പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ- മുരളി…
Read MoreCategory: Movies
‘വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി, നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദി’: ഉർവശി റൗട്ടേല
ഇസ്രായേല്‍- ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ തന്റെ മാനസികാവസ്ഥ വിശദീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരിക കുറിപ്പ് വൈറലാകുന്നു. ഞാന്‍ വിമാനത്തില്‍ കയറിയ നിമിഷം വരെ എനിക്ക് പൂര്‍ണമായും സുഖമായിരുന്നു. പക്ഷേ , സീറ്റില്‍ ഇരുന്ന ഉടനെ പെട്ടെന്ന് ഈ ഭയം എന്നെ കീഴടക്കി. എന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ, പെട്ടെന്ന് എനിക്ക് ഭയം തോന്നിത്തുടങ്ങി. ഇപ്പോള്‍ എനിക്ക് അല്പം ദുര്‍ബലതയും ഉത്കണ്ഠയും തോന്നുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ എനിക്ക് ശരിക്കും ആവശ്യമാണ്. സുരക്ഷിതമായ യാത്രയ്ക്കായി ദയവായി എന്നെ നിങ്ങളുടെ ചിന്തകളില്‍ ഉള്‍പ്പെടുത്തുക. അത് എനിക്ക് വളരെയധികം ആശ്വാസമാകും. ഇത് വൈകാരികമായി തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഏതെങ്കിലും വിധത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് പങ്കുവയ്ക്കണമെന്നു തോന്നി. നിങ്ങളുടെ പ്രാര്‍ഥനകളും പിന്തുണയുമാണ് ഇപ്പോള്‍…
Read Moreമനസിൽ തോന്നുന്നത് ആരോടും തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടി: ശ്രീകുമാരൻ തമ്പി
മനസിൽ തോന്നുന്നത് ആരോടും തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടി എന്ന് ശ്രീകുമാരൻ തന്പി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ സ്വഭാവ സവിശേഷത ഇതു തന്നെയാണ്. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല. കാള പെറ്റന്നു കേട്ടാൽ ഉടനെ കയറെടുക്കുന്ന സൈബർ പോരാളികൾക്ക് അതു മനസിലാകുമെന്നു തോന്നുന്നില്ല. തന്റെ സന്ദർശനം (ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനം) ഒരു ചർച്ചാ വിഷയമാക്കാൻ മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാവില്ല. ആരാധകരുടെ അമിതസ്നേഹം കലാകാരന് ഒരിക്കലും ശല്യമാകാൻ പാടില്ല. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഈ “റീൽസ് സംസ്കാരം’ അഭിലഷണീയമാണോ എന്നു കൂടി ബന്ധപ്പെട്ടവർ ആലോചിക്കണം. ഒരാൾ മനസിൽ കാണുന്നതു പോലെ മറ്റൊരാൾ പെരുമാറണം എന്നു പ്രതീക്ഷിക്കുന്നതു ശരിയല്ല. സ്വകാര്യതയെ മാനിക്കാൻ ശ്രമിക്കുക എന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Read More‘വിവാദമായ കാര്യങ്ങള്‍ മാത്രമാണ് പുറത്തു വരാന്‍ തുടങ്ങിയത്, എന്നാൽ യാഥാർഥ്യങ്ങൾ ഇവയാണ്’: മനസ് തുറന്ന് അപ്സര
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെടുത്തിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ടുള്ള അപ്സരയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ‘ഞാന്‍ ഒരുപാട് വിഷമമുള്ള സമയത്താണ് ബിഗ്ബോസിലേക്ക് പോയത്. എനിക്ക് അവിടെ ഭയങ്കര സന്തോഷമായിരുന്നു. എനിക്ക് കിട്ടിയ ഓരോ ജോലിയും ഏറെ ഹാപ്പി ആയിട്ടാണ് ചെയ്തത്. ഞാന്‍ പോലും അറിയാതെ അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. എന്റെ 100 ശതമാനം എഫര്‍ട്ട് അവിടെ കൊടുത്തിട്ടുണ്ട്. എന്നാല്‍ വിവാദമായ കാര്യങ്ങള്‍ മാത്രമാണ് പുറത്തു വരാന്‍ തുടങ്ങിയത്. നല്ല കാര്യങ്ങളൊന്നും പുറത്തുവന്നില്ല. എന്തൊക്കെയോ പ്രതീക്ഷിച്ചുപോയ ഒരു കുഞ്ഞു കുട്ടിയാണ് ഞാന്‍. അവിടെനിന്ന് ഒന്നുമില്ലാതെ പുറത്തിറങ്ങേണ്ടി വരുന്നു. പുറത്തുവന്നപ്പോള്‍ അകത്തുണ്ടായതിനേക്കാള് ഭീകരമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. നമ്മള് എന്തു പ്രതീക്ഷിച്ചാണോ അങ്ങോട്ടു പോയത് അതിനു നേരെ വിപരീതമാണ് ലൈഫില്‍ ഉണ്ടായത്. ഇപ്പോഴും അതിന്റെ ആഫ്റ്റര്‍ എഫക്ട്സ് ഉണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ കുറെ…
Read Moreഇരുവരവ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി. നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കൽ. തിരക്കഥ-സംഭാഷണം ഒരുക്കിയത് സലോഷ് വർഗീസ്, ഉമേഷ് ഒറ്റക്കൽ എന്നിവർ ചേർന്നാണ്. കാമറ പ്രസാദ് അറുമുഖം. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ- ബി. ഹരി. കലാ സംവിധാനം- ഉണ്ണി ക്ലാസിക് .വസ്ത്രാലങ്കാരം: രാജു ഈങ്ങാപ്പുഴ. ചമയം: അനൂപ് സാബു. നിർമാണ നിർവഹണം- കവിത സലോഷ്, സംഗീത സംവിധാനം, ശിവ കൃഷ്ണൻ, ഗാനരചന-വിശ്വാമിത്ര, ഗായകർ- വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ, പശ്ചാത്തല സംഗീതം- സുരേഷ് നന്ദൻ, സംഘട്ടനം- ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി- മിഥുൻ മനോഹർ, സ്റ്റിൽസ്- മനോജ് റിയൽ വിഷൻ. എഡിറ്റർ.…
Read Moreപോയസ് ഗാര്‍ഡനില്‍ ആഡംബര വസതി സ്വന്തമാക്കി നയൻസ്
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര്‍ സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ. ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്. ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിലെ രാഷ്്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ. നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്,…
Read Moreബോക്സ് ഓഫീസ് നിശ്ചലം: മലയാള സിനിമാ വ്യവസായം സാന്പത്തിക പ്രതിസന്ധിയിൽ
മലയാള സിനിമാ വ്യവസായം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ തിയറ്ററിലും ഒടിടികളിലുമായി റിലീസ് ചെയ്തത് 43 ചിത്രങ്ങളാണ്. ഇവയിൽ 32 ചിത്രങ്ങളും ദയനീയമായി തകർന്നടിഞ്ഞു. ’ചത്താ പച്ച’, ’പ്രകന്പനം’ എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനായത്. വന്പൻ ഹൈപ്പിൽവന്ന ജിത്തു ജോസഫിന്റെ ’വലതുവശത്തെ കള്ളൻ’, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം നാദിർഷായും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ‘മാജിക് മഷ്റൂംസ്’, ‘സർവം മായ’യുടെ വൻവിജയത്തിനു ശേഷം വലിയ പ്രതീക്ഷയോടെയെത്തിയ നിവിൻ പോളിയുടെ ‘ബേബി ഗേൾ’ എന്നിവയെല്ലാം ബോക്സോഫീസിൽ തകർന്നു വീഴുകയായിരുന്നു. വലിയ താരചിത്രങ്ങൾ കുറവായതിനാൽ ചെറുബജറ്റ് ചിത്രങ്ങളും പരീക്ഷണാത്മക സിനിമകളുമാണ് കൂടുതലും കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയത്. ചത്താ പച്ചയും പ്രകന്പനവും മാനം കാത്തുജനുവരിയിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ റിലീസായ ചത്താ പച്ചയും പ്രകന്പനവുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ജനുവരി…
Read More‘കലാഭവൻ മണി സ്മാരകം ഇന്നും ഒന്നുമാകാതെ തരിശു ഭൂമിയായി കിടക്കുന്നു, വികസനങ്ങളുടെ പേരുകൾ എണ്ണി പറയമ്പോൾ എന്തുകൊണ്ടാണ് മറന്നു പോകുന്നത്’: വിനയൻ
കലാഭവൻ മണി സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു എന്ന് സംവിധായകൻ വിനയൻ. വികസനങ്ങളുടെ പേരുകൾ എണ്ണി പറയമ്പോൾ എന്തുകൊണ്ടാണ് കലാഭവൻ മണിയെ മറന്നു പോകുന്നതെന്ന് വിനയൻ ചോദിച്ചു. ‘കലാഭവൻ മണി ഓർമയായിട്ട് പത്തു വർഷം… മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു… ഓർമപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും, ബഹു. സാംസ്കാരിക മന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്’. ‘ജീവിച്ചിരിക്കുന്ന പല സാംസ്കാരിക നായകരും പരിഗണനയ്ക്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നതു നമ്മൾ കണ്ടു. പക്ഷേ, മണി മരിച്ചു പോയില്ലേ… സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നു വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികളെല്ലാം തരണംചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ…
Read More‘കിഴക്കുണരും പക്ഷിയിലെ കഥാപാത്രം ചോദിച്ചു വാങ്ങിയ വേഷമാണ്, റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്യുമ്പോൾ അതിൽ നിന്നൊരു മാറ്റം വേണമെന്ന് തോന്നി’; ശങ്കർ
കിഴക്കുണരും പക്ഷിയിലെ കഥാപാത്രം ചോദിച്ചു വാങ്ങിയ വേഷമാണെന്ന് ശങ്കർ. അന്ന് ഒരുപാട് റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്യുമ്പോൾ അതിൽ നിന്നൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നി. സുഖമോ ദേവിയിലൊക്കെ ഹീറോ ആണെങ്കിലും നല്ല പാട്ടുകളൊക്കെയുള്ള ഒരു കഥാപാത്രമായിരുന്നു. അതിൽ നിന്ന് മാറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് വേണു നാഗവള്ളിയോട് ഞാൻ ഈ കാര്യം പറയുന്നത്. അദ്ദേഹം നോക്കട്ടെ എന്നു പറഞ്ഞു, അങ്ങനെയാണ് കിഴക്കുണരും പക്ഷി സംഭവിക്കുന്നത്. ഒരുപാടു പേർക്ക് ഞാൻ ആ വേഷം ചെയ്തത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. എന്നാൽ കുറച്ചുപേർ അത് നല്ലതാണെന്നും പറഞ്ഞു. എന്നെ റൊമാന്റിക് വേഷങ്ങളിൽ കണ്ടു ശീലിച്ചതുകൊണ്ട് ആളുകള്‍ ക്ക് അത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. ഇന്ന് നെഗറ്റീവ് വേഷങ്ങൾ ചെയ്താൽ ആളുകൾ അത് അഭിനയമായി കണ്ട് സ്വീകരിക്കും. പക്ഷേ, അന്ന് ആളുകൾ വൈകാരികമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. ഇപ്പോഴും ആളുകൾ റൊമാന്റിക് ഹീറോ…
Read Moreകഥയോട്ടം ടൈറ്റിൽ പോസ്റ്റർ
ഋഷികേഷ്, ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന “കഥയോട്ടം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റിന്റെ പ്രകാശന കർമം സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സന്തോഷ് കീഴാറ്റൂർ, ജിയോ ബേബി, ശിവജി ഗുരുവായൂർ, ഗോകുലൻ, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ, മുഹമ്മദ് റാഫി, റോഷൻ, നബീൽ, സുധീഷ്, നോബി മാർക്കോസ്, നീന കുറുപ്പ്, ശ്രീദേവി ഉണ്ണികൃഷ്ണൻ, അപർണ തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങൾ. ജോയ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ എംജിവി പാണ്ഡ്യൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രത്യുഷ് കെ.എ. നിർവഹിക്കുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തിൽ ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കഥയോട്ടം. കഥ, തിരക്കഥ, സംഭാഷണം-വിഷ്ണു രതികുമാർ, സംഗീതം-ഗിരീഷ് നാരായണൻ, എഡിറ്റിംഗ്-ജിബീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം തൃപ്പൂണിത്തുറ,…
Read More