മോഹൻലാൽ എന്ന നടനെക്കുറിച്ച് സംവിധായകൻ ഭദ്രൻ പറഞ്ഞ കാര്യം വൈറലായിരിക്കുന്നു. മോഹൻലാൽ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്നാണ് സംവിധായകൻ ഭദ്രന് പറയുന്നത്. താൻ മോഹൻലാലിന് എന്റെ സിനിമയില്‍ നൽകിയിട്ടുള്ളത് കഷ്ടപ്പാട് നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. പക്ഷേ ഒരിക്കൽ പോലും മോഹൻലാലിൽ നിന്ന് യാതൊരു രീതിയിലുള്ള അസ്വസ്ഥതയും എനിക്ക് നേരിട്ടിട്ടില്ല. എത്ര ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളും ക്ഷമയോടെ നിന്ന് ചെയ്ത് നമ്മളെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാൽ – ഭദ്രൻ ഒരു അഭിമുഖത്തിൽ സംസാരിക്കവേ പറഞ്ഞു. മറ്റൊരു നടന്മാർക്കും ഇല്ലാത്ത പ്രത്യേകത ലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിർത്തി സംസാരിക്കാൻ മോഹൻലാലിനു അറിയില്ല. അങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാൻ മാത്രമേ മോഹൻലാലിന് അറിയൂ. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാൻ മനസിൽ കൊണ്ടു നടന്നിട്ടുണ്ട്. ഞാന്‍ ചെയ്ത…
Read MoreCategory: Movies
ശിവഗാമിയുടെ വേഷം ശ്രീദേവി നിരസിച്ചത് ഭാഗ്യമായെന്ന് രാജമൗലി പറയുന്നകാരണം…
ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയ സിനിമയാണ് ബാഹുബലി. ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്ക്ക ഷെട്ടിയും അവന്തികയായി തമന്നയും ശിവകാമിയായി രമ്യാ കൃഷ്ണനും കട്ടപ്പയായി സത്യരാജും ഭല്‍വാല്‍ ദേവനായി റാണാ ദഗുപതിയുമെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ച സിനിമ. ബാഹുബലിയില്‍ ശിവകാമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ആദ്യം അണിയറപ്രവര്‍ത്തകര്‍ സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ശ്രീദേവി ആ വേഷം നിരസിക്കുകയായിരുന്നു. ശ്രീദേവി ശിവഗാമിയുടെ വേഷം നിരസിച്ചത് ഭാഗ്യമായെന്ന് സംവിധായകന് എസ്.എസ്. രാജമൗലി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. ശ്രീദേവിയുടെ താരമൂല്യം ആണ് ആ വേഷത്തിലേക്ക് പരിഗണിക്കാന്‍ കാരണം. എന്നാല്‍ അവരുടെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതോടെ അവരെ മാറ്റുകയും രമ്യാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും മികച്ചതാക്കി പ്രേക്ഷക മനസില്‍ ഇടം നേടാന്‍ രമ്യയ്ക്ക് കഴിഞ്ഞുവെന്നും രാജമൗലി പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് ഒരിക്കല്‍ നല്കിയ അഭിമുഖത്തിലാണ് രാജമൗലി ഇത്…
Read Moreനയൻതാരയുടേത് അഭിനയമെന്ന് ആക്ഷേപം
ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദയവായി എല്ലാവരും വാക്സിന് എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരേ പോരാടണമെന്നും ഉള്ള കുറിപ്പോടെയാണ് വിഘ്നേശ് ശിവന് ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിനെതിരേ വിമര്‍ശനവും ട്രോളുമായി ഒട്ടനവധിപേര്‍ രംഗത്തെത്തി. നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്സിന് എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം. ഇത് വലിയ ചര്‍ച്ചയായതോടെ നയന്താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. കൂടുതൽ വ്യക്ത തയു ള്ള വലിയ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്സിന് സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും ഇവര്‍ വ്യക്തമാക്കി.
Read Moreരണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍! നമുക്ക് മനസിലാകും പഠനത്തില്‍ ടീച്ചര്‍മാരേക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്… ഹരീഷ് പേരടി
നല്ല ടീച്ചര്മാര് പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ്. പിന്നെ പുതിയ ടീച്ചര്മാര് വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും. ക്രമേണ നമുക്ക് മനസിലാകും പഠനത്തില്‍ ടീച്ചര്‍മാരേക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്. ടീച്ചര്മാര് എത്ര വിദ്യാലയങ്ങളെ കണ്ടതാ… വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ… യാത്ര പറഞ്ഞ് പോകുന്ന എല്ലാ അധ്യാപികാ അധ്യാപകന്മാര്ക്കും സ്നേഹം കലര്‍ന്ന യാത്രമൊഴി. വരാനിരിക്കുന്ന എല്ലാ അധ്യാപികാ അധ്യാപകന്മാര്ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍. -ഹരീഷ് പേരടി
Read Moreബാലുശേരിയിലെ ജനങ്ങള്‍ക്ക് മനസിലായി! എന്നെ രാഷ്ട്രീയത്തില്‍ വേണ്ട, സിനിമയില്‍ മാത്രം മതി എന്ന്…! ധര്മ്മജന് ബോൾഗാട്ടി പറയുന്നു…
ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുണ്ട് നേപ്പാളില്‍ ഷൂട്ടിംഗിന് പോകുമെന്ന്. തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിംഗാണ്. അത് തീര്‍ത്തു കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഇലക്ഷന് കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞാൻ ഷൂട്ടിംഗിലായിരുന്നു. റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശേരിയിലെ ജനങ്ങള്‍ക്ക് മനസിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട, സിനിമയില്‍ മാത്രം മതി എന്ന്. -ധര്മ്മജന് ബോൾഗാട്ടി
Read Moreസിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു: എടാ അതു നീയായിരുന്നോ ? കുഞ്ചാക്കോ ബോബന് പറയുന്നു…
കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനവേഷങ്ങളിലെത്തിയ നായാട്ട് മികച്ച അഭിപ്രായമാണ് നേടുന്നത്. ആദ്യം തീയറ്ററുകളിലെത്തിയ ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഇതിനിടെ തന്റെ അമ്മയ്ക്കൊപ്പം ചിത്രം ഒടിടിയിൽ കണ്ട അനുഭവം പങ്കുവച്ച് ചാക്കോച്ചൻ രംഗത്തെത്തി. പടം തുടങ്ങി, തന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ വന്നു പോയിട്ടും അമ്മയുടെ കമന്റ് ഒന്നും വന്നില്ലെന്നും സാധാരണ എന്തെങ്കിലും പറയുന്നതാണെന്നും ചാക്കോച്ചൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തട്ടിവിളിച്ചു ചോദിച്ചു, എടാ അതു നീയാരുന്നോ? നായാട്ടില്‍ ചാക്കോച്ചനെ കാണാനില്ല എന്നു പലരും വിളിച്ചു പറഞ്ഞിരുന്നെങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
Read Moreചെന്നൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചെന്നൈയിലെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. 61-ാം പിറന്നാളാണ് താരം ആഘോഷിച്ചത്. കഴിഞ്ഞ വർഷവും ചെന്നൈയിലായിരുന്നു പിറന്നാൾ ആഘോഷം. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടുകയാണ് പതിവ്. മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധര്‍ കാത്തിരിക്കുന്ന ചിത്രം.
Read Moreഅവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്..! പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടു ഷാജി കൈലാസ്
മോഹൻലാലിന്റെ ഒരു സിനിമ കണ്ട് കഴിയുമ്പോൾ നാം ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ കൂടി ഞാനറിഞ്ഞ മോഹൻലാൽ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നുവെന്നും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിൽ ഷാജി കൈലാസ് കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് മോഹൻലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് വാട്സാപ്പിൽ വന്ന ഒരു സന്ദേശത്തിൽ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹൻലാൽ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടൻ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം…
Read Moreപിറന്നാൾ സ്പെഷൽ വീഡിയോയുമായി ബറോസിന്റെ അണിയറ പ്രവർത്തകർ; വീഡിയോയിൽ കാണാം
മോഹൻലാലിന് പിറന്നാൾ സ്പെഷൽ വീഡിയോയുമായി ബറോസ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പിറന്നാൾ സന്ദേശങ്ങളും ബറോസ് സിനിമയുടെ ചില ഷൂട്ടിങ് രംഗങ്ങളും വീഡിയോയിൽ കാണാം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Read Moreചങ്ക്സിനു ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായി! സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയായി സംവിധായകന്റെ പ്രതികരണം
ചങ്ക്സ് സിനിമയ്ക്കു ശേഷം നടന് ബാലു വര്‍ഗീസീന്റെ പ്രതിഫലം ഇരട്ടിയായെന്ന് സംവിധായകൻ ഒമര്‍ ലുലു. സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായിട്ടായിരുന്നു സംവിധായകന്റെ പ്രതികരണം. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു ട്രോൾ. ഒമര്‍ ലുലുവിന്റെ കുറിപ്പ് ഒരു ഇന്ടസ്ട്രിയില് എല്ലാ തരം സിനിമകളും വേണം. ഫെയ്സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനില്കണമെങ്കില് കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5…
Read More