ഞ​ങ്ങ​ളു​ടെ ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യാ​യി മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്..! ക​വി​യൂ​ര്‍ പൊ​ന്ന​മ്മ പറയുന്നു…

വ​ള​രെ ചെ​റി​യ പ്രാ​യ​ ത്തി​ല്‍ ത​ന്നെ ഞാ​ന്‍ നി​ര​വ​ധി അ​മ്മ വേ​ഷ​ ങ്ങ​ള്‍ ചെ​യ്തു, അ​ തും അ​ന്ന​ ത്തെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ അ​മ്മ​യാ​യി. ശേ​ഷം സോ​മ​ന്‍, സു​കു​മാ​ര​ന്‍ എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലും ഞാ​ന്‍ അ​മ്മ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു കൊ​ണ്ടു സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നെ ലാ​ലി​ന്‍റെ അ​മ്മ​യാ​യ​തോ​ടെ കൂ​ടു​ത​ല്‍ ഇ​ഷ്ടം പ്രേ​ക്ഷ​ക​രി​ല്‍ നി​ന്ന് ല​ഭി​ച്ചു തു​ട​ങ്ങി. ഒ​രു സൂ​പ്പ​ര്‍ താ​ര​ത്തെ കാ​ണു​ന്ന​ത് പോ​ലെ എ​ന്നെ​യും അ​വ​ര്‍ ക​ണ്ടു തു​ട​ങ്ങി. ഞ​ങ്ങ​ളു​ടെ ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യാ​യി മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. അ​തൊ​ക്കെ ഒ​രു ന​ടി​ക്കു കി​ട്ടു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. -ക​വി​യൂ​ര്‍ പൊ​ന്ന​മ്മ

Read More

റോ​ഷ​നെ വി​ശ്വ​സി​ച്ച് ഏ​തു വേ​ഷ​വു​മേ​ൽ​പ്പിക്കാം! ​ഇമേജ് മാറ്റിമറിച്ച് റോഷന്റെ കുരുതിവരവ്‌

ടി.ജി.ബൈജുനാഥ് ക​ഥാ​പാ​ത്ര​സ്വ​ഭാ​വ​ത്തി​ന്‍റെ ഓ​രോ സെ​ല്ലി​ലേ​ക്കു​മു​ള്ള ന​ട​ന്‍റെ പ്ര​ണ​യാ​തു​ര യാ​ത്ര​ക​ളാ​ണ് റോ​ഷ​ൻ​ മാ​ത്യു​വി​ന് ഓ​രോ സി​നി​മ​യും. കൂ​ടെ​യി​ലെ കൃ​ഷും തൊ​ട്ട​പ്പ​നി​ലെ ഇ​സ്മു​വും മൂ​ത്തോ​നി​ലെ അ​മീ​റും ക​പ്പേ​ള​യി​ലെ വി​ഷ്ണു​വും സി​യു​സൂ​ണി​ലെ ജി​മ്മി​യു​മ​ല്ല കു​രു​തി​യി​ലെ ഇ​ബ്രാ​ഹിം. ക​ഥാ​പാ​ത്ര​മ​ല്ലാ​തെ മ​റ്റൊ​ന്നും താ​ൻ കാ​ണു​ന്നി​ല്ലെ​ന്ന ന​ട​ന്‍റെ മ​ന​സു​റ​പ്പി​ന്‍റെ തു​ട​ർ​ച്ച​ക​ളാ​ണ് ഇ​വ​യോ​രോ​ന്നും. റോ​ഷ​നെ വി​ശ്വ​സി​ച്ച് ഏ​തു വേ​ഷ​വു​മേ​ൽ​പ്പി​ക്കാ​മെ​ന്നു വി​ളി​ച്ചു​പ​റ​യു​ക​യാ​ണു ‘കു​രു​തി’. ഒ​രു പ്ര​ത്യേ​ക​ത​രം മൂ​ഡി​ലു​ള്ള സി​നി​മ​ക​ൾ​ക്കു മാ​ത്രം സെ​റ്റാ​കു​ന്ന ന​ട​ൻ എ​ന്ന ഇ​മേ​ജി​ൽ നി​ന്നു റോ​ഷ​ൻ പു​റ​ത്തു​ക​ട​ന്നി​രി​ക്കു​ന്നു. വെ​റു​തെ​യ​ല്ല, പൃ​ഥ്വി​രാ​ജ് റോ​ഷ​നെ നാ​യ​ക​നാ​ക്കി​യ​തെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന 122 മി​നി​റ്റു​ക​ൾ. കു​രു​തി​യി​ൽ കാ​ണാം റോ​ഷ​നി​ലെ ക​രു​ത്തു​റ്റ ന​ട​നെ, സി​നി​മ​യെ ത​ന്നി​ലേ​ക്കു ചേ​ർ​ത്തു​നി​ർ​ത്തു​ന്ന നാ​യ​ക​നെ. അ​ങ്ങ​നെ സി​നി​മ ചെ​യ്യാ​നാ​വി​ല്ല കൊ​ല്ലും എ​ന്ന വാ​ക്കി​നും കാ​ക്കും എ​ന്ന പ്ര​തി​ജ്ഞ​യ്ക്കു​മി​ട​യി​ലെ കാ​ഴ്ച​ക​ൾ പ​ക്ഷം​ ചേ​ര​ലി​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണു കു​രു​തി. തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന പ്ര​മേ​യം. ക​ഥ കേ​ൾ​ക്കു​ന്പോ​ൾ അ​തി​ലെ വി​വാ​ദ​സാ​ധ്യ​ത​യൊ​ന്നും നോ​ക്കാ​റി​ല്ലെ​ന്നു റോ​ഷ​ൻ. ‘ സി​നി​മ…

Read More

അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ ബി​ജു മേ​നോ​ന്‍…

ബി​ജു മോ​നോ​ന്‍ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​തി​നെക്കു​റി​ച്ച്‌ ന​ട​നും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​മാ​യ ജോ​ണ്‍​സ​ണ്‍ മ​ഞ്ഞ​ളി. ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ മ​ടി​ച്ച ബി​ജു പി​ന്നീ​ട് സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്ക് വ​ന്ന ക​ഥ ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞ​ത്. ദൂ​ര​ദ​ര്‍​ശ​നി​ലെ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ബി​ജു മേ​നോ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു തു​ട​ക്കം. ന​ട​ന്‍റെ പി​താ​വ് പി​.എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള​ള​യും അ​ഭി​നേ​താ​വ് ആ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒ​രി​ക്ക​ല്‍ ബി​ജു മേ​നോ​നെ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ക്കു​ന്ന​ത്. ചേ​ട്ട​ന് വേ​റെ പ​ണി​യൊ​ന്നും ഇ​ല്ലേ, അ​തൊ​ന്നും ശ​രി​യാ​വി​ല്ല, എ​ന്നെ​ക്കൊ​ണ്ടു ന​ട​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ബി​ജു​വി​ന്‍റെ മ​റു​പ​ടി. ക​ണ്ണ​നെ കൊ​ണ്ടു​പോ​യി​ക്കോ എ​ന്നാ​യി​രു​ന്നു ബി​ജു പ​റ​ഞ്ഞ​ത്. ബി​ജു​വി​ന്‍റെ ചേ​ട്ട​നാ​ണ് ക​ണ്ണ​ന്‍. ക​ണ്ണ​നെ വ​ച്ച്‌ ഒ​രു സീ​രി​യ​ല്‍ 13 എ​പ്പി​സോ​ഡ് ചെ​യ്തെ​ങ്കി​ലും അ​ത് ന​ന്നാ​യി വ​ന്നി​ല്ല. പി​ന്നെ​യും ഞാ​ന്‍ ബി​ജു​വി​ന്‍റെ പു​റ​കെ ന​ട​ന്ന് ര​ണ്ട് എ​പ്പി​സോ​ഡു​ക​ളി​ല്‍ ബി​ജു​വി​നെ അ​ഭി​ന​യി​പ്പി​ച്ചു. ചി​ല ആ​ളു​ക​ളെ കാ​ണു​ന്പോ​ള്‍ ന​മു​ക്ക് ഒ​രു സ്പാ​ര്‍​ക്ക് വ​രും, ഇ​വ​ന്‍ ക​യ​റി​പ്പോ​വു​മെ​ന്ന്. അ​ങ്ങ​നെ…

Read More

ആ​തു​ര​സേ​വ​ന​വും അ​ഭി​ന​യ​വും…

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം അ​ഭി​ന​യ​രം​ഗ​ത്തും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ വി​ന​യ​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ മാ​തു എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ള​ത്തി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ഗോ​കു​ലം ഗോ​പാ​ല​ന്‍ നി​ര്‍​മി​ക്കു​ന്ന പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ വ​ന്‍ താ​ര​നി​ര​യ്‌​ക്കൊ​പ്പ​മാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ മാ​തു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് ആ​റു ചെ​റു സി​നി​മ​ക​ള​ട​ങ്ങി​യ ആ​ന്തോ​ള​ജി മൂ​വി​യാ​യ ചെ​രാ​തു​ക​ളി​ല്‍ സി​സി​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ഷി​നു ശ്യാ​മ​ള​ന്‍ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച സ്ട്രീ​റ്റ് ലൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് ഫ​വാ​സ് മു​ഹ​മ്മ​ദാ​ണ് ചെ​രാ​തു​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍. കെ.​ജെ.​ഫി​ലി​പ്പ് സം​വി​ധാ​നം ചെ​യ്ത സ്വ​പ്‌​ന​സു​ന്ദ​രി​യാ​ണ് ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ അ​ഭി​ന​യി​ച്ച മ​റ്റൊ​രു ചി​ത്രം. ഇ​തി​ല്‍ ജ​മ​ന്തി എ​ന്ന നാ​ട​ന്‍ പെ​ണ്‍​കു​ട്ടി​യെ വ​ള​രെ മ​നോ​ഹ​ര​മാ​യി യു​വ​ത്വ​ത്തി​ന്‍റെ എ​ല്ലാ ചു​റു​ചു​റു​ക്കോ​ടും ത​ന്‍റേട​ത്തോ​ടും കൂ​ടി​യാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​മ​ന്തി​ക്കും…

Read More

നായകൻമാരുടെ  ‘സഹോദരി’… ചില വെളിപ്പെടുത്തലുമായി ബീനാ ആന്‍റണി

സി​നി​മ​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം എ​നി​ക്ക് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത് സ​ഹോ​ദരീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​ന്ന​താ​ണ്. അ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് തോ​ന്നി. അ​ക്കാ​ല​ത്താ​ണ് സീ​രി​യ​ലി​ലേ​ക്ക് വി​ളി​വ​ന്ന​ത്. സി​നി​മ​യി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ സീ​രി​യ​ലി​ല്‍ കി​ട്ടി​യ​തോ​ടെ മി​നി​സ്‌​ക്രീ​നാ​ണ് ക​രി​യ​റെ​ന്ന് ഉ​റ​പ്പി​ച്ചു. ഒ​രു​പാ​ട് ന​ല്ല സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ എ​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് സീ​രി​യ​ലു​ക​ള്‍ ത​ന്നെ​യാ​ണ്. ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നൊ​രു ആ​ളെ ത​ന്നെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ല്‍ ക​രി​യ​ര്‍ ബ്രേ​ക്കും വ​ന്നി​ല്ല. ബീ​ന ആ​ന്‍റ​ണി

Read More

ഒ​രു തെ​റ്റു പ​റ്റി, പ​ക്ഷേ കു​ഴ​പ്പ​മി​ല്ല…

നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി​യും ഭ​ര്‍​ത്താ​വു​മാ​യ രാ​ജ് കു​ന്ദ്ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി ന​ടി ശി​ല്‍​പ ഷെ​ട്ടി. ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ ശി​ല്‍​പ ഷെ​ട്ടി​ക്കു നേ​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി​രു​ന്നു. എ​ങ്കി​ലും സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ നി​ന്ന് താ​രം മാ​റി നി​ന്നി​ട്ടി​ല്ല. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ഓ​രോ പോ​സ്റ്റു​ക​ളും ച​ര്‍​ച്ച​യാ​വാ​റു​ണ്ട്. തെ​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള ശി​ല്‍​പ ഷെ​ട്ടി​യു​ടെ പു​തി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. \”ഒ​രു ജീ​വി​ത​ത്തി​നാ​യി ഒ​രാ​ള്‍ ന​ല്‍​കു​ന്ന കു​ടി​ശി​ക​യു​ടെ ഭാ​ഗ​മാ​ണ് തെ​റ്റു​ക​ള്‍ ” എ​ന്ന സോ​ഫി​യ ലോ​റ​ന്‍റെ വാ​ക്കു​ക​ളാ​ണ് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. “ഒ​രു തെ​റ്റ് പ​റ്റി, പ​ക്ഷേ കു​ഴ​പ്പ​മി​ല്ല” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഞാ​ന്‍ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ പോ​കു​ന്നു. ഞാ​ന്‍ എ​ന്നോ​ട് ക്ഷ​മി​ക്കു​ക​യും അ​തി​ല്‍ നി​ന്ന് പ​ഠി​ക്കു​ക​യും ചെ​യ്യു​മെ​ന്നും കു​റി​പ്പി​ലു​ണ്ട്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മാ​ണ് രാ​ജ് കു​ന്ദ്ര അ​റ​സ്റ്റി​ലാ​കു​ന്ന​ത്. വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ​തോ​ടെ മാ​ധ്യ​മ​വി​ചാ​ര​ണ…

Read More

സാ​റാ​സി​നെ ഹോം തോ​ല്പി​ച്ചു! ഉ​ത്ത​രം ക​ണ്ടെ​ത്തി​ പ്രേ​ക്ഷ​ക​ർ

സി​നി​മ​യെ സി​നി​മ തോ​ൽ​പ്പി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് സാ​റാ​സി​നെ ഹോം ​തോ​ൽ​പ്പി​ച്ചു എ​ന്ന ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്രേ​ക്ഷ​ക​ർ. ഒ​രേ വ​ർ​ഷം മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ലു​ടെ പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ ര​ണ്ടും. ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ആ​ദ്യം പ്രേ​ക്ഷ​ക​ർ​ക്ക് അ​രി​കി​ലേ​ക്ക് എ​ത്തി​യ​ത് സാ​റാ​സാ​ണ്. വ​ന്നി​റ​ങ്ങി​യ പു​റ​കെ വി​വാ​ദ​ങ്ങ​ളു​ടെ തോ​ഴി​യാ​വു​ക​യും ചെ​യ്തു സാ​റാ​സ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം ത​ന്നെ​യാ​ണ് വി​വാ​ദ ക​ള​ത്തി​ലേ​ക്ക് സാ​റാ​സി​നെ കൊ​ണ്ടെ​ത്തി​ച്ച​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും പ്ര​ത്യേ​കി​ച്ച് ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ന്നും ന​ല്ല ചീ​ത്ത​പ്പേ​ര് സ​ന്പാ​ദി​ച്ചു​വെ​ന്ന് പ​റ​യാം. ഗ​ർ​ഭഛി​ദ്ര​ത്തെ അ​നു​കൂ​ലി​ച്ച് സി​നി​മ​യെ​ടു​ത്തു എ​ന്നു​ള്ള​താ​ണ് പ്രേ​ക്ഷ​ക സ​മൂ​ഹ​ത്തി​ലെ ഒ​രു​പ​ക്ഷം സം​വി​ധാ​യ​ക​ന്‍റെ മേ​ൽ ചാ​ർ​ത്തി​യ കു​റ്റം. ഇ​പ്പോ​ഴ​ത്തെ ന്യൂ​ജ​ൻ പി​ള്ളേ​ർ സം​വി​ധാ​യ​ക​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ സാ​റാ​സ് വി​വാ​ദ ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ഴി​മാ​റി. പ​തി​യെ ചി​ത്രം എ​ല്ലാ​വ​രു​ടെ​യും വീ​ടു​ക​ളി​ലേ​ക്ക് സ്ഥാ​നം പി​ടി​ച്ചു. കാ​ണാ​ത്ത​വ​ർ ഇ​തി​ലെ…

Read More

ആ​സി​ഫ് അ​ലി ക​ഥ ഇ​ഷ്ട​പ്പെ​ടാ​തെ ചെ​യ്ത സി​നി​മ

താ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ ക​ഥ ആ​സി​ഫ് അ​ലി​ക്ക് ഇ​ഷ്ട​മാ​കാ​തെ​യാ​ണ് അതിൽ അ​ഭി​ന​യി​ച്ച​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യ്. ശ്രീ​നി​വാ​സ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചു വ​ലി​യ ഹി​റ്റാ​യി മാ​റി​യ ‘സ​ണ്‍​ഡേ ഹോ​ളി​ഡേ’ ജി​സ് ജോ​യ് എ​ന്ന സം​വി​ധാ​യ​ക​ന് ഹി​റ്റ് സം​വി​ധാ​യ​ക​നെ​ന്ന ലേ​ബ​ല്‍ ന​ല്‍​കി​യ ചി​ത്ര​മാ​യി​രു​ന്നു. ത​ന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ സ​ക്‌​സ​സ് ആ​യി മാ​റി​യ സി​നി​മ​യെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​ന്പോ​ള്‍ ആ​സി​ഫ് അ​ലി​യോ​ടു ക​ഥ പ​റ​യാ​ന്‍ പോ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ജി​സ് ജോ​യ് അ​ടു​ത്ത​യി​ടെ തു​റ​ന്നു പ​റ​ഞ്ഞു. സ​ണ്‍​ഡേ ഹോ​ളി​ഡേ എ​ന്ന സി​നി​മ​യു​ടെ ക​ഥ ആ​സി​ഫി​ന് ഇ​ഷ്ട​പ്പെ​ടാ​തെ ചെ​യ്ത​താ​ണ്. അ​ത് എ​നി​ക്ക് മ​ന​സി​ലാ​യ കാ​ര്യ​വുമാ​ണ്. ക​ഥ മു​ഴു​വ​ന്‍ പ​റ​ഞ്ഞ ശേ​ഷം ആ​സി​ഫ് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​തെ മ​റ്റെ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു കൊ​ണ്ടി​രി​ന്നു. ക​ഥ ഓ​ക്കെ ആ​ണോ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍ ആ​സി​ഫ് പ​റ​ഞ്ഞു. നീ ​മോ​ശം സി​നി​മ എ​ടു​ക്കി​ല്ല എ​ന്ന് എ​നി​ക്ക് അ​റി​യാം. ന​മ്മ​ള്‍ ത​മ്മി​ലു​ള്ള…

Read More

അ​നി​യ​ത്തി പ്രാ​വ് ! ചാ​ക്കോ​ച്ച​ൻ ആ​ദ്യം വേ​ണ്ടെ​ന്നു വ​ച്ച സി​നി​മ; ചാ​ക്കോ​ച്ച​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് അ​നി​യ​ത്തി പ്രാ​വ്. ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാവി​ഷ​യ​മാ​ണ്. സു​ധി​യും മി​നി​യു​മൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സു​ക​ളി​ല്‍ ഇ​ന്നു​മു​ണ്ട്. ചാ​ക്കോ​ച്ച​നെ​ക്കു​റി​ച്ചും ശാ​ലി​നി​യെ​ക്കു​റി​ച്ചും പ​റ​യു​ന്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് അ​നി​യ​ത്തി പ്രാ​വാ​ണ്. എ​ന്നാ​ൽ അ​നി​യ​ത്തി പ്രാ​വി​ലെ സു​ധി എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന് ആ​ദ്യം താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ചാ​ക്കോ​ച്ച​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​നി​യ​ത്തി പ്രാ​വ് താ​ന്‍ വേ​ണ്ടെ​ന്ന് വെ​ച്ച സി​നി​മ​യാ​ണെ​ന്നും അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സി​നി​മ ചെ​യ്ത​തെ​ന്നു​മാ​ണ് താ​രം പ​റ​യു​ന്ന​ത്. ചാ​ക്കോ​ച്ച​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സി​നി​മ​യി​ല്‍ ചാ​ന്‍​സ് ല​ഭി​ച്ച​പ്പോ​ള്‍ തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് പ​റ്റി​യ പ​ണി​യ​ല്ല ഇ​തെ​ന്നാ​ണ് വി​ചാ​രി​ച്ചി​രു​ന്ന​ത്. അ​നി​യ​ത്തി പ്രാ​വ് വേ​ണ്ടെ​ന്ന് വെ​ച്ച ചി​ത്ര​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്ന് സ്ക്രീ​ന്‍ ടെ​സ്റ്റി​ന് പോ​കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ച്ചി​ക്ക( സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍) ഞാ​ന്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന്…

Read More

വയസ് 43, ഓണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയതിപ്പോളെന്ന് ആനി…

ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത് ഹി​ന്ദു​ക്ക​ള്‍ മാ​ത്ര​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ ഓ​ണം എ​ല്ലാ മ​ത​ക്കാ​ര്‍​ക്കും ഉ​ള്ള​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത് ഇ​പ്പോ​ഴാ​ണെന്ന് ആനി. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഓ​ണം ആ​ഘോ​ഷി​ക്ക​ണം. ഓ​ണം മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷ​മാ​ണ്. കോ​വി​ഡൊ​ക്കെ മാ​റി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഒ​ത്തു​കൂ​ടു​ന്പോ​ൾ വളരെ സ​ന്തോ​ഷ​മാ​യി​രി​ക്കും. അ​കൊ​ണ്ടാ​ണ് ഓ​ണ​ത്തെ ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഓ​ണ​മെ​ന്നു പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ വീ​ട്ടി​ലൊ​തു​ങ്ങി​ക്കൊ​ണ്ടു​ള്ള ചെ​റി​യ ആ​ഘോ​ഷ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂവെന്ന് ആ​നി

Read More