എന്തിനാണ് ഞാൻ വെയിറ്റ് കുറയ്ക്കുന്നത്? എന്റെ ഇപ്പോഴത്തെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ദൈവം അനുഗ്രഹിച്ച് എനിക്ക് അസുഖങ്ങൾ ഒന്നും ഇല്ല. ചെറുപ്പം മുതൽ ഞാൻ വളരെ ഗുണ്ടായിട്ടുള്ള ഒരാളാണ്. ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. സത്യസന്ധമായി പറയുകയാണ് വണ്ണം ഉണ്ട് വണ്ണം ഉണ്ട് എന്ന് എല്ലാവരും പറയുമ്പോഴും എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. എന്റെ ശരീരത്തിലും വണ്ണത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ്. -വീണ നായർ
Read MoreCategory: Movies
പാപ്പനേയും കൂട്ടരേയും സ്വീകരിക്കാൻ റെഡി ആയിക്കോ, 19-ന് അവരെത്തും: ആട് 3 ക്ക് പുതിയ പോസ്റ്റർ
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് 19-ന് ചിത്രം തിയറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്,…
Read More‘രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചു, ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുന്നു’: മീന
തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ അസ്വസ്ഥത പ്രകടപ്പിച്ച് നടി മീന സാഗർ. രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുകയാണെന്നും അവർ പറഞ്ഞു. ‘‘ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്. ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്. എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല.…
Read More‘ഇതുവരെ ഒരു പിആര്‍ ടീം ഇല്ലായിരുന്നു, ഇപ്പോൾ പത്തു കോടി മുടക്കിയാലും കിട്ടാത്ത പബ്ലിസിറ്റിയാണ് കിട്ടുന്നത്’: മൃണാള്‍ ഠാക്കൂർ
താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി. ഒടുവില്‍ ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മൃണാള്‍ പറഞ്ഞു. ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ പടച്ചുവിട്ടവര്‍ക്ക് നടി നന്ദിയും പറഞ്ഞു. അവരുടെ കണക്കുകൂട്ടലില്‍ എന്റെ കല്യാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി…
Read Moreസാന്ത്വനവുമായി ആലിന്റെ വീട്ടിൽ അംബികയെത്തി
മല്ലപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി. ചെന്നെയിൽ സ്ഥിരതാമസമാക്കിയ നടി എറണാകുളത്ത് ഷൂട്ടിംഗിനിടെയാണ് മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ എത്തിയ അംബിക നാലുമണിക്കൂറോളം ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മാതാവ് ഷെറിൻ മറ്റ് ബന്ധുക്കൾ എന്നിവർക്കൊപ്പമുണ്ടായിരുന്നു. ആലിന്റെ രക്ഷിതാക്കൾ കാണിച്ച സഹജീവി സ്നേഹത്തെ അവർ വാനോളം പുകഴ്ത്തി. താനും അവയവദാനത്തിന് സമ്മതം മുന്‍പേ നൽകിയിട്ടുള്ള ആളാണെന്ന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലുടെ നടക്കുന്ന അധിക്ഷേപങ്ങൾ അപലപനീയമാണെന്നും താൻ പലപ്പോഴും അതിന് ഇരയായിട്ടുണ്ടെന്നും ഇത്തരക്കാർ മലയാളികളുടെ മൂല്യങ്ങൾ തകർക്കുന്നവരും ഏറെ വെറുക്കപ്പെടേണ്ടിയവരുമാണെന്നും അംബിക കൂട്ടിച്ചേർത്തു.
Read Moreലെനിൻ രാജേന്ദ്രൻ പുരസ്കാരം നടൻ പ്രേംകുമാറിനു സമ്മാനിച്ചു
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും കലാനിധി മുൻ പ്രസിഡന്റുമായിരുന്ന ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ലെനിൻരാജേന്ദ്രൻ സ്മൃതി പുരസ്കാരം ചലച്ചിത്രതാരം പ്രേംകുമാറിന് പ്രശസ്ത നടനും സംവിധായകനുമായ മധു സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ധീരമായ നിലപാടുകളും, അഭിപ്രായങ്ങളും, നിർഭയമായ പ്രതികരണങ്ങളും നടത്തുന്ന പ്രേംകുമാറിന് ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പേരിലുള്ള പുരസ്ക്കാരം നൽകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മധു പറഞ്ഞു. പ്രേംകുമാറിന്റെ ശക്തമായ എഴുത്തും പ്രഭാഷണങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്നയാളാണ് ഞാൻ. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാറെന്നും മധു പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയത് പ്രേംകുമാറിന്റെ നേതൃത്വപാടവത്തിന്റെ ഉദാഹരണമാണ്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമ മേഖലയിൽ വേറെയില്ലെന്നും മധു ചൂണ്ടികാട്ടി. കലാമൂല്യമുള്ള,…
Read More‘താന്തോന്നി’ക്കു ശേഷം ‘ഐസിയു’: വീഡിയോ ഗാനം റിലീസ്
താന്തോന്നി എന്ന ചിത്രത്തിനു ശേഷം ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഐസിയു എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ഒരാളിലായ് മനം ഒരാളിലായ്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമിച്ച ഉറിയടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാകുന്നു. ഇവരെക്കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു…
Read Moreകേരള സ്റ്റോറി-2 വിനെതിരായ ഹര്‍ജി: ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി
കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിനിമയുടെ പ്രദര്‍ശാനുമതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബച്ചു കുര്യന് തോമസ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും കോടതി നോട്ടീസിന് നിര്‍ദേശിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറ്റ് സംസ്ഥാനങ്ങളിലെ അടക്കമുള്ള സ്ത്രീകളുടെ കഥ പറയുന്ന സിനിമയ്ക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ബോധപൂര്‍വമാണ്. ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കേരളവുമായി മാത്രം ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്നതിനും വര്‍ഗീയ ചേരിതിരിവിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രണ്ടാം ഭാഗത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഈ…
Read Moreരൺവീർ സിംഗിന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി: ആവശ്യപ്പെട്ടത് 10 കോടി
മുംബൈ: ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയ് ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയ് സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും…
Read Moreമറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേയ്ക്ക്
ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാനിധ്യമുള്ള നടനാണ് ബിജു പപ്പൻ. പോലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കൈലാസ്, ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആന്റ് മിസിസ് എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി. തികച്ചും വ്യത്യസ്തമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു. കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഏ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ…
Read More