സ്റ്റെെൽ മന്നൻ രജനികാന്തിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി സംവിധായകൻ ജൂഡ് ആന്റണി. രജനിക്കൊപ്പമുള്ള ചിത്രങ്ങൾ ജൂഡ് തന്റെ ഇൻസാറ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. 2018 സിനിമയെ രജനികാന്ത് പ്രശംസിച്ചു എന്ന് ജൂഡ് പറഞ്ഞു. എന്ത് മനോഹരമായ ചിത്രമാണിത് പറയാൻ വാക്കുകളില്ല്. പോയി ഓസ്കാർ കൊണ്ടു വരൂ എന്റെ എല്ലാവിധ പ്രാർഥനകളും കൂടെയുണ്ടാകുമെന്ന് തലെെവർ പറഞ്ഞെന്ന് ജൂഡ് വ്യക്തമാക്കി. തലൈവർ പറഞ്ഞു, “എന്തൊരു സിനിമ ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ പ്രവൃത്തി”. ഞങ്ങൾ ഓസ്കാർ യാത്രയ്ക്കായി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും കൂടെ ഉണ്ടാകുമെന്ന് തലൈവർ പറഞ്ഞു”. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെ ഒരു കൂടികാഴ്ച സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്ക് (സൗന്ദര്യ രജനികാന്ത്) നന്ദി. തലെെവർ 170 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി…
Read MoreCategory: Movies
ഗ്ലാം ഷൂട്ടിൽ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒരു അന്താരാഷ്ട്ര മാസികയ്ക്ക് വേണ്ടിയുള്ള തന്റെ പുതിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ആലിയ ഭട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദ ഗ്ലാസ് മാസികയുടെ കവറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാ ഫാമിലിയ്ക്ക് പങ്ക് വെച്ചത്. ചിത്രീകരണത്തിനായി താരം ഗുച്ചിയിൽ നിന്നുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. ആലിയ ഭട്ടിന്റെ ചിത്രങ്ങൾക്ക് സഹോദരി പൂജ ഭട്ടും അമ്മ സോണി റസ്ദാനും കമന്റുകളുമായെത്തിയിരുന്നു. അതേസമയം ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന ചിത്രം ജിഗ്രയുടെ ചിത്രീകരണം ആരംഭിച്ചു. ധർമ്മ പ്രൊഡക്ഷൻസും ആലിയയുടെ സ്വന്തം നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആലിയ തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ നിന്നുള്ള കുറച്ച് ചിത്രങ്ങളും പങ്കിട്ടു. സോനം കപൂർ, രൺവീർ സിംഗ്, ചലച്ചിത്ര നിർമ്മാതാവ് സോയ അക്തർ, സോണി റസ്ദാൻ എന്നിവർക്ക് താരത്തിന് ആശംസകൾ അറിയിച്ചു. …
Read Moreപ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപിയും കുടുംബവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി.ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യക്കുമൊപ്പം എത്തിയാണ് താരം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി പോസ്റ്റ് ചെയ്തു. MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. മകൾ ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാഗ്യയുടെ വിവാഹ നിശ്ചയം ജൂലൈയില്‍ ആയിരുന്നു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്. ലളിതമായ ചടങ്ങുകളോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും.
Read Moreസഞ്ജയ് ലീല ഭൻസാലിയെ മാന്ത്രികനായാണ് കാണുന്നത്;സ്വന്തം സിനിമകൾ ഞാൻ കാണാറില്ല; ഹൻസിക
ഞാൻ മികച്ച സ്റ്റാൻഡ് അപ് കൊമേഡിയൻ ആണെന്നാണ് എന്റെ വിചാരം. എന്റെ ഭർത്താവ് എപ്പോഴും ഇതിന് സാക്ഷിയാണ്. അദ്ദേഹം ചിരിക്കാൻ നിർബന്ധിതനാകും. നീ സ്റ്റാൻഡ് അപ്പ് കൊമേഡിയനാണെന്ന് കരുതുന്നുണ്ടോ എന്ന് ഭർത്താവ് ചോദിക്കും. അതെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാനും. ഇല്ല, പക്ഷെ ഞാൻ മാത്രമാണ് കാണിയെന്ന് ഭർത്താവ് മറുപടി നൽകും. എല്ലാ സംവിധായകർക്കൊപ്പവും വർക്ക് ചെയ്യണമെന്നുണ്ട്. സഞ്ജയ് ലീല ഭൻസാലിയെ മാന്ത്രികനായാണ് കാണുന്നത്. അതേസമയം സ്വന്തം സിനിമകൾ ഞാൻ കാണാറില്ല. -ഹൻസിക മോട്വാണി
Read Moreവിവാഹം നടന്നില്ലെങ്കിലും സങ്കടമില്ല;മരിക്കുന്നത് വരെ സിനിമ ചെയ്യണം; തൃഷ
തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ് നടി. തമിഴകത്തെ യുവനായികമാരെപോലും പിന്നിലാക്കുന്നതാണ് ഇന്നും യാതൊരു കോട്ടവും സംഭവിക്കാത്ത തൃഷയുടെ സൗന്ദര്യം. അതേസമയം തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞുവെങ്കിലും പിന്നീട് അതു മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് തൃഷ. സിനിമ എന്റെതന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല. എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം…
Read Moreകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തി. മോഹന്‍ലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലാണ് കൂടിക്കാഴ്ച നത്തിയത്. ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലയാളത്തിൻ്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്. എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ചിത്രീകരണത്തിനാണ് താരം ഡൽഹിയിൽ എത്തിയത്. 30 ദിവസത്തെ ഷെഡ്യൂളാണ് ഡല്‍ഹിയിലേത്.
Read Moreവിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്; അയോഗ്യനായ സംവിധായകന് ആണ് ലോകേഷ് കനകരാജ്; രാജേശ്വരി പ്രിയ
വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ട്രെയിലര്‍ ഇറങ്ങിയതോടെ ദളപതി ഫാൻസ് വലിയ ആവേശത്തിലാണ്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലര്‍ ട്രെന്റിംഗ് നമ്പർ വൺ ആണ്. ട്രെയിലര്‍ പുറത്തിറങ്ങിതിനു പിന്നാലെ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. ലിയോയുടെ ട്രെയിലറില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ വിജയ് സംസാരിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. അയോഗ്യനായ സംവിധായകനാണ് ലോകേഷ് കനകരാജ് എന്നും ഇവര്‍ ട്വീറ്റ് ചെയ്തു. വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്? വിജയ് മോശം വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്ക്കെതിരെ ഞങ്ങളുടെ ശക്തമായ…
Read Moreഅത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി മാറി
ഭാവിയിൽ എന്താകണം എന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നില്ല. എല്ലാവരും പറയുന്ന കൂട്ടത്തില്‍ എന്തെങ്കിലും പറയുമെന്ന് മാത്രം. ആര്‍ട്ട് റിലേറ്റഡ് കാര്യങ്ങള്‍ ഇഷ്ടമായതുകൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നായി പിന്നീട്. അഹമ്മദാബാദില്‍ പോയി ആനിമേഷന്‍ പഠിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. എനിക്ക് പറ്റിയതല്ലെന്ന് പിന്നീട് മനസിലായി. അതുകഴിഞ്ഞ് ഫാഷന്‍ ഡിസൈന്‍ ചെയ്യാമെന്നായി. അപ്പോഴൊക്കെ വീട്ടില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം എന്നതായിരുന്നു ആഗ്രഹം. കേരളത്തിന് പുറത്തേക്ക് പോകാന്‍ വേണ്ടിയാണ് ഈ കോഴ്സ് നോക്കിയത്. എന്നാല്‍ അപ്പന് കൗണ്ടര്‍ ചെയ്തു. കേരളത്തിലുള്ള എന്തെങ്കിലും പഠിക്കൂ എന്നായി. അങ്ങനെ എറണാകുളത്തെ സെന്റ് തെരേസാസ് കോളജില്‍ എത്തി. അത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി മാറി. ഡിഗ്രി പഠനം കഴിഞ്ഞു ബംഗളൂരുവില്‍ ജോലി ചെയ്തു. രണ്ടുവര്‍ഷം വേണ്ടി വന്നു അതിന് അപ്പനെയും അമ്മയെയും കണ്‍വിന്‍സ് ചെയ്യാന്‍. ഒരു…
Read Moreഅങ്ങനെ വരുമെന്ന് അറിയില്ലായിരുന്നു!
ടൈനി എന്നായിരുന്നു എന്റെ പേര്. ചെറുപ്പത്തില്‍ എന്റെ ആന്റിയാണ് ടൈനി എന്ന പേരിട്ടത്. പ്രൊനൗണ്‍സ് ചെയ്തപ്പോള്‍ ടിനി എന്നായതാണ്. എഴുതുമ്പോള്‍ ടിനി എന്നാണ് പ്രൊനൗണ്‍സ് ചെയ്യുമ്പോള്‍ ടൈനി എന്നേ വരികയുള്ളു. നമ്മള് ജനിക്കുമ്പോള്‍ കുഞ്ഞായിരിക്കില്ലേ. ആ ഷേപ്പ് കണ്ടപ്പോളാണ് ടൈനി എന്ന് എന്റെ ആന്റി വിളിച്ചത്. വലുതായി ഈ മുളനീളം വയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്പോള്‍ ഇത്തിരിയല്ലേ ഉണ്ടാവുകയുള്ളു. ഇത് എവിടം വരെ പോകുമെന്ന് അറിയാന്‍ പറ്റില്ലല്ലോ. പിന്നെ അതു വെട്ടി നിര്‍ത്തേണ്ടിവരും, അങ്ങനെ അത് വെട്ടി നിര്‍ത്തിയതാണ് ഇപ്പോള്‍. ഇപ്പോഴും ടൈനി എന്നാണ് പാസ്പോര്‍ട്ടിലും എല്ലായിടത്തും. -ടിനി ടോം
Read Moreസ്ത്രീ ശരീരമാണ് ബോളിവുഡ് ഉപയോഗിക്കുന്നത്; തുറന്നടിച്ച് പായല്‍ ഘോഷ്
ബോളിവുഡിനൊപ്പം തെലുങ്കിലും സജീവമായ നടിയാണ് പായല്‍ ഘോഷ്. ബോളിവുഡില്‍ മീടൂ ആരോപണങ്ങള്‍ ശക്തമായ ഘട്ടത്തിലാണ് പായൽ വാര്‍ത്തയിൽ ഇടം നേടുന്നത്. സംവിധായകന് അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി പായല്‍ രംഗത്ത് വന്നിരുന്നു. ഈ ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പായലിന്റെ ആരോപണം വ്യാജമാണെന്ന് വാദിച്ച് അനുരാഗ് കശ്യപും രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍നിന്ന് പിന്മാറാന് പായല്‍ തയാറായില്ല. ആരോപണങ്ങളിലേക്ക് നടി റിച്ച ചദ്ദയുടെ പേരും പായല്‍ വലിച്ചിഴച്ചു. ഇതിനെതിരേ റിച്ച മാനനഷ്ടക്കേസ് നല്‍കിയതോടെ പായല്‍ ഘോഷ് നടിയോട് മാപ്പ് പറയുകയും ചെയ്തു. 2020 ലാണ് ഈ സംഭവ വികാസങ്ങള്‍ നടന്നത്. ഇപ്പോഴിതാ ബോളിവുഡിനെതിരേ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് പായല്‍ ഘോഷ്. ബോളിവുഡില്‍ നടിമാരെക്കുറിച്ചുള്ള മനോഭാവത്തിനെതിരെയാണ് നടി പ്രതികരിച്ചത്. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തുടക്കം കുറിച്ചതില്‍ ദൈവത്തോട് നന്ദിയുണ്ട്. ക്രിയേറ്റിവിറ്റിയേക്കാള്‍ സ്ത്രീ ശരീരമാണ്…
Read More