മാമാങ്കം സിനിമയുടെ നഷ്ടത്തെ കുറിച്ചൊരു കുറുപ്പ് നടി മാളവിക മേനോൻ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. ഇതോടെ പ്രേക്ഷകരുടെ ഉള്ളിൽ ഒരു സംശയം ഉയർന്നു. മാളവിക മേനോന് പകരമാണോ അനു സിത്താര ചിത്രത്തിലെത്തിയതെന്ന്. ഏതായാലും ഈ സംശയത്തിന് ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. മാളവികയുടെ ഫേസ്ബുക്ക് കുറിപ്പ് – മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി. വിധി… പൊറിഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായി പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം) “പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.
Read MoreCategory: Movies
ആന്റി എന്നു വിളിച്ച നാലു വയസുകാരനോട് ദേഷ്യം; പുലിവാല് പിടിച്ച് സ്വര
നാലു വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചുവെന്ന് നടി സ്വര ഭാസ്കർ വെളിപ്പെടുത്തിയത് വിവാദമായി. സൺ ഓഫ് അബിഷ് എന്ന ഷോയിലാണ് സ്വര ഭാസ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സ്വര ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് കുട്ടി സ്വരയെ ആന്റി എന്നു വിളിച്ചത്. ഇതു തന്നെ വല്ലാതെ ചൊടിപ്പിച്ചെങ്കിലും താൻ കുട്ടിയെ ശകാരിച്ചില്ലെന്ന് സ്വര പറയുന്നു. എന്നാൽ കുട്ടികൾ അടിസ്ഥാനപരമായി ചെകുത്താൻമാരാണെന്ന് സ്വര അഭിപ്രായപ്പെട്ടത് വൻവിവാദമായി. സോഷ്യൽ മീഡിയ മുഴുവൻ സ്വരയ്ക്കെതിരെ തിരിഞ്ഞു. സ്വര ആന്റി എന്ന ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്തായാലും നടിക്കെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ ബാലവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
Read Moreചുവന്ന് തുടുത്ത് സണ്ണി ലിയോണി! പുതിയ ഫോട്ടോ വൈറല്‍
സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വൈന്‍ റെഡ് കളര്‍ വസ്ത്രം ധരിച്ച സണ്ണിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി.
Read Moreജീവിത വിജയത്തിന് പിന്നിൽ അമൃത: സെയ്ഫ് അലിഖാൻ
തന്റെ ജീവിത വിജയത്തിന് പിന്നിൽ ആദ്യഭാര്യ അമൃത സിംഗ് ആണെന്ന് വെളിപ്പെടുത്തി നടൻ സെയ്ഫ് അലി ഖാൻ. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമ ജീവിതത്തിൽ സീരിയസാകണമെന്ന് തന്നോട് പറഞ്ഞത് അമൃതയാണെന്നും താരം പറഞ്ഞു. “ഞാൻ വിവാഹിതനാകുന്നത് 20-ാം വയസിലാണ്. ജീവിതത്തിലെ എന്റെ എല്ലാ വിജയങ്ങൾക്കുമുള്ള ക്രെഡിറ്റ് ഞാൻ അമൃതയ്ക്കാണ് നൽകുന്ന്. ദിൽ ചാഹ്താ ഹേ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാനാകെ ടെൻഷനിലായിരുന്നു. എന്റെ കഥാപാത്രമായ സമീറിനെ എങ്ങനെ അവതരിപ്പിക്കണമെന്ന ചിന്തയിലായിരുന്നു ഞാൻ. സമീറിനെ എന്റേതായ രീതിയിൽ അവതരിപ്പിക്കുവാൻ ഉപദേശിച്ചത് അമൃതയാണ്’- സെയ്ഫ് പറഞ്ഞു. 1991ൽ വിവാഹിതരായ സെയ്ഫും അമൃതയും 2004ലാണ് വിവാഹമോചിതരാകുന്നത്. സാറാ, ഇബ്രാഹിം എന്നീ മക്കൾ ഈ ബന്ധത്തിലുണ്ട്.
Read Moreവഞ്ചിക്കപ്പെട്ടെന്ന് തോന്നി: നയൻ താര പറയുന്നു…
തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായിരുന്നു സൂര്യ നായകനായി അഭിനയിച്ച ഗജിനി. പിന്നീട് ഇതിന്റെ ഹിന്ദി പതിപ്പിൽ അമീർഖാൻ നായകനായി. എന്നാൽ ഗജിനിയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ അഭിനയിച്ച നയൻതാര. ഗജിനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ അബദ്ധമായിരുന്നുവെന്നാണ് നയൻതാര പറയുന്നത്. ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നയന്‍താര ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗജിനിയിൽ അസിൻ ആയിരുന്നു സൂര്യയുടെ നായികയായി അഭിനയിച്ചത്. 2008ലാണ് ഗജിനി റിലീസ് ചെയ്തത്. എ.ആര്. മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ അസിനൊപ്പം പ്രാധാന്യം ഉള്ള വേഷമാണ് തനിക്കെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി നയൻതാര പറയുന്നു. എന്നാൽ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ലഭിച്ചത് മറ്റൊരു കഥാപാത്രമായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും നയൻതാര പറയുന്നു. അതിനുശേഷമാണ് നയൻതാര ശ്രദ്ധയോടെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. എന്തായാലും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുരുഗദോസിന്റെ രജനീകാന്ത് ചിത്രത്തിൽ നയൻതാരയാണ് നായിക.…
Read Moreഒൻപതര ലക്ഷം! നികുതി അടച്ചു; പൃഥ്വിയുടെ കാർ രജിസ്റ്റർ ചെയ്തു
പൃഥ്വിരാജിന്റെ ആഡംബര കാർ രജിസ്റ്റർ ചെയ്തു. ഒൻപതര ലക്ഷം രൂപകൂടി അടച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. കാർ രജിസ്ട്രർ ചെയ്യുവാൻ സമർപിച്ച അപേക്ഷയിൽ കാറിന്റെ വില കുറച്ച് കാണിച്ചതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് രജിസ്ട്രേഷൻ തടഞ്ഞിരുന്നു. കാറിന്റെ യഥാർഥ വിലയിൽ നിന്നും 30 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഈ തുക സെലിബ്രിറ്റി ഡിസ്കൗണ്ട് ഇനത്തിൽ കുറച്ചു നൽകിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനം അറിയിച്ചത്. എന്നാൽ ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്ന് നിയമം. അതുകൊണ്ട് ഒൻപതര ലക്ഷം കൂടി നികുതിയായി അടയ്ക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു.
Read Moreഉലകനായകന്റെ ഇഷ്ടനടൻ ഫഹദ്
ഉലകനായകൻ കമൽഹാസന് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ ഫഹദ് ഫാസിൽ ആണത്രേ. മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് താരം ഇങ്ങനെ ഒരു മറുപടി പറഞ്ഞത്. ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങൾ. തമിഴില്‍ ആരെയാണെന്നുള്ള കാര്യം പറയുന്നില്ലെന്നും കമല്‍ ഹാസന് പ്രതികരിച്ചു.
Read Moreകാത്തിരിപ്പ് നീളുന്നു; മാമാങ്കത്തിന്റെ റിലീസ് നീട്ടി
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് നീട്ടി. നവംബർ 21ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ റിലീസ് നീട്ടാനുള്ള കാരണം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം ഉത്സവത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദൻ, അച്യുതൻ, സിദ്ധിഖ്, അനു സിത്താര, കനിഹ, പ്രാചി തെഹ്ലൻ, ഇനിയ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. എം. പത്മകുമാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് സിനിമ നിർമിക്കുന്നത്.
Read Moreഅന്ന് നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: ഇല്യാന ഡിക്രൂസ് പറയുന്നു…
ജീവിതത്തിൽ നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും നിരവധി പ്രാവശ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. മരുന്നിലൂടെയും സൈക്കോതെറാപ്പിയിലൂടെയുമാണ് സന്തോഷകരമായ ജീവിതത്തിലേക്ക് താൻ മടങ്ങിയെത്തിയതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
Read Moreസെക്സ് കോമഡി ചിത്രങ്ങളിൽ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോ ? മറുപടിയുമായി തപ്സി പന്നു
തെന്നിന്ത്യയിലും ബോളിവുഡിലും വിജയക്കൊടി പാറിച്ച നായികയാണ് തപ്സി പന്നു. മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ ഡബിൾസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായിരിക്കുന്പോൾത്തന്നെ ബോളിവുഡിൽ പിങ്ക്, നാം ശബാന, മിഷൻ മംഗൾ, സാൻഡ് കി ആംഖ്, മൻമർസിയാൻ തുടങ്ങിയ ചിത്രങ്ങളിലും തപ്സി മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് താരം. സെക്സ് കോമഡി ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്സി. സെക്സ് കോമഡി ചിത്രങ്ങൾ ആളുകളെ ആകർഷിച്ചേക്കാം പക്ഷെ അവ സ്ത്രീകളെ പരിഹസിക്കുകയും അവരെപ്പറ്റി സമൂഹത്തിൽ മോശം ധാരണ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പണത്തിനോ പ്രശസ്തിക്കോ വേണ്ടി അത്തരം ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്നും താരം പറയുന്നു. താൻ കണ്ടിട്ടുള്ള സെക്സ് കോമഡി ചിത്രങ്ങളെല്ലാം ദ്വയാർഥ പ്രയോഗങ്ങളിലൂടെ സ്ത്രീകളെ പരിഹസിക്കുന്നവയാണ്. ബോളിവുഡിൽ ഐറ്റം സോംഗ് ചെയ്യാൻ ലഭിച്ച ക്ഷണം നിരസിച്ചതിനെപ്പറ്റിയും താരം പറയുന്നു. അത്തരമൊരു…
Read More