ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി ഹണി റോസ്

ആ​ദ്യ ദു​ബാ​യ് ഗോ​ൾ​ഡ​ൻ വി​സ സ്വ​ന്ത​മാ​ക്കി ന​ടി ഹ​ണി റോ​സ്. ഡി​ജി​റ്റ​ൽ ബി​സി​ന​സ് വാ​ലെ​റ്റി​ൽ യു​എ​സ്ബി ചി​പ്പി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​താ​ണ് വി​സ. യു​എ​ഇ​യു​ടെ പ​ത്ത് വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ സി​ഇ​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി​യി​ൽ നി​ന്നും ഹ​ണി ഏ​റ്റു​വാ​ങ്ങി. ദു​ബാ​യി​ലെ മു​ൻ​നി​ര സ​ർ​ക്കാ​ർ സേ​വ​ന ദാ​താ​ക്ക​ളാ​യ ഇ​സി​എ​ച്ഛ് ഡി​ജി​റ്റ​ൽ ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് വി​സ ഏ​റ്റു വാ​ങ്ങി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ നേ​ടി​ക്കൊ​ടു​ത്ത​ത് ഇ​സി​എ​ച്ഛ് ഡി​ജി​റ്റ​ൽ വ​ഴി ആ​ണ്. പാ​സ്സ്പോ​ർ​ട്ടി​ൽ പ​തി​ച്ചു ന​ൽ​കി​യി​രു​ന്ന വി​സ പ​തി​പ്പ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. പു​തി​യ ഡി​ജി​റ്റ​ൽ ബി​സി​ന​സ് വാ​ലെ​റ്റി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് പു​റ​മെ വ്യ​ക്തി​ക​ളു​ടെ എ​മി​രേ​റ്റ്സ് ഐ​ഡി, താ​മ​സ വി​സ, പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ എ​ല്ലാം ഒ​റ്റ ബി​സി​നെ​സ്സ് വാ​ലെ​റ്റി​ൽ ല​ഭ്യ​മാ​കും.  

Read More

എ​ന്‍റെ പ​ല സി​നി​മ​ക​ളും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല;സുരേഷ് ഗോപി

എ​ന്‍റെ പ​ല സി​നി​മ​ക​ളും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. പ​ത്മ​രാ​ജ​ൻ സാ​റി​ന്‍റെ ഇ​ന്ന​ലെ എ​ന്ന സി​നി​മ​യു​ടെ ഒ​രു ഫൈ​ന​ൽ പോ​ർ‌​ഷ​നു​ണ്ട്. എ​ന്‍റെ ഭാ​ര്യ അ​ല്ലെ​ന്ന് ത​ല​യാ​ട്ടി പ​റ​ഞ്ഞി​ട്ട് ന​ട​ന്ന് പോ​കു​ന്ന​താ​ണ് രം​ഗം. ഞാ​ൻ ആ​റോ ഏ​ഴോ പ്രാ​വ​ശ്യം ഈ ​സി​നി​മ മു​ഴു​വ​ൻ കാ​ണാ​ൻ ഞാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ ആ ​രം​ഗം വ​രു​മ്പോ​ൾ ഒ​ന്നു​കി​ൽ എ​ന്‍റെ ഭാ​ര്യ കൈ ​പി​ടി​ച്ച് ഞെ​ക്കി ഒ​ടി​ച്ച് ക​ര​യാ​ൻ തു​ട​ങ്ങും. അ​ല്ലെ​ങ്കി​ൽ എ​നി​ക്ക് പ​റ്റാ​തെ​യോ ഞ​ങ്ങ​ൾ സി​നി​മ കാ​ണാ​തെ ഇ​റ​ങ്ങി വ​രും. അ​തു​കൊ​ണ്ട് ത​ന്നെ ആ ​സി​നി​മ വി​ല​യി​രു​ത്താ​നും എ​നി​ക്ക് പ​റ്റി​യി​ട്ടി​ല്ല. – സു​രേ​ഷ് ഗോ​പി

Read More

പ്ര​ശ​സ്തി​ക്കും അ​വ​സ​ര​ങ്ങ​ള്‍​ക്കും വേ​ണ്ടി​യു​ള്ള മാ​റ്റ​മാ​ണ്;വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ മെ​ന​ക്കെ​ടാ​റി​ല്ല;ഗൗ​രി.ജി.കൃഷ്ണ

മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ഗൗ​രി ജി. ​കി​ഷ​നു ക​രി​യ​റി​ല്‍ ബ്രേ​ക്ക് ല​ഭി​ക്കു​ന്ന​ത് ത​മി​ഴി​ലൂ​ടെ​യാ​യി​രു​ന്നു. വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ 96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഗൗ​രി.ജി.കൃഷ്ണ താ​ര​മാ​കു​ന്ന​ത്. മ​ഹേ​ഷ് ചി​ത്ര​ത്തി​ല്‍ തൃ​ഷ​യു​ടെ കു​ട്ടി​ക്കാ​ല​മാ​ണ് ഗൗ​രി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ ഗൗ​രി ആ​രാ​ധ​ക​രു​ടെ ജാ​നു​വാ​യി മാ​റി. ഇ​ന്നും ഗൗ​രി​യെ ആ​രാ​ധ​ക​ര്‍ വി​ളി​ക്കു​ന്ന​ത് കു​ട്ടി ജാ​നു എ​ന്നാ​ണ്. പി​ന്നീ​ട് വി​ജ​യ്‌​ക്കൊ​പ്പം മാ​സ്റ്റ​റി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു ഗൗ​രി. സി​നി​മ​യ്ക്ക് പു​റ​മെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ് ഗൗ​രി. ത​ന്റെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളൊ​ക്കെ ഗൗ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്നെ​ക്കു​റി​ച്ചു​ള്ളൊ​രു ക​മ​ന്‍റി​ന് ഗൗ​രി ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ള്‍ ന​സ്രി​യ​യെ ഗൗ​രി കോ​പ്പി ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ക​മ​ന്‍റി​ട്ട​ത് അ​വ​താ​ര​ക​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ന​സ്രി​യ​യെ കോ​പ്പി ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷെ അ​തൊ​രി​ക്ക​ലും ന​ട​ക്കി​ല്ല. കാ​ര​ണം ഒ​രാ​ള്‍​ക്കും ന​സ്രി​യ​യ്ക്ക് പ​ക​ര​മാ​കാ​നാ​കി​ല്ല എ​ന്ന​താ​യി​രു​ന്നു ക​മന്‍റ്.…

Read More

എ​ല്ലാ സ​ഹാ​യി​ക​ളും ഞാനും ലൈ​വാ​യി കാ​ണാ​ൻ ഓടിയെത്തി;ര​ജ​നി സാ​റി​ന് നാ​ണം വ​ന്നു; നടി മീന

മു​ത്തു എ​ന്ന സി​നി​മ​യി​ൽ ര​ജ​നി സാ​ർ സി​ഗ​ര​റ്റ് പി​ടി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​ക​ളി​ൽ മാ​ത്ര​മേ ഞാ​ൻ അ​ത് ക​ണ്ടി​ട്ടു​ള്ളൂ, അ​ത് എ​ങ്ങ​നെ​യാ​ണു ഷൂ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ ആ ​സീ​ൻ ഷൂ​ട്ട് ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഓ​ടി കാ​മ​റ​യ്ക്ക​രി​കി​ൽ ചെ​ന്നു നി​ന്നു എ​ന്‍റെ എ​ല്ലാ സ​ഹാ​യി​ക​ളും എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ത് ക​ണ്ട് ര​ജ​നി സാ​റി​ന് നാ​ണം വ​ന്നു, എ​ന്തി​നാ നി​ങ്ങ​ളെ​ല്ലാ​വ​രും ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന​ത്? അ​വ​ൻ ഞ​ങ്ങ​ളോ​ട് ചോ​ദി​ച്ചു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, ഇ​പ്പോ​ഴ​ല്ലാ​തെ ഇ​ത് ലൈ​വാ​യി കാ​ണാ​ൻ അ​വ​സ​രം കി​ട്ടു​മോ? എ​ന്ന്. അ​പ്പോ​ൾ ര​ജ​നി സാ​റി​ന് ടെ​ൻ​ഷ​നാ​യി. ആ​ദ്യ​മാ​യി സി​ഗ​ര​റ്റ് താ​ഴെ വീ​ണു. എ​ന്തി​നാ എ​ന്നെ ഇ​ങ്ങ​നെ ടെ​ൻ​ഷ​ൻ ആ​ക്കു​ന്ന​തെ​ന്നും ജീ​വി​ത​ത്തി​ൽ ഇ​തി​നൊ​ന്നും ഞാ​ൻ ഇ​ങ്ങ​നെ ടെ​ൻ​ഷ​ന​ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നു ശേ​ഷം ര​ജ​നി സാ​ർ റി​ലാ​ക്സ് ചെ​യ്ത് ര​ണ്ടാ​മ​ത്തെ ഷോ​ട്ട് എ​ടു​ത്തു. അ​തി​ൽ ന​ന്നാ​യി…

Read More

അ​വ​രു​ടെ സം​സ്കാ​ര​ത്തി​ൽ അ​വ​ർ ട്രോ​ളു​ന്നു, എ​ന്‍റെ സം​സ്കാ​ര​ത്തി​ലൂ​ടെ ഞാ​ൻ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്നു; ഭീ​മ​ൻ ര​ഘു

കാണിക‍ളെ അ​ടി​മു​ടി വി​റ​പ്പി​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഭീ​മ​ൻ ര​ഘു​വി​നെ മലയാളികൾക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യ് താ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​ലെ ത​ന്നെ ത​ന്നെ​ക്കു​റി​ച്ചു​ള്ള ട്രോ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് താ​രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ട്രോ​ളു​ക​ളി​ലൂ​ടെ റീ​ച്ച് ഉ​ണ്ടാ​യെ​ന്നും ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നും ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞു. വീ​ട്ടി​ൽ എ​നി​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ കു​റി​ച്ചും ട്രോ​ളു​ക​ളെ കു​റി​ച്ചും സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തൊ​ക്കെ പ​റ​യു​മ്പോ​ൾ ചേ​ട്ട​നെപ​റ്റി ഇ​ങ്ങ​നെ ഒ​ക്കെ കേ​ട്ടി​ട്ട് കൊ​ള്ളാം ന​ല്ല ര​സ​മാ​യി​രി​ക്കു​ന്നെ​ന്നാ​ണ് ഭാ​ര്യ പ​റ​ഞ്ഞ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ന്നെ കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത്. ഇ​തൊ​ക്കെ എ​ങ്ങ​നെ എ​ടു​ക്കു​ന്നെ​ന്ന് ഭാ​ര്യ എ​ന്നോ​ട് ചോ​ദ്യ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സ​ന്തോ​ഷ​ത്തോടെയും കോ​മ​ഡി​യു​മാ​യി​ട്ടേ ഇ​തൊ​ക്കെ എ​ടു​ക്കു​ന്നു​ള്ളൂ എ​ന്ന് ഞാ​ൻ പ​റ​യും. അ​ല്ലാ​തെ ഇ​തി​നൊ​ന്നും മ​റു​പ​ടി കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ല. ഈ ​ട്രോ​ളു​ക​ൾ കാ​ര​ണം റീ​ച്ചാ​യി. ഭീ​മ​ൻ ര​ഘു എ​ന്ന പേ​ര് പെ​ട്ട​ന്ന് വൈ​റ​ലാ​യ്. ഇ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്ന്…

Read More

ഷ​ർ​ട്ടി​ടാ​ത്ത പോ​സ്റ്റ​ർ വൈ​റ​ൽ! മോ​ഹ​ന്‍​ലാ​ലി​ന്‍റെ “അ​പ​ര​ൻ’ സി​നി​മാ​തി​ര​ക്കി​ൽ

പ്ര​ദീ​പ് ഗോ​പി ഷാ​ജു ശ്രീ​ധ​ര്‍, മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​മാ​യ മു​ഖം. മി​മി​ക്രി, സീ​രി​യ​ൽ, സി​നി​മ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ടും​ബ​സ​ദ​സു​ക​ൾ​ക്കു പ്രി​യ​ങ്ക​ര​നാ​യ ന​ട​ൻ. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി മി​നി​സ്ക്രീ​നി​ലും ബി​ഗ് സ്ക്രീ​നി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ഷാ​ജു. മി​മി​ക്രി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഷാ​ജു മി​മി​ക്രി​യി​ലേ​ക്കു വ​രു​ന്ന കാ​ല​ത്തു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടേ​പ്പ് റി​ക്കാ​ര്‍​ഡു​ക​ളു​ടെ​യും കാ​സ​റ്റു​ക​ളു​ടെ​യും കാ​ലം. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ശ​ബ്ദ​ത്തി​നൊ​പ്പം രൂ​പ​സാ​ദൃ​ശ്യ​വും വേ​ദി​യി​ലെ​ത്തി​ച്ചാ​ണ് ഷാ​ജു ശ്ര​ദ്ധേ​യ​നാ​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും ഷാ​ജു​വി​ന്‍റെ​യും പ​കു​തി മു​ഖം ചേ​ര്‍​ത്തു​വ​ച്ചു പു​റ​ത്തു വ​ന്ന ഒ​രു കാ​സ​റ്റ് ക​വ​ര്‍ പോ​ലും അ​ക്കാ​ല​ത്തു​ണ്ടാ​യി. ഇ​ന്നു സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു ഷാ​ജു.ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യ തീ​പ്പൊ​രി ബെ​ന്നി എ​ന്ന സി​നി​മ​യി​ല്‍ ഏ​റെ വ്യ​ത്യ​സ്ത​മാ​യ മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷാ​ജു എ​ത്തി​യ​ത്. ഫെ​മി​ന ജോ​ർ​ജാ​ണു നാ​യി​ക. വെ​ള്ളി​മൂ​ങ്ങ, ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ ര​ചി​ച്ച ജോ​ജി തോ​മ​സും…

Read More

അ​ന്ന് ​അഭി​ന​യം നി​ര്‍​ത്ത​ണ​മെ​ന്ന് തോ​ന്നി

ജീ​വി​ത​ത്തി​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നു പി​ന്മാ​റാ​ന്‍ തോ​ന്നി. എ​ന്‍റെ സ​ഹോ​ദ​രി കു​ഷി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ആ​ര്‍​ച്ചീ​സി​ന്‍റെ സെ​റ്റി​ല്‍ പോ​യി കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യ​ത്. എ​നി​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട നി​മി​ഷ​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ എ​ന്‍റെ തി​ര​ക്കു​ക​ള്‍ കാ​ര​ണം പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ന്നാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യം നി​ര്‍​ത്ത​ണ​മെ​ന്ന് തോ​ന്നി​യ​ത്. സെ​റ്റി​ല്‍ വ​രു​ന്ന അ​മ്മ​മാ​രെ പോ​ലെ ആ​ക​ണ​മെ​ന്ന് തോ​ന്നി. അ​വ​ര്‍ പ​റ​യു​ന്ന​ത് പോ​ലെ ബേ​ബി​ക്ക് ജ്യൂ​സ് കൊ​ണ്ടു വ​രൂ എ​ന്ന് പ​റ​യ​ണം എ​ന്ന് തോ​ന്നി. എ​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്ത് കാ​ര്യം? പ​ക്ഷെ ഞാ​ന​താ​ണ് ചെ​യ്യു​ന്ന​ത്. വെ​റു​തെ​യാ​കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. -ജാ​ന്‍​വി ക​പൂ​ർ

Read More

അ​വ​ൻ അങ്ങനെ ചെയ്യാൻ കാരണം എന്താണെന്ന് അറിയില്ല; സുശാന്തിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് റിയ

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വും തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും ബോ​ളി​വു​ഡി​ൽ ഏ​താ​നും നാ​ളു​ക​ൾ മുമ്പ് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ളും ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല മു​ന്‍​നി​ര താ​ര​ങ്ങ​ളെ​യ​ട​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​യും സ​മൂ​ഹവും ഉ​ത്ത​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ച്ചു. സു​ശാ​ന്തി​ന്‍റെ മ​ര​ണം മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു സു​ശാ​ന്ത്. താ​ര​ത്തെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തും ഈ ​രോ​ഗാ​വ​സ്ഥ​യാ​യി​രു​ന്നു. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വേ​ട്ട​യാ​ട​പ്പെ​ട്ട​ത് കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്നു. കേ​സി​ല്‍ റി​യ​യെ പ്ര​തി​യാ​ക്കു​ക​യും റി​യ​യ്ക്ക് മാ​സ​ങ്ങ​ളോ​ളം ജ​യി​ല്‍ വാ​സം അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സു​ശാ​ന്തി​ന്‍റെ മ​ര​ണശേ​ഷം ആ​ദ്യ​മാ​യൊ​രു പൊ​തു​വേ​ദി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി. ഈ ​വേ​ദി​യി​ൽ റി​യ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ലാ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഈ ​രാ​ജ്യം മാ​ന​സി​കാ​രോ​ഗ്യ​ത്തെ മ​ന​സി​ലാ​ക്കു​ന്നി​ല്ല. പു​തി​യ ത​ല​മു​റ അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഇ​ന്ത്യ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.​ പ​ക്ഷെ…

Read More

ഇസ്രയേലിൽ കുടുങ്ങിയ നടി ഇന്ത്യയിൽ തിരികെയെത്തി

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി.ഹൈഫ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വേണ്ടി ഇസ്രായേലിൽ എത്തിയതായിരുന്നു നടി.  ഇന്നലെ ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ താരത്തിനു നാട്ടിലെത്താൻ കഴിയാതെ കുടുങ്ങി. മുംബൈ വിമാനത്താവളത്തിലാണ് താരം ഇറങ്ങിയത്. 2009 ലാണ് നുശ്രഷ് സിനിമയിലെത്തിയത്. കൽ കിസ്‌നേ ദേഖാ ആണ് ആദ്യ ചിത്രം. പിന്നീട് ലൗ സെക്‌സ് ഓർ ദോഖ, പ്യാർ ക പഞ്ച്‌നാമ, പ്യാർ കാ പഞ്ച്‌നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിന‌ിച്ചു.

Read More

കണ്ണൂര്‍ സ‍്ക്വാഡ് കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ വിജയകുതിപ്പിൽ

മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡ് വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ന്നു. 50 കോ​ടി​യി​ല​ധി​ക​മാ​ണ് ചി​ത്രം നേ​ടി​യ​ത്. കു​റ​ഞ്ഞ സ്കീ​നി​ൽ മാ​ത്ര​മാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ്. എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ര​ള​ത്തി​നു പു​റ​ത്തും നൂ​റി​ല​ധി​കം തീ​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കാ​ര്യം മെ​ഗാ സ്റ്റാ​ർ അ​റി​യി​ച്ചു.  ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ളു​ടെ പ​ട്ടി​ക​യും മ​മ്മൂ​ട്ടി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​വി​ധാ​യ​ക​ൻ റോ​ബി വ​ര്‍​ഗീ​സ് രാ​ജി​ന്‍റെ ക​ന്നി അ​ര​ങ്ങേ​റ്റ​മാ​ണ് ക​ണ്ണൂ​ർ സ്വാ​ഡ്. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും  ന​ട​ൻ റോ​ണി ഡേ​വി​ഡ് രാ​ജി​ന്‍റെ​യും തി​ര​ക്ക​ഥ​യി​ൽ പി​റ​ന്ന​ത് വി​സ്മ​യ​മാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡി​ന്റെ വി​ത​ര​ണം ദു​ല്‍​ഖ​റി​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ്.  വി​ജ​യ​രാ​ഘ​വ​ൻ, കി​ഷോ​ർ കു​മാ​ർ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ,ശ​ബ​രീ​ഷ് വ​ർ​മ, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്‌​ണ​ൻ, റോ​ണി ഡേ​വി​ഡ്, മ​നോ​ജ് കെ ​യു,  ദീ​പ​ക് പ​റ​മ്പോ​ല്‍, ശ്രീ​കു​മാ​ർ,ഷെ​ബി​ൻ ബെ​ൻ​സ​ൺ, ധ്രു​വ​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Read More