വാലന്റെൻസ് ഡേ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് കമിതാക്കൾ. സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറലായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വാലന്റെൻസ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വാലന്റെൻസ് ഡേയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായിലെത്തി കഴിഞ്ഞു. അശ്വിനും ദിയയും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിന് മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ ട്രെൻഡിംഗായിരുന്നു. ഇപ്പോഴിതാ ദുബായിലെത്തിയ ശേഷം തങ്ങളുടെ ആദ്യത്തെ റൊമാന്റിക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ. സ്വിമ്മിംഗ് പൂളില്‍ ദിയയ്ക്കൊപ്പം റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിന് ഗണേഷ് പങ്കിട്ടിരിക്കുന്നത്. ചിത്രം ഞൊടിയിടയിൽ തന്നെ വൈറലായി. ദുബായിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിള്‍ ഫോട്ടോയുമൊക്കെ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ ദിയ അശ്വിന് സർപ്രൈസ് ആയിട്ട്…
Read MoreCategory: Movies
എൻ പേർ സൂര്യ എൻ വീട് ഇന്ത്യ വരുന്നു
ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് കേരളത്തിലും തമിഴ്നാട്ടിലും മാർച്ച് ഒന്നിന് പ്രദർശനത്തിനെത്തുന്നു. തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം രസിക എന്റർപ്രൈസസ് കേരളത്തിലും തമിഴ്നാട്ടിലും റിലീസ് ചെയ്യും . ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസർ സൂര്യയുടെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. കർക്കശക്കാരനും, ധൈര്യവാനുമായ സൂര്യ, ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യത്തിനെതിരേ യുദ്ധം നയിക്കുന്നതിൽ വീറും, വാശിയും കാണിച്ചു. ഇതിനിടയിലാണ് ചില തെറ്റിദ്ധാരയിൽ സൂര്യ സസ്പെൻഷനിലായത്. തുടർന്നുള്ള സൂര്യയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൂറ്റൻ സംഘട്ടന രംഗങ്ങളും മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അല്ലു അർജുന്റെ…
Read Moreഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍…
കനല്പൂവ് എന്ന സീരിയലിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. പിന്നെ നൃത്ത വിദ്യാലയം ഉണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കണം. അതിനേക്കാളുമൊക്കെ പ്രധാനം മക്കളുടെ കാര്യം തന്നെയാണ്. അവരുടെ കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്സണല്‍ സ്പേസ് എന്ന് പറയുന്നത്. മക്കളുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം. അവരുടെ സ്കൂളിലെ ഒരു പരിപാടിയും ഞാന്‍ മുടക്കാറില്ല. ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ആദ്യം വേണ്ടത് ജനങ്ങളുടെ സപ്പോര്‍ട്ട് ആണ്. അതില്‍ എനിക്ക് ഏറ്റവും കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്. രണ്ടായിരം മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹം എനിക്ക് വളരെ സന്തോഷമാണ് നല്‍കുന്നത്. -അമ്പിളി ദേവി
Read Moreപ്രതിഫലം കുത്തനെ കൂട്ടി ജാന്‍വി
അമ്മ ശ്രീദേവിയെപ്പോലെ ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ സൂപ്പര്‍ താര നായികയാവാന്‍ ഒരുങ്ങി മകൾ ജാന്‍വി കപൂര്‍. വമ്പന്‍ ചിത്രങ്ങളാണ് നടിയെ തേടി തെലുങ്ക് സിനിമയില്‍ നിന്ന് വന്നിരിക്കുന്നത്. തമിഴില്‍ നിന്നും ജാന്‍വിക്ക് മികച്ച ഓഫറുകളുണ്ട്. സൂര്യയുടെ നായികയായി നടി വരുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹിന്ദിയില്‍ ധഡക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ധഡക്കില്‍ ജാന്‍വിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം കൊണ്ട് ഹിന്ദിയിലെ മുന്‍നിര നായികയായി ജാന്‍വി മാറുകയായിരുന്നു. ഇപ്പോഴിതാ സൗത്തിന്ത്യന്‍ സിനിമയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി. തെലുങ്കില്‍ രണ്ട് സൂപ്പര്‍ താര ചിത്രങ്ങളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ബിഗ് ബജറ്റ് ചിത്രം ദേവരയിലാണ് ജാന്‍വി നായികയാവുന്നത്. രണ്ടാമതായി രാംചരണിന്റെ കരിയറിലെ പതിനാറാം ചിത്രത്തിലെ നായികയാവാനാണ് ജാന്‍വി ഒരുങ്ങുന്നത്. അതേസമയം നയന്‍താരയ്ക്ക് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് പ്രതിഫലത്തില്‍ ജാന്‍വി. ദക്ഷിണേന്ത്യയില്‍ സാമന്ത, ശ്രീലീല, രശ്മിക മന്ദാന തുടങ്ങിയവരെ…
Read Moreവാലിബ കഥയിലെ പേരടിപ്പെരുമ; അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം’- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്സിലെത്തുംവരെയും പതര്‍ച്ചയേതുമില്ലാതെ നിജമെല്ലാം ഉള്ളിലൊളിപ്പിച്ച ഒരു കഥാപാത്രമുണ്ട് ലിജോ ജോസ് സിനിമ മലൈക്കോട്ടൈ വാലിബനില്‍. ‘എന്റെ ലച്ചിയത്തെ നിറവേറ്റേണ്ടവന്’ എന്നും ‘അദ്ഭുതപ്പിറവി’ യെന്നും പലവുരു വാലിബനെ വാഴ്ത്തുന്ന അയ്യനാർതന്നെ നിഗൂഢതകളുടെ ആ സൂക്ഷിപ്പുകാരന്. ‘ഈ സിനിമയുടെ കഥ കൊണ്ടുപോകുന്നതിലും അതിനെ നയിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്ന വളരെ ശക്തമായ കഥാപാത്രം. അഭിനയജീവിതത്തില്‍ കിട്ടിയ കുറേ നല്ല വേഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെ’- അയ്യനാരായി നിറഞ്ഞാടിയ ഹരീഷ് പേരടി രാഷ്്ട്രദീപികയോടു പറഞ്ഞു. ലിജോ ജോസ് സിനിമ ആഗ്രഹിച്ചിരുന്നോ… ഞാന്‍ ആഗ്രഹിച്ചിരുന്ന സംവിധായകരിലൊരാളാണ് ലിജോ. അദ്ദേഹത്തിന്റെ സിനിമകള്‍, പ്രത്യേകിച്ച്…ജെല്ലിക്കെട്ട്, ഈമയൗ, ചുരുളി… കണ്ടപ്പോള്‍ വളരെ വ്യത്യസ്തമായി സിനിമയെ സമീപിക്കുന്ന ഒരാളെന്ന ബോധ്യമുണ്ടായി. എന്റെ ആഗ്രഹമറിഞ്ഞെന്നതുപോലെ അദ്ദേഹത്തിന്റെ കോള്‍ വന്നു. അപ്പോള്‍…
Read Moreഅപ്പു അന്നാണ് ആദ്യമായി പവര്‍ക്കട്ട് കാണുന്നത്: ഒരുപാട് കുസൃതി അവന് കാണിച്ചു; മേജർ രവി
പ്രണവ് മോഹൻലാലിന്റെ അഭിനയത്തോടൊപ്പം ജീവിതരീതിയും കൂടിയാണ് താരത്തെ മറ്റ് യുവനടമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് താരത്തിന്റെ ജീവിതം. സോഷ്യൽ മീഡിയിൽ പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഞൊടിയിടകൊണ്ടാണ് വൈറലാകുന്നത്. പ്രണവ് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുന്നത് ബാലതാരമായിട്ടാണ്. ഒന്നാമന് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് ചെയ്തത്. പിന്നീട് 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനിയിലും കേന്ദ്രകഥാപാത്രത്തെ പ്രണവ് അവതരിപ്പിക്കുകയും, അതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം പ്രണവ് നേടുകയും ചെയ്തു. ഇപ്പോഴിതാ പ്രണവിനെ പുനര്‍ജനിയില്‍ അഭിനയിക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള അനുഭവം പങ്കിടുകയാണ് മേജര്‍ രവി. ‘ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് രാജേഷ് അമനകര എന്നയാള്‍ എന്നെ മറ്റൊരാള്‍ വഴി ബന്ധപ്പെട്ടു. ഒരു…
Read Moreമദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവച്ചു; അയാൾ എന്റെ തലയ്ക്കടിച്ചിട്ട് ഓടിപ്പോയി; ദുരനുഭവം വെളിപ്പെടുത്തി കീർത്തി സുരേഷ്
എല്ലാവർക്കും പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ദിവസം രാത്രിയില്‍ എന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവച്ചു. അത് മനസിലായ ഉടനെ താന്‍ ആളുടെ കവിളില്‍ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ട് നടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോള്‍ എന്റെ തലയില്‍ കനത്തൊരു അടിയേറ്റു. അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞു നോക്കിയപ്പോഴാണു നേരത്തെ അടി കൊടുത്ത മദ്യപാനി എന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായത്. ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചു. അതിന് ശേഷമാണ് ഞങ്ങൾ പോയതെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.
Read More‘നേരില്‍ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു’; ഗിഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് മാളവിക, ഞെട്ടിത്തരിച്ച് തേജസ്
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് മാളവിക കൃഷ്ണദാസും, തേജസ് ജ്യോതിയും. എന്നാല്‍ ഇരുവരും തമ്മിൽ പ്രണയത്തിലായതിനെ കുറിച്ച് ആളുകള്‍ക്കറിയില്ലായിരുന്നു. അതീവ രഹസ്യമാക്കി വച്ചിരുന്ന ഇരുവരുടേയും പ്രണയം മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞപ്പോഴാണ് എല്ലാവരും അറിഞ്ഞത്. മാളവിക തേജസ് ജ്യോതിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവയ്കുകയും തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തേജസ് ജ്യോതിക്ക് ജന്മദിന ആശംകള്‍ നേര്‍ന്ന മാളവികയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ടായ, ജീവിതത്തില്‍ തന്റെ പ്രണയമായ, സന്തതസഹചാരിയായ, ഗോസിപ്പ് പങ്കാളിയായ, സ്വകാര്യ എന്റര്ടൈന്മെന്റായ, എന്റെ പരാതിപ്പെട്ടിയായ, രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ ആള്‍ക്ക് ജന്മദിനാശംസകള് എന്നാണ് മാളവിക എഴുതിയിരിക്കുന്നത്. പെട്ടെന്ന് നേരില്‍ കാണാൻ കഴിയുന്ന ദിവസം എണ്ണി കാത്തിരിയ്ക്കുകയാണ്’ എന്നും മാളവികയുടെ കുറിച്ചു. തേജസ് എടുത്ത് അയച്ച സെല്‍ഫി ചിത്രം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട്, ശൂന്യമായ മനസോടു കൂടി കാണണം, എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ; മമ്മൂട്ടി
ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി ഉൾപ്പെടെ ഭ്രമയുഗത്തിലെ മറ്റെല്ലാ താരങ്ങളും, അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഈ ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിക്കാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. “ട്രെയിലർ കാണുബോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ. യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ…
Read Moreനിലയ്ക്ക് കൂട്ടായി ‘നിതാരാ’; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു; കണ്ണ് തട്ടാണ്ട് ഇരിക്കട്ടേയെന്ന് ആരാധകർ
പേളിമാണിയേയും കുടുംബത്തെയും ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷ് അരവിന്ദും തമ്മിൽ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും ശേഷം പ്രണയത്തിലേക്കും മാറി. പിരിയാൽ സാധിക്കില്ലെന്ന് മനസിലായതോടെ ജീവിതത്തിലും ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. 2019ലായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. 2021 ൽ ഇരുവർക്കും ആദ്യത്തെ കൺമണിയായ നില ശ്രീനിഷ് എത്തി. നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കുഞ്ഞ് ജനിച്ചതു മുതൽ ഇപ്പോൾ വരെയുള്ള വിശേഷങ്ങൾ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് ഇവർക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നത്. നിലയ്ക്ക് കൂട്ടായി ഒരു അനുജത്തി വന്ന സന്തോഷത്തിലാണ് കുടുംബം. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് താര കുടുംബം. നിതാരാ ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയ പേര്. നൂല്കെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ…
Read More