സിനിമകളിൽ സജീവമായിരുന്ന സമയത്ത് ചെറിയ പ്രായമായിരുന്നു. അന്ന് കരിയറിൽ പ്ലാനിംഗ് ഉണ്ടായിട്ടില്ല. ഇപ്പോഴാണ് നടിയെന്ന നിലയിൽ ഗൗരവമായി എടുക്കുന്നത്. തമിഴിൽ സായ് പല്ലവി ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ ഇഷ്ടമാണ്. മലയാളത്തിൽ നിരവധി ഇഷ്ട സിനിമകളുണ്ട്. കഥാപാത്രം ചെറുതാണെങ്കിലും ചലഞ്ചിംഗ് ആയിരിക്കും. വളരെ നാച്വറലായിരിക്കും. വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചെയ്യുന്നത്. അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്ന് കരുതിയാണ് ചന്ദ്രമുഖി ചെയ്യാൻ തീരുമാനിച്ചത്. ലൈക പ്രെഡക്ഷൻ, വലിയ ക്രൂ, ലോറൻസ് മാസ്റ്ററുടെ സാന്നിധ്യം തുടങ്ങിയ പല കാരണങ്ങൾ സിനിമ ചെയ്തതിന് പിന്നിലുണ്ട്. സംവിധായകൻ പി. വാസു എനിക്ക് അച്ഛനെ പോലെയാണ്. ഞാൻ കൃത്യ സമയത്ത് വരില്ല. അപ്പോൾ വഴക്ക് പറയും. രാവിലെ തന്നെ വഴക്ക് കേൾക്കും. ഒറ്റയ്ക്ക് വിളിച്ചേ ചീത്ത പറയൂ, എല്ലാവരുടെയും മുന്നിൽ വച്ച് പറയല്ലേ എന്ന് ഞാൻ അദ്ദേഹത്തോട് പറയും. അദ്ദേഹം ചിരിക്കും. വളരെ നല്ല…
Read MoreCategory: Movies
ഞാന്‍ വാര്‍ക്കപ്പണിക്ക് പോകില്ല, എന്റെ കൈയില്‍ ഡിഗ്രിയുണ്ട്, പണിയെടുത്ത് ജീവിക്കും; സാബുമോൻ
23 വര്‍ഷമായി ഇവിടെ തന്നെയുണ്ട്. അന്ന് എന്റ കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴില്ല. അതിനര്‍ഥം എന്നെ ഇഷ്ടപ്പെടുന്ന കുറേ പേര് ഉണ്ടെന്നാണ്. അതേസമയം എന്നെ വെറുക്കുന്നവരുമുണ്ട്. എന്നാല്‍ എനിക്ക് അവരോട് പരിഭവമില്ല. എന്നെ സ്നേഹിക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എന്റെ അളവ് അറിയുന്ന ആളുകള്‍ വിളിക്കുന്നിടത്തോളം കാലം താന്‍ ഈ ഫീല്‍ഡില്‍ തന്നെയുണ്ടാകും. അത് എന്ന് നില്ക്കുന്നുവോ അന്ന് ഞാന്‍ അടുത്ത പണി നോക്കി പോകും. എന്നു കരുതി ഞാന്‍ വാര്‍ക്കപ്പണിക്ക് പോകില്ല. എന്റെ കൈയില്‍ ഡിഗ്രിയുണ്ട്. വേറെ പണിയെടുത്ത് ജീവിക്കും. ജീവിതത്തില്‍ പട്ടിണി കിടക്കില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. എനിക്ക് അഹങ്കാരമാണെന്നും അത് കണ്ട് എന്നെ വിളിക്കില്ലെന്നും ആളുകള്‍ പറയാറുണ്ട്. സമാന്തര ലോകത്ത് ജീവിക്കുന്നവര്‍ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്നോട് നേരിട്ട് വരുന്നതിനെ മാത്രമേ നോക്കേണ്ടതുള്ളു. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന…
Read Moreപ്രതിഫലം കുത്തനെ കൂട്ടി മൃണാള്‍ താക്കൂർ; ഞെട്ടിത്തരിച്ച് സിനിമാ ലോകം
സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ തരംഗമായി മാറിയ നടിയാണ് മൃണാല്‍ ഠാക്കൂര്‍. ചിത്രത്തില്‍ സീതയായി വേഷമിട്ട മൃണാലിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഈ ചിത്രത്തിലെ നായകന്. ഇരുവരും തമ്മില്‍ കെമിസ്ട്രിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നടന് നാനിയുടെ അടുത്ത ചിത്രത്തില്‍ മൃണാല്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിക്കാര്‍ഡ് പ്രതിഫലമാണ് നടി ആവശ്യപ്പെടുന്നത്. നടിയുടെ പ്രതിഫലം കേട്ടു നിര്‍മാതാക്കള്‍ പോലും അമ്പരന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. സീതാരാമത്തിന് മുമ്പ് മൃണാള്‍ താക്കൂറിനെ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്കു കൂടുതൽ അറിയില്ലായിരുന്നു. ബോളിവുഡിലായിരുന്നു നടി കൂടുതലായും ശ്രദ്ധിച്ചിരുന്നത്. സീരീയലിലൂടെയാണ് മൃണാള്‍ ബോളിവുഡിലേക്ക് എത്തിയത്. ലവ് സോണിയ,സൂപ്പര്‍ 30 പോലുള്ള ചിത്രങ്ങള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. ഇതെല്ലാമാണ് സീതാ രാമത്തിലേക്ക് വഴിതുറന്നത്. സീതാരാമത്തിന്റെ വിജയം മൃണാളിന്റെ മാര്‍ക്കറ്റ് കുത്തനെ ഉയര്‍ത്തിയിരുന്നു. നാനിയുടെ പുതിയ ചിത്രം ഹായ് നാനായിലെ…
Read Moreപുതിയ ചിത്രം തലൈവര്‍ 170;ഷൂട്ടിനായി രജനികാന്ത് തിരുവനന്തപുരത്ത്
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനു വേണ്ടി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 ഓടെയാണ് താരം തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. ആദ്യമായാണ് രജനികാന്ത് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തലൈവർ 170 എന്നാണ് താൽകാലികമായി ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ടി.ജെ. ജ്ഞാനവേല്‍ ആണ് സംവിധാനം. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 170. മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലെ ചിത്രീകരണം. പത്തുദിവസം താരം തിരുവനന്തപുരത്തുണ്ടാകും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം.
Read More‘നാടൻപാട്ട് രചിയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണി പാടി ജനപ്രിയയമാക്കിയ ഗാനങ്ങൾ പിറവിയെടുത്തത് അറുമുഖനിലൂടെ…
തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണി പാടി ജനപ്രിയമായി തീർന്ന ഒട്ടനവധി ഗാനങ്ങൾ പിറവിയെടുത്തത് അറുമുഖനിലൂടെയായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയ ഗാനങ്ങളെല്ലാം എഴുതിയത് അറുമുഖനാണ്. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന്…
Read Moreടൈറ്റൻ ദുരന്തം സിനിമയാകുന്നു
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം ‘ടൈറ്റൻ’ അപകടത്തിൽപെട്ടത് നാടിനെ നടുക്കിയ ദുരന്തമായിരുന്നു. 2023 ജൂൺ മാസത്തിലായിരുന്നു ടെെറ്റൻ അപകടത്തിൽ പെട്ടത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നി അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ഇപ്പോഴിതാ ടെെറ്റൻ ദുരന്തം സിനിമയാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ടൈറ്റൻ ദുരന്തം സിനിമയാകുന്നതായി അറിയിച്ചിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നിർമ്മാണ കമ്പനിയായ മൈൻഡ്റിയോട്ട്. ‘സാൽവേജ്ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ഈ ചിത്രം ജെയിംസ് കാമറൂൺ സിനിമയ്ക്ക് പ്രമേയമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും സംവിധായകൻ…
Read Moreആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; വിശാൽ
മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാർക്ക് ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. മൂന്ന് ലക്ഷം രൂപ രാജന് എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവര്ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെളിപ്പെുത്തലുമായി വിശാൽ
Read Moreഎന്നെ കാണാൻ വരുന്നവരെ നിരാശപ്പെടുത്താറില്ല;ഹണി റോസ്
മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ പ്രേക്ഷകരുടെയെല്ലാം പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉദ്ഘാടന വേദികളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് വസ്ത്രധാരണത്തിലാണ്. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. അതു പരമാവധി ഗംഭീരമാക്കേണ്ടത് എന്റെ കടമയാണ്. അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കും. റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകൾ എടുത്ത് വയ്ക്കും. പിന്നീട് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വർക്കെന്നു പറയാം. സിനിമകളിൽ കാരക്ടറിന്റെ…
Read Moreകരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി
ഏതാനും നാളുകൾക്കിടെ തെന്നിന്ത്യൻ സിനിമ രംഗത്തുനിന്നു നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തു വന്നത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേല… അങ്ങനെ പോകുന്നു ആ പട്ടിക. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്ഢിയുടെ വിവാഹമോചനം. ഒരു വർഷത്തിലേറെയായി സ്വാതി റെഡ്ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്. 2018 ലാണ് സ്വാതിയുംവികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്.…
Read Moreതൊണ്ണൂറുകളിലെ അതേ ഭംഗി! ശോഭനയുടെ പുതിയ സെൽഫി ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു എന്നൊക്കെയാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, യാത്രകളും തീർഥാടനങ്ങളും ഏറെ പ്രിയമുള്ള താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തത്. മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു.
Read More