മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് നിഖില. താരത്തിന്റെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്. അതീവ സുന്ദരിയായാണ് നിഖില ഇത്തവണയും വന്നിരിക്കുന്നത്. കലക്കൻ ലുക്കിൽ മലയാളികളുടെ മനംമയക്കുകയാണ് നടി. പിങ്ക് കളർ ഔട്ട്ഫിറ്റിൽ തിളങ്ങുകയാണ് നടി. മി എഗൈൻ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളോട് മുഖം തിരിച്ചിരിക്കുന്ന നടിയാണ് നിഖില. അതിനാൽ തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരത്തെ തേടി കൂടുതലായും എത്തുന്നത്.സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിംഗാണ് നടിക്കുള്ളത്. മോഡലിംഗിലും സജീവമാണ് നിഖില. തന്റെ വിശേഷങ്ങൾക്കൊപ്പം തന്നെ ഫോട്ടോഷൂട്ടുകളും താരം ഇൻസ്റ്റയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read MoreCategory: Movies
മാറിടവും വയറും സാരിയുടുക്കുമ്പോൾ കണ്ടെന്നുവരാം; വിവാദങ്ങൾക്ക് മറുപടിയുമായി ചൈത്ര
വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവത്തിൽ വിശദീകരണവുമായി നടി ചൈത്ര പ്രവീൺ. താൻ അന്നു ധരിച്ചത് അമ്മയുടെ സാരിയും ബ്ലൗസുമാണെന്നും വൈറലാകാൻ വേണ്ടി മനപൂർവം ധരിച്ചതല്ല അതെന്നും ചൈത്ര പറയുന്നു. എൽഎൽബി സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് നടന്ന പരിപാടിയിലാണ് ചൈത്ര കറുത്ത സാരിയും സ്കിൻ കളറുള്ള ബ്ലൗസും ധരിച്ചെത്തിയത്. എന്നാൽ ധരിച്ച ബ്ലൗസ് സ്കിൻ കളറയാതിനാൽ വലിയ വിമർശനങ്ങൾ ആ വേഷത്തിന് നേരിടേണ്ടിവന്നു. ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമർശനങ്ങളിലൊന്ന്. ഇപ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ചൈത്ര. <i>ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്നു കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടമാണ് എന്നു വിശ്വസിക്കുന്ന…
Read Moreസിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അതൊരു മുഴുനീള കിടപ്പറ രംഗമായി; ഞാന്‍ അഭിനയിക്കാത്ത രംഗങ്ങൾ അതിലുണ്ടായിരുന്നു; അത് കണ്ടപ്പോൾ ഭാര്യ കുറേ കരഞ്ഞു: ടി.ജി. രവി
മലയാള സിനിമയിലെ വില്ലനെന്നു പറഞ്ഞാൽ ഒരു കാലത്തു ടി.ജി. രവിയായിരുന്നു. സ്ഥിരമായി വില്ലന്‍ റോളുകള്‍ ചെയ്തുകൊണ്ടാണ് ടിജി രവി ശ്രദ്ധേയനാവുന്നത്. ബലാത്സംഗവും സ്ത്രീകളെ ഉപദ്രവിക്കുന്നതുമായ കഥാപാത്രങ്ങളായിരുന്നു നടന് കൂടുതലായി ചെയ്തിട്ടുള്ളത്. സ്ക്രീനില്‍ താനഭിനയിക്കുന്നതു കണ്ടാല്‍ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ടി.ജി. രവി പറയുന്നത്. എന്നാല്‍ ഒരിക്കല്‍ തന്റെ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി.അതിന് വഴിയൊരുക്കിയ സംവിധായകനെ മാറ്റി നിര്‍ത്തിയിട്ട് തല്ലിയിട്ടുണ്ടെന്നു പറയുകയാണ് താരം. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതില്‍ കൂടുതലും. ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാന്‍ വേണ്ടി പലരും ശ്രമിച്ചു നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോടു ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിക്കു വിഷമം തോന്നുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നാണ് നടന് പറയുന്നത്. സഹോദരഭാര്യയുടെ അനിയത്തിയായത് കൊണ്ട് പ്രണയവിവാഹം നടത്തിയതില്‍ കാര്യമായ പ്രശ്നം ഒന്നും…
Read Moreഇതാണ് മമ്മൂക്ക…ഇങ്ങനെയാകണം താരങ്ങൾ…പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഗൃഹപ്രവേശനത്തിന് ഓടിയെത്തി മമ്മൂട്ടി; വീഡിയോ
തന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഗൃഹപ്രവേശനത്തിനായി തിരക്കുകൾക്കിടയിലും ഓടിയെത്തുന്ന നടൻ മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ പുതിയ വീട്ടിലാണ് മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയത്. ഷൂട്ടിംഗിന്റെ തിരക്കുകളിലായിരുന്നതിനാൽ ഗൃഹപ്രവേശനത്തിന് എത്തുന്ന കാര്യത്തിൽ താരം ഉറപ്പുനൽകിയിരുന്നില്ല. തിരക്കുകൾ ഉണ്ടെന്ന് അറിയാവുന്നതിനാൽ സലാമും മമ്മൂട്ടി എത്തില്ലെന്നാണ് കരുതിയിരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാൽ അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട മമ്മൂക്ക എത്തിയതിന്റെ സന്തോഷത്തിലാണ് സലാമും കുടുംബവും. മുണ്ടുടത്ത് തനി നാടൻ വേഷത്തിലാണ് താരം എത്തിയത്. കുടുംബത്തിനൊപ്പം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു. ഇപ്പോഴിതാ സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ കരുതലും സ്നേഹവുമാണ് ആളുകൾ എടുത്ത് പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും തനിക്കായി ജോലി ചെയ്യുന്നവരുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയ മമ്മൂട്ടിയുടെ മനസിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.
Read More‘ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ മാറി നിന്ന് കുറ്റം പറയുന്നത് നീതികേടാണ്, ആരേയും കുറ്റം പറഞ്ഞുകൊണ്ട് വളരാൻ കഴിയില്ല’; അഭയ ഹിരൺമയി
ഏവർക്കും പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് വ്യത്യസ്ത ശബ്ദ സാന്നിധ്യം കൊണ്ട് തന്റേതായ ഒരു ഇരിപ്പിടം സൃഷ്ടിച്ച വ്യക്തിയാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധവും ശേഷമുണ്ടായ വേർപിരിയലും കാരണം അവർക്ക് നിരന്തരമുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാൻ വളരണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്. എനിക്ക് എന്നെ വളർത്തികൊണ്ടുവരണം, എനിക്ക് എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം. എന്റെ ഇത്രയും കാലമുണ്ടായിരുന്ന റിലേഷൻഷിപ്പിനെക്കുറിച്ച് ഞാൻ മാറിയിരുന്നു കുറ്റം പറയുന്നത് ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും. അതു ശരിയായ ഒരു പ്രവർത്തനം അല്ലായെന്ന് എനിക്കു തോന്നിയിട്ടുണ്ടായിരുന്നു. ഒരു ലിവിംഗ് റിലേഷൻഷിപ്പിൽ ഒന്നെങ്കിൽ മരണംവരെ അതുമായി മുന്നോട്ടുപോകാം. അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബ്രേക്കപ്പ് ആകാം. അത് എല്ലാ…
Read Moreനിത്യമേനോൻ കാരണം അന്ന് ആദ്യമായി ഞാന്‍ എനിക്കു വേണ്ടി സംസാരിച്ചു: നന്ദിനി റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ നിത്യാ മേനോന്. തന്റെ അഭിനയ മികവുകൊണ്ട് ചലച്ചിത്രലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നിത്യയ്ക്കു സാധിച്ചിട്ടുണ്ട്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. ഇപ്പോഴിതാ നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകയാണ് നന്ദിനി. മുമ്പൊരിക്കല്‍ നന്ദിനി പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. തനിക്ക് താത്പര്യമില്ലാത്തൊരു രംഗത്തില്‍ അഭിനയിക്കില്ലെന്ന് നിത്യ നിലപാടെടുത്ത സംഭവത്തെക്കുറിച്ചാണു നന്ദിനി വീഡിയോയില്‍ പറയുന്നത്. 2011 ലായിരുന്നു നിത്യയുടെ തെലുങ്ക് അരങ്ങേറ്റം. നന്ദിനി സംവിധാനം ചെയ്ത ആല മോഡലെയ്ന്തി ആയിരുന്നു ചിത്രം. നന്ദിനിയുടെ ആദ്യ സിനിമയായിരുന്നു അത്. ഈ ചിത്രത്തിലെ ഒരു അനാവശ്യ രംഗത്തില്‍ അഭിനയിക്കുന്നതിനെയായിരുന്നു നിത്യ എതിര്‍ത്തത്. നിര്‍മാതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു അത്തരത്തിലൊരു…
Read Moreതാൻ മരിച്ചിട്ടില്ല, കാൻസർ ബോധവത്കരണത്തിനായി താൻ ചെയ്ത തന്ത്രം; ലൈവിലെത്തി പൂനം പാണ്ഡേ
മരിച്ചുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്നും നടി പറഞ്ഞു. “”എല്ലാവര്ക്കും നമസ്കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാര്‍ന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്പിവി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക.” പൂനം ലൈവിൽ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂനം പാണ്ഡേ സെർവിക്കൽ…
Read Moreആ വാക്കുകൾ തന്റേതല്ല; രജനീകാന്തിനോടും തമിഴ്മക്കളോടും മാപ്പ് ചോദിച്ച് ധന്യ ബാലകൃഷ്ണ
തമിഴ്നാട്ടിലെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ലെന്ന് വ്യക്തമാക്കി നടി ധന്യ ബാലകൃഷ്ണ. 12 വർഷം മുമ്പ് വ്യക്തത വരുത്തിയ കാര്യമാണ് ഇപ്പോൾ തന്റെ പേരിൽ വീണ്ടും പ്രചരിക്കുന്നതെന്നും ഈ സംഭവത്തിൽ താൻ നിസഹായയാണെന്നും നടി പറയുന്നു. ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2012ൽ നടി തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം. 2012 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സിനോടു പരാജയപ്പെട്ടതിന് പിന്നാലെയാണ് നടി ധന്യയുടേതെന്നു പറയപ്പെടുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ‘‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി.…
Read Moreപൂനം പാണ്ഡേ മരിച്ചിട്ടില്ല? ദുരൂഹതകളേറുന്നു; ബോളിവുഡിൽ ചർച്ചകൾ സജീവം
നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്നു പ്രചരിക്കുന്ന വാർത്തകളിൽ അഭ്യൂഹങ്ങൾ തുടരുന്നു. പൂനം മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി ആണ് ഇതെന്നുമൊക്കെയാണ് ട്വീറ്റുകൾ ഉയരുന്നത്. ഇത്രയും പ്രശസ്തയായ ഒരു താരം മരിച്ചിട്ട് ആശുപത്രി അധികൃതരോ വീട്ടുകാരോ പ്രതികരിക്കാത്തതും ദുരൂഹത കൂട്ടുന്നു. പലപ്പോഴും പ്രശസ്തിയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത താരമാണ് പൂനം. അതിനാൽ തന്നെ ഇതും അതിന്റെ മറ്റൊരു ഭാഗമാണെന്നും ചർച്ചകൾ നടക്കുന്നു. ജനുവരിയിലാണ് സെർവിക്കൽ കാൻസർ മാസമായി ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് താരം നടത്തിയ ക്യാപെയ്നാണെന്നാണ് പലരും പറയുന്നത്. നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിൽ സെർവിക്കൽ കാൻസർമൂലം പ്രിയപ്പെട്ട പൂനം മരണമടഞ്ഞു എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് ഈ മരണവാർത്തയിലെ സസ്പെൻസ് വെളിപ്പെടുമെന്നും സൂചനയുണ്ട്. നാലുദിവസം മുൻപാണ് നടി അവസാന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഗോവയിലെ…
Read Moreഅച്ഛന്റെ പേര് കളയാതെ സിനിമ ചെയ്യണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, ചെയ്യാനും പോകുന്നില്ല : ധ്യാൻ ശ്രീനിവാസൻ
ഏവർക്കും പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരം നൽകുന്ന അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നർമത്തിൽ ചാലിച്ച ധ്യാനിന്റെ സംസാരം ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിൽ സജീവമായ പല താര പുത്രൻമാരും പറയാറുള്ള കാര്യമാണ് മാതാപിതാക്കളുടെ പേര് കളയാതെ സിനിമകൾ ചെയ്യണമെന്നുള്ളത്. എന്നാൽ ധ്യാൻ അതിൽ നിന്നെല്ലാം വിഭിന്നമായാണ് ചിന്തിക്കുന്നത്. ആ ചിന്തകൾ തന്നെയാണ് താരത്തെ മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ‘നമ്മുടെ രീതിയിൽ സിനിമകൾ ചെയ്യുക. സ്വന്തം രീതിക്കനുസരിച്ച് ജീവിക്കുക. ജോലി ചെയ്യുക, അതിനൊത്ത ശന്പളം വാങ്ങുക. തിരികെ വീട്ടിൽ പോവുക. നമ്മുടെ പ്രവൃത്തികളിലാണ് കാര്യം. അതിനിടയിൽ മറ്റുള്ളവരുടെ പേരിന് ഭംഗം വരുത്തുന്നു എന്ന് ചിന്തിക്കാതിരിക്കുക. അങ്ങനെ ചിന്തിക്കണമെങ്കിൽ നമ്മൾ അവരുടെ കേറോഫിൽ വരുന്നവരാകണം. അല്ലാത്തപക്ഷം അത്തരമൊകു ചിന്തയുടെ ആവശ്യം പോലും ഇല്ലെന്ന് ധ്യാൻ പറഞ്ഞു’. ഇതുപോലെ തന്നെ ചിന്തിക്കുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ എന്ന് ധ്യാൻ വ്യക്തമാക്കി.…
Read More