ബേസിൽ ജോസഫ് – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം നുണക്കുഴി

യൂത്ത് ഐക്കൺ ബേസിൽ ജോസഫിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം നുണക്കുഴിയുടെ പോസ്ററർ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നു.  ജീത്തു ജോസഫ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്‍റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് ജീത്തു ജോസഫ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ നുണക്കുഴിയുടെ ചിത്രീകരണം തുടങ്ങും. പ്രമുഖ നിർമാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്‍റെ വിന്‍റേജ് ഫിലിമും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സിദ്ധിക്ക്, മനോജ്.കെ.ജയൻ, ബെെജു, അജു വർഗീസ്, സെെജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ അഭിന‌ിക്കുന്നു. ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ…

Read More

ബസിലാണ് പോയത്, ഓട്ടോയിൽ പോകാൻ പൈസയില്ലായിരുന്നു; തുറന്ന് പറഞ്ഞ് കനി

ഈ ​രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും അ​നു​വ​ദി​ച്ചു ത​രു​ന്ന സ്വാ​ത​ന്ത്ര്യ​മു​ണ്ട​ല്ലോ. അ​വി​ടെ ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​യു​ന്നു. ഇ​ത് ഞാ​ന്‍ പ​റ​യു​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ എ​ന്തെ​ങ്കി​ലും ഇം​പാ​ക്ട് ഉ​ണ്ടാ​ക്കു​മെ​ന്നോ അ​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍​ക്ക് ദേ​ഷ്യം വ​രു​മെ​ന്നോ ഒ​ന്നും ഞാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം ഞാ​ന്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രെ ദേ​ഷ്യ​പ്പെ​ടു​ത്തു​ന്നതാ​യി ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. ഞാ​ന്‍ ആ​ദ്യ​മാ​യി മു​ണ്ടു​ടു​ത്ത് പോ​യ​പ്പോ​ള്‍ ഉ​ള്ളൂ​രും പാ​ള​യ​ത്തു​മൊ​ക്കെ​യു​ള്ള ചി​ല ചെ​ക്ക​ന്‍​മാ​ര്‍ കൂ​വു​ന്നു​ണ്ടാ​യി​രു​ന്നു. ബ​സി​ലാ​ണ് ഞാ​ന്‍ പോ​കു​ന്ന​ത്. ഓ​ട്ടോ​യ്ക്ക് പോ​കാ​ന്‍ പൈ​സ പോ​ലു​മി​ല്ല. അവ​ര്‍ ശ​രി​ക്കും എ​ന്നെ നോ​ക്കി കൂ​വി. -ക​നി കു​സൃ​തി

Read More

നേരിട്ട ജാതീയത പറയാന്‍ ഏഴ് മാസം; മന്ത്രിയുടെ പ്രതികരണം പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണെന്ന് ഹരീഷ് പേരടി

ക്ഷേത്രത്തില്‍ തനിക്കു നേരെയുണ്ടായ ജാതീയത പറയാന്‍ ദേവസ്വം മന്ത്രിക്ക് ഏഴ് മാസം സമയമെടുത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം. ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്‌ മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പൊതുവേദിയില്‍ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.      

Read More

പ്രൊ​പ്പോ​സ​ലു​ക​ൾ വേ​ണ്ട; ല​ക്ഷ്മി മേ​നോ​ൻ

പ​ത്തു വ​ർ​ഷ​ത്തെ സി​നി​മാ ക​രി​യ​റി​ൽനി​ന്ന് ഒ​രു​പാ​ട് പ​ഠി​ച്ചു. വീ​ഴ്ച​ക​ളും ഉ​യ​ർ​ച്ച​ക​ളും ഉ​ണ്ടാ​കും. വ​ർ​ക്കി​ൽ 100 ശ​ത​മാ​നം ന​ൽ​ക​ണം. താ​രം എ​ന്ന​തി​ന​പ്പു​റം സാ​ധാ​ര​ണ​ക്കാ​രി​യാ​യാ​ണ് ഞാ​നെ​പ്പോ​ഴും പെ​രു​മാ​റാ​റു​ള്ള​ത്. മാ​താ​പി​താ​ക്ക​ളാ​ണ് അ​ങ്ങ​നെ പ​ഠി​പ്പി​ച്ച​ത്. ഇ​നി​യും മെ​ച്ച​പ്പെ​ടാ​നു​ണ്ടെ​ന്ന ചി​ന്ത എ​പ്പോ​ഴും വേ​ണം. സി​നി​മാ ലോ​ക​ത്തുനി​ന്നു പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ൾ വ​ന്നി​ട്ടി​ല്ല. എ​നി​ക്ക് പ്രൊ​പ്പോ​സ​ലു​ക​ൾ വേ​ണ്ട. ജീ​വി​ത​ത്തി​ൽ സ​മാ​ധാ​ന​മു​ണ്ട്. ജീ​വി​തം ന​ന്നാ​യി പോ​കു​ന്നു​ണ്ട്. അ​ത് മ​തി. ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ട്ടാ​ൽ താ​ൻ തു​റ​ന്ന് പ​റ​യും. മു​മ്പ് അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ണ്ഡ്യ​നാ​ട് എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ൾ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു. സാ​രി​യെ​ല്ലാം ധ​രി​ക്കു​മ്പോ​ൾ എ​നി​ക്കി​ത് വേ​ണ്ട എ​ന്നൊ​ക്കെ പ​റ​യും. ആ​ളു​ക​ൾ ക​രു​തി​യ​ത് ഞാ​ൻ വ​ലി​യൊ​രു പെ​ൺ​കു​ട്ടി​യാ​ണെ​ന്നാ​ണ്. -ല​ക്ഷ്മി മേ​നോ​ൻ

Read More

വി​വാ​ഹം ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ന​ട​ക്കും; പ്രതികരണവുമായി കീർത്തി

തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് മലയാളിയായ കീ​ർ​ത്തി സു​രേ​ഷ്. നി​ര​ന്ത​രം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന നാ​യി​ക കൂ​ടി​യാ​ണ് കീ​ർ​ത്തി. കീ​ർ​ത്തി​യു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച ഗോ​സി​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചുനാ​ളു​ക​ളാ​യി തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് സംസാരവിഷയം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ച്ച വ​ലി​യ ഗോ​സി​പ്പു​ക​ളി​ലൊ​ന്നാ​യി​രു​ന്നു സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​നി​രു​ദ്ധും കീ​ര്‍​ത്തി സു​രേ​ഷും വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന​ത്. കീ​ര്‍​ത്തി​യും അ​നി​രു​ദ്ധും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും നേ​ര​ത്തെ യും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത അ​ധി​കം വൈ​കാ​തെ കെ​ട്ട​ട​ങ്ങു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ഇ​പ്പോ​ൾ ഈ ​ഗോ​സി​പ്പ് വീ​ണ്ടും ത​ല​പൊ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​വാ​ൻ സി​നി​മ​യി​ലൂ​ടെ അ​നി​രു​ദ്ധ് ബോ​ളി​വു​ഡി​ല​ട​ക്കം തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ഹ വാ​ർ​ത്ത വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​നി​രു​ദ്ധ് ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ലി​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. താ​നും അ​നി​രു​ദ്ധും വി​വാ​ഹി​ത​രാ​വു​ന്നു…

Read More

ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​ത് പോ​ലെ​യ​ല്ല​ല്ലോ കാ​ര്യ​ങ്ങ​ൾ സിം​ഗി​ൾ ആ​യി നി​ൽ​ക്കാ​നാ​ണ് താ​ൽ​പ​ര്യം; കൃ​ഷ്ണ പ്ര​ഭ

ഈ ​ഫീ​ൽ​ഡി​ൽ ഇ​ത്ര​യും കാ​ലം നി​ൽ​ക്കാ​ൻ പ​റ്റു​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. എ​ന്നോ​ട് ഇ​ങ്ങ​ന​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ മ​തി​യെ​ന്ന് പ​റ​യാ​നൊ​ന്നും ആ​രും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാ​വ​രു​മാ​യും ന​ല്ല ബ​ന്ധ​മാ​ണെ​ങ്കി​ലും ഒ​രു ഗോ​ഡ്ഫാ​ദ​ർ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തി​ല്ലാ​തെ ഇ​ത്ര​യും കാ​ലം നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച​വ​രാ​ണ് ഞ​ങ്ങ​ൾ ചി​ല​ർ. അ​ങ്ങ​നെ നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. എ​ന്‍റെ ആ​ഗ്ര​ഹം മ​ര​ണം വ​രെ ഈ ​ഫീ​ൽ​ഡി​ൽ നി​ൽ​ക്കു​ക എ​ന്ന​തുത​ന്നെ​യാ​ണ്. ഞാ​ൻ ഇ​പ്പോ​ഴും ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ല. ഇ​നി​യും സിം​ഗി​ൾ ആ​യിത​ന്നെ നി​ൽ​ക്കാ​നാ​ണ് എ​നി​ക്ക് താ​ൽ​പ​ര്യം. അ​തി​ന് പ്ര​ധാ​ന കാ​ര​ണം എ​ന്‍റെ പ്ര​ധാ​ന ഫോ​ക്ക​സ് ഈ ​ക​ല​യി​ൽ ആ​ണെ​ന്ന​താ​ണ്. അ​തി​ലൊ​രു ഡി​സ്ട്ര​ക്ഷ​ൻ വ​ര​രു​തെ​ന്ന് ക​രു​തി​യി​ട്ടാ​ണ് ക​ല്യാ​ണ​ത്തി​ലേ​ക്ക് ഒ​ന്നും ഞാ​ൻ പോ​കാ​ത്ത​ത്. പി​ന്നെ ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​ത് പോ​ലെ​യ​ല്ല​ല്ലോ കാ​ര്യ​ങ്ങ​ൾ പോ​വു​ക. എ​ന്നാ​ലും ക​ഴി​വ​തും സിം​ഗി​ളാ​യി ത​ന്നെ നി​ൽ​ക്കാ​നാ​ണ് ആ​ഗ്ര​ഹം. 

Read More

ഇരുപത് കൊ​ല്ല​മെ​ടു​ത്തു ഞാ​ൻ ഒ​ന്ന് ഇ​രി​ക്കാ​ൻ; ചിലർക്ക് പ്രശ്നം എന്‍റെ ജാതിയെന്ന് വിനായകൻ

ജ​യിലർ സിനിമ ഇ​ത്ര​യൊ​രു സ്പേ​സി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യൊ​രു ഹി​റ്റാ​ണ്. ഇ​തൊ​ക്കെ ഒ​രു ഭാ​ഗ്യം ആ​ണ്. സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ണും പ​ടം ക​ണ്ട ജ​ന​വും ഹാ​പ്പി​യാ​ണ്. 20 കൊ​ല്ല​മെ​ടു​ത്തു ഞാ​ൻ ഒ​ന്ന് ഇ​രി​ക്കാ​ൻ. രാ​ജീ​വി​ന്‍റെ ക​മ്മ​ട്ടി​പ്പാ​ട​ത്തോ​ട് കൂ​ടി​യാ​ണ് ഞാ​ൻ ഒ​ന്ന് ഇ​രു​ന്ന​ത്. ഇ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ഴും ഞാ​ൻ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റ് ആ​യി നി​ൽ​ക്കേ​ണ്ടി വ​ന്നേ​നെ. ജ​യി​ല​റി​ലെ വ​ര്‍​മ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു വ​ര്‍​ഷക്കാ​ല​ത്തോ​ളം ഹോ​ള്‍​ഡ് ചെ​യ്തു. ഇ​ത്ര​യും കാ​ലം താ​ന്‍ മു​ഴു​കി​യ മ​റ്റൊ​രു ക​ഥാ​പാ​ത്രം ഇ​ല്ല. എ​നി​ക്ക് സീ​റ്റ് കി​ട്ടു​ന്ന​തി​ൽ അ​തൃ​പ്തി​യു​ള്ള ചി​ല​ർ കാ​ണും. അ​വ​ർ​ക്ക് ചി​ല​പ്പോ​ൾ എ​ന്‍റെ നി​റ​മാ​കും പ്ര​ശ്നം, ചി​ല​പ്പോ​ൾ ജാ​തി​യാ​യി​രി​ക്കാം. എ​നി​ക്ക് കാ​ശ് ഇ​ത്ര​യും കി​ട്ടി​യി​ട്ടും അ​ത് ചി​ല​ർ​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ല. ജ​യ​ല​റി​ലെ എ​ന്‍റെ പ്ര​തി​ഫ​ലം 35 ല​ക്ഷം രൂ​പ​യൊ​ന്നു​മ​ല്ല. പ്രൊ​ഡ്യൂ​സ​ര്‍ കേ​ള്‍​ക്കേ​ണ്ട, അ​തൊ​ക്കെ നു​ണ​യാ​ണ്. ഇ​ര​ട്ടി​യു​ടെ ഇ​ര​ട്ടി​യു​ടെ ഇ​ര​ട്ടി കി​ട്ടി​യി​ട്ടു​ണ്ട്. എ​നി​ക്കി​ത്ര​യൊ​ക്കെ…

Read More

മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍ ജ​നു​വ​രി 25ന്; ഫാ​ന്‍​സ് ഷോ ​ബു​ക്കിം​ഗു​മാ​യി ആ​രാ​ധ​ക​ര്‍

കോ​ഴി​ക്കോ​ട്: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍റെ ആ​ദ്യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഫാ​ന്‍​സു​കാ​ര്‍ ആ​വേ​ശ​ത്തി​ല്‍. ചി​ത്രം ജ​ന​വ​രി 25ന് ​എ​ത്താ​നി​രിക്കെ മ​ണ്ണാ​ര്‍​ക്കാ​ട് ഫാ​ന്‍​സ് ഷോ ​ടി​ക്ക​റ്റ് ബു​ക്കിം​ഗും ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കിട്ടാണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന വാ​ലി​ബ​ന്‍ സി​നി​മ​യു​ടെ ആ​ദ്യ ലു​ക്ക് പോ​സ്റ്റ​ര്‍ മോ​ഹ​ന്‍​ലാ​ല്‍ പു​റ​ത്തി​റ​ക്കി​യ​ത്. മി​നു​ട്ടു​ക​ള്‍ കൊ​ണ്ട് പോ​സ്റ്റ​ര്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ ഫാ​ന്‍​സ് ഷോ​ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലേ​ക്ക് ഫാ​ന്‍​സു​കാ​ര്‍ എ​ത്തി​യ​ത്.

Read More

കു​ട്ടി​ക്കാ​ല​ത്ത് ത​നി​ക്കു​ണ്ടാ​യ ബോ​ഡി ഇ​മേ​ജ് പ്ര​ശ്ന​ങ്ങ​ളെക്കുറി​ച്ച് തു​റ​ന്ന് സം​സാ​രി​ച്ച് വി​ദ്യ ബാ​ല​ൻ

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് വി​ദ്യ ബാ​ല​ൻ. ദേ​ശീ​യ പു​ര​സ്കാ​ര​മ​ട​ക്കം നേ​ടി തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ന​ടി. ത​ന്‍റെ വ്യ​ക്തി​ത്വംകൊ​ണ്ടും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ആ​ളാ​ണ് വി​ദ്യ ബാ​ല​ൻ. ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​റ​സ് ലോ​ക​ത്ത് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന​ത് വി​ദ്യ ബാ​ല​നെ സം​ബ​ന്ധി​ച്ച് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ബോ‍​ഡി പോ​സി​റ്റി​വി​റ്റി​യെ​ക്കു​റി​ച്ച് നി​ര​ന്ത​രം സം​സാ​രി​ക്കു​ന്ന വി​ദ്യ ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ പേ​രി​ൽ സി​നി​മാ​ലോ​ക​ത്ത് താ​ൻ നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളെക്കുറി​ച്ചും പ​രി​ഹാ​സ​ങ്ങ​ളെക്കുറി​ച്ചും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ കു​ട്ടി​ക്കാ​ല​ത്ത് ത​നി​ക്കു​ണ്ടാ​യി​ട്ടു​ള്ള ബോ​ഡി ഇ​മേ​ജ് പ്ര​ശ്ന​ങ്ങ​ളെക്കുറി​ച്ച് തു​റ​ന്ന് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് വി​ദ്യ ബാ​ല​ൻ. എ​ന്‍റെ ശ​രീ​രഭാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​മ്മ​യു​ടെ ആ​ശ​ങ്ക​ക​ൾ നേ​ര​ത്തെത​ന്നെ ഡ​യ​റ്റിം​ഗി​ലേ​ക്കും വ്യായാ​മം ചെ​യ്യു​ന്ന​തി​ലേ​ക്കും എ​ന്നെ കൊ​ണ്ടെ​ത്തി​ച്ചു. അ​ത് ശ​രീ​ര​വു​മാ​യി എ​നി​ക്കു​ള്ള ബ​ന്ധ​ത്തെ സ്വാ​ധീ​നി​ച്ചു. ഞാ​നൊ​രു ത​ടി​ച്ച പെ​ൺ​കു​ട്ടി​യാ​കു​മെ​ന്ന ഭ​യം അ​മ്മ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ വ​ലു​താ​കു​മ്പോ​ൾ വ​ണ്ണം വ​യ്ക്കാ​തി​രി​ക്കാ​ൻ അ​മ്മ പ​ല​തും ചെ​യ്യു​മാ​യി​രു​ന്നു. ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ പേ​രി​ൽ അ​മ്മ അ​നു​ഭ​വി​ച്ച​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​നി​ക്കും നേ​രി​ടേ​ണ്ടി…

Read More

മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ സഹായിച്ചു ;സിദ്ധാര്‍ത്ഥ് ഭരതന്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നു എന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. മമ്മൂക്കയ്ക്കൊപ്പം ബ്രഹ്മയുഗം എന്ന ചിത്രത്തിലെ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ഒരു ബഹുമതിയും വെല്ലുവിളിയും ആയിരുന്നു.  അദ്ദേഹത്തിന്‍റെ നിലവാരമുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അതിശയകരമെന്നു പറയട്ടെ, അദ്ദേഹം അത് അനായാസമാക്കി. മമ്മൂക്കയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും എന്‍റെ സ്വന്തം പരിമിതികള്‍ മറികടക്കാന്‍ എന്നെ സഹായിച്ചു, അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അദ്ദേഹത്തിന്റെ കരകൗശലത്തോടുള്ള അര്‍പ്പണബോധവും നിരീക്ഷിച്ചതില്‍ നിന്ന് ഞാന്‍ വളരെയധികം പഠിച്ചു. നിങ്ങള്‍ ശരിക്കും ഒരു ഇതിഹാസമാണ്, ഈ അവിശ്വസനീയമായ സിനിമയുടെ ഈ യാത്രയില്‍ നിങ്ങളോടൊപ്പം കടന്നുവന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന്‍റെ ആശ്ലേഷം എപ്പോഴും വിലമതിക്കപ്പെടും, എന്‍റെ സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം. എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ ആണ് സിദ്ധാര്‍ത്ഥ് ആദ്യമായി വെള്ളിത്തിരയില്‍…

Read More