വി​വാ​ഹം എ​ന്ന ക​ണ്ണി​ലൂ​ടെ മാ​ത്ര​മാ​ണ് സ​മൂ​ഹം സ്ത്രീ​ക​ളു​ടെ ക​രി​യ​റി​നെ നോ​ക്കി കാ​ണു​ന്ന​തെ​ന്ന് ത​മ​ന്ന

വി​വാ​ഹം എ​ന്ന ക​ണ്ണി​ലൂ​ടെ മാ​ത്ര​മാ​ണ് സ​മൂ​ഹം സ്ത്രീ​ക​ളു​ടെ ക​രി​യ​റി​നെ നോ​ക്കി കാ​ണു​ന്ന​തെ​ന്ന് ന​ടി ത​മ​ന്ന. ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ത​നി​ക്കും ഇ​ങ്ങ​നെയൊരു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ത​മ​ന്ന.

അ​ച്ഛ​നോ​ടൊ​പ്പം ഒ​രു ഹോ​ട്ട​ലി​ല്‍ ബി​സി​ന​സ് മീ​റ്റിം​ഗി​നാ​യി പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. താ​ന്‍ അ​വി​ടെ എ​ത്തി​യ​ത് മ​റ്റൊ​രു കാ​ര്യ​ത്തി​നാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യ അ​ടു​ത്ത് വ​ന്ന് ത​ന്നെ ഉ​പ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ത​മ​ന്ന പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ഈ ​ജോ​ലി​ക്ക് പോ​കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ചോ​ദ്യം.

നീ ​ഇ​ത്ര ന​ല്ലൊ​രു സി​ന്ധി പെ​ണ്‍​കു​ട്ടി​യ​ല്ലേ, പി​ന്നെ എ​ന്തി​നാ​ണ് ഈ ​പ​ണി​ക്ക് പോ​കു​ന്ന​ത്? നി​ന​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ക​ല്ല്യാ​ണം ക​ഴി​ച്ചൂ​ടേ എ​ന്നൊ​ക്കെ​യാ​ണ് എ​ന്നോ​ട് അ​വ​ര് ചോ​ദി​ച്ച​ത്. അ​ന്ന് അ​വ​രു​ടെ ആ ​സം​സാ​രം കേ​ട്ടി​ട്ട് ഒ​രി​ക്ക​ലും അ​വ​രെ​പോ​ലെ ആ​ക​രു​തെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു-​ത​മ​ന്ന പ​റ​യു​ന്നു.

പു​റം ലോ​ക​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെന്ന് പോ​ലും അ​റി​യാ​തെ ഒ​രു സ്ത്രീ​യാ​യി ജീ​വി​ക്കാ​ന്‍ എ​നി​ക്ക് സാ​ധി​ക്കി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ന​മ്മ​ളെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​മെ​ന്നും ത​മ​ന്ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment