കൊല്ലം: ഉത്ര വധക്കേസിൽ നീതി കിട്ടിയിലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കേസിലെ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകൾ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നും അവർ ആരോപിച്ചു. ഉത്രയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. അതേസമയം ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമേ 17 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. മറ്റു കേസുകളിലാണ് 17 വർഷത്തെ തടവ്. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല്…
Read MoreCategory: Loud Speaker
ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കമ്മീഷൻ ആദ്യമേ വാങ്ങും, പിന്നെ..! ഇത് രാമലിംഗത്തിന്റെ പുതുക്കോട്ട സ്റ്റൈൽ തട്ടിപ്പ്
കൊച്ചി: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയ കേസില്‍ രണ്ടു പരാതികള്‍ കോടി എറണാകുളം സെന്‍ട്രല്‍ പോലീസിനു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ രാമലിംഗ് (53), ഷണ്മുഖവേല് നമശിവായം (40) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരാണ് പരാതി നല്‍കിയിരിക്കുന്നത്. സിബില്‍ സ്കോര്‍ ഇല്ലാതെ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഇതിനായി 2020 ജനുവരിയില്‍ എറണാകുളം എംജി റോഡില്‍ മണിമാക്സ് ഹോംഫിന്‍ എന്ന പേരില്‍ ഇവര്‍ സ്ഥാപനം തുടങ്ങി. ലോണ്‍ തരപ്പെടുത്തി നല്‍കുന്നതിന് 10 ശതമാനം കമ്മീഷന് അഡ്വാന്‍സായി ഇവര്‍ വാങ്ങും. അഞ്ചു മാസം കൊണ്ട് വായ്പ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ കോടികള്‍ കൈയില്‍ എത്തിയതോടെ പ്രതികള്‍ മുങ്ങി.…
Read Moreഒരു കഥ സൊല്ലട്ടുമാ..! തമിഴ്നാട്ടിൽ നിന്ന് ഒന്നരവർഷം മുമ്പ് മോഷണം പോയ വാഹനം കണ്ടെത്തി കേരളാ പോലീസ്; ആ സംഭവം ഇങ്ങനെ…
തമിഴ്നാട്ടിൽ നിന്ന് ഒന്നരവർഷം മുന്‍പ് മോഷണംല പോയ വാഹനം കണ്ടെത്തി കേരളാ പോലീസ്. സോഷ്യൽ മീഡിയയിലാണ് വാഹനം കണ്ടെത്തിയ സംഭവം പോലീസ് പങ്കുവച്ചത്. തൃശൂർ നഗരത്തിലെ ഒരു പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ എ.കെ. ശരതിന്റെ സംശയവും പിന്നാലെ നടത്തിയ അന്വേഷണവുമാണ് തമിഴ്നാട് സ്വദേശിയായ ധ്യാനേഷിന് വാഹനം തിരികെ ലഭിക്കാൻ കാരണം പോസ്റ്റിന്റെ പൂർണരൂപം ഒരു കഥ സൊല്ലട്ടുമാ😜തൃശൂർ നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തു നിർത്താറുള്ള റോഡരികിലെ ഒരു സ്ഥലം. രാവിലെ ആളുകൾ അവിടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ജോലികൾക്കായി പോകും. വൈകീട്ട് എപ്പോഴോ, വാഹനങ്ങളെടുത്ത് അവർ വീട്ടിലേക്ക് മടങ്ങും. ഒരു ദിവസം അവിടെ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിച്ച സിവിൽ പോലീസ് ഓഫീസർ എ.കെ. ശരത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള…
Read Moreനിയന്ത്രണങ്ങൾ പിൻവലിച്ചു, ആഭ്യന്തര വിമാന യാത്രകൾ സാധാരണ നിലയിലേക്ക്
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഒക്ടോബര്‍ 18 മുതല്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ രീതിയില്‍ ആഭ്യന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകും. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു. ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മൂന്നാഴ്ച മുന്‍പ് കോവിഡിന് മുന്‍പുള്ള ശേഷിയുടെ 85 ശതമാനവുമായി സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ അനുവദിച്ചിരുന്നു. 72 ശതമാനത്തില്‍ നിന്നാണ് 85 ശതമാനമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം മേയ് 25നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവെച്ച ആഭ്യന്തര…
Read Moreനിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു! കരാറുകാര്‍ ജോലികള്‍ നിര്‍ത്തും; ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം
പത്തനംതിട്ട: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു. ഏറ്റെടുത്ത കരാര്‍ ജോലികള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് സൈബുവും സെക്രട്ടറി കമറുദ്ദീന് മുണ്ടുതറയിലും അറിയിച്ചു. സിമന്റ് വില കുതിക്കുന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യതയും വിലവര്‍ധനയും തൊഴിലാളി ക്ഷാമവും നിര്‍മാണ മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. സിമന്റ്, കമ്പി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് സിമന്റ് വില 320 രൂപയായിരുന്നു. ഇപ്പോള്‍ മാര്‍ക്കറ്റ് വില 500 മുതല്‍ മുകളിലേക്ക് കമ്പിവില കിലോഗ്രാമിന് 53 ല്‍ നിന്ന് 72 ലേക്കു കുതിച്ചു. 2018ലെ നിരക്ക് പ്രകാരം…
Read Moreവിഭാഗിയത രൂക്ഷമായിരിക്കുകയാണ്..! സീതാറാം യെച്ചൂരിക്ക് പാലായിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ കോൾ
പാർട്ടിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണിൽ വിളിച്ചു. പാലാ ഏരിയായുടെ കീഴിലുള്ള കരൂർ ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്് അഖിലേന്ത്യാ സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും ഫോണ്‍ വിളിക്കുകയും ചെയതത്. ബ്രാഞ്ച് അംഗത്തിന്റെ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ സെക്രട്ടറി സംസ്ഥാന സെന്ററിൽ ബന്ധപ്പെടുകയും സംസ്ഥാന സെന്റർ ജില്ലാ സെക്രട്ടേറിയേറ്റംഗത്തിനെ ബ്രാഞ്ച് സെക്രട്ടറിയുമായി സംസാരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. പാലാ ഏരിയായിലെ പ്രശ്നങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്. പാലാ ഏരിയായിൽ അടുത്ത നാളിൽ വിഭാഗിയത രൂക്ഷമായിരിക്കുകയാണ്. സമ്മേളന കാലയളവിൽ മുത്തോലി, കൊഴുവനാൽ, കരൂർ ലോക്കൽ സെക്രട്ടറിമാരെ മാറ്റിയിരുന്നു. ഇക്കാര്യങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്.
Read Moreഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ ഭാര്യയും കാമുകനും ഉപയോഗിച്ചത് പാമ്പിനെ..! ആളുകളെ കൊല്ലാന്‍ പാമ്പിനെ ഉപയോഗിച്ച സംഭവം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് രണ്ടുതവണ
കൊല്ലം: രാജ്യത്ത് ഇതിന് മുന്‍പ് രണ്ട് തവണയാണ് പാന്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ പാന്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. അതേ സമയം നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ മകന് തന്നെയാണ് പാന്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പോലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസില്‍ ഉണ്ടായില്ല എന്നത് കേരള പോലീസിന് അഭിമാനം പകരുന്ന കാര്യമാണ്. കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പോലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാര്‍ത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം . ഭര്‍ത്താവ് സൂരജ് സ്വത്തിന്…
Read Moreപറക്കോട്ടെ വീടിന്റെ ഗേറ്റ് തുറന്നില്ല! സൂരജിന്റെ മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങി; സ്വർണം കണ്ടെത്തിയത് പറമ്പില്‍ കുഴിച്ചിട്ട നിലയിൽ
പത്തനംതിട്ട: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി വന്നപ്പോൾ അടൂർ പറക്കോട്ടുള്ള വീടിന്റെ ഗേറ്റും വാതിലുകളും അടഞ്ഞു കിടന്നു. സൂരജിന്റെ മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയായിരുന്നു. കേസിൽ വിധി വരുന്നതുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകൾ പ്രതികരണം ആരാഞ്ഞപ്പോൾ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന മറുപടിയാണ് ഇവർക്കുണ്ടായിരുന്നത്. കേസിൽ മകൻ കുറ്റക്കാരനല്ലെന്നാണ് ആദ്യ ഘട്ടത്തിൽ മാതാപിതാക്കൾ പ്രതികരിച്ചിരുന്നത്. മകൻ അറസ്റ്റിലായപ്പോൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ ലഭിക്കട്ടേയെന്നും അച്ഛൻ പ്രതികരിച്ചിരുന്നു. പിന്നീട് സൂരജിന്റെ അച്ഛന് എല്ലാ കാര്യങ്ങളും അറിയാമെന്ന വിവരം പുറത്തു വരികയും അറസ്റ്റിലാകുകയും ചെയ്തു. സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തിൽ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങൾ പക്ഷേ, വിധി ദിനത്തിൽ പ്രതികരിച്ചില്ല. അയൽവാസികളോട് പോലും സൗഹൃദമില്ലാതെ കുറെനാളുകളായി ഒറ്റപ്പെട്ട് കഴിയുകയാണ് ഇവർ. വീട്ടിലെ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയാണ് കുടുംബം ഇപ്പോൾ. ഉത്രയുടെ മരണശേഷം ലോക്കറിൽനിന്ന് അവരുടെ ആഭരണങ്ങൾ…
Read Moreടി.പി കേസ് പ്രതികൾക്ക് പോലീസ് സഹായം ലഭിച്ചെന്ന് കെ.കെ.രമ; പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്ക് പോര്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്ക് പോര്. ആർഎംപിയിലെ കെ.കെ.രമയാണ് ടി.പി കേസ് സഭയിൽ ഉന്നയിച്ചത്. ടി.പി കേസിലെ പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സ്വർണകടത്ത് കേസിലെ പ്രതികൾക്ക് ഉൾപ്പെടെയുള്ള പല കേസുകളിലും പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കെ.കെ.രമ സഭയിൽ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനെതിരെയുള്ള പുതിയ നിയമത്തെ പരാമർശിച്ചായിരുന്നു കെ.കെ.രമയുടെ ചോദ്യം. ടി.പി കേസ് അന്വേഷിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന കാര്യം കെ.കെ.രമ മറന്നു പോയോ എന്ന് മുഖ്യമന്ത്രി സഭയിൽ മറുപടിയായി പറഞ്ഞു. അന്ന് കേസ് അന്വേഷണം നന്നായി നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി അക്കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ടി.പി കേസിൽ നല്ല രീതിയിൽ അന്വേഷണം നടന്നുവെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ അഭിനന്ദിക്കുന്നുവെന്ന്…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം: മുഖ്യ പ്രതി റൂബിൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ അപകടം നടന്നയുടൻ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ പ്രതിയും
സ്വന്തം ലേഖകൻ തലശേരി: കഴിഞ്ഞ ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിൻ ഉമ്മർ (19), വേറ്റുമ്മലിലെ ജവാദ് (22) എന്നിവരെയാണ് ടൗൺ സിഐ കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹൈക്കോതി ഉത്തരവ് പ്രകാരമാണ് റൂബിന്റെ അറസ്റ്റ് രേഖപ്പെടുത്തിടുത്തിയത്. പ്രതിയെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. താർ ജീപ്പിൽ നഗരത്തിലെത്തിയ താൻ കൗതുകം തോന്നിയതിനാലും ട്രയൽ നോക്കാനുമായിട്ടാണ് അപകടത്തിൽപെട്ട പെജേറോ കാർ ഓടിച്ചതെന്നു പ്രതി പോലീസിന് മൊഴി നൽകി. ഉച്ചവരെ ചോദ്യം ചെയ്ത ശേഷം പ്രതിയെ രണ്ട് ആൾ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലും സ്റ്റേഷൻ ജാമ്യം അനുവദിച്ചു. റൂബിനിൽ…
Read More