നടി പ്രിയ പ്രകാശ് വാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇളം പിങ്ക് നിറത്തിലുള്ള ഡിസൈനർ വസ്ത്രമണിഞ്ഞ പ്രിയയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മരിയ ടിയ മരിയ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. നിരവധി പ്രശസ്തരാണ് ചിത്രത്തിന് പ്രശംസയുമായെത്തിയത്. നടി അനുപമ പരമേശ്വരൻ, നടൻ നീരജ് മാധവ് സംഗീത സംവിധായകൻ കൈലാസ് മേനോൻ തുടങ്ങിയവർ പ്രിയയുടെ ചിത്രത്തെ പുകഴ്ത്തി.
Read MoreCategory: Movies
അന്ന് ജീവനൊടുക്കാൻ വരെ ശ്രമിച്ചു: വെളിപ്പെടുത്തലുമായി സുഡാനി താരം
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ സാമുവൽ റോബിൻസൺ അബിയോള അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സിനിമകളില്ലാതെ വിഷാദ രോഗത്തിന് കീഴടങ്ങിയ അവസ്ഥയിൽ താൻ ആത്മഹത്യക്കു വരെ ശ്രമിച്ചെന്ന് താരം പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സാമുവൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം തനിക്ക് ഏറ്റവും മോശപ്പെട്ടതായിരുന്നുവെന്ന് സാമുവൽ പറയുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാകുറിപ്പും തയാറാക്കി വച്ചിരുന്നുവെന്നും താരം പറയുന്നു. 15 വയസിലേ മാതാപിതാക്കൾ നഷ്ടപ്പെട്ടുവെന്നും പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് ഇതുവരെയെത്തിയത്. രാജ് കുമാർ സന്തോഷിയുടെ ഒരു ഹിന്ദി ചിത്രത്തിലേക്കും എഐബിയിൽ നിന്നും ക്ഷണം വന്നു. ഈ രണ്ടവസരങ്ങളും പിന്നീട് നടക്കാതെ പോയി. തമിഴിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും അത് ശരിയായില്ല. സ്വന്തം നാടായ നൈജീരിയയിൽ ലഭിച്ച അവസരങ്ങൾ പോലും ഇല്ലാതായി. കരാർ ഒപ്പു വച്ച പല പ്രൊജക്ടുകളും നടന്നില്ല. അതോടെ ജീവിതം…
Read Moreഅക്കാര്യത്തിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്: കൊയ്ന മിത്ര
നടിമാർ പ്ലാസ്റ്റിക് സർജറി ചെയ്ത വാർത്തകൾക്ക് വൻ പ്രചാരമാണ് പലപ്പോഴും കിട്ടാറുള്ളത്. എന്നാൽ പ്ലാസ്റ്റിക് സർജറിയുടെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് നടി കൊയ്ന മിത്ര കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി മൂക്കിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് പരാജയമായിരുന്നു. ഇത് നിരവധി പരിഹാസത്തിന് ഇരയാക്കിയിരുന്നു. തനിക്ക് മുൻപ് ഒരുപാട് പേർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നുമുണ്ട്. എന്നാൽ ഇതാരും പരസ്യമാക്കുന്നില്ല. അതൊരു കുറ്റമല്ല. കോസ്മറ്റിക്സ് സർജറിയുടെ പേരിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ്. 50 വയസായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ലെന്നും കൊയ്ന പറഞ്ഞു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Read Moreലംബോർഗിനിയിൽ ചുറ്റിയടിച്ച് രണ്‍വീർ സിംഗ്
ആഡംബരവാഹനമായ ലംബോർഗിനിയുടെ ഉറൂസിൽ മുംബൈ നഗരത്തിലൂടെ ചുറ്റിയടിച്ച് നടൻ രംണ്വീർ സിംഗ്. മൂന്ന് കോടി രൂപയാണ് ഈ വാഹനത്തിന് ഇന്ത്യയിലുള്ള വില. താരം കാറിൽ കറങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുതിയ ചിത്രം 83ന്റെ തിരക്കിലാണ് രംണ്വീർ സിംഗ് ഇപ്പോൾ. കപിൽ ദേവിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിക്കുന്നത്.
Read Moreമാധ്യമപ്രവർത്തകരോട് കയർത്ത് ആലിയഭട്ട്; പിന്തുണച്ചും കുറ്റപ്പെടുത്തിയും കമന്റുകൾ
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോടും ഫോട്ടോഗ്രാഫർമാരോടും ആലിയ ഭട്ട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാ ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിൽ എത്തിയതായിരുന്നു താരം. മാധ്യമപ്രവർത്തകരോടും മറ്റും ശബ്ദമുണ്ടാക്കാതിരിക്കുവാനും അകലം പാലിച്ച് നിൽക്കുവാനുമാണ് താരം ആവശ്യപ്പെട്ടത്. മാത്രമല്ല ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാക്കരുതെന്നും താരം പറഞ്ഞു. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ആലിയയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും കമന്റുകൾ പ്രചരിക്കുന്നുണ്ട്.
Read Moreഇതെന്താ കോപ്പിയടിയോ?; സോനാക്ഷി സിൻഹയ്ക്ക് ട്രോൾ
വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രം ധരിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ച സൊനാക്ഷി സിൻഹയ്ക്ക് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. മഞ്ഞയും കറുപ്പും നിറത്തിലുള്ള ചെക്ക് ഡിസൈനിലുള്ള വസ്ത്രമാണ് താരം ധരിച്ചത്. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് രണ്‍വീർ സിംഗ് ഇതേ ഡിസൈനുള്ള വസ്ത്രം ധരിച്ച് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്നാണ് സോനാക്ഷിയേ തേടി ട്രോൾ എത്തിയത്. പിന്നീടാണ് ഈ രണ്ട് വസ്ത്രങ്ങളുടെയും ഡിസൈനർ ഒരാൾ തന്നെയാണെന്ന് അറിയുന്നത്. സെലിബ്രിറ്റി ഡിസൈനർ ധ്രുവ് കപൂറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. എന്തായാലും ഈ വസ്ത്രം വൈറലായി മാറുകയാണ്.
Read Moreഉലകനായകന് വില്ലനാകാനാൻ അനിൽ കപൂർ?
ഷങ്കർ- കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2വിൽ അനിൽ കപൂർ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനെക്കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. 23 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സിദ്ധാർഥ്, വിവേക്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്.
Read Moreവധൂവരന്മാരായി മഞ്ജുവും ധനുഷും
മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരൻ. ധനുഷ് രണ്ട് ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം നേരത്തെ തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വധൂവരന്മാരുടെ വേഷത്തിൽ നിൽക്കുന്ന മഞ്ജുവിന്റെയും ധനുഷിന്റെയും ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രം. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രാജദേവന്‍, കാളി എന്നീ കഥാപാത്രങ്ങളെയാണ് ധനുഷ് അസുരനിൽ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും പശുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്.
Read Moreമണിരത്നം ചിത്രത്തിൽ നിന്നും അനുഷ്ക പിന്മാറി? കാരണം…
പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തെ കുറിച്ച് വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. പ്രമുഖർ അണിനിരക്കുന്ന ചിത്രത്തിൽ നിന്നും ഒരു പ്രമുഖ പിന്മാറിയ വിവരമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നിന്നു പിന്മാറിയത്. പ്രതിഫലത്തെ കുറിച്ചുള്ള തർക്കമാണ് പിന്മാറ്റ കാരണമെന്നും ടീം അംഗങ്ങളിലുള്ള വിശ്വാസക്കുറവാണ് പിന്മാറ്റ കാരണമെന്നും പറയപ്പെടുന്നു. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രമാണ് കേന്ദ്ര നായക വേഷത്തിലെത്തുന്നത്. ഐശ്വര്യ റായ്, അമിതാഭ് ബച്ചന്, ജയം രവി, കാര്‍ത്തി, നയന്‍താര, കീര്‍ത്തി സുരേഷ്, ജയറാം, അമല പോള്‍, മോഹന്‍ ബാബു, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Read Moreസൂപ്പർ താരങ്ങൾ മടങ്ങിയെത്തുന്നു; കൂടെ കല്യാണി പ്രിയദർശനും ദുൽഖറും
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും തിരിച്ചുവരവ്. 2015ൽ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന സിനിമയിലാണ് സുരേഷ് ഗോപി അവസാനം അഭിനയിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം തിരശിലേയിലേക്ക് മടങ്ങിയെത്തുമ്പോൾ ശോഭനയാണ് താരത്തിന്റെ നായികയാകുന്നത്. 2013ൽ പുറത്തിറങ്ങിയ തിരയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കിയ തിരയിൽ ഒരു സുപ്രധാനകഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ സിനിമയിൽ അതിഥി വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
Read More