ര​ശ്മി​ക​യുടെ മാനേജർ പണം മുക്കി; തുടക്കം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന മാനേജരോട് നടി ചെയ്തത്

 

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യാ​യി ഉ​യ​ർ​ന്നു​വ​ന്ന താ​ര​മാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ക​ർ​ണാ​ട​ക​ക്കാ​രി​യാ​യ ര​ശ്മി​ക തെ​ലു​ങ്ക് സി​നി​മ​ക​ളി​ലേ​ക്ക് ക​ട​ന്ന് വ​ന്ന് ഹി​റ്റു​ക​ളു​ടെ വ​ലി​യൊ​രു നി​ര സൃ​ഷ്ടി​ച്ചു.

എ​ന്നാ​ൽ ഒ​രു വ​ശ​ത്ത് ആ​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ മ​റു​വ​ശ​ത്ത് ര​ശ്മി​ക ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.
ക​ന്ന​ഡ സി​നി​മാ മേ​ഖ​ല​യെ ര​ശ്മി​ക അ​വ​ഗ​ണി​ച്ചു എ​ന്ന ആ​രോ​പ​ണ​വും ന​ടി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നു.

എ​ന്നാ​ൽ രൂ​ക്ഷ​മാ​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കി​ട​യി​ലും ത​ന്‍റെ വി​ജ​യ​ഗാ​ഥ തു​ട​രാ​ൻ ര​ശ്മി​ക​യ്ക്ക് ക​ഴി​ഞ്ഞു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. തെ​ന്നി​ന്ത്യ ക​ട​ന്ന് ഇ​ന്ന് ബോ​ളി​വു​ഡി​ലും ര​ശ്മി​ക സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നു.

ര​ശ്മി​ക​യെ​ക്കു​റി​ച്ചു​ള്ള പു​തി​യൊ​രു വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. ര​ശ്മി​ക​യു​ടെ മാ​നേ​ജ​ർ ന​ടി​യെ ക​ബ​ളി​പ്പി​ക്കു​ക​യും 80 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​രി​യ​ർ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ര​ശ്മി​ക​യു​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ ആ​യി​രു​ന്നു ഇ​ത്. ര​ശ്മി​ക അ​റി​യാ​തെ ന​ടി​യു​ടെ 80 ല​ക്ഷം രൂ​പ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ര​ശ്മി​ക മാ​നേ​ജ​രെ ഉ​ട​ന​ടി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് ര​ശ്മി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദാ​ന. നാ​ല് കോ​ടി രൂ​പ​യാ​ണ​ത്രേ ഒ​രു സി​നി​മ​യ്ക്ക് താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം.

ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്ത് നി​ൽ​ക്കു​ന്ന ര​ശ്മി​ക വി​വാ​ദ​ങ്ങ​ളോ​ട് പൊ​തു​വെ പ്ര​തി​ക​രി​ക്കാ​റി​ല്ല. ക​ന്ന​ഡ സി​നി​മാ രം​ഗം ത​നി​ക്കെ​തി​രേ തി​രി​ഞ്ഞ​പ്പോ​ഴും ര​ശ്മി​ക സം​യ​മ​നം പാ​ലി​ച്ചു.

കാ​ന്താ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഋ​ഷ​ഭ് ഷെ​ട്ടി ആ​ദ്യം സം​വി​ധാ​നം ചെ​യ്ത കി​രി​ക് പാ​ർ​ട്ടി എ​ന്ന സി​നി​മ​യി​ൽ ര​ശ്മി​ക​യാ​യി​രു​ന്നു നാ​യി​ക. ര​ശ്മി​ക​യു​ടെ ആ​ദ്യ സി​നി​മാ​യി​രു​ന്നു ഇ​ത്.

അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ അ​ര​ങ്ങേ​റ്റ സി​നി​മ​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​ൻ ര​ശ്മി​ക ത​യാ​റാ​യി​ല്ല. ഇ​ത് ഋ​ഷ​ഭ് ഷെ​ട്ടി​യെ ചൊ​ടി​പ്പി​ച്ചു.

ഇ​ദ്ദേ​ഹം പ​രോ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു. പി​ന്നാ​ലെ​യാ​ണ് ര​ശ്മി​ക​യ്ക്കെ​തി​രേ ക​ന്ന​ഡ സി​നി​മാ രം​ഗ​ത്ത് നി​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ടു ര​ശ്മി​ക ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കി​രി​ക് പാ​ർ​ട്ടി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് വി​വാ​ദം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment