പ്രണയമുണ്ടേ ായെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന മറുപടിയുമായി നിക്കി ഗൽറാണി. എവിടെ വച്ചാണ് നിങ്ങൾ കണ്ട ുമുട്ടിയതെന്ന അവതാരകന്റെ ചോദ്യത്തി്ൽനിന്ന് ഒഴിഞ്ഞു മാറിയ താരം അദ്ദേഹം ച്െന്നൈയിൽ ആണെന്നു മാത്രം മറുപടി നൽകി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ. ആരാണ് ആ വ്യക്തിയെന്ന ചോദ്യത്തിനും പക്ഷേ താരം വ്യക്തമായ മറുപടി പറഞ്ഞില്ല. അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും എല്ലാവരെയും വിവാഹം അറിയിക്കുമെന്നും മാത്രമാണ് നിക്കി പ്രതികരിച്ചത്.
Read MoreCategory: Movies
ആ സിനിമ ഇറങ്ങിയപ്പോൾ കിട്ടാത്ത അഭിനന്ദനം ഡിവിഡി ഇറങ്ങിയപ്പോൾ കിട്ടി! നടി നമിത പ്രമോദ് പറയുന്നു…
തന്റെ ഒരു മികച്ച കഥാപാത്രത്തിന് അഭിനന്ദനം ലഭിച്ചത് സിനിമ തിയറ്ററിൽ വന്നപ്പോഴല്ല, മറിച്ച് ഡിവിഡി ഇറങ്ങിയപ്പോഴാണെന്ന് നടി നമിത പ്രമോദ്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത മാർഗംകളി എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച ഊർമിള എന്ന കഥാപാത്രത്തെപ്പറ്റിയാണ് നമിതയുടെ പരാമർശം. ചിത്രം തിയറ്ററിൽ എത്തിയപ്പോൾ തനിക്ക് അഭിനന്ദനങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാൽ ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നെന്നും നമിത പറയുന്നു. ഫേസ്ബുക്കിലാണ് നമിത ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എക്സ്പ്ലോര്‍ ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള. ഊര്‍മിളയ്ക്ക് കിട്ടിയ റെസ്പോണ്‍സ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട്, സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകള്‍ ഈ കഥാപാത്രം ഇത്രത്തോളം ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്, സ്ട്രോങ്ങാണ് കഥാപാത്രത്തിന്റെ ഓരോ ലെയറുകളെ പറ്റി ഒക്കെ സംസാരിക്കുന്നത്. ഇത്രത്തോളം…
Read Moreചുവപ്പിട്ട് ദീപിക; കമന്റിട്ട് രൺവീർ; ദീപിക കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയം
ബോളിവുഡിലെ സൂപ്പർ സുന്ദരി ദീപിക പദുക്കോണിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ചുവന്ന ഓഫ് ഷോൾഡർ ഗൗണ്‍ ധരിച്ചെടുത്ത പുതിയ ചിത്രങ്ങളാണ് ദീപിക കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ക്ലോസ് അപ് ലുക്കിലുള്ള രണ്ടു ചിത്രവും ഒരു ഫുൾ ലംഗ്ത് ഫോട്ടോയുമാണ് ദീപിക പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെയായി ദീപിക കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയം. “ആളുകൾക്ക് വിശപ്പ് ഉണ്ടാക്കുന്ന നിറമാണ് ചുവപ്പ്. ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്യും. ചുവപ്പ് ആളുകളെ ആവേശത്തിലാക്കുകയും ഉൗർജം നൽകുകയും ചെയ്യും, കൂടാതെ ഹൃദയമിടിപ്പ് വർധിപ്പിക്കും. ഇക്കാര്യങ്ങളാണ് ഞാൻ ചെയ്യാൻ പോകുന്നത്- ദീപിക തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അതേസമയം ദീപികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയായി രണ്‍വീർ സിംഗ് കുറിച്ച കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു രണ്‍വീർ സിംഗ് കുറിച്ചത്.
Read Moreമകളുടെ ആ എഴുത്ത് കരയിപ്പിച്ചു; വീഡിയോ പങ്കുവച്ച് സുസ്മിത
ബോളിവുഡ് പ്രേക്ഷകർ ഏറെ ബഹുമാനത്തോടെ നോക്കുന്ന നടിയാണ് സുസ്മിത. വിവാഹിതയല്ലെങ്കിലും രണ്ട് പെണ്മക്കളെ ദത്തെടുത്തു വളർത്തുന്നുണ്ട് സുസ്മിത. മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. ഇവരുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട്. ബോളിവുഡ് താരങ്ങൾക്കും പ്രേക്ഷകർക്കും സുസ്മിത ഒരു മാതൃകയാണ്. സിംഗിൾ മദർ എന്നതിനെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെട്ടിരുന്ന കാലത്തായിരുന്നു കുഞ്ഞിനെ ദത്തെടുത്തത്. 2000 ൽ ആയിരുന്നു മൂത്തമകൾ റെനീയയെ താരം ദത്തെടുക്കുന്നത്. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് അലീഷയെ ദത്തെടുത്തത്. സുസ്മിതയുടെ ജീവിതത്തിലേക്ക് മക്കൾ കടന്നുവന്നതിനു ശേഷം സിനിമയിൽ നിന്നു തന്നെ താരം ബ്രേക്കെടുത്തിരുന്നു. മുഴുവൻ സമയങ്ങളിലും മക്കൾക്കൊപ്പമാണ് താരം. ബോളിവുഡിലെ ഒരു പെർഫക്ട് മദറാണ് സുസ്മിത. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഇളയമകൾ അനീഷ എഴുതിയ കുറിപ്പാണ്. ദത്തെടുക്കലിനെ കുറിച്ചാണ് അലീഷ എഴുതിയത്. തന്റെ അനുഭവങ്ങളിൽ നിന്ന് സ്വന്തമായി എഴുതിയതാണെന്ന് പറയുകയാണ്…
Read Moreസോയാഫാക്ടറിന് സംഭവിച്ചതെന്ത്? ദുൽഖർ പറയുന്നു
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിൽ സോയാ ഫാക്ടർ ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. ചിത്രം റീലിസ് ചെയ്തപ്പോഴാകട്ടെ എല്ലാവരും നല്ല അഭിപ്രായവും പറഞ്ഞു. പക്ഷേ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ സോയാഫാക്ടറിന് കഴിഞ്ഞില്ല. മാർക്കറ്റിംഗിന്റെയും ടൈമിംഗിന്റെയും പ്രശ്നമാണ് ചിത്രത്തെ ബാധിച്ചതെന്ന് ദുൽഖർ പറയുന്നു. “നല്ല അഭിപ്രായമുണ്ടായിട്ടും ഉപയോഗപ്പെടുത്താനായില്ല. വലിയ സിനിമകൾക്കിടയിലായിരുന്നു റിലീസ്. അധികം സ്ക്രീൻ കിട്ടിയില്ല. എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാൻ കഴിയൂ. അതിപ്പോൾ മലയാളമാണെങ്കിലും ഹിന്ദിയാണെങ്കിലും എന്റെ ഭാഗം 120 ശതമാനവും ഭംഗിയായി ചെയ്തിരിക്കും. ബാക്കിയൊന്നും നമ്മുടെ കൈയിലല്ല..’- ദുൽഖർ പറയുന്നു.
Read Moreഅസുരൻ തെലുങ്കിലേക്ക്, മഞ്ജു വാര്യർ ഇല്ല; നായിക ശ്രീയ ശരൺ?
ധനുഷ്-മഞ്ജു വാര്യർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അസുരൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ധനുഷ് തന്നെയാണ് തെലുങ്കിലും നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയിൽ മഞ്ജു വാര്യർ ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം ശ്രീയ ശരണ്‍ നായികയാകുമെന്നും അറിയാൻ സാധിക്കുന്നു. വെട്രിമാരനാണ് അസുരൻ സംവിധാനം ചെയ്തത്. പ്രകാശ് രാജ്, ബാലാജി ശക്തിവേൽ, പശുപതി, പവൻ, യോഗി ബാബു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read Moreആ സിനിമ കഴിഞ്ഞപ്പോൾ കടം വീട്ടാൻ കാർ വിറ്റു: ലാൽജോസ്
ജീവിതത്തിൽ ഒട്ടേറെ ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയ സംവിധായകനാണ് ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന കന്നി ചിത്രം സൂപ്പർഹിറ്റായെങ്കിലും സാമ്പത്തികമായി പച്ച പിടിക്കാൻ ഒട്ടേറെ സമയം വേണ്ടിവന്നുവെന്ന് ലാൽജോസ് പറയുന്നു. മൂന്നാമത്തെ ചിത്രമായ രണ്ടാംഭാവത്തിന്റെ സമയത്ത് തനിക്കുണ്ടായിരുന്ന ഒരു സെക്കന്റ് ഹാൻഡ് മാരുതി കാർ വിറ്റാണ് അറുപത്തി അയ്യായിരം രൂപയുടെ കടം വീട്ടിയത്. രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുനന്ന ദിക്കിൽ കുഴപ്പമില്ലാതെ പോയി. എന്നാൽ രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു. അസോസിയേറ്റ് ആയിരുന്നപ്പോൾ എനിക്കു കിട്ടിയ വരുമാനത്തേക്കാൾ കുറവായിരുന്നു ഈ രണ്ടു ചിത്രങ്ങളിൽ നിന്നു കിട്ടിയ പ്രതിഫലം. ഇങ്ങനെ ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് മീശമാധവന്റെ ആലോചന വന്നത്. എന്റെ കരിയറിലെ തന്നെ വഴിത്തിരിവ് അവിടെ നിന്നായിരുന്നു.
Read Moreഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ശ്രിന്ദ
ശ്രിന്ദയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയം. ശ്രിന്ദ തന്നെയാണ് തന്റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വിനയ് ഫോര്‍ട്ട് നായകനാവുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ശ്രിന്ദയുടെ ചിത്രം. View this post on Instagram @clone_online X Srinda The Saree Series 🍂 Wearing @clone_online /Photo @rosetommyy Assisted by @shiyaaas /Concept & styling @sherinelisabethjoshy / jewellery @celia_palathinkal /HMU @ashna_aash_ , Assisted by @s_a_na_h , special thanks to @pooojadev for tailoring my blouse to the T. #clonexsrinda #sustainablefashion#sustainableliving #handloom #weavesofindia #handloomlove #thesariseries A post shared by…
Read Moreഇനി നൃത്തം പഠിക്കട്ടെ…
യുവജനോത്സവ വേദിയിൽ നിന്നു സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് വിനീത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. സ്റ്റേജ് പരിപാടികളിളും സജീവമായി താരമുണ്ടാവാറുണ്ട്. അടുത്തിടെയായിരുന്നു താരം കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങിയത്. ഇപ്പോഴിതാ വിനീതിനരികിൽ നൃത്തം അഭ്യസിക്കാൻ പോവുന്ന സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് നടി മുക്ത. വിവാഹത്തോടെയാണ് മുക്ത അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നൃത്തം അഭ്യസിക്കാൻ പോവുന്നതിന്റെ സന്തോഷം മുക്ത പങ്കുവച്ചത്. നാത്തൂനായ റിമി ടോമിയുൾ പ്പെടെ നിരവധി പേരാണ് മുക്തയുടെ പുതിയ തീരുമാനത്തിന് കൈയടിയുമായി എത്തിയിട്ടുള്ളത്. രഞ്ജിനി ജോസ്, സരയു മോഹൻ തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താനെന്ന് മുക്ത നേരത്തെ തെളിയിച്ചിരുന്നു. മുക്തയുടെ പോസ്റ്റ് ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നൃത്തവേഷത്തിലുള്ള ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു. എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുക്കളെയും (ചന്ദ്രിക…
Read Moreമണിരത്നം അമല പോളിനെ ഒഴിവാക്കി?
തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങി നിൽക്കുന്ന, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോൾ. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ പൊന്നിയിൻ സെൽവനിൽ നിന്ന് അമലയെ പുറത്താക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ ഇതിനകം തന്നെ ഈ സംഭവം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമല പോളിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ വിജയ് സേതുപതി ചിത്രത്തിൽ നിന്നു താരത്തെ മാറ്റിയിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിലെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്. നേരത്തെ പലരും ഇത് സിനിമയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. തന്റെ സ്വപ്നപദ്ധതിയായാണ് മണിരത്നം ഈ സിനിമയെ വിശേഷിപ്പിച്ചത്. വിക്രമും ഐശ്വര്യ റായിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനായി വൻതാരനിരയാണ് അണിനിരക്കുന്നത്. അതിനിടയിലാണ് അമലയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവന്നിരുക്കുന്നത്. ജയംരവി, സമുദ്രക്കനി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ തുടങ്ങിയവർക്കൊപ്പം നിരവധി മലയാള…
Read More