2002ല്‍ ഒാകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ജാഫര്‍ പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു. മിമിക്രി വേദികളില്‍നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്റെ കരിയറില്‍ വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്റെ മാലാഖ, ഇഷ്ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്റെ നാഥന്, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര്‍ ഇടുക്കി രാഷ്ട്രദീപികയോട്. ‘മാംഗോ മുറി’യിലെ കഥാപാത്രംഈ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.…
Read MoreCategory: Movies
സീരിയൽ കണ്ടിട്ടാണോ വാലിബനിലേയ്ക്ക് എടുത്തേ, അയ്യേ എന്നാണ് പലരുടെയും ഭാവം: സുചിത്ര
മലൈക്കോട്ടൈ വാലിബൻ സിനിമയിൽ കൂടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി സുചിത്ര നായർ. ചിത്രത്തിലെ സുചിത്ര അവതരിപ്പിച്ച മാതംഗിയുടെ വേഷം ഏറെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ താൻ ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞപ്പോൾ പലരുടെയും മുഖത്തെ ഭാവങ്ങൾ മാറിയെന്നു തുറന്നു പറയുകയാണ് താരം. ലിജോ ജോസ് സീരിയലിൽ നിന്നാണോ എടുത്തതെന്നും അയ്യേ എന്നാണ് ഭാവമെന്നും സുചിത്ര പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇപ്പോഴും പല ആളുകള്‍ക്കും സീരിയലില്‍ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. സീരിയലില്‍ നിന്ന് എടുത്തോ എന്നൊക്കെയാണ് ഫേക്ക് അക്കൗണ്ടില്‍ നിന്നും കമന്റുകൾ വരുന്നത്. ലിജോ സാര്‍ സീരിയലില്‍ നിന്നെടുത്തതാണോ’അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. അയ്യേ എന്നാണ് അവരുടെ ഭാവം. സീരിയലില്‍ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാര് ആണെന്നുള്ള പരിഗണന നൽകുക. നിങ്ങള്‍ അങ്ങനെ ചിന്തിക്കാതിരിക്കുക. എല്ലാവര്ക്കും അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ…
Read Moreഅടുത്ത ജൻമത്തിൽ ഷംനയുടെ മകനായി ജനിക്കണമെന്ന് മിഷ്കിൻ; പൊട്ടിക്കരഞ്ഞ് താരം
വരും ജൻമത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകൻ മിഷ്കിൻ. മരണം വരെ ഷംന അഭിനയിക്കണമെന്നാണ് തന്റെ ആഗ്രമെന്നും തനിക്ക് അത്രയ്ക്ക് സ്നേഹമുള്ള നടിയാണ് ഷംനയെന്നും മിഷ്കിൻ പറയുന്നു. മിഷ്കിന്റെ സഹോദരന് ജി.ആര്. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു ഷംനയെ പ്രശംസിച്ച് മിഷ്കിൻ എത്തിയത്. എന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില് എനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. പൂര്‍ണ(ഷംന) മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ല. എന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകും. അവർ അത്രയ്ക്ക് സ്നേഹമുള്ള നടിയാണ്. കല്യാണം നടന്നപ്പോളും എനിക്കൊരുപാട് സന്തോഷമായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചു കഴിഞ്ഞുപോരെ വിവാഹമെന്നും ഞാൻ ചോദിച്ചിരുന്നു. ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷം. വിവാഹത്തിനുശേഷം ഇപ്പോൾ ദുബായിലാണ് പൂർണ താമസിക്കുന്നത്. മിഷ്കിൻ…
Read Moreപങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി: ആര്യ
നടിയും ടെലിവിഷൻ അവതാരകയായും തിളങ്ങി പ്രേക്ഷകർക്കിടയിൽ തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും കടുത്ത വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ചും ആര്യ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു. തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വെടിവച്ച് കൊല്ലാനാണ് തോന്നിയതെന്നും ഇപ്പോൾ അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് താൻ ആയിരിക്കുമെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു. ഇന്ന് ചിന്തിക്കുമ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ട്. കാരണം ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തിൽ കൊണ്ടു വിടുന്നത് പോലും ആളാണ്. അത്രയും ദിവസം ആരുമായി ബന്ധമില്ല. ആ സമയം…
Read Moreസാരിയിൽ സൂപ്പറായി സാനിയ: ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. പുത്തൻ ലുക്കിൽ ഏവരുടെയും മനം മയക്കുകയാണു താരം. സാരിയിൽ അതീവ സുന്ദരിയായാണു നടിയുടെ വരവ്. സാരിയിൽ എന്നും വ്യത്യസ്തത പുലർത്തുന്ന നടിയാണ് സാനിയ. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചില്ല. സ്റ്റൈലൻ ലുക്കിലാണ് സാനിയ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. റെഡ് കളർ പട്ട് സാരിയണിഞ്ഞ ചിത്രങ്ങളാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സ്ലീവ് ലെസ് ബ്ലൗസും മിതമായ ആഭരണങ്ങളും സാനിയയ്ക്കു കൂടുതൽ അഴകേകുന്നുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ മലയാളികൾക്ക് മുന്നിൽ ആദ്യമായി എത്തുന്നത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ മോളിവുഡിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ ആണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമ.
Read Moreസെക്സ് എന്നതു വില്പ്പനച്ചരക്കാണ്: വിദ്യാഭ്യാസം നല്‍കിയാണ് ആള്‍ക്കാരെ അതില്‍നിന്നു പുറത്തു കൊണ്ടുവരാന്‍ സാധിക്കുക; മാല പാർവതി
സിനിമയില്‍ എന്നല്ല ഒരു മേഖലയിലും സ്ത്രീകള്‍ സുരക്ഷിതരല്ല. ലോകമുള്ളിടത്തോളം കാലം ക്രൈമും ഉണ്ടായിരിക്കുമെന്ന് മാല പാർവതി. സെക്സ് എന്നതു വില്പ്പനച്ചരക്കാണ്. വിദ്യാഭ്യാസം നല്‍കിയാണ് ആള്‍ക്കാരെ അതില്‍നിന്നു പുറത്തു കൊണ്ടുവരാന്‍ സാധിക്കുക. പണ്ടു കാലം തൊട്ടേ സ്ത്രീകള്‍ പുരുഷനെ നോക്കാനുള്ള പ്രോപ്പര്‍ട്ടിയായി മാറിയിരിക്കുന്നു. ഇത്രയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പ്രസ്റ്റീജായി പറയുന്നവര്‍ സിനിമാ മേഖലയിലുമുണ്ട്. സ്ത്രീയെ ഒരു ‘പ്രോപ്പര്‍ട്ടി’ ആയിട്ട് കാണുന്നതില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. ഒരാളെ ഞാന്‍ സിനിമയില്‍ നടിയാക്കി എന്നതിന്റെ പേരില്‍ അവര്‍ എന്നെ സേവിക്കണം എന്നു വിചാരിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നിലനില്‍ക്കുന്നുണ്ട്. മലയാളികളില്‍നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു തമിഴ് നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാല പാർവതി പറഞ്ഞു.
Read Moreപഴയ ‘കുപ്പി’യല്ല; ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദിചിത്രം എമര്‍ജന്‍സിയില്‍ വിശാഖിനു സഞ്ജയ്ഗാന്ധിയുടെ വേഷം. തിയറ്ററുകളിലെത്തുന്ന എല്‍എല്‍ബി, ശലമോന് എന്നിവയിലും ശ്രദ്ധേയവേഷങ്ങള്‍. യഷ്രാജ് ഫിലിംസിന്റെ വെബ്സീരിസിൽ നിർണായക വേഷം. ‘കുപ്പി’യുമായി ഒരു സാമ്യവുമില്ലാത്ത ഒരുപിടി കഥാപാത്രങ്ങൾ. മലയാളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ ആഗ്രഹിച്ചതുപോലെ ഫ്രഷായി തിരിച്ചുവരവ്. വിശാഖ് രാഷ്ട്ര ദീപികയോടു സംസാരിക്കുന്നു. ഇടവേളയില്‍… കുപ്പിയെന്ന പേര് ഒരേ സമയം ഭാഗ്യവും ബാധ്യതയുമാണ്. കുപ്പി ഹിറ്റായെങ്കിലും പിന്നീടു വന്ന കഥാപാത്രങ്ങളൊക്കെ ഏകദേശം ഒരേ ടൈപ്പായി. അത്തരം കഥാപാത്രങ്ങള്‍ മാത്രമേ ഇയാളെക്കൊണ്ടു പറ്റൂ എന്ന ചിന്ത ഫിലിം മേക്കേഴ്സില്‍ ഉണ്ടാവാം. എന്നാല്‍, അതു മാത്രമല്ല വേറെ ടൈപ്പ് കഥാപാത്രങ്ങളും എന്നില്‍നിന്നു പ്രതീക്ഷിക്കാമെന്ന ചിന്ത അവര്‍ക്കു കൊടുക്കണം. കുറച്ചൊന്നു മാറിനിന്നാല്‍ ഫ്രഷായി വരാമെന്നു കരുതി. ആ സമയം ആനന്ദം സംവിധാനം…
Read Moreസ്ത്രീകളെ ബഹുമാനിക്കുന്നയാൾ പങ്കാളിയായി വേണം; ഭാവി വരനെക്കുറിച്ച് മനസ് തുറന്ന് സായി പല്ലവി
തെലുങ്ക് സിനിമാ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സായ് പല്ലവി. അന്തരിച്ച നടി സൗന്ദര്യക്കു ശേഷം തെലുങ്ക് സിനിമാലോകം ഏറെ ആദരവോടെ കാണുന്ന നടി സായ് പല്ലവിയാണ്. അഭിനയ മികവിനൊപ്പം അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജും സാധാരണക്കാരിയുടെ പെരുമാറ്റവും ഈ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. തമിഴകത്തും ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്കു കഴിഞ്ഞു. എന്നാൽ മലയാളത്തിൽ നാളുകളായി സായ് പല്ലവിയെ കാണാറില്ല. പ്രേമത്തിനു ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണു മലയാളത്തിൽ അഭിനയിച്ചത്. പ്രേമത്തിലെ മലർ മിസ് ആയാണ് മലയാളികൾ ഇന്നും സായ് പല്ലവിയെ ഓർക്കുന്നത്. കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചേച്ചിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്കു കടക്കാൻ ഇതുവരെ തയാറായിട്ടില്ല. ഇതിനിടെയാണു പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതേസമയം 31 കാരിയായ സായ്…
Read Moreസംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല: ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനികാന്ത്
ചെന്നൈ: രജനീകാന്ത് ഒരു സംഘിയല്ലെന്ന് മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ മകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകൾ എവിടെയും പറഞ്ഞിട്ടില്ല. അച്ഛന് ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്ന് താരം പറഞ്ഞു. ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ… സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് അത്യധികം വേദനയുണ്ടാക്കുന്നു. ‘പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും കാണിച്ചു തരാറുണ്ട്. അതെല്ലാം കാണുന്പോൾ ദേഷ്യമാണ് വരുന്നത്. സമീപകാലത്തായി ചിലർ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, എന്താണ് അതിന്റെ അർഥമെന്ന് അറിയില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് ചിലരോട് ചോദിച്ചപ്പോൾ…
Read Moreഎൻഡോസൾഫാൻ പോലെ അപകടകരമായ സീരിയലുകളിൽ അഭിനയിക്കില്ല: പ്രേം കുമാർ
നായക വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് പ്രേം കുമാർ. ഇപ്പോഴിതാ പരസ്യ ചിത്രങ്ങളെ കുറിച്ചും സീരിയലുകളേ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ല എന്നത് പണ്ട് മുതൽക്കേ താനെടുത്ത തീരുമാനമാണെന്ന് പ്രേം കുമാർ വ്യക്തമാക്കി. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലന്ന് എന്റെ നിലപാടാണ്. ഒരു ഉത്പന്നം പരസ്യം ചെയ്യണമെങ്കിൽ ആദ്യം സ്വയം ഉപയോഗിച്ച് നോക്കണം. ഉദാഹരണത്തിനു സോപ്പ് തേച്ചാൽ ചൊറിച്ചിൽ മാറുമെന്ന് പറയണമെങ്കിൽ ആദ്യം എനിക്ക് ചൊറി വരണം. ആ സോപ്പ് ഉപയോഗിച്ച് എന്റെ ചൊറിച്ചിൽ മാറിയ ശേഷം വേണം അത് പരസ്യം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് എത്ര പണം പ്രതിഫലം ലഭിച്ചാലും പരസ്യങ്ങളിൽ അഭിനയിക്കില്ലന്നത് സ്വന്തം നിലപാടാണ്. ഹൃദയത്തോട് ചേർത്ത്വച്ച ജനതയോട് എന്റെ മനസാക്ഷിയെ വഞ്ചിച്ച് സംസാരിക്കാൻ കഴിയില്ല. ഉത്തമ ബോധ്യം…
Read More