ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാന്റസിയും ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. സുരേന്ദ്രൻ നിർമിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റാന്തലിന്റെ ചിത്രീകരണം പൂർത്തിയായി. കാസർഗോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഫാന്റസി റിവഞ്ച് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ് രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവർ വേഷമിടുന്നു. ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ-അയൂബ്, മ്യൂസിക്-ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ശബരി, ആർട്ട് ഡയറക്ടർ-ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്-പുഷ്പലത കാഞ്ഞങ്ങാട്,…
Read MoreCategory: Movies
ഹൻസികയും സൊഹൈൽ കതൂരിയും വിവാഹമോചിതയായി
തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈൽ കതൂരിയും വിവാഹമോചിതരായെന്നു റിപ്പോർട്ടുകൾ. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന വിധി പുറപ്പെടുവിച്ചത്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനാണ് നടി കോടതിയെ സമീപിച്ചത്. വേർപിരിയലിന്റെ ഭാഗമായി സൊഹൈലിൽ നിന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ജീവനാംശമോ ഹൻസിക ആവശ്യപ്പെട്ടിട്ടില്ല. വിവാഹത്തിനുശേഷം കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുള്ളൂ. ഒന്നിച്ച് ജീവിക്കുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെയാണ് വിവാഹബന്ധം വേർപ്പെടുത്താമെന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ കാര്യങ്ങളിൽ പോലും തർക്കങ്ങൾ പതിവായതോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രമ്യമായി പിരിയാൻ ഹൻസികയും സൊഹൈലും തീരുമാനിക്കുന്നത്. 2022 ഡിസംബർ നാലിന് ജയ്പൂരിലെ മന്ദോട്ട കോട്ടയിൽ ഹിന്ദു ആചാരപ്രകാരം വളരെ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. 2024 ജൂലൈ രണ്ടു മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.പല…
Read Moreപ്രണയം പ്ലസ്വണിൽ മൊട്ടിട്ടു; കവർന്നെടുത്തത് കൂട്ടുകാരിയുടെ സഹോദരനെ
പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണു ഞങ്ങൾ. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ. എന്റെ ഫ്രണ്ടിന്റെ ബ്രദർ ആണ് അരുൺ. അരുണിന്റെ സിസ്റ്ററും ഞാനും ക്ലാസ്മേറ്റ്സ് ആണ്. എനിക്ക് സഹോദരൻമാർ ഇല്ല. അമ്മയുടെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടി ഞാനാണ്. അച്ഛന്റെ കുടുംബത്തിലെ കസിൻസെല്ലാം പെൺകുട്ടികളാണ്. എന്റെ സുഹൃത്തുക്കൾക്കൊക്കെ സഹോദരൻമാർ ഉണ്ട്. അവർ ചേട്ടൻമാരുടെ കാര്യം പറയുമ്പോൾ എനിക്കു മാത്രം ചേട്ടൻ ഇല്ലല്ലോ എന്ന് തോന്നും. അമ്മയോട് പറയുമ്പോൾ നിനക്ക് കല്യാണം കഴിഞ്ഞാൽ ചേട്ടനെ ലഭിക്കും എന്ന് പറയും. ആ ചേട്ടനെയല്ല വേണ്ടതെന്ന് ഞാൻ. അരുണിന്റെ സഹോദരിയുടെ പേര് അഞ്ജന എന്നാണ്. അഞ്ജന വന്ന് എനിക്ക് ചേട്ടൻ പിംപിൾ പൊട്ടിച്ചു തന്നു, ഡ്രോപ് ചെയ്തു, മൂവിക്ക് പോയി എന്നൊക്കെ എന്നോടു പറയും. ഓ നിന്റെ ഒരു ചേട്ടൻ എന്ന് ഞാൻ…
Read Moreഞാൻ ഒരു ഇന്ത്യക്കാരനെ മാത്രമേ കല്ല്യാണം കഴിക്കൂ;പ്രൊപ്പോസൽ നിരസിച്ച കഥ പറഞ്ഞ് ഭാവന
സൗത്ത് ആഫ്രിക്കയിൽ സോങ് ഷൂട്ടിനു പോയപ്പോൾ ഒരു ആഫ്രിക്കക്കാരൻ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ ആദ്യ തെലുങ്ക് സിനിമയുടെ സോങ് ഷൂട്ടിന് വേണ്ടി പോയതായിരുന്നു. ഒരു ആഫ്രിക്കകാരൻ എന്നെ ശ്രദ്ധിച്ചശേഷം അവിടെയുള്ള ഞങ്ങളുടെ ലോക്കൽ മാനേജരോട് എന്റെ പേരും വിവരങ്ങളും തിരക്കി. എന്തെങ്കിലും പ്രശ്നമായാലോയെന്നു കരുതി ലോക്കൽ മാനേജർ എന്നക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകിയില്ല. പകരം എന്റെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞു. ഹീറോയാണ് ഭർത്താവെന്നും പറഞ്ഞു. ഇതൊന്നും അറിയാതെ ഞാൻ അതേ ആഫ്രിക്കകാരന്റെ സമീപം പോയി ഇരുന്നു. അയാളുമായി സംസാരിക്കുന്നതിനിടയിൽ എന്നോട് കല്യാണം കഴിഞ്ഞതാണല്ലേയെന്ന് ചോദിച്ചു . ഉടനെ ഞാൻ വയലന്റായി കല്യാണം കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു. അത് കേട്ടതും ഉടൻ തന്നെ അയാൾ എന്നോട് വിൽ യു മാരി മീ എന്ന് ചോദിച്ചു. പ്രപ്പോസ് ചെയ്ത വിധം എനിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഞാൻ നിരസിച്ചു. ഇന്ത്യനെ മാത്രമെ കല്യാണം…
Read Moreജോലികൾ സ്വന്തമായി ചെയ്യാൻ പ്രാപ്തനായിരിക്കണം; ഭാവിവരനെക്കുറിച്ച് മീനാക്ഷി ചൗധരി
ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ, വിജയ് ചിത്രം ദി ഗോട്ട് എന്നീ സിനിമകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ നടിയാണ് മീനാക്ഷി ചൗധരി. ലക്കി ഭാസ്കറിലെ നടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ലക്കി ഭാസ്കറിൽ സുമതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ മീനാക്ഷി തന്റെ ഭാവിവരനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിരിച്ചിരിക്കുന്നത്. ഒരഭിമുഖത്തിൽ രസകരമായി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയത്.എന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമി എങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അവ തേയ്ക്കാനും അറിയണം. വീട്ടുജോലികൾ എല്ലാം ഉത്തരവാദിത്തത്തോടെ നോക്കി നടത്താൻ കഴിയുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെക്കൊണ്ടു ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പങ്കാളി പ്രാപ്തനായിരിക്കണം…
Read Moreചിരിപ്പിച്ച് ചിരിപ്പിച്ച് കരയിച്ചല്ലോടാ.… ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ
രസികൻ സിനിമയിലൂടെ ശ്രദ്ധേയനായ ബാലതാരം ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിലീപ് നായകനായ രസികനിൽ ഹരിയുടെ അഭിനയം ഒരുപാട് കൈയടികൾ നേടിയിരുന്നു. ഇരുവരും തമ്മിലുളള കോംബോ വളരെ രസകരമായിരുന്നു. രസികൻ സിനിമയിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന് ദിലീപ് പറയുമ്പോൾ ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന് പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. രസികന്‍, മാടമ്പി, അണ്ണന് തമ്പി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന ഹരി വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. നാടക-സിനിമ നടന് പയ്യന്നൂര്‍ മുരളിയുടേയും പ്രസന്നയുടേയും മകനാണ്. നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറുന്നത്. രസികനാണ് ആദ്യ ചിത്രം. പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Read More‘ഞാൻ ഇത്രയും സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാണ് പലര്‍ക്കും ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്’; മഞ്ജു പത്രോസിന് മറുപടിയുമായി രേണു സുധി
സോഷ്യൽ മീഡിയ റീലുകളിലൂടെയും ഷോർട് ഫിലിമിലൂടെയുമെല്ലാം ആളുകളുടെ മനസിൽ ഇടം പിടിച്ച താരമാണ് രേണു സുധി. അന്തരിച്ച കാലകാരൻ സുധിയുടെ ഭാര്യ ആയ രേണുവിന് ഇപ്പോൾ സുധിയേക്കാൾ ആരാധകർ ഉണ്ട്. വനിതാ ദിനത്തിൽ മഞ്ജു പത്രോസ് പങ്കുവച്ച വീഡിയോയ്ക്ക് ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സ്ത്രീകളുടെ അഭിമാനത്തെക്കുറിച്ച് പറഞ്ഞ വീഡിയോയിൽ മഞ്ജു യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യം ആസ്വദിച്ച് മറുപടി നല്കുന്ന സെലിബ്രിറ്റിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ആരോപണം. ഇപ്പോൾ ഇതിന് മറുപടിയുമായാണ് രേണു എത്തിയത്. ‘എന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം യൂട്യൂബേഴ്സ് വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് എന്നോടാണ്. എനിക്കത് തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ പൊതുവെ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. ഡബിള്‍ മീനിങ് ആയി തോന്നിയിട്ടില്ല. ഇങ്ങനെ രസകരമായ തമാശകള്‍ കേള്‍ക്കുമ്പോള്‍…
Read Moreസംഹാരതാണ്ഡവം ചിത്രീകരണം പൂർത്തിയായി
കേരളത്തെ നടുക്കിയ ഒരു പ്രമുഖ രാഷ്്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാരതാണ്ഡവം എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി, മാമാങ്കം, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും,വിജയ് സേതുപതി, ശെൽവരാഘവൻ എന്നിവർ നായകന്മാരായ,സത്ത മിൻട്രി മുത്തം താ എന്ന തമിഴ് ചിത്രത്തിൽ, വില്ലനായി തിളങ്ങുകയും ചെയ്ത വിയാൻ ശക്തമായ വേഷത്തിൽ എത്തുന്ന ചിത്രമാണ് സംഹാര താണ്ഡവം.അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, ജിത്തു ജോസഫിന്റെ മമ്മി അൻഡ് മീ, റിപ്പോർട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോഷ്, നാലാം മുറ, ഒരു വടക്കൻ പ്രണയപർവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി സുരേഷ് തുടങ്ങിയവരും വിയാനൊപ്പം നായകന്മാരായി എത്തുന്നു. നിരവധി…
Read Moreഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം: പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ- മുരളി…
Read More‘വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി, നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദി’: ഉർവശി റൗട്ടേല
ഇസ്രായേല്‍- ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ തന്റെ മാനസികാവസ്ഥ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരിക കുറിപ്പ് വൈറലാകുന്നു. ഞാന്‍ വിമാനത്തില്‍ കയറിയ നിമിഷം വരെ എനിക്ക് പൂര്‍ണമായും സുഖമായിരുന്നു. പക്ഷേ , സീറ്റില്‍ ഇരുന്ന ഉടനെ പെട്ടെന്ന് ഈ ഭയം എന്നെ കീഴടക്കി. എന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ, പെട്ടെന്ന് എനിക്ക് ഭയം തോന്നിത്തുടങ്ങി. ഇപ്പോള്‍ എനിക്ക് അല്പം ദുര്‍ബലതയും ഉത്കണ്ഠയും തോന്നുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ എനിക്ക് ശരിക്കും ആവശ്യമാണ്. സുരക്ഷിതമായ യാത്രയ്ക്കായി ദയവായി എന്നെ നിങ്ങളുടെ ചിന്തകളില്‍ ഉള്‍പ്പെടുത്തുക. അത് എനിക്ക് വളരെയധികം ആശ്വാസമാകും. ഇത് വൈകാരികമായി തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഏതെങ്കിലും വിധത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് പങ്കുവയ്ക്കണമെന്നു തോന്നി. നിങ്ങളുടെ പ്രാര്‍ഥനകളും പിന്തുണയുമാണ് ഇപ്പോള്‍…
Read More