കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ “ഹിഗ്വിറ്റ’യ്ക്ക് ആ പേരു നൽകുന്നതു സംബന്ധിച്ച് ഫിലിം ചേംബറിന്റെ അന്തിമതീരുമാനം ആറിന് ഉണ്ടാകും. സിനിമയ്ക്ക് ആ പേരു നൽകണമെങ്കിൽ, നോവലിസ്റ്റ് എൻ.എസ്. മാധവന്റെ അനുവാദം വേണമെന്നു ഫിലിം ചേംബർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ “ഹിഗ്വിറ്റ’യെന്ന പേരിനെ ചൊല്ലി എൻ.എസ്. മാധവനും ഹേമന്ത് ജി. നായരും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹിഗ്വിറ്റയെന്ന പേരിൽ സിനിമയുടെ റജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബർ ഉറപ്പുനൽകിയെന്ന് എൻ.എസ്. മാധവൻ പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു അറിയിപ്പും തനിക്ക് ലഭിച്ചില്ലെന്നും സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ പ്രതികരണം. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ ഫിലിം ചേംബർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹേമന്ത് വ്യക്തമാക്കി. “ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത്…
Read MoreCategory: Movies
ഖെദ്ദ കാണൂ; ഭാഗ്യശാലിക്ക് ഖത്തറിലേക്ക് പറക്കാം, ഒപ്പം ലോകകപ്പ് ഫുട്ബോൾ മത്സരവും കാണാം..!!
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച് മനോജ് കാനാ സംവിധാനം ചെയ്ത ചിത്രം ഖെദ്ദ കാണാനെത്തുന്നവർക്ക് സന്തോഷ വാർത്ത. ചിത്രം തിയറ്ററിലെത്തി ആസ്വദിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഖത്തറിലേക്ക് പറക്കാം. ഒപ്പം ലോകകപ്പ് ഫുട്ബോൾ മത്സരവും കാണാം. വേൾഡ് കപ്പ് കാണാനുള്ള അവസരത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം. ‘ഖെദ്ദ’ കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ ഫോൺ നമ്പറും എഴുതി തിയറ്ററിൽ വെച്ചിട്ടുള്ള പ്രത്യേക ബോക്സിൽ(standee box) നിക്ഷേപിക്കുക. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാകും ഖത്തറിലേക്ക് പറക്കാനും കാൽ പന്തു കളിയുടെ ആരവം നെഞ്ചോട് ചേർക്കാനും സാധിക്കുക. ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മകൾ ഉത്തര ശരത്തും അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ അമ്മയും മകളുമായിട്ടു തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശാ ശരത്തിന്റെ സവിത എന്ന അംഗണവാടി ടീച്ചറുടെ കഥാപാത്രം ഇന്നത്തെ സമൂഹത്തിന് ഏറെ പ്രാധാന്യം…
Read More‘ഗോൾഡ്’ ആശിച്ചവർക്ക് ഒരു ‘ചെമ്പ്’ എങ്കിലും കൊടുക്കണ്ടേ അൽഫോൻസേ..? പ്രേക്ഷകർ പറയുന്നു…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അൽഫോൻസ് പുത്രൻ ചിത്രം “ഗോൾഡ്’ റോൾഡ് ഗോൾഡാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇത്രയധികം കാത്തിരുന്ന് കണ്ട ചിത്രം നിരാശയാണ് സമ്മാനിച്ചതെന്നും ആസ്വാദകർ വിലയിരുത്തുന്നു. പുതുമകളൊന്നുമില്ലെന്ന് സംവിധായകൻ പറഞ്ഞ പോലെ തന്നെയാണ് ചിത്രവും എത്തിയിരിക്കുന്നത്. താരപകിട്ടിന് അപ്പുറം മറ്റൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. എന്നാൽ കൈയടി നൽകേണ്ടതും മനസിരുത്തി പൊട്ടിച്ചിരിക്കാവുന്നതുമായ തമാശകൾ ഗോൾഡിനെ കുറച്ചെങ്കിലും ജീവസുറ്റതാക്കുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം കോമഡി ചെയ്യുന്നതിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷി എന്ന കഥാപാത്രത്തിന് മാർക്ക് നൽകാൻ കഴിയുമെന്ന് പ്രേക്ഷകർ പറയുന്നു. നയൻതാര ചെയ്ത സുമഗംലി എന്ന കഥാപാത്രത്തെക്കാളും സ്ക്രീനിൽ സ്പേസുള്ളത് പുൽചാടി, പ്രകൃതി, ഉറുന്പ് തുടങ്ങിയവയ്ക്കാകും എന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല എന്നാണ് വിശ്വാസം. നായിക എന്ന വാക്കിന് അപ്പുറത്ത് കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്കില്ല എന്നതായിരുന്നു മറ്റൊരു വാസ്തവം. കഥാപാത്രങ്ങൾ നിരവധി…
Read Moreമോഹന്‍ലാലിന് ഒപ്പം ജീവിക്കുകയാണ്…! നടി മീന പറയുന്നു…
മോഹന്‍ലാലും മീനയും മലയാളിക്കെന്നും ഇഷ്ടമുള്ള താരജോഡികളാണ്. ഭാഗ്യജോഡി എന്നറിയപ്പെടുന്ന ഇവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ആസ്വദിച്ചിരിക്കുക എന്നതും രസകരം. കുടുംബചിത്രമാണെങ്കില്‍ അതു പ്രേക്ഷകരെ കൂടുതല്‍ തൊട്ടുണര്‍ത്തും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം, ദൃശ്യം-2, ചന്ദ്രോത്സവം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളില്‍ ഇരുവരുടെയും കെമിസ്ട്രി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. 25 വര്‍ഷത്തോളമായി മോഹന്‍ലാല്‍ എന്ന മഹാനടനുമായി തുടരുന്ന കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് മീന. ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിലാണ് ഇതേക്കുറിച്ച് മീന പറയുന്നത്. തന്റെ താല്പര്യങ്ങള് പൂര്‍ണമായും മനസിലാക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മീന പറയുന്നു. ലാലുമായി സൗഹൃദം സൂക്ഷിക്കുന്ന മീന കുറച്ചുപേരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അതിലൊരാളാണ് ലാലെന്നും പറയുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനെക്കാള്‍ ജീവിച്ചു എന്നു പറയുന്നതാകും ഉചിതമെന്നും മീന. കാരണം കാമറയ്ക്കു മുന്നിലെത്തിയാല്‍ മോഹന്‍ലാല്‍…
Read More“ഹിഗ്വിറ്റ’ വിവാദം; സിനിമയ്ക്ക് പേരു നൽകുന്നത് വിലക്കി ഫിലിം ചേംബർ; ദുഖകരമെന്ന് സംവിധായകൻ
കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് ആ പേരു നൽകുന്നത് വിലക്കി ഫിലിം ചേംബർ. സിനിമയുടെ പേരിനു മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹിഗ്വിറ്റ എൻ.എസ്. മാധവന്റെ പ്രശസ്തമായ ചെറുകഥയാണ്. എൻ.എസ്. മാധവനിൽനിന്ന് അനുമതി വാങ്ങാൻ ഫിലിം ചേംബർ നിർദേശിച്ചു.ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെയാണ് എൻ.എസ്. മാധവൻ പ്രതികരിച്ചത്. ’മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന…
Read Moreഎനിക്കറിയില്ല എങ്ങോട്ടാണെന്ന്; പക്ഷേ, ഞാൻ എന്റെ വഴിയിലാണ്; മഞ്ജു വാര്യർ
എനിക്കറിയില്ല എങ്ങോട്ടാണ് യാത്രയെന്ന്… പക്ഷേ ഞാൻ എന്റെ വഴിയിലാണ്. നടി മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാഗും പാക്ക് ചെയ്ത് വലിയൊരു യാത്രയ്ക്കായി പുറപ്പെടുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സമ്മർ ഇൻ ബത്ലഹേമിലെ ആമിയുടെ ലുക്കാണ് താരത്തിനെന്നാണ് പലരും കമന്റിടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം തുനിവാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. അജിത് കുമാറിന്റെ നായികയായിട്ടാണ് മഞ്ജു തുനിവിൽ എത്തുന്നത്. അസുരന് ശേഷം താരം അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്.
Read Moreസായ് പല്ലവിയോടൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ! കാരണമായി പറയുന്നത്…
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലർ മിസായി വന്ന് ഇന്ന് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സായ് പല്ലവി. 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു നൃത്ത പരിപാടിയിൽ പങ്കെടുത്തതോടെയാണ് കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവിയുടെ തലവര മാറുന്നത്. പരിപാടിയിൽ വിജയിച്ച സായ് സംവിധായകൻ അൽഫോൻസ് പുത്രന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിവിൻ പോളിയുടെ നായികയാകുന്നത്. പിന്നീട് മലയാളത്തിനു പുറമെ തമിഴിലെയും തെലുങ്കിലെയും നിരവധി മുൻനിരനായകന്മാരുടെ ജോഡിയായി അഭിനയിച്ചു. അതേസമയം, സായ് പല്ലവിയോടൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പർ താരമായ പവൻ കല്യാൺ പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ പുതിയ ചിത്രമായ ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കാൻ നടൻ നോ പറഞ്ഞു എന്നാണ് വിവരം. രണ്ട് നായികമാരുള്ള ചിത്രത്തിൽ ഒരു…
Read Moreഇനി ശരിക്കും മിന്നൽ അടിച്ചോ? ഡ്യൂപ്പില്ലാതെ കുത്തനെയുള്ള പാറക്കെട്ടുകൾ കീഴടക്കി ടൊവിനോ
ചെങ്കുത്തായ പാറക്കെട്ടുകളിലേക്ക് വലിഞ്ഞുകയറുന്ന ടൊവിനോയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡ്യൂപ്പില്ലാതെയാണ് താരം പാറക്കെട്ടുകൾ താണ്ടുന്നത്. സാഹസികത ഏറെ ഇഷ്ടമുള്ള നടൻ കൂടിയാണ് ടൊവിനോ. കൽക്കി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾക്കായി ഡ്യൂപ്പില്ലാതെ തന്നെ ഷൂട്ടിംഗ് നടത്തിയ താരത്തിന്റെ വീഡിയോ അന്നും ശ്രദ്ധേയമായിരുന്നു. ഈ പരസ്യ ചിത്രീകരണത്തിനായി ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെയോ സഹായം തേടാതെ സ്വയം ചെയ്യാൻ നടൻ തീരുമാനിക്കുകയായിരുന്നു. ഇനി ശരിക്കും മിന്നൽ അടിച്ചോ, ഇയാളാണ് സൂപ്പർ ഹീറോ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
Read Moreരാവിലെ ഭർത്താവിന്റെ കാലിൽ തൊട്ടുതൊഴണം, കുറച്ച് നിയന്ത്രിക്കുന്ന ആളാ..! വിവാഹ സങ്കൽപം പങ്കുവെച്ച് സ്വാസിക പറയുന്നു…
വിവാഹ സങ്കൽപത്തെ കുറിച്ച് നടി സ്വാസിക വിജയ്. വിവാഹ ജീവിതത്തിന് ഏറെ പ്രധാന്യം നൽകുന്ന വ്യക്തിയാണെന്നും ഇതിനെ പവിത്രമായിട്ടാണ് കാണുന്നതെന്നും സ്വാസിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും താരം പറയുന്നു. ‘വിവാഹത്തെ വളരെ പവിത്രമായി കാണുന്ന ആളാണ് ഞാൻ. കുറച്ച് നിയന്ത്രിക്കുന്ന ആളാണെങ്കിലും കുഴപ്പമില്ല. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്നല്ല പറഞ്ഞത്. അത് എന്റെ ഇഷ്ടമാണ്’- സ്വാസ്തിക വ്യക്തമാക്കി. അതുപോലെ ഭർത്താവിന് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം. അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും രാവിലെ എഴുന്നേറ്റ് കാല് തൊട്ടുതൊഴുന്നത് വലിയ ഇഷ്ടമാണ്. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്’; വിവാഹ സങ്കൽപം പങ്കുവെച്ച് കൊണ്ട് സ്വാസിക പറഞ്ഞു. ചതുരമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സ്വാസികയുടെ ചിത്രം.
Read Moreഅവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്! വിലക്കാനുള്ള കാരണം….
തിരുവനന്തപുരം: “അവതാർ 2′ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. അവതാർ 2 മിനിമം മൂന്നാഴ്ച്ച പ്രദർശിപ്പിക്കണം എന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം 50:50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50:50 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ അവതാർ 2 അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി. ഡിസംബർ 16-ന് ആണ് ‘അവതാർ- ദി വേ ഓഫ് വാട്ടർ’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉൾപ്പടെ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും.
Read More