കൊച്ചി: സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എത്ര കഷ്ടപ്പെട്ടാലും പഴികൾ മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഷെയ്നിന്റെ ഫേസ്ബുക്ക് കുറിപ്പ്: എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വെയിൽ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്…
Read MoreCategory: Movies
കുങ്ഫൂ മാസ്റ്ററുമായി എബ്രിഡ് ഷൈൻ
കാളിദാസ് ജയറാം നായകനായ പൂമരം എന്ന സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ കുങ്ഫൂ മാസ്റ്റർ. പൂമരം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത നീത പിള്ളയാണ് കുങ്ഫൂ മാസ്റ്ററിൽ നായികയാകുന്നുത്. ജിജി സ്കറിയ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം ഹിമാലയൻ താഴ്വരയിലായിരുന്നു. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിനു വേണ്ടി ജിജിയും നീത പിള്ളയും അയോധനകലയിൽ കഠിന പരിശീലനം നടത്തിയിരുന്നു. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് മേജർ രവിയുടെ മകനായ അർജുൻ ആണ്. ഷിബു തെക്കുംപുറമാണ് ചിത്രം നിർമിക്കുന്നത്.
Read Moreട്രെയിനർ സുഹൃത്തായാൽ ഇതാണ് ഗുണം! കുഞ്ഞിനൊപ്പം ശിവദയുടെ വർക്കൗട്ട്
മലയാളി സൗന്ദര്യമെന്നും നാടൻ പെണ്‍കുട്ടിയെന്നുമൊക്കെ വിളിക്കാൻ പറ്റിയ താരസുന്ദരിയാണ് ശിവദ നായർ. സിനിമയിലും ആൽബങ്ങളിലൂടെയാണ് ശിവദ കേരളത്തിൽ തരംഗമുണ്ടാക്കിയത്. പിന്നീട് നായികയായി മാറി. ജയസൂര്യ നായകനായിട്ടെത്തിയ സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് ശിവദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കൊല്ലത്തെ ഓണത്തിന് ആരാധകർക്ക് സർപ്രൈസ് ആയിട്ടാണ് താനൊരു അമ്മയായ കാര്യം ശിവദ പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ശിവദയ്ക്കൊരു കുഞ്ഞ് പിറക്കുന്നത്. പ്രസവത്തിന് വേണ്ടി സിനിമയിൽ നിന്നു ചെറിയൊരു ഇടവേള എടുത്ത നടി വീണ്ടും സജീവമാവുകയാണ്. വീണ്ടും സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി പ്രസവശേഷം നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ശിവദയിപ്പോൾ. ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടി കഠിനമായ വ്യായാമങ്ങളാണ് ശിവദ ചെയ്ത് കൊണ്ടിരിക്കുന്നത്. വർക്കൗട്ട് ചെയ്യുന്ന ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയ പേജിലൂടെ ശിവദ പങ്കുവെച്ചിരിക്കുന്നു. രസകരമായ കാര്യം ഇത്തവണ ജിമ്മിൽ ശിവദയുടെ കുഞ്ഞും ഉണ്ടെന്നുള്ളതായിരുന്നു. ജിമ്മിലെ…
Read Moreകൂടത്തായി ഇനി ജോളി! കൂടത്തായിക്കേസിലെ പ്രതി ജോളിയുടെ പേരല്ല ഇത്…
കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിനെ ആധാരമാക്കി രണ്ടു സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുന്പാവൂർ നിർമിക്കുന്ന സിനിമയും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡിനി ഡാനിയൽ നായികയാകുന്ന സിനിമയും. കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് സിനിമ എടുക്കുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത് ഡിനി ആണ്. താൻ തന്നെയാണ് നായികയാകുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ ഡിനി പ്രഖ്യാപിച്ചു. കൂടത്തായി എന്ന പേരിൽ സിനിമയുടെ പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവച്ചു. തൊട്ടടുത്ത ദിവസമാണ് മോഹൻലാൽ നായകനാകുന്ന ചിത്രത്തെപ്പറ്റി ആന്റണി പെരുന്പാവൂർ പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ഡിനി നായികയാകുന്ന ചിത്രത്തിന് പേരും പ്രഖ്യാപിച്ചിരിക്കുകയാണ്. ജോളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൂടത്തായിക്കേസിലെ പ്രതി ജോളിയുടെ പേരല്ല ഇതെന്നും സന്തോഷം എന്നർഥം വരുന്ന ജോളി എന്ന ഇംഗ്ലീഷ് വാക്കാണ് ഉദ്ദേശിച്ചതെന്നും ഡിനി പറയുന്നു. ചിത്രത്തിന്റെ സഹ നിർമാതാവാണ് ഡിനി ഡാനിയൽ. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലഭിനയിക്കാൻ കാസ്റ്റിംഗ് കാളും…
Read More“ഒരു മാസ് കഥ വീണ്ടും’ തീയേറ്ററിലേക്ക്
ഗോഗുൽ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ഒരു മാസ് കഥ വീണ്ടും’ റിലീസിനൊരുങ്ങി. റെഡ് ആർക്ക് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡി.എസ്. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കേരളം, തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലായി പൂർത്തിയായി. നംവബർ അവസാനം ചിത്രം തിയറ്ററിലെത്തും. കോമഡി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഭീമൻ രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, ദിനേശ് പണിക്കർ, അനൂപ്, ചാർമിള, ഷിബു ലബാൻ, ഇവാൻ സൂര്യ, അയ്മനം സാജൻ, ചന്ദ്രശേഖരൻ, ശുഭഞ്ജലി എന്നിവരോടൊപ്പം ഇരുന്നൂറോളം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ചാർമിള തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്യാമ എന്ന അന്ധയായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചങ്ക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനനും ശങ്കർ വൈത്തിശ്വരനും ചേർന്ന് ചിട്ടപ്പെടുത്തിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
Read Moreഅച്ഛനൊപ്പം ഒടുവിലത്തെ ബസ് യാത്ര; ഇപ്പോൾ മകനൊപ്പം
വർഷങ്ങൾക്കുശേഷം ബസിൽ കയറിയപ്പോൾ ശോഭനയുടെ ഓർമകൾ ഏറെ പിറകിലേയ്ക്ക് പോയി. സിനിമാ ഷൂട്ടിംഗുകൾക്ക് മാത്രമാണ് ശേഭന ബസിൽ കയറിയിട്ടുള്ളത്. ഇതിനു മുന്‍പ് ബസ് യാത്ര നത്തിയത് സത്യൻ അന്തിക്കാടിന്റെ സിനിമയിലായിരുന്നു. ഇപ്പോൾ കാൽ നൂറ്റാണ്ടിനുശേഷം സത്യന്റെ മകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ശോഭനയും സുരേഷ്ഗോപിയും ഉൾപ്പെടുന്ന ബസ് യാത്രയുടെ സീൻ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലിനൊപ്പം ശോഭനയാണ് തന്റെ ബസ്യാത്രയുടെ അനുഭവം ഫേസ് ബുക്കിൽ പങ്കുവച്ചത്. “ഞാൻ അവസാനമായി ഒരു ബസിൽ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 2013-ൽ എത്തിയ തിര എന്ന ചിത്രത്തിനു ശേഷം ശോഭന മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ കന്നിച്ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം സുരേഷേഗോപി ഇടവേളക്കുശേഷം പ്രധാന കഥാപാത്രമായി എത്തുന്നു. ദുൽക്കർ സൽമാനും പ്രിയദർശന്റെ മകൾ കല്യാണിയുമാണ്…
Read More“ലാലേട്ടാ, ഒരു ഉമ്മ തരട്ടെ..? ‘ താരത്തോട് ആരാധികയുടെ സ്നേഹപ്രകടനം
ഫോട്ടോ എടുത്തശേഷം പ്രവാസി മലയാളി യുവതിയുടെ ചോദ്യം. ’ഒരു ഉമ്മ തരട്ടെ ലാലേട്ടാ’; വീഡിയോ സോഷ്യൽ മീഡിയൽ വൈറൽ.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ന്യൂസിലൻഡിൽ അവധി ആഘോഷത്തിലാണ്. ഭാര്യ സുചിത്രയുമൊത്തുള്ള ന്യൂസിലൻഡിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകർ അതെല്ലാം ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.ഇപ്പോഴിതാ ഏതൊരു മോഹൻലാൽ ആരാധികയേയും കൊതിപ്പിക്കുന്നൊരു വിഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാറിനെ അവിചാരിതമായി വഴിയിൽ വച്ച് കണ്ട ആരാധകരുടെ വിഡിയോ ആണിത്. താരത്തിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.ഇതിനിടെ ഒരു ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുന്നു. സ്നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. മുൻപോട്ട് നീങ്ങുന്ന താരത്തോട് കുട്ടി എന്തോ…
Read More2017 ലെ ലോകസുന്ദരി! മാനുഷിയും സിനിമയിൽ; എന്തേ ഇത്ര വൈകിയതെന്ന് ആരാധകര്‍; മറുപടി ഇങ്ങനെ…
മുംബൈ: എന്തേ ഇത്ര വൈകിയത് എന്നു മാത്രമേ ആരാധകർക്കു മാനുഷിയോടു ചോദിക്കാനുള്ളൂ. ലോക സുന്ദരി മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റം അക്ഷയ്കുമാറിനൊപ്പം. യഷ്രാജ് ഫിലിംസിന്റെ ചരിത്ര സിനിമ പൃഥ്വിരാജിലാണ് 2017 ലെ ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയുടെ നായികാപ്രവേശം. അജ്മേർ ആസ്ഥാനമായി ഭരിച്ച ചഹാമന രാജകുടുംബത്തിലെ ചക്രവർത്തിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥയാണിത്. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് വരുന്പോൾ സന്യോഗീത രാജകുമാരിയുടെ വേഷമാണു മാനുഷിക്ക്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പാരന്പര്യമുള്ള കന്പനിയുടെ ഭാഗമായി സിനിമയിലെത്തുന്നതു ഭാഗ്യമെന്നാണു മാനുഷിയുടെ പ്രതികരണം. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിനിയാണ്.
Read Moreഒന്നാം വിവാഹ വാർഷികത്തിൽ തിരുപ്പതി ദർശനം നടത്തി ദീപികയും രണ്‍വീറും!
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീർ സിംഗും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 14,15 തീയതികളിലായാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ചടങ്ങ്. ഇതിന്റെ ചിത്രങ്ങളും വിഡീയോകളുമെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒന്നാം വിവാഹ വാർഷികത്തിന് മുന്നോടിയായി ഇരുവരും നടത്തിയ തിരുപ്പതി ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരിക്കുന്നു. വലിയ ആഘോഷങ്ങളില്ലാതെ വിവാഹ വാർഷികം തീർഥാടനമാക്കി മാറ്റാനാണ് ഇരുവരുടെയും തീരുമാനമെന്ന് അറിയുന്നു. ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ദീപിക തന്നെയായിരുന്നു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനയ്ക്കും ആശംസകൾക്കും നന്ദി എന്നായിരുന്നു ദീപിക പദുകോണ്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും ക്ഷേത്രദർശനത്തിനായി പോയത്. വിവാഹ…
Read Moreതെന്നിന്ത്യൻ താര സുന്ദരി ശ്രീയ സരണ്‍ തിരുവനന്തപുരത്ത്! ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തുന്ന വീഡിയോ വൈറല്‍
തെന്നിന്ത്യൻ താര സുന്ദരി ശ്രീയ സരണ്‍ കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയത് തിരുവനന്തപുരത്ത്. 2017-ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്ര യാണ് ശ്രീയുടെ അവസാന ചിത്രം. റഷ്യൻ സ്വദേശിയായ ആൻഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ശ്രീയ സരണ്‍ കുടുംബവുമായി അവധി ആഘോഷിക്കാൻ കേരളത്തിൽ. തിരുവനന്തപുരത്താണ് നടിയും കുടുംബവും. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തുന്ന വീഡിയോ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട ്. View this post on Instagram No filter. Pure bliss. Ocean 🌊 infinity pool. Mom’s photography. A post shared by @ shriya_saran1109 on Nov 13, 2019 at 6:05am PST
Read More