ൻ പോ​ലും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ബീ​റ്റി​നെ​ത്തി​യ ടി.​ബി​ജു, പ്രീ​താ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ൻ വ​യോ​ധി​ക​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട​ത്.…

Read More