തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി റാവു വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു. മുന്‍പൊരിക്കൽ കേരളത്തിലെത്തിയപ്പോഴുണ്ടായ ദുരനുഭവം അതിഥി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിലാണ് അതിഥിയുടെ തുറന്നു പറച്ചിൽ. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോൾ ആരോ തന്റെ വയറിൽ കയറിപിടിച്ചതായി താരം പറയുന്നു. ആ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എനിക്കു 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ഈ ദുരനുഭവം ഉണ്ടായത്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്.…
Read MoreCategory: Movies
എന്റെ എൻട്രിയില്‍ ഒരുപാടു കൈയടി കിട്ടി; ശരിക്കും രോമാഞ്ചം തോന്നിപ്പോയെന്ന് ഷൈജുകുറുപ്പ്
സത്യത്തില്‍ മധുര മനോഹര മോഹം എന്ന ചിത്രത്തിലെ എന്റെ അഭിനയം കണ്ടു പ്രേക്ഷകര്‍ കൈയടിച്ചു എന്നറിഞ്ഞപ്പോള്‍ രോമാഞ്ചം തോന്നി. എന്റെ അഭിനയം കണ്ടിട്ട് ആളുകൾ കൈയടിച്ചു എന്ന് പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ശരിക്കും ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഞാൻ കാറില്‍ നിന്ന് ഇറങ്ങുന്ന ആ സീൻ വളരെ കൈയടി ആണ് നേടിയത്. എന്റെ എൻട്രിയില്‍ ഒരുപാടു കൈയടി ആയിരുന്നു എന്ന് എന്നോട് മറ്റു പലരും പറഞ്ഞു. ശരിക്കും രോമാഞ്ചം തോന്നിപ്പോയി. ഈ സീൻ ഞാൻ ആസ്വദിച്ച ഒരു സീൻ തന്നെയാണ്. അതുപോലെ ഇപ്പോള്‍ ഞാൻ കുറച്ചു സിനിമകളില്‍ പ്രാരാബ്ധ കഥാപത്രവും നല്ല മരുമകനും ഭര്‍ത്താവുമായി ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും അങ്ങനെയുള്ള കഥാപാത്രം തന്നെ ലഭിക്കട്ടെ. -സൈജു കുറുപ്പ്
Read Moreമാനേജരെ മാറ്റിയത് പണം മുക്കിയതിനല്ല; രശ്മികയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് മറ്റൊരു കഥ.
പണം തട്ടിയെടുത്തതിനെ തുടർന്ന് രശ്മിക മന്ദാന തന്റെ മാനേജരെ പിരിച്ചുവിട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. താരത്തെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു വാർത്ത. എന്നാൽ, ഈ വാർത്തയിൽ യാതൊരു വാസ്തവവുമില്ലെന്നാണ് രശ്മികയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മാനേജരുമായി പിരിഞ്ഞെങ്കിലും അതിനുള്ള കാരണം വഞ്ചനയല്ലെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. സിനിമാ കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരുമായാണ് രശ്മിക വഴിപിരിഞ്ഞത്. രണ്ടു പേരുടെയും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിയൽ എന്നാണ് റിപ്പോർട്ട്. ബോളിവുഡിലടക്കം സജീവമാകാനുള്ള ഒരുക്കത്തിലാണ് രശ്മിക ഇപ്പോൾ. അതിനാൽതന്നെ തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം ബോളിവുഡും നോക്കാൻ കഴിയുന്ന മുംബൈ ആസ്ഥാനമായുള്ള ഏജൻസിയെ നിയമിക്കാനാണ് താരത്തിന്റെ തീരുമാനം. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ ആണ് പുറത്തിറങ്ങാനുള്ള ബോളിവുഡ് ചിത്രം. അല്ലു അർജുനൊപ്പം പുഷ്പ 2 ന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ല
Read Moreരാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം “ഷീല’; ഫസ്റ്റ്ലുക്ക് പോസ്റ്റർ
കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന “ഷീല’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം. പിള്ളയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് “ഷീല’. റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ), ശോഭ് രാജ് (കന്നഡ), സുനിൽ സുഖദ, മുഹമ്മദ് എരവട്ടൂർ, ശ്രീപതി, പ്രദോഷ് മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ബംഗളൂരിൽ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക് അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ്…
Read Moreഫാഷന്‍ എന്ന് പറയുന്നത് സൗന്ദര്യം മാത്രമല്ല; ധരിക്കുന്ന ചെരുപ്പിന്റെ വില പറഞ്ഞ് ശോഭന
നമുക്കെന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഫാഷന്‍ എന്ന് പറയുന്നത് സൗന്ദര്യം മാത്രമല്ല, ഒരാളുടെ സ്വഭാവം കൂടിയാണ്. നമ്മള് ഫാഷന്‍ മാഗസിന് നോക്കും. ബ്ലൗസിന്റെ ഡിസൈന്‍ നോക്കും. പക്ഷേ എന്നെ സംബന്ധിച്ച് നമ്മള് എന്തിലാണ് കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. എന്റെ ഈ സാരി നല്ലതാണ്. ഞാന്‍ ധരിച്ചിരിക്കുന്ന ഈ ചെരിപ്പിന്റെ വില 250 രൂപയാണ്. ഈ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍. -ശോഭന
Read Moreരശ്മികയുടെ മാനേജർ പണം മുക്കി; തുടക്കം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന മാനേജരോട് നടി ചെയ്തത്
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി ഉയർന്നുവന്ന താരമാണ് രശ്മിക മന്ദാന. കർണാടകക്കാരിയായ രശ്മിക തെലുങ്ക് സിനിമകളിലേക്ക് കടന്ന് വന്ന് ഹിറ്റുകളുടെ വലിയൊരു നിര സൃഷ്ടിച്ചു. എന്നാൽ ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോൾ മറുവശത്ത് രശ്മിക കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. കന്നഡ സിനിമാ മേഖലയെ രശ്മിക അവഗണിച്ചു എന്ന ആരോപണവും നടിക്ക് നേരിടേണ്ടി വന്നു. എന്നാൽ രൂക്ഷമായ കുറ്റപ്പെടുത്തലുകൾക്കിടയിലും തന്റെ വിജയഗാഥ തുടരാൻ രശ്മികയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ കടന്ന് ഇന്ന് ബോളിവുഡിലും രശ്മിക സാന്നിധ്യം അറിയിക്കുന്നു. രശ്മികയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. രശ്മികയുടെ മാനേജർ നടിയെ കബളിപ്പിക്കുകയും 80 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. കരിയർ തുടങ്ങിയ കാലം മുതൽ രശ്മികയുടെ ഒപ്പം ഉണ്ടായിരുന്ന മാനേജർ ആയിരുന്നു ഇത്. രശ്മിക അറിയാതെ നടിയുടെ 80 ലക്ഷം…
Read Moreമുഖസൗന്ദര്യം ദാമ്പത്യജീവിതത്തില്‍ ഒരു ഘടകമേയല്ല ! പ്രണയവിവാഹത്തെക്കുറിച്ചും സന്തുഷ്ടകരമായ ദാമ്പത്യത്തെക്കുറിച്ചും പാരീസ് ലക്ഷ്മി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നര്‍ത്തകിയും നടിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോന് ഒരുക്കിയ ബാഗ്ലൂര് ഡേയ്സ് എന്ന ചിത്രത്തിലൂടെ മിഷേല്‍ എന്ന കഥാപാത്രമായി താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. അതേ സമയം കേരളത്തെയും കേരളത്തിലെ കലാരൂപങ്ങളായ കഥകളി മോഹിനിയാട്ടം തുടങ്ങിയ കലകള്‍ പഠിക്കുന്നതിന് വേണ്ടിയും വളരെ ചെറുപ്രായത്തില്‍ തന്നെ വിദേശത്തു നിന്നും എത്തിയതാണ് താരം ഇവിടെ. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് പാരീസ് ലക്ഷ്മി. തന്റെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും പാരീസ് ലക്ഷ്മി എത്തുന്നുണ്ട്. ബാഗ്ലൂര് ഡേയ്സിന് പുറമേ സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മറിയം സോഫിയ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്. കലാപ്രേമികളായ ഇവര്‍…
Read Moreമൂന്നു ലോണുകളാണ് എന്റെ പേരിലുള്ളത് ! സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാരെന്ന് മഞ്ജു വാര്യര്‍
മലയാളത്തില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് മഞ്ജു വാര്യരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇടയ്ക്ക് ഒരിടവേളയുണ്ടായെങ്കിലും മഞ്ജുവിന്റെ ജനപ്രീതിയ്ക്ക് ഒട്ടും കുറവു വന്നില്ല. നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന് ദിലീപുമായുള്ള വിവാഹത്തോടെ സിനിമ വിടുകയായിരുന്നു. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി നടി ശക്തമായി തിരിച്ചു വരുന്നതാണ് മലയാളികള്‍ കണ്ടത്. സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റേതായി അവസാനമായി തിയേറ്ററിലെത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പലപ്പോഴായും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിലവില്‍ തന്റെ പേരില്‍ മൂന്ന് ലോണുകളുണ്ടെന്നും പണമുള്ളവരെല്ലാം ഭാഗ്യം ചെയ്തവരാണെന്ന് പറയുന്നത്…
Read Moreവസ്ത്രധാരണത്തെക്കുറിച്ചല്ല തടിയെക്കുറിച്ച് പറഞ്ഞാണ് ആളുകള്‍ പരിഹസിക്കുന്നത് ! ഇത് തന്നെ വളരെ വേദനിപ്പിക്കുന്നുണ്ടെന്ന് ശാലിന് സോയ
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന യുവതാരമാണ് ശാലിന് സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി…
Read Moreഡെങ്കി വില്ലനാണ്; നിങ്ങളുടെ എല്ലാ ഊര്‍ജവും ഊറ്റി എടുക്കുന്ന ഒരു വില്ലൻ; ആശുപത്രികിടക്ക യിൽ നിന്നും രചനാ നാരായണൻകുട്ടി
എനിക്ക് അസുഖം വന്നിട്ട് ഇത് പതിനൊന്നാം ദിവസമാണ്. തൊണ്ണൂറ് ശതമാനം വീണ്ടെടുത്തെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണെന്ന് പറയണം! അതെ.. ഡെങ്കി ഒരു വില്ലനാണ്.! നിങ്ങളുടെ എല്ലാ ഊര്‍ജവും ഊറ്റി എടുക്കുന്ന ഒരു വില്ലന്‍.. അതു കൊണ്ട് പ്രിയരേ. ദയവായി സ്വയം ശ്രദ്ധിക്കുക.. ദയവായി നിങ്ങളുടെ രക്തത്തിന്റെ അളവ് കുറയ്ക്കാന്‍ അനുവദിക്കരുത്.. ധാരാളം വെള്ളം കുടിക്കുക.നല്ല ഭക്ഷണം കഴിക്കുക, അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്റെ കഥ വളരെ നീണ്ടതാണ്, അതിനാല്‍ വിവരിക്കുന്നില്ല. പക്ഷേ, ഇത് വളരെ പ്രധാനമാണ്. ഡെങ്കിപ്പനി പലരുടെയും ജീവന് അപഹരിക്കുന്നു. അതിനാല്‍ ദയവായി ശ്രദ്ധിക്കുക.. കോളുകളിലൂടെയും മെസേജുകളിലൂടെയും നല്കുന്ന ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി.-രചന നാരായണൻകുട്ടി
Read More