തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ രാശി തെളിഞ്ഞത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ നയന്‍താര മിന്നിത്തിളങ്ങുകയായിരുന്നു. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തകര്‍പ്പന്‍ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യം എത്തുമ്പോള്‍ താരത്തിന്റെ പേര് നയന്‍താര എന്ന് ആയിരുന്നില്ല. ഡയാന മറിയം കുര്യന് എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാര്‍ത്ഥ പേര്. അതേ സമയം മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടി ഷീല മുമ്പ് ഒരിക്കല്‍ താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. സത്യന് അന്തിക്കാടിന്റെ…
Read MoreCategory: Movies
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുക ഇരട്ടവേഷത്തിൽ?
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിലാകും എത്തുകയെന്ന് സൂചന. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് ശ്രീധരന് പിള്ള കുറിച്ചു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂണോടുകൂടി സിനിമയുടെ ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റ് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം…
Read Moreസവര്‍ക്കര്‍ ആകാൻ രൺദീപ് കുറച്ചത് 26 കിലോ; കഴിച്ചത് ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും
സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിനു വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ ഭാരമാണന്ന് സിനിമയുടെ നിർമാതാവ് ആനന്ദ് പണ്ഡിറ്റ്. നാലു മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് പിന്തുടർന്നതെന്നും ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും ആനന്ദ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും പണ്ഡിറ്റ് വ്യക്തമാക്കി. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഇതിനു മുമ്പും ശരീരഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് രൺദീപ്. ഹൈവേ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങൾക്കായി നടൻ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിനുവേണ്ടി രൺദീപ് കുറച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം പറയുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും…
Read Moreമാറിടത്തിന്റെ സൈസ് എത്രയാണ് ? ഇങ്ങനെ ചോദിച്ചവന് ഇടിവെട്ട് മറുപടിയുമായി യുവനടി; വാപൊളിച്ച് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമയില്‍ യുവാക്കളുടെ ഹരമാണ് നടി യാഷിക ആനന്ദ്. തമിഴ്, തെലുങ്ക് സിനിമയില്‍ സജീവമായ താരത്തിന് കേവലം 21 വയസ്സ് മാത്രമാണ് പ്രായം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് യാഷിക ആനന്ദ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് ഒരു ദിവസം താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങള്‍ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി താരം നല്‍കിയിരുന്നത്.…
Read Moreഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം; അതിന് ആദ്യംചെയ്തത് സിനിമയിലെ സൗഹൃദം ഉപേക്ഷിച്ചെന്ന് മധുബാല
സിനിമാ രംഗത്തുനിന്ന് പിൻമാറിയശേഷം ഞാൻ സിനിമാലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നു. 10-12 വർഷത്തോളം അവരുമായി എന്റെ ബന്ധം നിലച്ചു. കാരണം സിനിമാരംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇൻഡസ്ട്രിയിലുള്ളവരുമായി കോൺടാക്ട് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി, ഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം എന്ന ചിന്തയായിരുന്നു അത്. അങ്ങനെയാണ് സിനിമാ രംഗം വിടുന്നത്. പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശിൽപ്പയോടുമൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങൾ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളർന്നു. വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ല. വിവാഹശേഷം വ്യക്തിജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ച് വർഷം കൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാനാഗ്രഹിക്കുന്നില്ലെന്ന് സ്വയം മനസിലാക്കി. -മധുബാല
Read Moreരാത്രിയിൽ കഞ്ഞികുടിക്കാൻ സുഹൃത്തിന്റെ വീട്ടിൽപോയി; വാതിൽ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അനുഭവം പങ്കുവച്ച് ടിജി രവി
ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവർ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സർ പുറത്ത് പോയെന്ന്. എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി
Read Moreസായ് പല്ലവിയെ ഇഷ്ടമാണ്, ചിലപ്പോൾ മോഹം തോനനും; സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഗുല്‍ഷന്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ അരങ്ങേറിയ സായ് പല്ലവി പിന്നീടു തെലുങ്കിലും തമിഴിലുമെല്ലാം തിളങ്ങുന്നതാരമായി മാറുകയായിരുന്നു. അഭിനേത്രി എന്നതിനുപരി മികച്ച നർത്തക കൂടിയാണ് സായ് പല്ലവി.തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കിതന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം വാര്‍ത്തകളില്‍ അധികം ഇടം നേടാറില്ല. പ്രേക്ഷകരെ പോലെതന്നെ അഭിനേതാക്കളും സായ് പല്ലവിയുടെ ആരാധകരായുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു നടന്. ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷെ അവരെ സമീപിക്കാനുള്ള ധൈര്യമില്ല. അവര്‍…
Read Moreഅഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന സാധാരണക്കാർക്കിടയിൽ ജീവിച്ചയാൾ
ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷൻ കൺട്രോളറിന്റെയോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയോ എന്തിന് ഒരു ലൈറ്റ് ബോയിയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്നത്. സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറെ കാലം മനസിൽ തന്നെ വച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന, കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ് ഞാൻ. -ടോവിനോ തോമസ്
Read Moreമയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാരെന്ന് മംമ്ത; ഞാൻ ശ്രദ്ധിക്കാറില്ലെന്ന് പ്രിയാ വാര്യർ
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ലഹരി മാത്രമല്ല സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റുചില കാരണങ്ങള്‍ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീ ടേക്കുകള്‍ എടുക്കേണ്ടി വരുന്നു. ഈ സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്കാന് ശ്രമിക്കാറുണ്ട്. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വര്‍ക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്- മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.…
Read Moreഗിന്നസ് പക്രു അദ്ഭുതദ്വീപിൽനിന്ന് സന്തോഷദ്വീപിൽ; കലാകാരൻമാർക്ക് കല മാത്രമായിരിക്കണം ലഹരി
അജയ് കുമാർ എന്ന നടനെക്കുറിച്ച് അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാകില്ല. 1986ൽ അന്പിളി അമ്മാവൻ എന്ന സിനിമയിൽ പക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അരങ്ങേറ്റം. അങ്ങനെ പക്രു എന്ന പേര് അജയകുമാറിനു ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിൽ ഗജേന്ദ്ര രാജകുമാരൻ എന്ന കഥാപാത്രമായി ലീഡ് റോളിൽ അഭിനയിച്ചു ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. നായകറോളിൽ അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞയാൾ (76 സെന്റിമീറ്റർ) എന്ന നിലയിലായിരുന്നു ഗിന്നസ് റിക്കാർഡ്. അങ്ങനെ ഗിന്നസ് പക്രുവുമായി. കുട്ടീം കോലും ചിത്രത്തിലൂടെ സംവിധായകന്റെയും ഫാൻസിഡ്രസ് സിനിമയിലൂടെ നിർമാതാവിന്റെയും കുപ്പായവുമണിഞ്ഞു. എന്നാൽ അതൊന്നുമല്ല രണ്ടാമതൊരു മകൾ കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് പക്രുവും കുടുംബവും. പുതിയ അതിഥിരണ്ടാമത്തെ മകൾ ജനിച്ചിട്ട് രണ്ടു മാസം ആകുന്നതേയുള്ളു. 2006ൽ ആയിരുന്നു വിവാഹം. 2009ൽ മൂത്ത മകൾ ദീപ്ത ജനിച്ചപ്പോഴുള്ള…
Read More