ശ്രീജിത്ത് മാരിയല്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന മഹാകാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിന്റെ ചിത്രീകരണം പാലക്കാട് മലമ്പുഴ ശബരി ആശ്രമത്തിലാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി ശ്രീജിത്ത് മാരിയലും ചിത്ര ബാബു ഷെനും വേഷമിടുന്നു. ശ്രീജിത്ത് മാരിയലിന്റെ ആശയത്തില്‍ സജിത് ശങ്കറാണ് സംഗീത സംവിധാനം. ശ്യാം ശശിധരന് ക്യാമറയും ശിവരാജ് പാലക്കാട് ചമയവും ബിനോയ് മമ്പുള്ളി എഡിറ്റിംഗും നിര്‍വഹിക്കുന്നു. പഴയ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള കഥ നിശ്ചല ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യ സാധ്യതകളെ ഉപയോഗപെടുത്തിയുള്ള ദൃശ്യ കഥ വ്യത്യസ്തമായ ശ്രീജിത്ത് മാരിയല്‍ കഥ പറയുന്നത്. ഹോളിവുഡ് സംവിധായകന് Dr Sohan Roy, NM Badusha, Arun Narayan, Kailash, Souparnika Subash,Vanjiyoor Praveen Kumar,Pria Menon ,S.Renjith,Dr RS Pradeep ,Tekkan Star Badusha, Rahul Eswar എന്നിവര്‍ ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
Read MoreCategory: Movies
അങ്ങനെയൊക്കെ ആയാല്‍ നന്നായിരിക്കും; പൃഥിരാജിനെക്കുറിച്ച് ഉണ്ണിമുകുന്ദൻ
നമ്മള് ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാത്തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കല്പിക്കാനും കഴിയും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധര്‍മം, അതിലുള്ള വ്യക്തത, ആത്മസമര്‍പ്പണം അതൊക്കെ കാണുന്പോള്‍ നമുക്കും അങ്ങനെയൊക്കെ ആയാല്‍ നന്നായിരിക്കും എന്ന് തോന്നും. അദ്ദേഹം അത്രയും മികച്ച നടന് ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നത്. -ഉണ്ണി മുകുന്ദന്
Read Moreഎന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീൻ; ശരിയാവാൻ എടുത്ത് 30 ടേക്കെന്ന് സംവൃത
ജോഷി സാര്‍ സംവിധാനം ചെയ്ത പോത്തന് വാവ എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു നീളമുള്ള ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുന്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള് ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്. -സംവൃത സുനിൽ
Read Moreനിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച കൂട്ടുകാരി എനിക്കുണ്ടായിരുന്നെന്ന് രേഖ
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് രേഖ. ഇന്നത്തെ പല നായികമാര്‍ക്കും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത താരപദവിയില്‍ തിളങ്ങി നിന്നിരുന്ന ബോളിവുഡിന്റെ താരറാണിയായിരുന്നു രേഖ. 1966 ലായിരുന്നു രേഖയുടെ അരങ്ങേറ്റം. രേഖയുടെ അഭിനയമികവിലും സൗന്ദര്യത്തിലും മയങ്ങിപ്പോയവര്‍ ഏറെയാണ്. എന്നാല്‍ രസകരമായൊരു വസ്തുത കുട്ടിക്കാലത്ത് രേഖയ്ക്ക് കൂട്ടുകാരില്‍ നിന്നും പലപ്പോഴും കളിയാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ്. ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ബഹുമാനത്തോടെ കാണുന്ന രേഖ തന്റെ കുട്ടിക്കാലത്ത് തന്നെ അഭിനേത്രിയാകണമെന്നും താരമാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹം പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അവരെ കളിയാക്കുകയായിരുന്നു ചെയ്തത്. ഒരഭിമുഖത്തിലാണ് രേഖ അതേക്കുറിച്ച് മനസ് തുറന്നത്. എനിക്ക് ലഭിക്കുന്ന പ്രാധാന്യത്തിലും ശ്രദ്ധയിലും ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ സഹോദരിമാരും സന്തുഷ്ടരാണ്. അമ്മയും സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് കാറൊക്കെ വാങ്ങാം. പിന്നെന്താ, ഞാന്‍ നാളെ ഒരു താരമാകില്ലെന്ന് ആരു കണ്ടുവെന്ന് പറഞ്ഞപ്പോള്‍, നീ നിന്റെ മുഖം…
Read Moreഎന്റെ ജീവിതവും തൊഴില്‍മേഖലയും എന്നെ പഠിപ്പിച്ചത്
വാരിയംകുന്നന് സിനിമയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം എന്റേതല്ല. ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ ഞാനല്ല. അവരാണ് അതിന് മറുപടി പറയേണ്ടത്. എന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്കു നേരേ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറുള്ളത്. എന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് എന്നെ പഠിപ്പിച്ചത്. -പൃഥ്വിരാജ്
Read Moreശ്രീജേഷിനൊപ്പം ഫോട്ടോയെടുത്ത് ഷാജി കൈലാസ് പറഞ്ഞതിങ്ങനെ…
അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി.ആർ. ശ്രീജേഷ് കയറിവരുന്നത്. കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർഥിക്കുന്നു. -ഷാജി കൈലാസ്
Read Moreമലയാള സിനിമ വേറൊരു തലത്തിലേക്ക്
മലയാള സിനിമ ഒടിടിയിലേക്ക് ചുരുങ്ങുകയല്ല ചെയ്തത്. ലോകം മുഴുവൻ മലയാള സിനിമ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതിന്റെ പോസിറ്റീവ് വശം കാണാനാണ് ഇഷ്ടപ്പെടുന്നത്. ഒടിടിയിലൂടെ മലയാള സിനിമ വേറൊരു തലത്തിലേക്ക് ഉയർന്നു. ഒടിടിയിലേക്ക് സിനിമകൾ റിലീസ് ചെയ്താലും തിയറ്ററുകൾ തുറക്കുന്നത് അനുസരിച്ച് വലിയ കാൻവാസിലുള്ള ചിത്രങ്ങൾ കാണാൻ ആളുകൾ എന്തായാലും എത്തും. പൃഥ്വിരാജ്
Read Moreഅന്ന് മത്സരമുണ്ടായിരുന്നുവെന്ന് ശോഭന
രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈയെടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്.എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാടു വര്‍ഷങ്ങളായുള്ള സൗഹൃദം. ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. . തന്റെ വ്യക്തിത്വം രൂപം കൊണ്ടതു പോലും സിനിമാ മേഖലയിലൂടെയാണ്. -ശോഭന
Read Moreനെഗറ്റീവ് കഥാപാത്രവും ഞാന്‍ ചെയ്തു! ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മീര വാസുദേവ്
തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ എനിക്കൊരു ഇടം നേടി തന്നതാണ്. ഇനി അങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാന്‍ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക. അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും. പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോള്‍ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രവും ഞാന്‍ ചെയ്തു. ഇനി എനിക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാന്‍ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. തമിഴില്‍ ഒരു പോലീസ് കഥാപാത്രം ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്. -മീര വാസുദേവ്
Read Moreകയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്റെ കരിയറില്‍, 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്; പിന്നീട്…! അനന്യ പറയുന്നു…
മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാവുന്നത്. ഈ വര്‍ഷങ്ങളിലും ഞാന്‍ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ല. കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്റെ കരിയറില്‍. 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വര്‍ഷം ഒരു ചിത്രമെങ്കിലും ഞാന്‍ ചെയ്തിരുന്നു. പക്ഷേ മലയാളത്തില്‍ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ട്. പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്മൂത്ത് കരിയറായിരുന്നില്ല എന്റേത്. -അനന്യ
Read More