രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തില്‍ പൃഥ്വിരാജ്, നവ്യ നായര്‍, രേവതി, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് സിദ്ധിഖ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ നവ്യ നായര്‍ അല്ലായിരുന്നു നന്ദനത്തിലേക്ക് രഞ്ജിത്തിന്റെ ആദ്യ ചോയ്സ്. സംവൃത സുനിലിനെ പൃഥ്വിരാജിന്റെ നായികയാക്കാനാണ് രഞ്ജിത്ത് ആദ്യം തീരുമാനിച്ചത്. ഇക്കാര്യം ഒരിക്കൽ സംവൃത തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സംവിധായകന് രഞ്ജിത്ത് ചേട്ടന് ഞങ്ങളുടെ കുടുംബസുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടത്തില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്- സംവൃത പറഞ്ഞു.…
Read MoreCategory: Movies
പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്! സ്റ്റേഷൻ 5 റിലീസിനൊരുങ്ങി
ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന “സ്റ്റേഷന് 5 ‘ റിലീസിനു തയാറായി. കഴിഞ്ഞ ദിവസം രഞ്ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ‘ സ്റ്റേഷന് 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘ തൊട്ടപ്പന് ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്, ശിവന് കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിഞ്ചി, പളനിസാമി, ഷാരിന്, ജ്യോതി ചന്ദ്രന്, ദേവി കൃഷ്ണ,…
Read Moreപിലാരിസ് എന്ന രോഗം എനിക്കുണ്ടെന്ന് യാമി ഗൗതം
കെരാറ്റോസിസ് പിലാരിസ് എന്ന രോഗം എനിക്കുണ്ട്. കൗമാരക്കാലം മുതല്‍ ഞാന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ചര്‍മം കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. അതേ സമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും ഇപ്പോൾ മാറി. പൂര്‍ണമനസോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ എനിക്ക് കഴിയുന്നു. ചര്‍മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വയ്ക്കാനോ തോന്നുന്നില്ല. അവ മനോഹരം തന്നെയാണ്. -യാമി ഗൗതം
Read Moreഅന്ന് നടൻ ഇന്ന് തിരക്കഥാകൃത്ത്
മലയാളികള്‍ക്ക് ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. അല്‍ഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന രമേശന് നായരുടെയും കുടുംബത്തിന്റെയും കഥ പ്രേക്ഷകരുടെ കണ്ണുനിറച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായര്‍ എന്ന കഥാപാത്രത്തിന്റെ മകനായി എത്തിയത് അര്ജുന് ലാല്‍ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയില്‍ സ്പെഷല്‍ ജൂറി പരാമര്‍ശവും അര്ജുന് നേടിയിരുന്നു. നല്ലൊരു ഡാന്‍സര്‍ കൂടിയാണ് അർജുൻ. തന്മാത്രയ്ക്ക് ശേഷം ഏറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായി സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അര്ജുന്. ചാലക്കുടിയിലും ദുബായിലും ബാംഗളൂരുവിലുമായി തന്റെ പഠനം പൂര്‍ത്തിയാക്കിയ അര്ജുന് ബംഗളൂരുവില്‍ നിന്ന് എംബിഎയും നേടി. തന്മാത്ര കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആശാബ്ലാക്ക് എന്നൊരു സിനിമയിലും അര്ജുന് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, വെള്ളിത്തിരയിലേക്ക് അര്ജുന് വീണ്ടുമെത്തുകയാണ്. ഇത്തവണ നടനായല്ല, തിരക്കഥാകൃത്ത് ആയാണ് അര്‍ജുന്റെ വരവ്. ടൊവിനോ തോമസിനെ നായകനാക്കി…
Read Moreഎനിക്ക് ഏറ്റവും അധികം പേടി മനുഷ്യരെയാണ്; ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.! സീമ ജി നായര്‍ പറയുന്നു…
എനിക്ക് ഏറ്റവും അധികം പേടി മനുഷ്യരെയാണ്. ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്. എത്ര നന്മ ചെയ്യാന്‍ ശ്രമിച്ചാലും എത്ര നല്ലതു ചെയ്താലും അതിനെ നെഗറ്റീവായി കണ്ടെത്തി നമ്മുടെ മനസിനെ എത്രത്തോളം തളര്‍ത്താന്‍ പറ്റുമോ, അത്രത്തോളം തളര്‍ത്താന്‍ പറ്റുന്ന കുറച്ച് ആള്ക്കാര് നമ്മുടെ ചുറ്റുമുണ്ട്. എന്റെ കുഞ്ഞുന്നാള് മുതലുള്ള ജീവിതത്തില്‍ ഏറ്റവും അധികം ഇന്‍സ്പൈര്‍ ചെയ്തിരിക്കുന്നത് അമ്മയാണ്. എന്റെ അമ്മയില്‍ നിന്നാണ് മറ്റുള്ളവരെ സഹായിക്കണം എന്ന ഗുണങ്ങള്‍ കിട്ടിയത്. എത്ര കഷ്ടപ്പാടിലും പിടിച്ച് നില്ക്കാന്, എന്തൊക്കെ തളര്‍ച്ച വന്നാലും ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ശരി തളരാതെ പിടിച്ച് നില്‍ക്കണം എന്ന് പറഞ്ഞ് തന്നിട്ടുള്ളത്. അമ്മയാണ്. പിന്നെ ഗുരുത്വം വിറ്റ് തിന്നരുത്. ഗുരുത്വം എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു ആ മൂന്നക്ഷരം മറക്കരുതെന്ന്. -സീമ
Read Moreമഞ്ജുവാര്യരെക്കുറിച്ച് ബൈജു സന്തോഷ് പറഞ്ഞത് കേട്ടോ?
മഞ്ജു വാര്യരെക്കുറിച്ച് പറയുമ്പോള്‍ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല. മറ്റൊരു നായികമാര്‍ക്കും ഇല്ലാത്ത ആരാധകര്‍ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാന്‍ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും എന്ന്. എന്നാല്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. പതിനഞ്ചോ പതിനാറോ ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അത്രയും സിനിമകള്‍ എന്ന് പറയുന്നത് അത് സിനിമകള്‍ ആയിരുന്നു. നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു കിട്ടിയിരുന്നത് എല്ലാം. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ മനസില്‍ നിന്നും ഇന്നും മായാതെ മഞ്ജു നില്‍ക്കുന്നത്. മലയാള സിനിമയില്‍ മഞ്ജുവിനു വേറെ ഒരു സ്ഥാനം തന്നെ ഉണ്ട്. അതില്‍ യാതൊരു മാറ്റവും ഇല്ല. -ബൈജു സന്തോഷ്
Read Moreഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് കഴിയുമോ…? നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നു…
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു. നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് നായാട്ട് ചെയ്യാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ അതില്‍ ഭാഗമാകാനുള്ള ആഗ്രഹമറിയിച്ചിരുന്നു. എന്നാല്‍ ഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാന്‍ മാറാമെന്നും മാറ്റിപ്പിടിക്കാമെന്നുമൊക്കെ അദ്ദേഹത്തിന് ഉറപ്പു നല്കി. മാര്ട്ടിന്കൂടി ഈ മാറ്റത്തിന് പിന്നിലുണ്ട്. ചാക്കോച്ചന് പോലീസായാല്‍ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു. ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസിലാക്കിയാണ് ഓരോ കാര്യങ്ങളും…
Read Moreവലിയ ക്രെഡിറ്റ്! നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ..! കൃഷ്ണപ്രഭ പറയുന്നു…
ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആര്‍ട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കല്‍പ്പന ചേച്ചി എന്നിവര്‍. രമേഷ് പിഷാരടിയാണ് ഒരിക്കല്‍ പറയുന്നത്, ‘നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ’ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടെയൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും. അത് വലിയൊരു ക്രെഡിറ്റാണ്. അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേര്‍ക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ നില്ക്കാന് സാധിക്കണമെന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുമാണ് എന്റെ ആഗ്രഹം. -കൃഷ്ണപ്രഭ
Read Moreമരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ…! ആസിഫ് അലി ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു
യുവതാരങ്ങളിൽ ശ്രദ്ധേയ താരമാണ്. ആസിഫ് അലി. അദ്ദേഹം ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട രണ്ട് അവസരങ്ങളെക്കുറിച്ചാണ് നടന് തുറന്നുപറഞ്ഞിരിക്കുന്നത്. നിര്‍ണായകം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായതാണ് ഒരു അനുഭവം. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെത്തുന്നയാളുടെ ക്യാരക്ടറാണ് ആസിഫ് അവതരിപ്പിക്കുന്നത്. അന്ന് നടന്നതിനെക്കുറിച്ച് നടന് പറയുന്നതിങ്ങനെ: വികെപി, അന്ന് എന്നോട് സ്വിമ്മിംഗ് പൂള് സീന്‍ എടുക്കാന്‍ ഡ്യൂപ് വേണമോയെന്ന് ചോദിച്ചു. ഒരു സ്വിമ്മിങ് പൂളില്‍ ചാടാന്‍ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് ഞാനപ്പോള്‍ കരുതിയത്. അങ്ങനെ പൂനെ ഡിഫന്‍സ് അക്കാദമിയില്‍ ഷൂട്ടിനെത്തി. സ്വമ്മിംഗ് പൂളിലേക്ക് ചാടേണ്ടത് മൂന്ന് നില പൊക്കമുള്ള കെട്ടിടത്തിന് പാരലല്‍ ആയുള്ള റാമ്പില്‍ നിന്നാണ്. താഴെ കൂടി നിന്നവര്‍ കൈയടി തുടങ്ങി. കാമറമാന്‍ ഷെഹ്നാദ് എന്നോട് പറഞ്ഞു, കാമറ റോള്‍ചെയ്ത് വയ്ക്കാം കംഫര്‍ട്ടബിള്‍ ആയെന്ന് തോന്നുമ്പോള്‍ ചാടിക്കോളാന്‍…
Read Moreഅനുശ്രീയുടെ താര
അന്റോണിയോ മോഷൻ പിക്ചേഴ്സ് ആൻഡ് സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ആൺ – പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു. ചെന്നൈ നഗരത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്. ഇതിനകം നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച ‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി ‘താര’യ്ക്കുണ്ട്. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത്. ശിവ എന്ന നായക…
Read More