കോമഡി നൈറ്റ്സ് വിത്ത് കപിൽ എന്ന പരിപാടിയിലെ ശ്രദ്ധേയമായ ദാദി എന്ന കഥാപാത്രത്തിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അലി അസ്ഗർ തനിക്കു ഉണ്ടായ മാനസിക വിഷമത്തെക്കുറിച്ച് പറയുന്നു. താരം സ്ക്രീനിൽ സ്ത്രീ വേഷങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള കാരണവും വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിൽ നടന്ന സംഭാഷണത്തിനിടയിലാണ്, തന്റെ കരിയറിൽ ഉടനീളം സ്ത്രീ വേഷങ്ങൾ മാത്രം ചെയ്യേണ്ടിവന്ന ഒരു ഘട്ടത്തെക്കുറിച്ചും താൻ ചെയ്യുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിനെക്കുറിച്ചും അലി മനസ് തുറക്കുന്നത്. അക്കാലത്ത്, ശനിയും ഞായറും കോമഡി സർക്കസ് സംപ്രേക്ഷണം ചെയ്യുമ്പോൾ രണ്ട് എപ്പിസോഡുകളിലും ഞാൻ സ്ത്രീ വേഷങ്ങളിലായിരുന്നു. അതോടെ എനിക്ക് അത്തരമൊരു ഇമേജ് ലഭിക്കാൻ തുടങ്ങി. ജീവിതമാർഗത്തിന് ജോലി അത്യാവശ്യമായിരുന്നു, അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയത്തിൽ ഞാൻ ആ വേഷങ്ങൾ തുടർന്നു. ഞാൻ ചെയ്യാൻ മടിച്ചാൽ അവർ എനിക്കുപകരം മറ്റൊരാളെ കൊണ്ട് വരുമായിരുന്നു. അതുകൊണ്ട്, ഞാൻ അത് ചെയ്തുകൊണ്ടേയിരുന്നു എന്ന് അലി…
Read MoreCategory: Movies
‘പ്രത്യേകിച്ചൊരു ധ്യാനമോ പരിശീലനമോ വഴിയല്ല ഇന്നത്തെ രീതിയിൽ എത്തിയത്, സാഹചര്യങ്ങൾ ഇങ്ങനെയാക്കി മാറ്റി’: മഞ്ജു വാര്യര്‍
ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ മറികടക്കാമെന്ന് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസിലാകും. സാഹചര്യങ്ങളിൽ നിന്ന് ഡിറ്റാച്ച് ചെയ്യാൻ (വികാരങ്ങളില്ലാതെ മാറിനിൽക്കാൻ) കഴിഞ്ഞാൽ ജീവിതം വളരെ ലളിതമാണ്. ചില സമയങ്ങളിൽ ഞാനും അമിതമായി ചിന്തിക്കാറുണ്ട്. എന്നാൽ, പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക്ക് മടങ്ങിവരും. ഓരോ വ്യക്തിയുടെയും സന്തോഷം വ്യത്യസ്തമാണ്. അത് കണ്ടെത്തുകയാണ് പ്രധാനം. മറ്റുള്ളവർ എത്ര ഉപദേശിച്ചാലും സ്വന്തം അനുഭവങ്ങളിലൂടെ മാത്രമേ ഒരാൾക്ക് മാറാൻ സാധിക്കൂ. പ്രത്യേകിച്ചൊരു ധ്യാനമോ പരിശീലനമോ വഴിയല്ല ഞാന്‍ ഇന്നത്തെ രീതിയിൽ എത്തിയത്, സാഹചര്യങ്ങൾ എന്നെ ഇങ്ങനെയാക്കി മാറ്റിയതാണ്. എന്റെ ഈ രീതി ശരിയല്ലെന്ന് കരുതുന്നവരുണ്ട്, എന്നെ വിമർശിക്കുന്നവരുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങളെയും ഞാന്‍ പൂർണമായി ബഹുമാനിക്കുന്നു എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
Read Moreജോജുവിന്റെ തീപാറും നോട്ടം… ‘വരവ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മാസ് ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ “വരവ്’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജോജു ജോർജിന്റെ തീപാറും നോട്ടമുള്ള പോസ്റ്റർ ജോജുവിന്റെ വരവിന് തന്നെ പ്രതീക്ഷ നൽകുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്’. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ “വരവ്’ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ചിത്രം നിർമിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്.”വരവ്’ ന്റെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ…
Read Moreവിവാഹം എന്ന കണ്ണിലൂടെ മാത്രമാണ് സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കി കാണുന്നതെന്ന് തമന്ന
വിവാഹം എന്ന കണ്ണിലൂടെ മാത്രമാണ് സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കി കാണുന്നതെന്ന് നടി തമന്ന. കരിയറിന്റെ തുടക്കകാലത്ത് തനിക്കും ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് തമന്ന. അച്ഛനോടൊപ്പം ഒരു ഹോട്ടലില്‍ ബിസിനസ് മീറ്റിംഗിനായി പോയപ്പോഴാണ് സംഭവം. താന്‍ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടല്‍ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. എന്തിനാണ് ഈ ജോലിക്ക് പോകുന്നതെന്നായിരുന്നു അവരുടെ ചോദ്യം. നീ ഇത്ര നല്ലൊരു സിന്ധി പെണ്കുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത്? നിനക്ക് എത്രയും പെട്ടെന്ന് കല്ല്യാണം കഴിച്ചൂടേ എന്നൊക്കെയാണ് എന്നോട് അവര്‍ ചോദിച്ചത്. അന്ന് അവരുടെ ആ സംസാരം കേട്ടിട്ട് ഒരിക്കലും അവരെപോലെ ആകരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു-തമന്ന പറയുന്നു. പുറം ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഒരു സ്ത്രീയായി ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള…
Read Moreകൈനിറയെ തനിക്ക് സിനിമാ ലഭിച്ചത് കഠിനാധ്വാനം കൊണ്ടെന്ന് ശിൽപ ഷെട്ടി
തനിക്കു കൈ നിറയെ സിനിമ ലഭിക്കാനുളള പ്രധാന കാരണം തന്റെ കഠിനാധ്വാനമാണെന്ന് ബോളിവുഡ് നടി ശില്പ ഷെട്ടി. തന്റെ ആത്മാര്‍ഥത കണ്ടാണ് പലരും തനിക്കു സിനിമ തരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റിട്ടുപോലും ജോലിക്കു പോയിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നു മാത്രമാണ് താന്‍ ചിന്തിക്കാറുള്ളുവെന്നും ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. എന്റെ ഹാര്‍ഡ് വര്‍ക്കിംഗ് കൊണ്ടാണ് എനിക്കു കൈ നിറയെ സിനിമകള്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്നെ സിനിമയിലേക്കു വിളിക്കാനും കോണ്‍ഫിഡന്‍സാ ണ്. എച്ച്എംഐ ലൈറ്റില്‍ നിന്ന് പൊള്ളലേറ്റിട്ടു വരെ ഞാന്‍ പിറ്റേദിവസം ഷൂട്ടിനു പോയിട്ടുണ്ട്. ഞാന്‍ ഫ്രെയിമില്‍ നിന്ന് പുറത്തേക്കു പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നതു ഞാന്‍ കണ്ടില്ല. എന്റെ പുറം അതില്‍ തട്ടി. പൊള്ളിത്തുടങ്ങിയതു വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. പുറം പൊള്ളിയതിന്റെ പിറ്റേദിവസം തന്നെ ഞാന്‍ ഷൂട്ടിനായി…
Read Moreലാല്‍ ആ നിമിഷത്തിന്റെ നടൻ; ഓരോ അഭിനേതാവിനും ഓരോ രീതികളുണ്ടെന്ന് മമ്മൂട്ടി
ലാല്‍ ആ നിമിഷത്തിന്റെ നടനാണ്, ആക്ടര്‍ ഓഫ് ദ മൊമെന്റ്. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന വ്യക്തി. അഭിനയത്തിനു പ്രത്യേക ശാസ്ത്രമൊന്നുമില്ല. ഓരോ അഭിനേതാവിനും ഓരോ രീതികളുണ്ട്. എന്റെ രീതി എന്താണെന്ന് എന്റെ സിനിമകള്‍ കണ്ടാല്‍ മനസിലാകും. കാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള് അനുഭവപ്പെടുന്ന കടുത്ത സമ്മര്‍ദം പുറത്തുകാണിക്കാതെ ഇരിക്കുക എന്നതാണ് ഓരോ ഷോട്ടിലും ഞങ്ങള്‍ കാണിക്കുന്ന ഏറ്റവും വലിയ അഭിനയം. മോഹൻലാൽ എന്റെ സിനിമകളിൽ അഭിനയിക്കാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ സിനിമകളിലും അഭിനയിക്കും. ഞങ്ങൾക്കിടയിൽ അത്തരത്തിലൊരു ഈഗോയുമില്ല. -മമ്മൂട്ടി
Read Moreമോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഗൗരി കൃഷ്ണ
മനോജേട്ടനുമായി വീണ്ടും ഒന്നിക്കുമോ എന്നു ചോദിച്ചാൽ അതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങളല്ല. അതിന് മറുപടി ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്നു പറയാൻ താത്പര്യമില്ല. എനിക്ക് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വച്ചിരുന്നതു കൊണ്ടൊന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. ഞാനിപ്പോൾ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല. ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കിൽ അത് വൾഗറായി തോന്നിയേനെ. ഇപ്പോൾ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോൾ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു. എനിക്ക് ഞാൻ തന്നെയായിരുന്നു പിന്തുണ. നമ്മുടെ ബാക്ക് ബോൺ എപ്പോഴും നമ്മൾ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണിൽ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തിൽ നിന്നു മാറി നിൽക്കുന്ന ആൾ കൂടിയാണ് ഞാൻ.-ഗൗരി കൃഷ്ണൻ
Read Moreകറക്കം വീഡിയോ ഗാനം
മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് “കറക്കം’ എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി. അൻവർ അലി എഴുതിയ വരികൾക്ക് സാം സി.എസ്. സംഗീതം പകർന്ന് സിത്താര ആലപിച്ച ഒരു യാത്രയിൽ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയം ജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും “കറക്കം’. തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും കറക്കത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പു തരുന്നു. ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന “കറക്കം’ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു. തെന്നിന്ത്യൻ ഹിറ്റ് മേക്കർ…
Read Moreനാലാം വിവാഹ വാർഷികം ആഘോഷമാക്കി ആലിയ ഭട്ടും റൺബീർ കപൂറും: വൈറലായി ചിത്രങ്ങൾ; സംഭവം കളറാക്കി മകൾ റാഹയും
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും റൺബീർ കപൂറും നാലാം വിവാഹ വാർഷികം ആഘോഷമാക്കി. ഇരുവരുടെ വിവാഹ വാർഷിക ദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ ബട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അതോടെ, ആശംസാപ്രവാഹവുമായി ആരാധാകരെത്തി. ഇപ്പോൾ ആലിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രിയതമന് ആശംസകൾ നേർന്നുകൊണ്ട് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നമ്മൾ മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുത്തു. നീ കൂടെയുള്ളപ്പോൾ പകലുകൾക്കും രാത്രികൾക്കും അർഥമുണ്ട് എന്ന അടിക്കുറിപോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മകൾ റാഹയുടെ സാന്നിധ്യവും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഇവരുടെയും വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നാലാം വിവാഹവാർഷികവും ആരാധകർ ഏറ്റെടുത്തു.
Read More‘വിവാഹ ബന്ധത്തിൽ രണ്ടാളും ഹാപ്പി അല്ലെങ്കില്‍ സമയം കളയുന്നതില്‍ കാര്യമില്ല’: ഗൗതമി നായർ
വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി ഗൗതമി നായർ. പ്രശ്നങ്ങൾ പരിഹരിച്ച് സംസാരിച്ചു തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ടു പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്നം എന്താണെന്ന്. പ്രശ്നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നു ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്നു കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പരമാവധി നോക്കി. കാര്യങ്ങൾ മനസിലായപ്പോൾ അവർ നിർബന്ധിക്കാൻ നിന്നില്ല. -ഗൗതമി നായർ
Read More