അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു. ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു. വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി. അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ…
Read MoreCategory: Loud Speaker
പ്ലസ് വൺ സീറ്റിൽ കുറവുണ്ട്, വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല; കണക്കുപറഞ്ഞ് വാദിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ സീറ്റിൽ കുറവുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ ഇക്കാര്യത്തിൽ കണക്കുപറഞ്ഞ് വാദിക്കാനില്ലെന്നും നിയമസഭയിൽ പറഞ്ഞു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാൽ വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല. വിദ്യാർഥികൾക്ക് അമിത ഉൽക്കണ്ഠ വേണ്ട, താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreനടൻ നെടുമുടി വേണു ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreവിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ! ഒച്ച് വില്ലനാകുന്നത് ഇങ്ങനെ…
അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ടുള്ള ശല്യം അവസാനിക്കുന്നില്ല.തലച്ചോറിനെ മാരകമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യത്തിനു കുഴപ്പമുണ്ടായില്ല. സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ടു പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വെള്ളത്തിലൂടെ…
Read Moreട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ച 40കാരനായ ബയോളജി അധ്യാപകന് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
വീട്ടില്‍ ട്യൂഷനെത്തിയ 16കാരിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreസമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ! ഷാരൂഖിന്റെ പരസ്യങ്ങള്‍ നിര്‍ത്തിവച്ച് ബൈജൂസ് ആപ്പ്
ബംഗളൂരു: മകന് ആര്യന് ഖാന് മയക്കുമരുന്നുകേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കുന്ന പരസ്യങ്ങള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനമായ ബൈജൂസ് ആപ്പ് നിര്‍ത്തിവച്ചു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുന്‍കൂട്ടി ബുക്ക് ചെയ്ത പരസ്യങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിച്ചതെന്ന് ബൈജൂസ് ആപ്പുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതികരണത്തിന് കമ്പനി തയാറായിട്ടില്ല. 2017 മുതല്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഷാരൂഖ്.
Read Moreകേരളത്തിൽ വാക്സിൻ സ്വീകരിച്ച എത്ര പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു..? കണക്കുകൾ
തിരുവനന്തപുരം: കേരളത്തിൽ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,49,34,697), 43.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,16,59,417) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1,02,506). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് പ്രകാരം, 9470 പുതിയ രോഗികളില്‍ 7915 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2543 പേര് ഒരു ഡോസ് വാക്സിനും 2821 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.…
Read Moreഈ ആനവണ്ടി നിങ്ങൾക്കായി സമർപ്പിക്കുന്നത് ടുട്ടു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്! നാളെ ഇങ്ങനെയൊരു തലക്കെട്ടു കണ്ടാൽ ആരും അദ്ഭുതപ്പെടേണ്ട…
കോട്ടയം: നാളെ ഇങ്ങനെയൊരു തലക്കെട്ടു കണ്ടാൽ ആരും അദ്ഭുതപ്പെടേണ്ട. നമ്മുടെ ഗ്രാമത്തിലെ ഇടവഴികളിലൂടെ ഇങ്ങനെയുള്ള ബോർഡുകളുമായി ഇനി നമ്മുടെ സ്വന്തം ആനവണ്ടികൾ ചീറിപ്പാഞ്ഞു പോയേക്കാം. ബസ് സർവീസ് രംഗത്തു ഇതുവരെയില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി. സംഭവം വിജയിച്ചാൽ സാന്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കെഎസ്ആർടിസിക്ക് അതൊരു ജീവശ്വാസമായിരിക്കും. മാത്രമല്ല കെഎസ്ആർടിസി കൂടുതൽ ജനകീയമാവുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബുകൾ, സ്വകാര്യ വ്യക്തികൾ, സംഘടനകള എന്നിവ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിൽ ഗ്രാമവണ്ടികൾ രംഗത്തിറക്കാനാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചിരിക്കുന്ന പുതിയ പദ്ധതി. പഞ്ചായത്തുകളിലൂടെയാവും സർവീസ്. പ്രതിദിനം 150 കിലോമീറ്റർ ഓടും. ഒരു പഞ്ചായത്തിനോ രണ്ടു പഞ്ചായത്ത് ചേർന്നോ ഇന്ധനച്ചെലവ് വഹിക്കാം. സ്പോൺസറുടെ പേര് വണ്ടിയിൽ പ്രദർശിപ്പിക്കും. എംഎൽഎമാർ നിർദേശിക്കുന്ന പാതകൾക്കു മുൻഗണന നൽകും. എംഎൽഎമാരുടെ ആസ്തിവികസന ഫണ്ടിൽ പദ്ധതിക്കു പരിഗണന നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. ഇതുവഴി…
Read Moreബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം കോളജ് വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് യുവാവ് ! പത്തനംതിട്ടയില്‍ നടന്നത്…
ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത ബിരുദ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അടിച്ചിപ്പുഴ പാരൂര് വിഷ്ണുലാല്‍ (22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മണ്ണാരക്കുളഞ്ഞിയില്‍ നിന്നാണ് യുവതിയെ യുവാവ് ബൈക്കില്‍ കയറ്റിയത്. എന്നാല്‍ വടശേരിക്കരയില്‍ എത്തിയപ്പോള്‍ യുവതി ബൈക്ക് നിര്‍ത്താന്‍ പറഞ്ഞെങ്കിലും യുവാവ് ബൈക്ക് നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ചൊള്ളനാവയലിലേക്ക് പോകുന്ന റോഡിലാണ് ബൈക്ക് നിര്‍ത്തിയത്. പിന്നീട് ഉണ്ടായ വാക്കേറ്റത്തിനിടെ യുവാവ് യുവതിയെ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Read Moreആ കാലുകളിലൊന്നു നമസ്ക്കരിക്കാൻ തോന്നി..! നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ
കോയന്പത്തൂരിലെ കോളജ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ്മായിൽ ഹസ്സനാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മകന്റെ കോളജിൽ എത്തിയപ്പോഴാണ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകനെ ഇസ്മായിൽ കാണുന്നത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം #ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി.. മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു…
Read More