നൂറിലധികം കുട്ടികളുടെ കൂട്ടത്തില്‍ നിന്നാണ് പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കാവ്യയെ തെരഞ്ഞെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാന്‍ കാവ്യേ എന്ന് വിളിച്ചു. അപ്പോള്‍ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവന് ആണ് എന്ന് പറഞ്ഞു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണം. ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തെരഞ്ഞെടുത്തത്. ആ സിനിമയിൽ ഒരു കുട്ടിക്ക് കാവ്യ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്ന സീനുണ്ട്. വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടു നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല. വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ശരിയായോ എന്ന ചോദ്യാര്‍ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ്…
Read MoreCategory: Movies
നടൻ സിദ്ദിഖിനെ ഞെട്ടിച്ച ഫോൺകോൾ
സൂഫിയും സുജാതയും ഇറങ്ങിയതിന് പിന്നാലെ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന് ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഗൗതം വാസുദേവ് മേനോനെപ്പോലെ ഒരു സംവിധായകനില്‍ നിന്ന് കേട്ട വാക്കുകള്‍ വലിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. വൈകാതെ നമുക്കൊരു സിനിമ ചെയ്യണം. വളരെ കാഷ്വലായി പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയില്‍ ഒരു വേഷം ഉണ്ടെന്നും അത് ചെയ്യാമോ എന്നുമായിരുന്നു അന്വേഷണം. കഥയും കഥാപാത്രത്തെയുംകുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അതിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. ചിമ്പുവാണ് നായകന് . -സിദ്ദിഖ്
Read Moreരൺവീറിനെ സെറ്റിൽ നിന്നു പുറത്താക്കി രവീണ!
ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങി പോകുന്നത് വഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു.…
Read Moreവായനയില്ലാത്ത മഞ്ജു
പണ്ട് തൂവല്‍ കൊട്ടാരവും ഇരട്ട കുട്ടികളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടമൊക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ടു വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുന്പോള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു. -സത്യൻ അന്തിക്കാട്
Read Moreപ്രമുഖ അഭിനയ പരിശീലകകൻ സൗരവ് സച്ദേവ് ദുൽഖറിനെക്കുറിച്ച് പറഞത്
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ദുല്‍ഖര്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ നിരവധി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദുല്‍ഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്തെടുത്തത് സൗരവ് ആയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ്. ദുല്‍ഖര്‍ വളരെ ശാന്തനായ ഒരു വിദ്യാര്‍ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവന് കാര്യങ്ങള്‍ കണ്ട് മനസിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. ഒരുപക്ഷേ അവന് വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര.…
Read Moreപ്രണയം തുറന്ന് പറഞ്ഞും ഡേറ്റിംഗിനെക്കുറിച്ചും പ്രയാഗ മനസ് തുറക്കുന്നു
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ. ഒരു റിലേഷന്ഷിപ്പിനെക്കുറിച്ചോ പാര്ട്ണറെക്കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയം സിനിമയോടാണ്. ഡേറ്റിംഗ് എന്ന ആശയത്തോട് താല്പര്യമില്ല. സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിംഗിനു വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അത് താല്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയില്‍ സ്ക്രീനിംഗ് റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ്-…
Read Moreറിലീസിനൊരുങ്ങി ഇന്ദ്രൻസിന്റെ നല്ല വിശേഷം
വരും തലമുറയ്ക്കുവേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം “നല്ല വിശേഷം’’ പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രംകൂടിയാണ് നല്ല വിശേഷം. ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെന്പിൽ അശോകൻ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ, കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ, മധു, അപർണ നായർ, അനീഷ, സ്റ്റെല്ല, ബേബി വർഷ, ശ്രീജ വയനാട്, രഞ്ജു നിലന്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ, നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ. വിശ്വൻ, എഡിറ്റിംഗ് – സുജിത്ത് സഹദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, കല –…
Read Moreപത്തോളം സിനിമ ചെയ്തിട്ടും ഒന്നുമില്ലെന്ന് ജോണി ആന്റണി
സിഐഡി മൂസ എന്ന സിനിമ ഏറ്റവും കൂടുതല്‍ ചാനലുകളില്‍ ടെലിക്കാസ്റ്റ് ചെയ്ത മലയാള സിനിമയാണ്. 25 ലക്ഷം രൂപയ്ക്കാണ് അന്ന് സാറ്റലൈറ്റ് പോയത്. ഇന്നായിരുന്നെങ്കില്‍ 10 കോടി സാറ്റലൈറ്റ് കിട്ടും. ഒടിടി റവന്യു വരും. വിപണി വളരുകയാണ്. പക്ഷേ ഒരു കാര്യം, എന്തു വളര്‍ന്നാലും സിനിമ നന്നാകണം. കൊറോണ കഴിഞ്ഞ് തിയറ്റര്‍ തുറന്നാല്‍ ഒരു വലിയ വിപ്ലവം തന്നെ സിനിമയ്ക്ക് ഉണ്ടാകും. പത്തോളം സിനിമ ചെയ്തിട്ടും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. മനഃപൂര്‍വം തരാതിരിക്കുന്നത് അല്ലായിരിക്കാം. നമ്മള് ആത്മാര്‍ഥതയുള്ള ആളാണെങ്കില്‍ ഒന്നിലൂടെ കിട്ടിയില്ലെങ്കില്‍ വേറൊന്നിലൂടെ കിട്ടും. തുടര്‍ച്ചയായ വിജയങ്ങളുണ്ടായിട്ടും അത് ശമ്പളപരമായ കാര്യത്തിലേക്ക് കടക്കാനുള്ള കാലമല്ലായിരുന്നു അത്. പ്രതിഫലമല്ല, വിജയങ്ങളെയാണ് നമ്മള് പ്രതീക്ഷിക്കേണ്ടത്. –ജോണി ആന്റണി
Read Moreധബാരി ക്യൂരുവി ! ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിക്കുന്ന ചിത്രം…
ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന് സംവിധാനം ചെയ്യുന്ന ‘ധബാരി ക്യൂരുവി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും. കഥ: പ്രിയനന്ദനന്,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ: പ്രിയനന്ദനന്, കുപ്പുസ്വാമി മരുതന്, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍,സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍,കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി.…
Read More‘ആ ചെറുപ്പക്കാരുടെ വെബ് സീരീസുകളെല്ലാം കൊള്ളാം’
ആർ സി ദീപു നെടുമങ്ങാട്: സിനിമയോടുള്ള അഭിനിവേശത്തിൽ നാടിനും നാട്ടുകാർക്കും വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് ഒരു സംഘം ചെറുപ്പക്കാരുടെ വെബ് സീരീസ് ശ്രദ്ധേയമാകുന്നു.പാലോട് പേരയം സ്വദേശികളായ ചെറുപ്പക്കാരുടെ ഹ്രസ്വ ചിത്ര പരമ്പരയാണ് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിരുന്ന കൂട്ടായ്മ കോവിഡിൽ ജനജീവിതം ദുസ്സഹമായപ്പോൾ ജനങ്ങൾക്ക് അവബോധം സൃഷ്ടിച്ചുകൊണ്ട് “കർഫ്യൂ ‘ എന്നപേരിൽ പുറത്തിറക്കിയ ഹ്രസ്വചിത്ര പരമ്പരയാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ലോക്ക്ഡൗൺ കാരണം ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും കൊറോണയോട് പൊരുതി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ അനുഭവങ്ങളും ഇതിവൃത്തമാക്കി നർമ്മത്തിൽ പൊതിഞ്ഞതായിരുന്നു കർഫ്യുവിന്റെ എപ്പിസോഡുകൾ. പുറത്തിറങ്ങിയ അഞ്ച് എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചമായി. സമൂഹത്തിലെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് മുഴുനീളെ നർമവുമായെത്തിയ “മണിയൻ മേശിരി’യും ഇതിനോടകം വൈറലായി. നാട്ടിൻപുറത്തിന്റെ തനത് ശൈലിയിൽ പൊട്ടിച്ചിരികളുണർത്തിയ ‘മണിയൻ മേശിരി’ നിരവധിപേർ കാണുകയും ഏറ്റെടുക്കുകയും…
Read More