ഹ​ൻ​സി​കയും സൊ​ഹൈ​ൽ ക​തൂ​രി​യും വി​വാ​ഹ​മോ​ചി​ത​യാ​യി

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഹ​ൻ​സി​ക മോ​ട്‌‌​വാ​നി​യും വ്യ​വ​സാ​യി​യാ​യ ഭ​ർ​ത്താ​വ് സൊ​ഹൈ​ൽ ക​തൂ​രി​യും വി​വാ​ഹ​മോ​ചി​ത​രാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. മും​ബൈ​യി​ലെ ബാ​ന്ദ്ര കു​ടും​ബ കോ​ട​തി​യാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​മോ​ച​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​പ്ര​കാ​ര​മു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​നാ​ണ് ന​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വേ​ർ​പി​രി​യ​ലി​ന്‍റെ ഭാ​ഗ​മാ​യി സൊ​ഹൈ​ലി​ൽ നി​ന്ന് സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളോ ജീ​വ​നാം​ശ​മോ ഹ​ൻ​സി​ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. വി​വാ​ഹ​ത്തി​നു​ശേ​ഷം കു​റ​ച്ചു​കാ​ലം മാ​ത്ര​മേ ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​ട്ടു​ള്ളൂ.

ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്ന​തി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഇ​രു​വ​രും എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​രും തി​രി​ച്ച​റി​ഞ്ഞു. മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ര​മ്യ​മാ​യി പി​രി​യാ​ൻ ഹ​ൻ​സി​ക​യും സൊ​ഹൈ​ലും തീ​രു​മാ​നി​ക്കു​ന്ന​ത്.

2022 ഡി​സം​ബ​ർ നാ​ലി​ന് ജ​യ്പൂ​രി​ലെ മ​ന്ദോ​ട്ട കോ​ട്ട​യി​ൽ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം വ​ള​രെ ആ​ഡം​ബ​ര​പൂ​ർ​വ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 2024 ജൂ​ലൈ ര​ണ്ടു മു​ത​ൽ വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്.
പ​ല ത​വ​ണ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​തു​പ്ര​കാ​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ദ​മ്പ​തി​ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നും ഇ​ത് ഒ​രു വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത് ഇ​രു​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മ്യൂ​ച്ച​ൽ ഡി​വോ​ഴ്സി​ന് ഹ​ൻ​സി​ക​യും സൊ​ഹൈ​ലും ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സൊ​ഹൈ​ലി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. ആ​ദ്യ ഭാ​ര്യ ഹ​ൻ​സി​ക​യു​ടെ സു​ഹൃ​ത്തു​മാ​യി​രു​ന്നു. സൊ​ഹൈ​ലി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ന് അ​തി​ഥി ആ​യി ഹ​ൻ​സി​ക പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​വീ​ഡി​യോ ഹ​ൻ​സി​ക​യു​ടെ വി​വാ​ഹ സ​മ​യ​ത്ത് പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

സൊ​ഹൈ​ലി​നെ നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹ ബ​ന്ധം ത​ക​ർ​ന്ന​തി​ന് താ​ൻ കാ​ര​ണ​മ​ല്ലെ​ന്നാ​ണ് ഹ​ൻ​സി​ക അ​ന്ന് പ​റ​ഞ്ഞ​ത്. ത​ന്‍റെ ആ​ദ്യ വി​വാ​ഹ​ബ​ന്ധം കു​റ​ച്ചു​കാ​ലം മാ​ത്ര​മേ നീ​ണ്ടു​നി​ന്നി​രു​ന്നു​ള്ളൂ​വെ​ന്നും ഹ​ൻ​സി​ക കാ​ര​ണ​മ​ല്ല പി​രി​ഞ്ഞ​തെ​ന്നും സൊ​ഹൈ​ലും പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് ഹ​ൻ​സി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സൊ​ഹൈ​ലി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ ഹ​ൻ​സി​ക ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് കു​റ​ച്ചു​കാ​ലം മു​ന്പു നീ​ക്കി​യി​രു​ന്നു. അ​ന്ന് തൊ​ട്ടേ ഇ​വ​ർ ത​മ്മി​ൽ അ​ക​ൽ​ച്ച​യി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹം വ​ന്നി​രു​ന്നു.

Related posts

Leave a Comment