ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടൻ നാഗചൈതന്യയും സാമന്ത അക്കിനേനിയും വിവാഹമോചിതരായത്. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ സാമന്തയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ താരമാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. നാഗചൈതന്യയെ ഒന്നിനും കൊള്ളത്താവൻ എന്ന് വിശേഷിപ്പിച്ച് സാമന്തയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന തരത്തിലുള്ള കുറിപ്പാണ് അന്ന് കങ്കണ പങ്കുവച്ചത്. കൂടാതെ നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തിന് കാരണം ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ ഒരു നടനാണെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് കാരണം പുരുഷന്മാരാണെന്നും അവർ വേട്ടക്കാരും സ്ത്രീകൾ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചിരുന്നു. കൂടാതെ വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവർ പറഞ്ഞിരുന്നു. അന്ന് കങ്കണയുടെ പോസ്റ്റ് വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.കങ്കണയുടെ ഈ പോസ്റ്റിന് സാമന്തയോ നാഗചൈതന്യയോ മറുപടി നൽകിയിരുന്നില്ല. അടുത്തിടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപമാണ് സാമന്തയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ വിവാഹമോചനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി കങ്കണയുടെ ഒരു…
Read MoreCategory: Movies
സിനിമയിൽ എത്തിയത് ഒരുപാട് ആഗ്രഹിച്ചെന്ന് രസ്ന പവിത്രൻ
ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലേക്ക് എത്തിയത്. കുഞ്ഞുനാൾ മുതലേ എനിക്ക് സിനിമ ഇഷ്ടമാണ്. ഊഴം സിനിമയിലൂടെയാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ ഞാൻ അതിന് മുമ്പ് മൗനം എന്നൊരു ആർട്ട് ഫിലിം ചെയ്തിരുന്നു. മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ തിരക്കഥയും എം.ജെ. രാധാകൃഷ്ണൻ സാർ ഛായാഗ്രഹണവും നിർവഹിച്ച സിനിമ. സുരേഷ് മച്ചാട് ആയിരുന്നു സംവിധാനം നിർവഹിച്ചത്. മുല്ലനേഴി സാറിന്റെയും തിലകൻ സാറിന്റെയും കൂടെ കുറച്ച് നേരത്തേക്കാണെങ്കിലും അഭിനയിക്കാൻ പറ്റി. തുടക്കം തന്നെ ഇങ്ങനെ ഒരു ടീമിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മലയാള സിനിമയുടെ പ്രൗഢി തന്നെയായ അവരുടെ കൂടെ നിൽക്കാനും സംസാരിക്കാനും അഭിനയിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. -രസ്ന പവിത്രൻ
Read Moreഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത് സംശയം കൊണ്ട്?
ഭാര്യാ ഭർതൃ ബന്ധത്തിലെപ്പോഴും ഒരു സൗഹൃദമുണ്ടാകണം. ഞാൻ ഭർത്താവ് എന്നൊരു അഹം ഉള്ളിലുണ്ടെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. ഭാര്യയ്ക്ക് ഭാര്യയുടേതായ സ്വാതന്ത്ര്യം കൊടുക്കണം. കല്യാണം കഴിച്ചുവെന്ന് കരുതി അവരുടെ താത് പര്യങ്ങളെ ചങ്ങലയ്ക്കിടരുത്. അങ്ങനെ മൂലയ്ക്കിരുത്തേണ്ട ആളല്ല സ്ത്രീ. എന്തുകൊണ്ടാണ് പലരും ഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത്? സംശയം കൊണ്ടാണോ? പരസ്പര വിശ്വാസമുണ്ടെങ്കിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും. -ജയസൂര്യ
Read Moreദുൽഖറിന്റെ സന്തോഷം എനിക്കില്ലെന്ന് പൃഥിരാജ്
അച്ഛൻ ഇല്ലാത്തിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്. എന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് എനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളത്. -പൃഥ്വിരാജ്
Read Moreസമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യൻ താരം ആര് ? ഫോബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പറയന്നത് ഇങ്ങനെ…
സമൂഹത്തിൽ സാമൂഹ്യമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ സംഭവവികാസങ്ങൾ അറിയാനും അഭിപ്രായം രേഖപ്പെടുത്താനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമെല്ലാം സോഷ്യൽമീഡിയ വഴി സാധിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരിൽ സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, എഴുത്തുകാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരാണ് ഉൾപ്പെടുന്നത്. നമുക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെ വിശേഷങ്ങൾ ഉടൻ തന്നെ അറിയാനും ഈ സമൂഹമാധ്യമങ്ങൾ എല്ലാവരേയും സഹായിക്കാറുണ്ട്. എല്ലാ താരങ്ങൾക്കും മില്യൺ കണക്കിന് ഫോളോവേഴ്സും എല്ലാ സോഷ്യൽമീഡിയകളിലുമുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലടക്കം നിരവധി ആരാധകർ രശ്മിക മന്ദാനയ്ക്കുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് നാഷണൽ ക്രഷായി രശ്മിക വളർന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കിയത്. ഇതു മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു.ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്…
Read Moreബാഹുബലിയിൽ പ്രഭാസ് സൂപ്പർ സ്റ്റാർ ആയിരുന്നില്ലെന്ന് വിനയൻ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ. പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയത്. താരമൂല്യത്തിന്റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ. ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും വമ്പൻ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ഒക്കെ പങ്കെടുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്. -വിനയൻ
Read Moreമമ്മൂക്ക പറഞ്ഞു, നസീർ സംക്രാന്തിക്ക് ആ വേഷം നിർത്തേണ്ടിവന്നു
പോത്തൻവാവയുടെ ഷൂട്ട് കൊച്ചിയിൽ നടക്കുന്നു. ഒരു പ്രോഗ്രാമിനായി ഞങ്ങൾ ഷൂട്ടു നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായറിയാം. അവർ അദ്ദേഹത്തെ കാണാൻ പോയപ്പോ ഞാനും ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു. നിന്റെ പേര് നസീറെന്നല്ലേ, എന്തിനാണ് സ്കിറ്റിൽ പെൺവേഷം മാത്രം കെട്ടുന്നത്. അതു മാത്രം ചെയ്തിട്ട് എന്താ കാര്യം. ആരാ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്? കുറേ ചോദ്യങ്ങൾ. ഞാൻ അടുത്തു നിൽക്കുന്ന ഷാജോണിനെ നോക്കി. ട്രൂപ്പിൽ നിന്ന് ഒരു നടി പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കയ്ക്ക് കാര്യം മനസിലായി. ഷാജോണൊക്കെ പലതും പറയും. അതു കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാൽ അവിടെ നിന്നു പോകും. സ്ത്രീ വേഷം അന്നു നിർത്തി.-നസീർ സംക്രാന്തി
Read Moreജയിലിൽ കിടന്നപ്പോൾ പുതിയൊരു ശീലം ഉണ്ടായതായി ശാലു മേനോൻ
ജയില്‍ ജീവിതത്തിന് ശേഷം ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിക്കാനും തുടങ്ങി. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ജയില്‍ എന്ന ലോകത്തേക്ക് ഞാന്‍ കടന്നുചെന്നതില്‍ പിന്നെ എനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ് . 41 ദിവസം ജയിലുകളില്‍ കിടന്ന എനിക്ക് എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ ക്കിടന്ന ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം.എന്നാല്‍, എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. -ശാലു മേനോൻ
Read Moreആ നടനേയും അയാളിലെ സംവിധായകനെയും എന്നെ മോഹിപ്പിക്കുന്നുവെന്ന് ഷാജി കൈലാസ്
കഥ കേള്ക്കുന്പോള് തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയാണ്. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ കാര്യം സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ… ഓരോ ലെന്‍സിന്റെയും പ്രത്യേകത… ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍… എല്ലാം രാജു മനപ്പാഠമാക്കുന്നു… കാലികമാക്കുന്നു. -ഷാജി കൈലാസ്
Read Moreവിവാദങ്ങൾക്ക് വിട… സാമന്ത വീണ്ടും സിനിമയിൽ സജീവമാകുന്നു
സാമന്തയുടെയും നാഗചൈതന്യയും വേർപിരിയലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകർക്കിടയിലെ ചർച്ച. വിവാഹമോചിതരാകാൻ തീരുമാനിച്ചുവെന്ന് അറിയിച്ചതു മുതൽ ഇരുവരേയും ബന്ധിച്ച് നിരവധി ഗോസിപ്പുകളും വന്നിരുന്നു. സാമന്തയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കമന്റകളിൽ ഏറെയും. ഒടുവിൽ സഹികെട്ട് സാമന്ത പ്രതികരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. ഇപ്പോൾ ഗോസിപ്പുകൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് സാമന്ത. വിജയദശമി ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നു.ഹരീഷും ഹരി ശങ്കറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീദേവി മൂവീസാണ് സിനിമയുടെ നിർമാണം. അതേസമയം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. നവാഗത സംവിധായകനായ ശന്തരുബൻ ജ്ഞാനശേഖരനുമൊത്തുള്ള മറ്റൊരു ദ്വിഭാഷാ…
Read More