50-ാം പിറന്നാൾ ആഘോഷമാക്കി നടി സുകന്യ. ലണ്ടനിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സുകന്യ. താരം അഭിനയിച്ച വിവിധ സിനിമകളിലെ ഫോട്ടോകളും പോസ്റ്ററുകളും ചേർത്താണ് കേക്ക് നിർമിച്ചത്. മൂന്ന് തട്ടുകളിലായി ഒരുക്കിയ കേക്കാണ് നടി മുറിച്ചത്. 25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരിൽനിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി. സുകന്യ കുറിച്ചു. താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 1989-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെയായിരുന്നു സുകന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തൂവൽ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍.
Read MoreCategory: Movies
കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലാ..! പ്രണയത്തിലാണോ പ്രഭാസും കൃതിയും? സൂചന നൽകി വരുൺ ധവാൻ
പ്രഭാസും ബോളിവുഡ് നടി കൃതി സനോണും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് കൂടുതൽ സൂചന നൽകി നടൻ വരുൺ ധവാൻ. ഇരുവരും കടുത്ത പ്രണയത്തിലാണെന്ന സൂചനയാണ് വരുൺ നൽകിയത്. പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൃതി സനോണും വരുൺ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തില്‍ സൂചന വരുൺ നൽകിയത്. പരിപാടിക്കിടയിൽ ലിസ്റ്റിൽ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരൺ ജോഹർ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ലിസ്റ്റിൽ ഇല്ലാത്തതെന്ന് വരുൺ പറഞ്ഞു. ആ വ്യക്തി ഇപ്പോൾ മുംബൈയിൽ ഇല്ല. അദ്ദേഹം ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ദീപിക പദുക്കോണുമൊത്തുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പ്രഭാസ് ഇപ്പോൾ. വരുൺ ധവാന്റെ വിഡിയോ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആദിപുരുഷ് എന്ന സിനിമയിൽ പ്രഭാസിന്റെ…
Read Moreഡയമണ്ട് നെക്ലേസ് ചെയ്തത് സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെ; ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും വിറയൽ വരുമെന്ന് അനുശ്രീ
പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല. ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂടി കുറച്ച് തരുമോയെന്ന് ചോദിച്ച്. നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും. മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.-അനുശ്രീ
Read Moreമകൾ വളരുമ്പോൾ അവളുടെ വഴികൾ തെരഞ്ഞെടുക്കട്ടെ; കാമറ കണ്ണിൽ നിന്ന് അവളെ അകറ്റിനിർത്താൻ പാടുപെടുകയാണെന്ന് ആലിയ ഭട്ട്
പൊതുജനങ്ങളുടെ കണ്ണിൽ നിന്നു മാറ്റിനിർത്തി മകളെ വളർത്താനാണ് ആഗ്രഹിക്കുന്നത്. എങ്ങനെയാണ് കാമറക്കണ്ണുകളിൽ നിന്നു അകറ്റി നിർത്തി മകളെ വളർത്തേണ്ടതെന്ന ആശങ്കയുണ്ട്. ഇക്കാര്യത്തെ കുറിച്ച് രൺബീറിനോടും സുഹൃത്തുക്കളോടും നിരന്തരം സംസാരിക്കാറുണ്ട്. അവളുടെ ജീവിതത്തിലേക്ക് യാതൊരുവിധത്തിലുള്ള കടന്നുകയറ്റങ്ങളും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വഴിയാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അവൾ വളരുമ്പോൾ അവളുടെ വഴികൾ തെരഞ്ഞെടുക്കട്ടെ. ഇപ്പോഴത്തെ തീരുമാനം ഇങ്ങനെയാണ്. ഭാവിയിൽ മകൾ അഭിനയരംഗത്തേക്കു വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പറയാൻ കഴിയില്ല. അത് എങ്ങനയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വലിയ പദ്ധതികളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.-ആലിയ ഭട്ട്
Read Moreആരെങ്കിലും എനിക്കൊരു ജോലി തരൂ: ഞാൻ ഇപ്പോഴും അഭിനയിക്കുന്നുണ്ട്; അവസരങ്ങൾ ചോദിച്ച് ഭൂമിക ചൗള
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. ഒരുകാലത്ത് തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന നടി അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലാണ് അഭിനയിക്കുന്നത്. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു. തന്റെ സിനിമാജീവിതം23 വർഷം പിന്നിടപകയാണെന്നും എന്നാൽ തനിക്ക് ഇപ്പോഴും ഒരു തുടക്കകാരിയെ പോലെയാണ് തോന്നുന്നതെന്നും പറയുകയാണ് ഭൂമിക ഇപ്പോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭൂമിക തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ബോളിവുഡിൽ നിന്ന് എനിക്കിപ്പോൾ സിനിമകൾ വരാറില്ല. ഒന്നെങ്കിൽ ബോളിവുഡിലെ ആളുകൾക്ക് താൻ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. അല്ലെങ്കിൽ താൻ അഭിനയം നിർത്തിയതായി അവർക്ക് തോന്നിയട്ടുണ്ടാകാം. അതാകും അവസരങ്ങൾ ലഭിക്കാത്തത്. ഒന്നെങ്കിൽ ഞാൻ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കിൽ എന്റെ പിആർ വേണ്ടത്ര കോളുകൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല.…
Read Moreവിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ? അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ല; തോന്നില്ലെന്ന് പറയുന്നത് കള്ളത്തരമെന്ന് ആശാ ശരത്
പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ല.ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന് മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ്, അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല. എന്നാല്‍, അവിടെയാണ് നമ്മള് നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും നമ്മള് കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള് ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള് സ്വയം ഒരു വര വരച്ചുവയ്ക്കണം അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നത്. –ആശാ ശരത
Read More‘ചുംബനം’ മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂവെന്ന് പ്രിയ വാര്യർ
അഡാർ ലൗവെന്ന ഒറ്റച്ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയ്ക്കുശേഷം നാലു വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല. സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. കാന്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേപ്പറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ്…
Read Moreപൊരുത്തപ്പെടാൻ വൈകി; ഭർത്താവിനെ മലയാളം പഠിപ്പിക്കേണ്ടിയിരുന്നില്ലെന്ന് നിത്യദാസ്…
വിവാഹം കഴിഞ്ഞ് നേരേ പോയത് കാഷ്മീരലേക്കാണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവർക്ക് കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നൽകി അത് കഴിക്കാൻ ശീലിപ്പിച്ചു തുടങ്ങി. സംസാരത്തിലും സംസ്കാരത്തിലും ഒക്കെ മാറ്റങ്ങളുണ്ടായിരുന്നു. അതെല്ലാം സമയം എടുത്താണ് പഠിച്ചത്. വീട്ടില്‍ മക്കളുമായി മലയാളത്തിലാണ് സംസാരിക്കുന്നത്, ഭര്‍ത്താവുമായി ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും. ഭര്‍ത്താവിന് കുറച്ചൊക്കെ മലയാളം അറിയാം. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. -നിത്യ ദാസ്
Read Moreപൃഥ്വിയും ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല, ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി വച്ചാലോ എല്ലാവര്ക്കും കുഴപ്പമാണെന്ന് ബാല
ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് എന്നെ വിളിച്ചത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി വിളിച്ച സമയത്ത് ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. ചിലപ്പോള്‍ അവന്റെ കല്യാണമായിരിക്കും. അതിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കല്യാണങ്ങള്‍ക്ക് പോവാറില്ല. അതുകൊണ്ട് ഫോണ്‍ എടുക്കേണ്ടെന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മാത്രമല്ല ഞാന്‍ മറ്റൊരു ഫങ്ക്ഷനും പോവാറില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. അത്ര രാശിയുള്ള ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടാണ് കല്യാണങ്ങള്‍ക്ക് പോലും പോവാത്തത്. സിനിമയില്‍ എന്റെ ഗെറ്റപ്പ് വേറെയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോള്‍ ഓരോരുത്തരും പല അഭിപ്രായങ്ങളുമായി വരും. അതൊക്കെ നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്തിനാ മെലിഞ്ഞ ത്, എന്തിനാ തടിച്ചത്, എന്തിനാ താടിയും മുടിയും വളര്‍ത്തിയത്, മനസിന് വിഷമമാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരുന്നത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല. ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി…
Read Moreശ്രിയശരണിന്റെ ആ ചുംബനം ആരാധകർ സ്വീകരിച്ചു, പക്ഷേ… സോഷ്യല്‍ മീഡിയയിലെ സാദാചാര ആങ്ങളമാരുടെ പ്രതിഷേധം ഇങ്ങനെ…
മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ-ബോളിവുഡ് നടിയാണ് ശ്രിയ ശരണ്‍. വിവാഹശേഷം സിനിമയില്‍നിന്നു ചെറിയൊരു ഇടവേളയെടുത്തിരുന്നു, ഇപ്പോഴിതാ ശക്തമായി തിരികെ വന്നിരിക്കുകയാണ് ശ്രിയ. ദൃശ്യം 2വിലൂടെയാണ് ശ്രിയയുടെ തിരിച്ചുവരവ്. മലയാളത്തില്‍ മീന ചെയ്ത വേഷമാണ് ഹിന്ദി പതിപ്പില്‍ ശ്രിയ ചെയ്തിരിക്കുന്നത്.സംരംഭകനായ ആന്ദ്രെ കൊഷ്ചേവിനെയാണ് താരം വിവാഹം കഴിച്ചത്. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ശ്രിയ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രിയയും ഭര്‍ത്താവും ചര്‍ച്ചയായി. കഴിഞ്ഞ ദിവസം ദൃശ്യം 2വിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശ്രിയ എത്തിയത് ഭര്‍ത്താവിനൊപ്പമായിരുന്നു. ഇതിന്റെ ഭാഗമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ശ്രിയ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദമ്പതികളുടെ പരസ്യമായുള്ള സ്നേഹ പ്രകടനത്തെ ആരാധകര്‍ സ്വീകരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സാദാചാരക്കാർ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ശ്രിയയും ഭര്‍ത്താവും ആളുകളുടെ…
Read More