ജനനായകന് സിനിമയുടെ പ്രിന്റ് ലീക്കായ വാര്‍ത്ത ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് വിജയ് ദേവ്രകൊണ്ട. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെയൊന്നു സംഭവിച്ചപ്പോള്‍ ഉണ്ടായ ആ വേദനയും നഷ്ടബോധവും ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്. നമ്മള് എല്ലാവരുടെയും ലക്ഷ്യമായി മാറുന്നതുപോലെയും, കൈയിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷടപ്പെടുന്നതു പോലെയുമാണ് അപ്പോള്‍ തോന്നുക. ഇത് എന്റെ മാത്രം കാര്യമല്ല, സഹഅഭിനേതാക്കള്‍, സംവിധായകന്, നിര്‍മാതാക്കള്‍ അങ്ങനെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്. ഈ പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കണം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും വേണം. അതിന് കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ്. ചില മനുഷ്യര്‍ക്ക് ഇത്രയും ക്രൂരത കാണിക്കാന്‍ എങ്ങനെ കഴിയുന്നു എന്നും മറ്റുളളവരെ ദ്രോഹിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്നും ഇത് നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ സിനിമയുടെ മുഴുവന്‍ ടീമിനും എന്റെ എല്ലാവിധ പിന്തുണയും ഞാന്‍ അറിയിക്കുന്നു എന്ന് വിജയ് ദേവ്രകൊണ്ട പറഞ്ഞു.
Read MoreCategory: Movies
ഏലിയാ വെൽക്കം ടൂ കേരള: കൗതുകമുണർത്തി പ്ലൂട്ടോ
അൽത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ (ചെറിയ വീഡിയോ) റിലീസായി. നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്.നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നു. അജു വർഗീസ്, ആർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയവാണ് മറ്റു പ്രമുഖ താരങ്ങൾ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാർ, രശ്മി രജു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ആദിത്യൻ…
Read More‘അദ്ദേഹത്തിന്റെ 33 വര്‍ഷം നീണ്ട സിനിമാജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രം ജനനായകന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുന്നു’: പൂജ ഹെഗ്ഡെ
ഇളയ ദളപതി വിജയ് യുടെ 33 വര്‍ഷം നീണ്ട സിനിമാജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രം ജനനായകന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചത്. ഇതില്‍ പ്രതികരിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക പൂജ ഹെഗ്ഡെ. സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഏറെ വേദനിപ്പിക്കുന്നുവെന്നും സിനിമയിലെ ഓരോ കലാകാരന്റെയും സാങ്കേതിക പ്രവര്‍ത്തകന്റെയും കഠിനാധ്വാനത്തെയും ആദരവിനെയും ഹനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കാണുന്നത് സങ്കടകരമാണെന്നും പൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. വിജയ് യുടെ അവസാന ചിത്രം എന്ന നിലയില്‍ ഈ സിനിമ തിയറ്ററില്‍ തന്നെ കണ്ട് ആഘോഷിക്കാന്‍ പ്രേക്ഷകര്‍ കാത്തിരിക്കണമെന്നും നടി അഭ്യര്‍ഥിച്ചു. എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് , ഒരു സിനിമ എന്നത് എണ്ണമറ്റ മണിക്കൂറുകളുടെ അധ്വാനത്തിന്റെയും ക്രിയേറ്റീവ് റിസ്ക്കുകളുടെയും വ്യക്തിപരമായ ത്യാഗങ്ങളുടെയും…
Read Moreമലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ നിർമാതാവ് എം. സി. അരുണും എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ കോ- പ്രൊഡ്യൂസർ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തികത്തർക്കത്തെ തുടർന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേർന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ടു പോകുന്നത്. ലൈൻ ഓഫ് കളേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എൻഎൻജി ഫിലിംസിന്റെ ബാനറിൽ എം.സി. അരുൺ നിർമാണവും നിരൂപ് ഗുപ്ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിൻ ജോസ് ആണ്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിലാണ്. അഡ്വ. രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം…
Read Moreലതയും ആശയും അവശേഷിപ്പിച്ച ‘ആലാപന നിധിശേഖരം’
ആശ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അധ്യായത്തിനു തിരശീല വീഴുകയാണ്. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ആശ വെട്ടിത്തെളിച്ച പാതയില്‍ എന്നും പ്രകാശമായും നിഴലായും കൂടെയുണ്ടായിരുന്നത് സഹോദരി ലത മങ്കേഷ്കര്‍ ആയിരുന്നു. വിധി വൈപരീത്യമെന്നു പറയട്ടെ, ഇരുവരും ഈ ലോകത്തോടു വിടപറഞ്ഞത് 92-ാം വയസിലാണെന്നതും, ഞായറാഴ്ച ദിനത്തിലാണെന്നതും ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ ഒരു യാദൃശ്ചികതയാണ്. ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആശയും ലതയും തമ്മിലുള്ള ബന്ധം. പ്രൊഫഷണല്‍ ശത്രുതയും വ്യക്തിപരമായ പിണക്കങ്ങളും മുതല്‍ പരസ്പര ബഹുമാനവും അങ്ങേയറ്റത്തെ സ്നേഹവും വരെ ആ ബന്ധത്തില്‍ ഇഴചേര്‍ന്നുനിന്നു. ലതയുടെ പേഴ്സണല്‍ സെക്രട്ടറി ഗണപത്റാവു ഭോസ്ലെയുമായുള്ള ആശയുടെ വിവാഹത്തെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘകാലം ഇരുവരും സംസാരിക്കുക പോലുമുണ്ടായില്ല. (ആശയുടെ ഈ വിവാഹബന്ധം പതിനൊന്നുവര്‍ഷത്തോളം നീണ്ടുനിന്നു. പിന്നീട് 1980-ല്‍ അവര്‍ വിഖ്യാത സംഗീതസംവിധായകന് ആര്.ഡി.…
Read Moreഡാർക്ക് ട്രാക്കിംഗ് 17ന് തിയറ്ററുകളിൽ
വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം 17ന് തിയറ്ററിലെത്തും. കാമറാമാൻ എ.കെ.ശ്രീകുമാർ രചനയും സംവിധാനവും നിർവഹിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു. ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡിജിപിക്ക് വിവരം മെയിൽ ചെയ്യുന്നു. സൈബർ സെൽ ഓഫീസർ രാമകൃഷ്ണ (അരിസ്റ്റോ സുരേഷ്) യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ പറയുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ. ചിത്രത്തിന്റെ ഡിഒപി കൈകാര്യം ചെയ്യുന്നതും എ.കെ. ശ്രീകുമാർ തന്നെ. വർഷങ്ങളോളം കാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആർജെ കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന,…
Read More‘യാഥാർഥ്യത്തെ ആളുകൾ വളച്ചൊടിച്ചു ഫെമിനിസത്തേക്കുറിച്ച് പറഞ്ഞത് ഒരു വിഭാഗം ജനങ്ങളെ ചോടിപ്പിച്ചു, ആളുകൾ സൈബർ ബുള്ളിംഗ് ചെയ്തു’: വെളിപ്പെടുത്തലുമായി നോറ ഫത്തേഹി
സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന താരമാണ് നോറ ഫത്തേഹി. താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. രൺവീർ അലഹബാദിയയ്ക്ക് നല്കിയ പഴയ ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ച് താൻ പങ്കുവച്ച അഭിപ്രായങ്ങൾ ഒരു വിഭാഗം ജനങ്ങളെ ചോടിപ്പിക്കുകയും ഓൺലൈനിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയും ചെയ്തെന്ന് നോറ പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം. ആളുകൾ അതിന്റെ പശ്ചാത്തലം മറന്നു കളഞ്ഞുവെന്നും താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയും ചെയ്തു എന്ന് നോറ പറഞ്ഞു. ഒരു മാതൃകാപരമായ കുടുംബത്തിന്റെ അഭാവം തന്നെ വല്ലാതെ അലട്ടാറുണ്ടെന്നും നോറ വെളിപ്പെടുത്തി. മാതാപിതാക്കൾ രണ്ടുപേരും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടി ഇപ്പോഴും എന്നിലുണ്ട്. . ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്ന വൈകാരിക ആഘാതങ്ങൾ മുതിർന്നവരാകുമ്പോഴും വ്യക്തികളിൽ…
Read Moreഅർഷ്ദീപ് സിംഗും സംറീൻ കൗറും പ്രണയത്തിൽ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും പഞ്ചാബ് കിംഗ്സിലെയും ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ് പ്രണയത്തിലാണോ എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. തന്റെ സ്നാപ്ചാറ്റിൽ അർഷ്ദീപ് പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഹിന്ദി, പഞ്ചാബി നടിയും മോഡലുമായ സംറീൻ കൗറാണ് അർഷ്ദീപിന്റെ ജീവിതത്തിലെ ആ ‘മിസ്റ്ററി ഗേൾ’ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അർഷ്ദീപ് സിംഗ് തന്റെ സ്നാപ്ചാറ്റ് സ്റ്റോറിയിൽ പങ്കുവച്ച ചിത്രത്തിൽ ഒരു യുവതിയുടെ കൈ കോർത്തു പിടിച്ചിരിക്കുന്നതാണു കണ്ടത്. എന്നാൽ യുവതിയുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല. എങ്കിലും ആരാധകർ ചിത്രത്തിലെ സൂചനകൾ വച്ച് ആളെ കണ്ടെത്തിക്കഴിഞ്ഞു. ചിത്രത്തിൽ കാണുന്ന യുവതിയുടെ കൈയിലെ ടാറ്റൂവും മോതിരവും നടി സംറീൻ കൗറിന്റേതിനു സമാനമാണെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. ഇതിനുപുറമെ ഈ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ മത്സരങ്ങൾ കാണാൻ സംറീൻ സ്ഥിരമായി സ്റ്റേഡിയത്തിൽ എത്തുന്നതും…
Read Moreപറഞ്ഞ പോലെ പിള്ളേർ തൂക്കി… ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ 2
നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ് ബോക്സ് ഓഫീസിൽ റിക്കാർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രത്തിന് ഏഴു ദിവസം കൊണ്ട് 100 കോടി കളക്ഷനാണ് ലഭിച്ചത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ ഇന്ത്യയിൽ ടോപ് വാഴ 2 തന്നെയാണ്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന…
Read Moreമമ്മൂട്ടിക്കെതിരെ പറഞ്ഞത് മാത്രമേ ഓർമയുള്ളു, പിന്നെ നേരിട്ടത് കടുത്ത സൈബർ ആക്രമണം: മനസ് തുറന്ന് പാർവതി
കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഐഐഎഫ്കെയില്‍ വച്ചായിരുന്നു കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി പാര്‍വതി രംഗത്തെത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ പാര്‍വതിക്കെതിരേ കടുത്ത അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ആദ്യം താന്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല എന്നും എന്നാല്‍ പിന്നീടാണ് ആക്രമണത്തിന്റെ വ്യാപ്തി മനസിലാക്കിയത് എന്നും പാര്‍വതി പറയുന്നു. ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മില്‍ സംസാരിച്ചു. ഞങ്ങള്‍ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് മെസേജ് അയയ്ക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും അത് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വലിയൊരു പ്രശ്നമായി മാറിയിരുന്നു. എനിക്ക്…
Read More