പ്രായമുള്ളവര്‍, രോഗമുള്ളവര്‍ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ പലര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ നമ്മള്‍ക്കിടയിലെ ചെറുപ്പക്കാരുടെ, ചെറുപ്പക്കാരികളുടെ മരണസംഖ്യാ വര്‍ധനവ് മനസിലാകും. അതിനാല്‍ മിഥ്യാ ധാരണകള്‍ മാറ്റിവെച്ച് അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാര്‍ഥതാത്പര്യങ്ങളും മാറ്റിവയ്ക്കുക. -ഷെയ്ന് നിഗം
Read MoreCategory: Movies
തമിഴ് ഹാസ്യതാരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു (74) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Read Moreആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും! വിപിന്‍ മോഹന്‍
ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെപ്പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോള്‍ മാറിക്കിട്ടും. -വിപിന്‍ മോഹന്‍
Read Moreജയന് പകരം നായകനായ മമ്മൂട്ടി! പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോടിന്റെ വാക്കുകള്‍ ഇങ്ങനെ…
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം. 1981ല്‍ റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്. അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്. അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ. അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട്…
Read Moreമമ്മൂട്ടിയോടൊപ്പം തുടക്കം, മോഹൻലാലിനൊപ്പം അവസാനചിത്രം! കുഞ്ഞൻനായകൻ മേളരഘു ഇനി ഓർമ
ബി. രാജേഷ് ചേർത്തല: മലയാള സിനിമാചരിത്രത്തിലെ തന്നെ ആദ്യ കുഞ്ഞൻ നായകനായ മേള രഘു (ശശിധരൻ-60) ഇനി ഓർമ. സർക്കസ് കൂടാര ജീവിതത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തുന്ന ഗോവിന്ദൻകുട്ടിയെന്ന കഥാപാത്രമായി കെ.ജി. ജോർജ് ഒരുക്കിയ മേളയെന്ന ചിത്രത്തിൽ തകർത്താടിയായിരുന്നു രഘുവിന്റെ സിനിമാപ്രവേശം. മെഗാസ്റ്റാർ മമ്മൂട്ടിപോലും ആ ചിത്രത്തിൽ സഹനടനായിരുന്നു. ബെൽബോട്ടം പാന്റ്സും കട്ടിയേറിയ ബെൽട്ടും ചുണ്ടിലൊരു ഫിൽട്ടർ സിഗരറ്റും കൈയിൽ റേഡിയോയുമായി നടക്കുന്ന കുഞ്ഞൻ നായകൻ ഗോവിന്ദൻകുട്ടി മലയാളികളുടെ മനസിലും അന്നു ചേക്കേറി. സ്ക്രീനിൽ ആദ്യം തെളിയുന്ന പേർ രഘുവിന്റേതും മമ്മൂട്ടിയുടെ പേരു നാലാമതുമായിരുന്നു. ഒരൊറ്റ സിനിമയിൽ നക്ഷത്രമായി ഉദിച്ചുയർന്ന താരമായിരുന്നു മേള രഘു. സിനിമയിൽ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും അത്രത്തോളമെത്താനുമായില്ല. മുപ്പതോളം സിനിമകളിൽ മേള രഘു വേഷമിട്ടു. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാംപതിപ്പിൽ മോഹൻലാലിനോടൊത്തായിരുന്നു അവസാനത്തെ വേഷം. ചായയുമായി മോഹൻലാലിനടുത്തെത്തുന്ന ആ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.…
Read Moreഞാന്‍ സിനിമ ചിത്രീകരണത്തിന് പേകുമ്പോള്‍ ഇവ കൊണ്ടുപോകാറുണ്ട്..! സീമ ജി. നായര്‍ പറയുന്നു…
കസ്തൂരി മഞ്ഞള്‍ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്സ് പാക് ആണ് ആദ്യംതയാറാക്കുന്നത്. രണ്ട് സ്പൂണ്‍ കടലമാവ്, അര സ്പൂണ്‍ കസ്തൂരിമഞ്ഞള്‍ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കും. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞള്‍ അലര്‍ജി ഉള്ളവര്‍ക്ക് ഉരുളന്‍ കിഴങ്ങ് പകരം ഉപയോഗിക്കാം. ഞാന്‍ സിനിമ ചിത്രീകരണത്തിന് പേകുമ്പോള്‍ ഇവ കൊണ്ടുപോകാറുണ്ട്. -സീമ ജി. നായര്‍
Read Moreഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല…! വിഷ്ണു ഉണ്ണികൃഷ്ണന്
ജീവിതത്തിലെ പുതിയ ഒരു പടിയാണ് അച്ഛനാവുക എന്നത്. അവന്റെ ഒപ്പം സമയം ചിലവഴിക്കാന്‍ ഇപ്പോള്‍ സമയം ലഭിക്കുന്നില്ല. അതിന്റെ സങ്കടമുണ്ട്.സിനിമാത്തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.അവന്റെ സുരക്ഷിതത്വം നോക്കണമല്ലോ. വീട്ടില്‍നിന്ന് പോയാല്‍ അവനെപ്പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോള്‍ ചെയ്യും. എന്റെ ശബ്ദം കേട്ടാല്‍ ആള് ചിരിക്കും. -വിഷ്ണു ഉണ്ണികൃഷ്ണന്
Read Moreകുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്..!
ഞാന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് ആകാശദൂതും ഒരു വടക്കന്‍ വീരഗാഥയും. കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്റെ അമ്മാവനായ കെ. മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ആ ലൊക്കേഷനില്‍ വച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവച്ചിരുന്നു. -നവ്യ നായര്‍
Read Moreകഴിയുന്നത്ര സഹായം ചെയ്യൂ, രാജ്യത്തെ രക്ഷിക്കു
എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടതെന്ന് പ്രിയങ്ക. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്ര വേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്കിയാന് പോലും അതൊരു വലിയ തുകയായി മാറുമെന്ന് -പ്രിയങ്ക ചോപ്ര
Read Moreകരീനയുടെ ആഹ്വാനം ആരാധകരുടെ മറുപടി!
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. എന്നാല്‍ കരീനയുടെ ആഹ്വാനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സ്വന്തം ബന്ധുവായ രണ്‍ബീറിനോടും കൂടി ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കരീന ആഹ്വാനവും ആരാധകരുടെ മറുപടിയും. കരീനയുടെ അഭ്യര്‍ഥന ഇങ്ങനെ… നമ്മുടെ രാജ്യത്തിനന്റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസിലാക്കി നമ്മള് ജാഗ്രതയോടെ പെരുമാറണം. നിങ്ങള്‍ താടിയില്‍ മാസ്ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ നമ്മള് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് ചിന്തിക്കണം. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം…
Read More