വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. “ദിവ്യയ്ക്കും എനിക്കും പെണ്‍കുഞ്ഞും ജനിച്ചു. കുഞ്ഞ് വിഹാന് കുഞ്ഞനുജത്തിയായി. എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി;. വിനീത് കുറിച്ചു. 2012ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്. 2017ലാണ് വിഹാൻ ജനിച്ചു.
Read MoreCategory: Movies
അച്ഛന്റെ കൈപിടിച്ചു നടക്കുന്ന കുട്ടി! നിർമാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ട് ദുൽഖർ
ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി. വേഫറർ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയുടെ ലോഗോ സോഷ്യൽമീഡിയയിലൂടെയാണ് താരം പുറത്തുവിട്ടത്. അച്ഛന്റെ കൈപിടിച്ചു നടക്കുന്ന കുട്ടിയാണ് ലോഗോയിലുള്ളത്. ദുൽഖർ നായകനാകുന്ന കുറുപ്പ്, സുരേഷ് ഗോപി, ശോഭന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രോജക്ടുകളാണ് വേഫറർ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമകൾ. താൻ നായകനാകുന്ന സിനിമകൾ മാത്രമല്ല തനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നുന്ന സിനിമകളും വെഫറർ നിർമിക്കുമെന്നും ദുൽഖർ അറിയിച്ചു.
Read Moreഒരു സർബത്ത് കഥ ! അദ്വൈതിന്റെ ആഗ്രഹം സാധിച്ച് നൽകി ദുൽഖർ
നടൻ ജയസൂര്യയുടെ മകൻ അദ്വൈക് സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ടൈറ്റിൽ ഗാനം ആലപിച്ച് നടൻ ദുൽഖർ സൽമാൻ. ജയസൂര്യ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഒരു സർബത്ത് കഥ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസാണ് അദ്വൈത് സംവിധാനം ചെയ്യുന്നത്. ഇത് ആദിയുടെ സ്വപ്നമാണെന്നും അവന്റെ ആഗ്രഹം സാധിച്ചതിന് നന്ദിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. റിക്കാർഡിങ്ങിനിടെ പകർത്തിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലയ കൃഷ്ണരാജിന്റെ വരികൾക്ക് കൃഷ്ണരാജാണ് ഈണം നൽകിയിരിക്കുന്നത്.
Read Moreടിപ്പു സുൽത്താന്റെ കഥയാണെന്ന് തെറ്റിദ്ധാരണ; കാർത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
സുൽത്താൻ പേര് കേൾക്കുന്പോൾ ഏതോ ചരിത്ര സിനിമയാണെന്ന് തോന്നാം. അത് പലകുഴപ്പങ്ങൾക്കും കാരണമാകാം. അത്തരം ഒരു കുഴപ്പത്തിലാണ് കഴിഞ്ഞദിവസം കാർത്തി ചിത്രം സുൽത്താൻ അകപ്പെട്ടത്. ടിപ്പു സുല്‍ത്താനെ മഹത്വവത്കരിക്കുന്ന സിനിമയാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ സുൽത്താന്റെ ഷൂട്ടിംഗ് തടഞ്ഞിരുന്നു. കാര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ദിണ്ടിക്കല്ലിലായിരുന്നു സംഭവം. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രീകരണം തടഞ്ഞത്. സിനിമയുടെ പേര് സുല്‍ത്താന്‍ ആണെന്നും എന്നാല്‍ ടിപ്പു സുല്‍ത്താനുമായി ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തുടർന്നാണ് പ്രശ്നങ്ങൾക്ക് അയവ് വന്നത്. ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Moreഇപ്പോൾ സങ്കടം തോനുന്നു, കാരണം…! ചിരഞ്ജീവി നായകനായ തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കണ്ട പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ…
ചിരഞ്ജീവി നായകനായ തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കണ്ടപ്പോൾ തനിക്ക് വലിയ സങ്കടം തോന്നിയെന്ന് നടൻ പൃഥ്വിരാജ്. ചിത്രത്തിന്റെ കേരള ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചിരഞ്ജീവിയുടെ സാന്നിധ്യത്തിലായിരുന്നു പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നതായിരുന്നു സങ്കടത്തിന്റെ കാരണം. സൈറ നരസിംഹ റെഡ്ഡിയിൽ ഒരു കഥാപാത്രത്തിന്റെ വേഷം ചെയ്യാൻ ചിരഞ്ജീവി ക്ഷണിച്ചിരുന്നതായും എന്നാൽ മറ്റു തിരക്കുകൾ കാരണം അന്ന് ആ ക്ഷണം സ്വീകരിക്കാൻ കഴിയാതെ പോയി എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോൾ സിനിമയുടെ ടീസർ കണ്ടപ്പോൾ തനിക്ക് വലിയ സങ്കടം തോന്നി. ചിത്രത്തിൽ ഒരു ഷോട്ടിലെങ്കിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ടീസർ കണ്ടപ്പോൾ താൻ ആഗ്രഹിച്ചുവെന്നും പൃഥ്വി പറഞ്ഞു. അമിതാഭ് ബച്ചൻ, കിച്ച സുദീപ്, നയൻതാര എന്നിങ്ങനെ വൻതാരനിരയാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത സൈറ നരസിംഹ റെഡ്ഡിയിൽ അണിനിരക്കുന്നത്.
Read Moreഅർദ്ധനഗ്നയായ നായിക! റൊമാന്റിക്കിന്റെ പോസ്റ്റർ വിവാദത്തിൽ
തെലുങ്ക് ചിത്രം റൊമാന്റിക്ക് വിവാദത്തിൽ. അനിൽ പൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദത്തിന് തിരികൊളുത്തിയത്. അർദ്ധനഗ്നയായ നായിക ക്രിതിക ശർമ നായകനായ ആകാശ് പൂരിയെ ആലിംഗനം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. ഈ പോസ്റ്റർ സംവിധായകൻ രാംഗോപാൽ വർമ പങ്കുവച്ചതിനെ തുടർന്നാണ് വിമർശനവുമായി നിരവധിയാളുകൾ രംഗത്തെത്തിയത്. പുരി ജഗന്നാഥ്, നടി ചാർമി കൗർ എന്നിവരാണ് സിനിമ നിർമിക്കുന്നത്. BLOCK BUSTER #issmartShanker team @purijagan and @Charmmeofficial unleash a sizzling first look of #Romantic directed by @anilpaduri starring @ActorAkashPuri and #ketikasharma ..I happened to see a song last night and never seen a more romantically sensuous song.💐💐💐 pic.twitter.com/usFfWCCKGm — Ram Gopal Varma (@RGVzoomin) September 30, 2019
Read Moreകഹോ നാ പ്യാർ ഹേയ്ക്കു ശേഷം ലഭിച്ചത് 30,000ത്തിലധികം വിവാഹാഭ്യർഥനകള്‍; ഹൃത്വിക് റോഷൻ പറയുന്നു…
കഹോ നാ പ്യാർ ഹേ എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷം തനിക്ക് 30,000ത്തിലധികം വിവാഹാഭ്യാർഥനകൾ ലഭിച്ചിരുന്നുവെന്ന ഹൃത്വിക് റോഷൻ. കപിൽ ശർമ അവതാരകനായി എത്തിയ ദ് കപിൽ ശർമ ഷോ എന്ന ചാനൽ പരിപാടിക്കിടെയാണ് താരം മനസ് തുറന്നത്. 2000ൽ പുറത്തിറങ്ങിയ കഹോ നാ പ്യാർ ഹേ എന്ന സിനിമയിലൂടെയാണ് ഹൃത്വിക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹൃഥ്വികിന്റെ പിതാവായ രാകേഷ് റോഷനാണ് സിനിമ സംവിധാനം ചെയ്തത്. അമീഷ പട്ടേലായിരുന്നു സിനിമയിലെ നായിക.
Read Moreവിവാഹം സ്വാഭാവികമായി നടക്കേണ്ടതാണ്: വിക്കി കൗശൽ പറയുന്നു…
ബോളിവുഡിൽ ശ്രദ്ധേയനായ നടനാണ് വിക്കി കൗശൽ. തന്റെ വിവാഹ കാര്യത്തെ കുറിച്ച് മറ്റുള്ളവർക്ക് വല്ലാത്ത വേവലാതിയാണ് ഉള്ളതെന്നും എന്നാൽ വിവാഹം സ്വാഭാവികമായി നടക്കേണ്ട ഒന്നാണെന്നും നടൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് നടൻ വ്യക്തമാക്കിയത്. ഗോസിപ്പ് കോളങ്ങളിൽ തന്നെ പറ്റി വരുന്ന വാർത്തകൾ വരുന്പോൾ ചിരിയാണ് വരാറുള്ളതെന്നും തന്റെ അച്ഛനും അമ്മയും ഇത്തരം വാർത്തകൾ വരുന്പോൾ തന്നെ നോക്കി നിൽക്കാറുണ്ടെന്നും അവരോട് ഇതെല്ലാം ഗോസിപ്പാണെന്നു പറയുന്പോൾ അവർ ചിരിക്കാറാണ് പതിവെന്നും വിക്കി കൗശൽ പറഞ്ഞു.
Read Moreകാമസൂത്ര വെബ് സീരിസാകുന്നു; നായിക സണ്ണി ലിയോണി ?
വാത്സ്യായനന്റെ കാമസൂത്രം ആധാരമാക്കി വെബ് സീരിസൊരുങ്ങുന്നു. ഈ വെബ് സീരിസിൽ സണ്ണി ലിയോണി നായികയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന് ഒൗദ്യോഗീക സ്ഥിരീകരണമില്ല. എക്താ കപൂറാണ് സീരിസ് നിർമിക്കുന്നത്. 13-ാം നൂറ്റാണ്ടിലെ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹ ചെയ്യാത്ത പങ്കാളികളായിരുന്ന യുവതികളെക്കുറിച്ചുള്ള കഥയാകും ഈ വെബ് സീരിസെന്ന് അറിയാൻ സാധിക്കുന്നു. ഇതിന് മുമ്പ് മീരാ നായരാണ് കാമസൂത്രത്തെ ആസ്പദമാക്കി സിനിമ ഒരുക്കിയിട്ടുള്ളത്. കാമസൂത്ര-എ ടെയിൽ ഓഫ് ലവ് എന്ന പേരിലൊരുക്കിയ ചിത്രം ഏറെ വിവാദമായിരുന്നു.
Read Moreസെയ്ഫിന്റെ ആ സ്വഭാവം ഇഷ്ടമല്ല: കരീനയുടെ തുറന്നുപറച്ചിൽ
സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും ബോളിവുഡിലെ പ്രിയപ്പെട്ട താരദന്പതികളാണ്. കരീന തന്റെ ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സെയ്ഫിൽ തനിക്കിഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചാണ് കരീന പറഞ്ഞത്. എന്തു കാര്യം പറഞ്ഞാലും വേണ്ട എന്നാകും സെയ്ഫിന്റെ ആദ്യ മറുപടി. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട. സോഫ മാറ്റിയാലോ? വേണ്ട. എന്തിനും ഏതിനും ഈ മറുപടി മാത്രം. ചിലപ്പോൾ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി സെയ്ഫ് എത്തുകയും ചെയ്യും എന്നാണ് ഒരു ചാനൽ അഭിമുഖത്തിൽ കരീന പറഞ്ഞത്.ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും കരീന പറയുന്നു.
Read More