മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും പുറത്ത് അച്യുതനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടികൂടിയാണ് മീനാക്ഷി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീനാക്ഷിയുടെ വസ്ത്ര ധാരണത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. അടുത്തിടെ ഒരു ചടങ്ങില്‍ മീനാക്ഷി ഇട്ട വസ്ത്രത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ് താരം. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോഴിതാ തനിക്ക് നേരേ നീളുന്ന വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. എനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത്. എന്ന് കരുതി എന്റെ സ്വകാര്യതയിലേക്ക് കാമറയുമായി വരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് താരം. ഇഷ്ടമുള്ള വസ്ത്രം…
Read MoreCategory: Movies
ഏഴാം പാതിര ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മേജർ രവി
ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും നടനുമായ മേജർ രവി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു. അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥയും തിരക്കഥയുമെഴുതി സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്. ഡിഒപി – റെജിൻ സാന്റോ, സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ്, എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ -രാജശ്രീ സി.വി, ഗാനങ്ങൾ-ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ, സംഗീതം – മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബിജിഎം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ, ആർട്ട്…
Read Moreകരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്; കരയുന്നത് നല്ലതാണ്, അത് നമ്മളെ ശക്തരാക്കും; നിത്യ മേനോൻ
മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ നിത്യ മേനോനു ലഭിച്ചു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ. കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യാ മേനോൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എന്റെയൊരു അംശമുണ്ട്. ഓക്കെ കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എന്റെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്. അത് ദുഃഖകരമാണ്. കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും. കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കും. പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ്…
Read Moreരശ്മിക പ്രതിഫലം ഉയര്‍ത്തി?
അനിമല്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായതോടെ തുടര്‍ന്ന് ബോളിവുഡില്‍ മൂല്യമേറിയ നായികയായിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. ഒരു കൂട്ടം പ്രൊജക്ടുകളാണ് ഇനി നടിയുടേതായി വരാനിരിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശേഖര്‍ കമ്മുലയുടെ ഡിഎന്‍എസ്, ദ ഗേള്‍ഫ്രണ്ട്, റെയിന്‍ബോ എന്നീ ചിത്രങ്ങളും നടിയുടേതായി വരാനുണ്ട്. നാല് ഭാഷകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നത് കാരണം പാന്‍ ഇന്ത്യന്‍ നായികയെന്നും, നാഷണല്‍ ക്രഷ് എന്നുമുള്ള പേരുകളും നടിക്ക് ലഭിച്ചിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ് രശ്മിക അഭിനയിക്കുന്നത്. അതേസമയം നടി പ്രതിഫലം ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുഷ്പ, അനിമൽ പോലുള്ള വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെയാണ് രശ്മിക പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തന്നെ ഏറ്റവും ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി രശ്മിക മാറിയതാണ് പ്രതിഫലം ഉയര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ 4.5 കോടി വരെയാണ്…
Read Moreഅവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം
എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്ന പോലെ തന്നെ തീര്‍ച്ചയായും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ടാകും. ഞാന്‍ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്. ചില ആളുകള്‍ക്ക് ഇഷ്ടമാകും ചിലര്‍ക്ക് ഇഷ്ടമാകില്ല. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ചില ആളുകളെ നമുക്ക് ഇഷ്ടമാവുകയും അല്ലാത്തതുമൊക്കെ ഉണ്ടാകും. പക്ഷെ നമ്മളെ അവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ഇഗ്നോര്‍ ചെയ്യാപ്പെടാതെ പോവുക എന്നതാണ് വലിയ കാര്യം. എന്റെ അച്ഛന് പോലീസുകാരനായത് കൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലീവ് എഴുതി കൊടുത്തു. പിന്നെയാണ് ദുബായിലേക്ക് വരികയും ഇവിടെ സെറ്റിലാവുകയും ചെയ്യുന്നത്. -മിഥുന് രമേഷ്
Read Moreകാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്ത…
മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിഖില വിമൽ. സിനിമയില്‍ മാത്രമല്ല തന്റെ കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്തയാണ് നിഖില. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. ജയറാമിന്റെ സഹോദരിയുടെ വേഷമാണ് താരം ചിത്രത്തില്‍ കൈകാര്യം ചെയ്തത്. ലവ് 24*7 എന്ന സിനിമയിലാണ് ആദ്യമായി മുഴുനീളെയുള്ള നായികാ കഥാപാത്രം നിഖില അവതരിപ്പിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു. മലയാളത്തിലെ മിക്ക ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. പതിവു പോലെ താരം ഒടുവിൽ പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreമാരിവില്ലിൻ ഗോപുരങ്ങൾ… ആദ്യ ഗാനം റിലീസായി
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി. മെലഡികളുടെ കിംഗ്എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സർജാനോയുടെയും വിൻസിയുടെയും പ്രണയപൂർവമുള്ള നിമിഷങ്ങളാണ് മൗന സുന്ദരി… എന്നു തുടങ്ങുന്ന ഗാനരംഗത്തിലിള്ളത്. തീർത്തും വ്യത്യസ്തമായ പ്രണയാവിഷ്കരണം ചെയ്ത ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ. കാർത്തിക്, മൃദുല വാര്യർ എന്നിവരുമാണ് ഗായകർ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേർന്നാണ്. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. പ്രമോദ്…
Read Moreഎന്നെ പ്രേമിച്ച് ഫെയ്മസാകണമെന്ന് അവൻ ചിന്തിച്ചിട്ടില്ല: അശ്വിനോട് നേരത്തെ പ്രണയമുണ്ടായിരുന്നെന്ന് ദിയ കൃഷ്ണ
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രെപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയയുടെ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ആരാധകർക്ക് പരിചിതനായ സുഹൃത്ത് അശ്വിനാണ് സർപ്രൈസായി ദിയയോട് പ്രണയാഭ്യർഥന നടത്തിയത്. എന്നാൽ തങ്ങളുടെ പ്രെപ്പോസൽ വീഡിയോയെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് സാലറി ഹൈക്ക് കിട്ടി, അതിന്റെ പാർട്ടി എന്നു പറഞ്ഞാണ് അശ്വിൻ വിളിച്ചത്. ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്നും ദിയ പറഞ്ഞു. ആദ്യം ഹോട്ടലിൽ വന്നപ്പോൾ തന്നെ ഡെക്കറേഷൻ താൻ കണ്ടിരുന്നു. എനിക്കുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സുഹൃത്തുക്കൾ ചിരിക്കുകയും കൂടി ചെയ്തപ്പോൾ ഞാൻ എക്സൈറ്റഡായി. കണ്ണെല്ലാം കെട്ടിയപ്പോൾ പ്രെപ്പോസ് ചെയ്യാൻ തന്നാണെന്ന് തോന്നി. യെസ് പറയാൻ ഞാൻ റെഡിയായിരുന്നു. അങ്ങനെ കണ്ണ് തുറന്നു. എന്നാൽ എന്റെ…
Read More‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’; അൻപതാം ദിന സന്തോഷവുമായി താരരാജാവ് മോഹൻലാൽ
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിളങ്ങിയ ചിത്രമാണ് ‘നേര്’. ചിത്രം ഇപ്പോൾ അൻപത് ദിവസങ്ങൾ പൂർത്തിയാക്കിരിക്കുകയാണ്. താരരാജാവ് മോഹൻലാൽ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘വിജയകരമായ 50-ാം ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് മോഹൻലാൽ കുറിച്ചത്. അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. ‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും ഇപ്പോഴും ചില തിയറ്ററുകളിൽ നേര് പ്രദർശനം തുടരുകയാണ്. 2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം 100 കോടി അടിച്ച…
Read Moreഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനാണ് ഞാൻ ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരും പറയാറുണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക മേനോൻ
സോഷ്യൽ മീഡിയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്ന താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും താഴെ ബോഡിഷെയ്മിംഗ് കമന്റുകളാണ് ചിലർ പങ്കുവയ്ക്കാറുള്ളത്. നടിയുടെ വസ്ത്രധാരണത്തേയും അധിക്ഷേപിച്ച് വളരെ മോശമായ കമന്റുകളും ചിലർ കുറിക്കാറുണ്ട്. ഇപ്പോഴിതാ അത്തരം സൈബർ അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകുകയാണ് മാളവിക. ഒരഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. സാധാരണ മനുഷ്യർ പങ്കുവയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം തന്നെയാണ് ഞാനും പങ്കുവയ്ക്കാറുള്ളതെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ ആളുകൾ വന്ന് മോശം കമന്റുകൾ ഇടുന്നതെന്ന് മനസിലാകുന്നില്ലെന്നും മാളവിക പറഞ്ഞു. ഇന്നത്തെ കാലത്ത് എല്ലാവരും മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരേ ചിലർ മോശം പറയും. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം…
Read More