ഇന്നനായകനൊപ്പം അഭിനയിക്കണമെന്ന ഒരു തോന്നല്‍ എനിക്കില്ല. തിരക്കഥയുടെ ബലം നോക്കിയാണ് സിനിമ ചെയ്യുന്നത്. എങ്കിലും ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ദുല്‍ഖര്‍ സല്‍മാനും ഇഷ്ടനായകന്മാരുടെ ലിസ്റ്റിലുണ്ട്. എന്നോടൊത്ത് അഭിനയിക്കണമെന്ന് പറഞ്ഞ ഒരേയൊരു നായക നടന് ബിബിന്‍ ചേട്ടനാണ് (ബിബിന്‍ ജോര്‍ജ്). പക്ഷേ എനിക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ബിബിന്‍ ചേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് ഭയങ്കര മെയില്‍ ഫാന്‍സ് ഉള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ ഇത്രയുംപേര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാറില്ല. – നിഖില വിമല്‍
Read MoreCategory: Movies
അല്ലു എന്റെ ജീവിതത്തിലെ കോച്ചെന്ന് രശ്മിക
അല്ലു അര്ജുന്, വിജയ് ദേവ്രക്കൊണ്ട, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് നടി രശ്മിക മന്ദാന. സിനിമയില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും കൂടെ ജോലി ചെയ്ത നടീ നടന്മാര് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സിനിമാ മാധ്യമത്തിനു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക.ഒരു എലിവേറ്ററില്‍ ഫഹദ് ഫാസിലിനും അല്ലു അര്‍ജുനും ഒപ്പം കുടുങ്ങിയാല്‍ അവരോട് എന്തു ചോദിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായാണ് നടി ഉത്തരം നല്‍കിയത്. സിനിമയിലെ അവരുടെ അനുഭവങ്ങളും നല്ല മനുഷ്യനും നല്ല നടിയുമാകാനുള്ള ഉപദേശങ്ങളും ചോദിക്കും… എന്നായിരുന്നു അവരുടെ മറുപടി. അല്ലു അര്ജുന് എന്റെ ജീവിതത്തിലെ കോച്ചാണെന്നും അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വിസ്മയകരമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്തു കൊണ്ടാണ് തന്നെ നാഷണല്‍ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല. അതെവിടെ നിന്ന് വന്നു എന്നു പോലുമറിയില്ല. കര്‍ണാടകയിലാണ് ജനിച്ചതും…
Read Moreപാസഞ്ചറിൽ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയും പൃഥ്വിരാജും…
രഞ്ജിത്ത് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. ദിലീപ്, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവർ താരനിരയിൽ അണിനിരന്നു. ത്രില്ലർ മൂഡിലുള്ള ചിത്രം ഇന്നും സിനിമാ ആസ്വാദകന് പ്രിയപ്പെട്ടതാണ്. പത്തിലധികം സിനിമകൾ സംവിധാനം ചെയ്തുവെങ്കിലും രഞ്ജിത് ശങ്കർ എന്നു പറയുമ്പോൾ ആദ്യ സിനിമാപ്രേമികൾ ഓർക്കുന്നത് പാസഞ്ചർ എന്ന സിനിമയെക്കുറിച്ചു തന്നെയാണ്. രഞ്ജിത് ശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. സത്യനാഥൻ എന്ന ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയുടെ കേന്ദ്രകഥാപാത്രമാകുന്നത്. മാറഞ്ചേരി എന്ന ഗ്രാമത്തെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നന്ദൻ എന്ന അഡ്വക്കേറ്റും ഭാര്യയും അകപ്പെടുന്ന ഊരാക്കുടുക്കൾ ആണ് സിനിമയുടെ ഇതിവൃത്തം. നന്ദനായി ദിലീപും അദ്ദേഹത്തിന്റെ ഭാര്യ അനുരാധയായി മംമ്ത മോഹൻദാസും വേഷമിട്ടിരിക്കുന്നു. ജീവൻ പോലും അപഹരിക്കപ്പെടാവുന്ന അവസ്ഥയിൽ അവർക്കിടയിലേക്ക് രക്ഷകനെപ്പോലെ എത്തുന്ന സത്യനാഥൻ. അവരെ രക്ഷിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ തെരഞ്ഞെടുക്കുന്ന…
Read Moreസംവിധായകൻ നൽകുന്ന നിർദേശങ്ങളെ പിന്തുടരുന്ന രീതിയാണ് തന്റേതെന്ന് ഐശ്വര്യ ലക്ഷ്മി
ഒരു ആക്ടിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്തതുകൊണ്ട് അഭിനയം മെച്ചപ്പെടുത്താമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ അത്തരം വർക്ക്ഷോപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. അവർ പഠിപ്പിച്ചു തരുന്ന ടെക്നിക്കുകൾ ഉപബോധമനസിന്റെ തലത്തിലാണ് എന്നെ സഹായിച്ചിട്ടുള്ളത്. പഠിച്ചു വയ്ക്കുക, അത് ഏതെങ്കിലും സാഹചര്യത്തിൽ പ്രയോജനകരമാകും. അതാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഞാനൊരു മെത്തേഡ് ആക്ടറല്ല. ഒരു സീനിൽ സംവിധായകൻ നൽകുന്ന നിർദേശങ്ങളെ പിന്തുടരുന്ന രീതിയാണ് എന്റേത്. -ഐശ്വര്യ ലക്ഷ്മി
Read Moreആ രംഗം മറക്കാനാവില്ലെന്ന് ലെന
നാദിയ മാമും മോഹന്‍ലാലും ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എക്സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഓരോ തവണയും ഇവരെ കാണുന്പോള്‍ ആ രംഗം എന്റെ മനസിലൂടെ കടന്നു പോകും. ഈ ഊഷ്മളയായ രാജ്ഞിയോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ലെന
Read Moreമലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം! എബിന്റെ ലക്ഷ്യം മറ്റൊന്ന്…
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ എബിൻ ആന്റണി ബിഗ്സ്ക്രീനിൽ നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അമേരിക്കയിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത “സ്പോക്കൺ’ എന്ന ചിത്രത്തിൽ ടെയ്ലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എബിന്റെ ഹോളിവുഡ് അരങ്ങേറ്റം. ടെനിൽ റാൻസം രചനയും സംവിധാനവും നിർവ്വഹിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ സിനിമയിൽ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് എബിൻ എത്തുന്നത്. വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ മേഖലയിൽ തിളങ്ങിയ എബിന് ആന്റണി ചെന്നൈയിലാണ് വളർന്നത്. സിനിമാ അഭിനയം പാഷനായി മനസിൽ കൊണ്ടു നടന്നിരുന്ന എബിൻ എൻജിനിയറിംഗ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബ് ചെയ്തും തിരക്കഥകൾ എഴുതിയുമാണ് സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള…
Read Moreസിനിമയില്‍ എത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്തതായി ഒരുപാട് കാര്യങ്ങളുണ്ട്
സിനിമയില്‍ എത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്തതായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.ഇരുണ്ട നിറത്തിന്റെ പേരിലാണ് വിവേചനം നേരിട്ടിരുന്നത്. നിറത്തെക്കുറിച്ച് എനിക്ക് ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരുന്നു. എനിക്ക് സൂര്യപ്രകാശം കൊള്ളുന്നത് ഇഷ്ടമായിരുന്നുവെങ്കിലും വെയിലുള്ളപ്പോള്‍ കുട കൊണ്ടുനടക്കണമെന്ന് പറയുമായിരുന്നു. അല്ലെങ്കില്‍ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമെന്നായിരുന്നു ഉപദേശം. ഒരു പൊതു ചടങ്ങില്‍ ബാക്ക്ലെസ് വസ്ത്രം ധരിച്ചെത്തിയത് ചെലരെ ചൊടിപ്പിച്ചു. നടിമാര്‍ ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യഥാര്‍ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു നിര്‍ദേശം . ഇതിനേക്കാള്‍ വിലയ ഇരട്ടത്താപ്പുണ്ടോ? കാമുകനെക്കുറിച്ച് സംസാരിക്കാനും സിനിമയില്‍ നിയന്ത്രണമുണ്ട്. നടിമാര്‍ കാമുകന്മാര് ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമത്രേ . എന്നാല്‍ എനിക്ക് കാമുകന് ഉണ്ടെന്ന് പറയുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ല. -ബിപാഷ ബസു
Read Moreആദ്യ തിരക്കഥ വെളിച്ചം കണ്ടില്ല, കാരണം ദുൽഖർ
മലര്‍വാടി ആര്‍ട്സ് ക്ലബിനു മുന്‍പേ ഞാനെഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച് തുടങ്ങുന്നതിനും മുന്‍പായിരുന്നു അത്. ദുല്‍ഖറിന് സിനിമയില്‍ താല്പര്യമുണ്ടെന്നറിഞ്ഞിട്ടാണ് സമീപിച്ചത്. പക്ഷെ ദുല്‍ഖറിന് അത് ഇഷ്ടമാവാത്തതു കൊണ്ട് ആ പ്രൊജക്റ്റ് നടന്നില്ല. എന്റെ ആ സ്ക്രിപ്റ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല. അച്ഛന് വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അത് മടക്കിവെച്ചു. -വിനീത് ശ്രീനിവാസൻ
Read Moreരണ്ടാം വരവ് മഞ്ജുവിനൊപ്പം
നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അദ്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണ്. -ഗൗതമി നായർ
Read Moreതപ്സിക്കു മാത്രം കഴിയുന്നത്…..
വ്യത്യസ്തതയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെയാണ് നടി തപ്സി പന്നുവിനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ശ്രദ്ധേയ സിനിമകളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തപ്സിയുടെ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. രശ്മി റോക്കറ്റ് എന്ന ഹിന്ദി സ്പോർട്സ് ചിത്രമാണ് തപ്സിയുടേതായി ഉടൻ പുറത്തുവരാൻ പോകുന്നത്. മാത്രമല്ല കായിക കഥാപാത്രങ്ങളായി വരുന്ന മറ്റു സിനിമകളും തപ്സിയുടേതായി ഇനി വരാനുണ്ട്. ഇത്തരം വേഷങ്ങളിലഭിനയിക്കാൻ കഠിനമായി അധ്വാനിക്കാനും ജിമ്മിൽ വളരെയധികം സമയം ചെലവഴിക്കാനും തപ്സിക്ക് മടിയില്ല. ശാരീരികമായി കഠിനാധ്വാനം വേണ്ടി വരുന്ന വേഷങ്ങൾ തപ്സിക്ക് വഴങ്ങുമോ എന്ന് പലരും സംശയമുയർത്തിയെങ്കിലും രശ്മി റോക്കറ്റിലെ വേഷത്തിനായി തപ്സിയുടെ തയ്യാറെടുപ്പുകളുടെ ചിത്രങ്ങൾ ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു. ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്പോര്‍ട്സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിനായി കഠിനമായ പരിശീലനത്തിലൂടെയാണു മസിലുകൾ ത്രസിക്കുന്ന ഉറച്ച…
Read More