കൊച്ചി: കത്തോലിക്ക സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും മോശമായി ചിത്രീകരിച്ച ‘അക്വേറിയം’ എന്ന സിനിമയുടെ ഒടിടി റിലീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തു. കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ള സിനിമ റിലീസ് ചെയ്യുന്നത് മതവികാരം വ്രണപ്പെടുത്തുന്നതിനും കത്തോലിക്കസഭയെ അവഹേളിക്കുന്നതിനുമാണെന്നു ചൂണ്ടിക്കാട്ടി കോതമംഗലം കോഴിപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സിസ്റ്റര്‍ ജോസിയ, എറണാകുളം സെന്റ് റീത്താസ് കോണ്‍വന്റിലെ സിസ്റ്റര്‍ കെ.ജി. മേരി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് സ്റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്, റീജണല്‍ ഡയറക്ടര്‍ ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് എന്നിവരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നതിനു കോടതി ഉത്തരവിട്ടു. ഹര്‍ജി മേയ് 20നു വീണ്ടും പരിഗണിക്കും.
Read MoreCategory: Movies
സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു…! കനിഹ
സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു.. കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി… അത് ഇനി ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല. സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മകള്‍ പങ്കിട്ടവരുടെയും ആര്‍ഐപി സന്ദേശങ്ങള്‍ കേട്ടുണരുന്നു. സ്കൂളില്‍ ഒപ്പം പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. -കനിഹ
Read Moreവേര്‍തിരിവില്ല! സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്, പക്ഷേ… ഗായത്രി അരുണ്‍ പറയുന്നു…
സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. പരസ്പരത്തിന് ശേഷം ഒരുപാട് സീരിയലുകളിലേക്ക് വിളിച്ചു. തേടിവന്ന കഥാപാത്രങ്ങള്‍ അത്ര ആകര്‍ഷകമായി തോന്നാത്തതിനാലാണ് അതൊന്നും ഞാന്‍ ചെയ്യാത്തത്. സിനിമയെന്നോ സീരിയലെന്നോ ഉളള വേര്‍തിരിവൊന്നും എനിക്കില്ല. ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണമെന്നേയുളളൂ. മമ്മൂക്ക ഉള്‍പ്പെടെ ഒരുപാട് താരങ്ങളുളള സിനിമയായിരുന്നു വണ്‍. എല്ലാവരുമായും എനിക്ക് കോമ്പിനോഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. -ഗായത്രി അരുണ്‍
Read Moreറണ്ണൗട്ട്! കങ്കണയുടെ അക്കൗണ്ട് പൂട്ടിയതിൽ സന്തോഷം; റിമ കല്ലിങ്കല്‍
ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ താരമാണ് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍. ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗട്ട് സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു റിമയുടെ പ്രതികരണം. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്കിയ മറുപടി. ഈ മറുപടി തന്റെ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവച്ചത്. റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്. നമുക്കാര്ക്കെതിരേയും…
Read Moreഎഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
തൃശൂർ: എഴുത്തുകാരനും നടനുമായ മാടന്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. എഴുത്തുകാരനായും നടനായും തിളങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭ്രഷ്ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. പോത്തൻവാവ, വടക്കുംനാഥൻ, ആറാംതമ്പുരാൻ അശ്വത്ഥാമാവ്, പൈതൃകം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിൽ പരാജയപ്പെട്ടിരുന്നു.
Read Moreസിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല… നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു! വിജയരാഘവന് പറയുന്നു…
സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നാല്‍ അച്ഛന്റെ കാപാലിക നാടകം സിനിമയാക്കിയപ്പോള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യമായി കാണുന്നത്. അന്ന് എനിക്ക് ഒരു ഭാഗ്യമുണ്ടായി. ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഷീല ചേച്ചിക്കൊപ്പമാണ്. എന്റെ രണ്ടാമത്തെ ചിത്രം അമ്മയ്ക്കൊരുമ്മ എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയാണ്. അത് കഴിഞ്ഞിട്ടാണ് സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ന്യൂഡല്‍ഹി തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് കിട്ടിയത്. -വിജയരാഘവന്
Read Moreകങ്കണയ്ക്ക് കോവിഡ്
മുംബൈ: നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും ഹിമാചലിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കങ്കണ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന അവര്‍ യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. ബംഗാളില്‍ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു.
Read Moreഅതിന് ഞാന്‍ ക്ഷമ പറഞ്ഞു! പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം…
ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിനു സാധിച്ചില്ല. അതിനു ഞാന്‍ അവളോട് നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു. പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അവള് ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്. ചതുരംഗം സിനിമ ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ ഞാന്‍ നവ്യയെയാണ് വിളിച്ചത്. അത് പോലെ സേതുരാമയ്യര്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അവള് അഭിനയിച്ചു. -കെ. മധു
Read Moreവിജയ് ദേവരകൊണ്ട ആയിരുന്നില്ല ആദ്യം അര്ജുന് റെഡ്ഢിയില്‍..! ഷര്‍വാനന്ദിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
വിജയ് ദേവരകൊണ്ടയുടെ അര്ജുന് റെഡ്ഢി എന്ന സിനിമ തെലുങ്കിനു പുറമേ തെന്നിന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. സന്ദീപ് വാങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് അര്ജുന് റെഡ്ഢിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം അര്ജുന് റെഡ്ഢിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. സംവിധായകന് സന്ദീപ് വാങ്ക ഈ റോളുമായി തന്നെയാണ് ആദ്യം സമീപിച്ചതെന്നാണ് തെലുങ്ക് താരം ഷര്‍വാനന്ദാണ് വെളിപ്പെടുത്തിയത്. വെണ്ണെല എന്ന സിനിമയിലെ തന്റെ പ്രകടനം കണ്ടാണ് സന്ദീപ് തന്നെ സമീപിച്ചതെന്ന് ഷര്‍വാനന്ദ് പറഞ്ഞു. ഷര്‍വാനന്ദിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു. അര്ജ്ജുന് റെഡ്ഢിയുടെ കഥ സന്ദീപ് ആദ്യം എന്നോടാണ് പറഞ്ഞത്. അദ്ദേഹത്തിന് സിനിമ നിര്‍മിക്കാനും പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്…
Read Moreവിശ്വസിച്ചവര്‍ക്ക് നന്ദി! എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്; ഖുശ്ബു
എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്. ജനങ്ങളുടെ തീരുമാനം വീനിതമായി സ്വീകരിക്കുന്നു. ഞാന്‍ മത്സരിച്ച ചെന്നൈ തൗസലൈന്റ് ലൈറ്റ്സില് വിജയിച്ച ഡോ. ഏഴിലന് അഭിനന്ദനം. മണ്ഡലത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദി. -ഖുശ്ബു
Read More