ധനുഷ് ചിത്രമായ ‘കർണ്ണനിൽ’ യമ രാജ എന്ന തന്റെ കഥാപാത്രത്തിന് ശബ്ദം നൽകാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ ലാൽ. “കർണ്ണനിലെ യമ രാജ എന്ന കഥാപാത്രത്തിനു ഞാൻ എന്തുകൊണ്ട് ശബ്ദം നൽകിയില്ല എന്ന് പലരും ചോദിച്ചു. നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ, ‘കർണ്ണൻ’ തിരുനൽവേലി പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമയാണ്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴിനേക്കാൾ അവിടുത്തെ ഭാഷാ രീതി വളരെ വ്യതാസമാണ്. മലയാളഭാഷ നോക്കിയാൽ തന്നെയും, തൃശൂർ ഭാഷ പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ ശ്രമിച്ചാൽ അത് വെറുമൊരു അനുകരണം മാത്രമേ ആകൂ, യഥാർത്ഥ ശൈലിയെക്കാൾ വളരെ അന്തരമുണ്ടാകും. കർണ്ണൻ’ ഭാഷയും സംസ്ക്കാരവും ഒട്ടേറെ പ്രാധാന്യമർഹിക്കുന്ന സിനിമയായതിനാൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി വ്യത്യസ്ത രീതിയിലെ തമിഴ് ഭാഷ സംസാരിച്ചേ മതിയാവൂ. സിനിമയിൽ വേഷമിട്ട പലരും ആ നാട്ടുകാരായതിനാൽ എന്റെ ശബ്ദം അവരിൽ നിന്നും വ്യത്യസ്തമാവുമായിരുന്നു. ഈ സിനിമയ്ക്ക് 100 ശതമാനത്തിൽ കുറഞ്ഞതൊന്നും നൽകാൻ…
Read MoreCategory: Movies
ഇസ്രായേല്‍ ലോകത്തിന്മാതൃയെന്ന് കങ്കണ
ലോകത്തിന് മുഴുവന്‍ ഇസ്രായേല്‍ മാതൃകയാണെന്ന് നടി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും താരം. ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ.എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇത്തരം വൃത്തിക്കെട്ട…
Read Moreഎഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണ മെന്നത് കുറച്ച് കഷ്ടം
കോമഡി അവതരിപ്പിക്കുന്നത് പൊതുവെ പ്രയാസമുള്ള കാര്യമാണ്. കോമഡി അവതരിപ്പിക്കുന്നവര്‍ അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ടാവും. സിനിമയുടെ കാര്യം അങ്ങനെയല്ല. എഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണം എന്നത് കുറച്ച് കഷ്ടമാണെന്ന് -പൂജ ഹെഗ്ഡെ. സ്റ്റാന്റ് അപ് കോമഡിക്ക് ആവുമ്പോള്‍ പ്രത്യേകം പഞ്ച് ഡയലോഗുകളുടെയെല്ലാം ആവശ്യവുമുണ്ട്. സിനിമയ്ക്ക് വേണ്ടി ഞാന്‍ പല സ്റ്റാന്റ് അപ് കോമഡി ആര്‍ട്ടിസ്റ്റിനെയും നേരില്‍ പോയി കണ്ടിട്ടുണ്ട്
Read Moreനിക്കിനെ ആയിരുന്നില്ല പ്രിയങ്കയുടെ കുടുംബം മനസില്‍ കണ്ടത്!
ബോളിവുഡിന്റെ താരറാണിയെന്നതിനു പുറമെ ഗ്ലോബല്‍ സ്റ്റാര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഒരു ഗായിക എന്ന നിലയിലു കൈയടി നേടിയിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുകയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018-ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്നയെ വിവാഹം കഴിക്കണമെന്നായിരുന്നു. “ദേവോം കി ദേവ് മഹാദേവ്’ എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്. പ്രിയങ്ക…
Read Moreമോഹന്‍ലാലിന്റെ ടൈമിംഗ്! നമുക്ക് അടി കിട്ടുമെന്ന് പേടിക്കയേ വേണ്ട; കുണ്ടറ ജോണി പറയുന്നു…
ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര് ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസിലാക്കണം. കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിംഗാണ്. ഫ്ളക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിംഗ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്.
Read Moreകുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍..! ബാലചന്ദ്രമേനോന്
കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് മെയ് 12 … അതു കൊണ്ടു നിസാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി… അച്ഛനായി, മരുമകനായി അമ്മായി അച്ഛനായി എന്തിന് അപ്പൂപ്പനുമായി. വരദയ്ക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം! ദൈവത്തിനു സ്തുതി! എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി! കോവിഡിന്റെ ക്രൂരമായ ‘മരണ കൊയ്ത്തു ‘ നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ്ഏവര്ക്കും സുഖാശംസകള്‍…
Read Moreസ്നേഹപൂര്‍വമായ പരാതി! തന്റെ സങ്കടം തുറന്നുപറഞ്ഞ് നടന് അശോകന്
പത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് മലയാളത്തിനു സംഭാവന നല്കിയ നടനാണ് അശോകന്. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന് തന്റെ ആദ്യസിനിമ നിര്‍മിച്ച പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്. പ്രേം പ്രകാശ് ചേട്ടന് നിര്‍മിച്ച് പത്മരാജന് സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന് സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന് സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്കി. പക്ഷേ പ്രേം പ്രകാശ് ചേട്ടന് പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും…
Read Moreവർഗീയ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായ അനു സിത്താര
റംസാന് ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. ഇതിനോടകം നിരവധി പേരാണ് നടിക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്റെ കമന്റ്. ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്.
Read Moreഅതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും! നമിത പ്രമോദ്
ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍, കോളജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.
Read Moreസിനിമയില്‍ അഭിനയിച്ചാല്‍ പലരും പ്രതിഫലം തരാറില്ല! അഞ്ജലി നായര്‍
സിനിമയില്‍ അഭിനയിച്ചാല്‍ എനിക്ക് പലരും പ്രതിഫലം തരാറില്ല. തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്. ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല. -അഞ്ജലി നായര്‍
Read More