മൈ ​സാ​ന്‍റാ! ദി​ലീ​പും അ​നു​ശ്രീ​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

അ​നു​ശ്രീ വീ​ണ്ടും ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​കു​ന്നു. സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സാ​ന്‍റാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​ന്ദ്ര​ട്ട​ൻ എ​വി​ടെ​യാ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് മൈ ​സാ​ന്‍റാ. മ​ധു​ര നാ​ര​ങ്ങ, ശി​ക്കാ​രി ശം​ഭു, കി​നാ​വ​ള്ളി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മൈ ​സാ​ന്‍റാ. സാ​യ്കു​മാ​ർ, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​ഷാ​ദ് കോ​യ​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ച്ച് ത​നു​ശ്രി ദ​ത്ത; പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​യാ​ൻ കാരണം ഇങ്ങനെ…

ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ച്ച് ന​ടി ത​നു​ശ്രി ദ​ത്ത. മീ​ടൂ ആ​രോ​പ​ണ വി​ധേ​യ​നാ​യ സു​ഭാ​ഷ് ക​പൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​മി​ർ അ​ഭി​ന​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ത​നു​ശ്രി​യെ ചൊ​ടി​പ്പി​ച്ച​ത്. സം​ഗീ​ത​ഞ്ജ​ൻ ഗു​ൽ​ഷ​ൻ കു​മാ​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ങ്ങു​ന്ന മോ​ഗു​ൽ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​മി​ർ അ​ഭി​ന​യി​ക്കു​ന്ന​ത്. ഗു​ൽ​ഷ​ൻ കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​മി​ർ ഖാ​ൻ ആ​ണ്. സു​ഭാ​ഷ് ക​പൂ​റി​നെ​തി​രെ ന​ടി ഗീ​തി​ക ത്യാ​ഗി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ഭാ​ഷി​നൊ​പ്പം പ്രൊ​ജ​ക്ട് ചെ​യ്യി​ല്ലെ​ന്ന് ആ​മി​ർ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല മോ​ഗു​ലി​ൽ നി​ന്നും സു​ഭാ​ഷി​നെ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സു​ഭാ​ഷി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് താ​രം അ​ടു​ത്തി​ടെ പ​റ​ഞ്ഞ​താ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​യാ​ൻ കാ​ര​ണ​മാ​യ​ത്.

Read More

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക്കൊ​പ്പം പൃ​ഥ്വി​യു​ടെ ഓ​ണം; ഒപ്പം സു​പ്രി​യ​യും

ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച് പൃ​ഥ്വി​രാ​ജ്. പൃ​ഥ്വി​ക്കൊ​പ്പം സു​പ്രി​യ​യും എ​ത്തി​യി​രി​രു​ന്നു. സ​ച്ചി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. കാ​റു​ക​ളോ​ട് അ​ട​ങ്ങാ​ത്ത ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Read More

ഹേ​മ​ന്ത് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി

ന​ട​ൻ ഹേ​മ​ന്ത് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി. നി​ലീ​ന​യാ​ണ് വ​ധു. ക​ലൂ​ർ ഭാ​സ്ക​രീ​യം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഏ​പ്രി​ലി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ലി​വിം​ഗ് ടു​ഗ​ദ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഹേ​മ​ന്ത് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്.

Read More

വീട് വേണം, പിന്നെ.. രണ്ട് ആഗ്രഹങ്ങൾ വെളിപ്പെടുത്തി പ്രി​യ​ങ്ക

ബേ​വാ​ച്ച്, ഈ​സി​ന്‍റ് ഇ​റ്റ് റൊ​മാ​ന്‍റി​ക് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ക്വാണ്ടിക്കോ എ​ന്ന ടി​വി സീ​രി​യ​ലി​ലൂ​ടെ​യും ഹോ​ളി​വു​ഡി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ബോ​ളി​വു​ഡ് താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക് ജോ​നാ​സി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഏ​താ​ണ്ട് ഹോ​ളി​വു​ഡ് താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക. ത​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി പ്രി​യ​ങ്ക ഇ​പ്പോ​ൾ മ​ന​സു തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​താ​ണ് ഒ​രു ആ​ഗ്ര​ഹം. മും​ബൈ​യി​ലും ന്യൂ​യോ​ര്‍​ക്കി​ലും പ്രി​യ​ങ്ക​യ്ക്ക് വീ​ടു​ണ്ട്. എ​ന്നാ​ൽ ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ക​ട​ലും കാ​ലാ​വ​സ്ഥ​യും മും​ബൈ​യെ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക മ​ന​സു തു​റ​ന്ന​ത്. മ​റ്റൊ​രു ആ​ഗ്ര​ഹം ഒ​രു കു​ഞ്ഞു​ണ്ടാ​വു​ക​യെ​ന്ന​താ​ണ്. സ​മ​യ​മാ​കു​മ്പോ​ള്‍ അ​ത് സം​ഭ​വി​ക്കു​മെ​ന്നും അ​ടു​ത്ത പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞ് എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​വു​മെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു. സൊ​ണാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്കൈ ​ഈ​സ് പി​ങ്ക് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ​ങ്ക​യു​ടേ​താ​യി ഇ​നി…

Read More

നീ​യും ഇ​തു​പോ​ലൊ​ന്ന് വാ​ങ്ങ​ണം.​പ​ക്ഷേ നി​ന്‍റെ അ​ച്ഛ​ൻ സ​മ്മ​തി​ക്കി​ല്ല! സുരേഷ് കുമാറിനെ ട്രോളി മമ്മൂട്ടി

ന​ടി മേ​ന​ക​യു​ടെ​യും നി​ർ​മാ​താ​വും ന​ട​നു​മാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ കീ​ർ​ത്തി ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ സി​നി​മാരാം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചുക​ഴി​ഞ്ഞു. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തോ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡും കീ​ർ​ത്തി സ്വ​ന്ത​മാ​ക്കി. സി​നി​മാ രം​ഗ​ത്തെ കാ​ര​വ​ൻ സം​സ്കാ​ര​ത്തോ​ട് എ​തി​ർ​പ്പു​ള്ള ആ​ളാ​ണ് സു​രേ​ഷ് കു​മാ​ർ. ഇ​ക്കാ​ര്യം അ​റി​യാ​വു​ന്ന ന​ട​ൻ മ​മ്മൂ​ട്ടി ഇ​തേ​പ്പ​റ്റി കീ​ർ​ത്തി​യോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് കു​മാ​ർ. അ​ടു​ത്തി​ടെ കു​ടും​ബ​വു​മൊ​ത്ത് മ​മ്മൂ​ട്ടി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ പോ​യ​പ്പോ​ഴു​ള്ള അ​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക കീ​ർ​ത്തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ര​വ​നൊ​ക്ക കാ​ണി​ച്ചി​ട്ട് പ​റ​ഞ്ഞു, നീ​യും ഇ​തു​പോ​ലൊ​ന്ന് വാ​ങ്ങ​ണം.​പ​ക്ഷേ നി​ന്‍റെ അ​ച്ഛ​ൻ സ​മ്മ​തി​ക്കി​ല്ല. അ​വ​ൻ ഇ​തി​ന് എ​തി​രാ​ണ്-​സു​രേ​ഷ് കു​മാ​ർ അഭിമുഖത്തിൽ പ​റ​ഞ്ഞു. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ എ​ല്ലാ​വ​രും ഒ​രു കു​ടും​ബം പോ​ലെ ക​ഴി​ഞ്ഞി​രു​ന്ന പ​ഴ​യ​കാ​ല​ത്തെ അ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ കാ​ര​വ​ൻ സം​സ്കാ​ര​ത്തെ എ​തി​ർ​ത്തി​രു​ന്ന​തെ​ന്ന് സു​രേ​ഷ് കു​മാ​ർ…

Read More

നാ​യി​ക​യെ എ​ടു​ത്ത് വ​ട്ടം ക​റ​ക്കി; ത​ല​ക​റ​ങ്ങി അ​രു​ണും നി​ക്കി​യും; വീഡിയോ കാണാം

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ധ​മാ​ക്ക​യു​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ഒ​രു രം​ഗ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. സി​നി​മ​യി​ലെ നാ​യ​ക​ൻ അ​രു​ണ്‍ നാ​യി​ക നി​ക്കി ഗ​ൽ​റാ​ണി​യെ എ​ടു​ത്തു​യ​ർ​ത്തി വ​ട്ടം ക​റ​ങ്ങു​ന്ന​താ​ണ് വി​ഡി​യോ​യി​ലു​ള്ള​ത്. ക​റ​ക്കം നി​ർ​ത്തി ക​ഴി​യു​മ്പോ​ൾ ഇ​രു​വ​രും ത​ല​യ്ക്ക് കൈ​കൊ​ടു​ത്ത് നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ പ​ങ്കു​വ​ച്ച വീ​ഡി​യോ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ക​യാ​ണ്. ന​വം​ബ​റി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

പ്രി​യ​ങ്ക​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ

ബേ​വാ​ച്ച്, ഈ​സി​ന്‍റ് ഇ​റ്റ് റൊ​മാ​ന്‍റി​ക് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ക്വാ​ന്‍റി​കോ എ​ന്ന ടി​വി സീ​രി​യ​ലി​ലൂ​ടെ​യും ഹോ​ളി​വു​ഡി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ബോ​ളി​വു​ഡ് താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക് ജോ​നാ​സി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഏ​താ​ണ്ട് ഹോ​ളി​വു​ഡ് താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക. ത​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി പ്രി​യ​ങ്ക ഇ​പ്പോ​ൾ മ​ന​സു തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​താ​ണ് ഒ​രു ആ​ഗ്ര​ഹം. മും​ബൈ​യി​ലും ന്യൂ​യോ​ര്‍​ക്കി​ലും പ്രി​യ​ങ്ക​യ്ക്ക് വീ​ടു​ണ്ട്. എ​ന്നാ​ൽ ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ക​ട​ലും കാ​ലാ​വ​സ്ഥ​യും മും​ബൈ​യെ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക മ​ന​സു തു​റ​ന്ന​ത്. മ​റ്റൊ​രു ആ​ഗ്ര​ഹം ഒ​രു കു​ഞ്ഞു​ണ്ടാ​വു​ക​യെ​ന്ന​താ​ണ്. സ​മ​യ​മാ​കു​മ്പോ​ള്‍ അ​ത് സം​ഭ​വി​ക്കു​മെ​ന്നും അ​ടു​ത്ത പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞ് എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​വു​മെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു. സൊ​ണാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്കൈ ​ഈ​സ് പി​ങ്ക് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ​ങ്ക​യു​ടേ​താ​യി ഇ​നി…

Read More

ഏ​റ്റു​മു​ട്ടു​ന്ന​തു സൂ​പ്പ​ർ​താ​ര​ങ്ങ​ളോ​ട് ? ഞാ​ൻ പ്രേ​ക്ഷകരെ ച​തി​ക്കാ​ത്ത നി​ർ​മാ​താ​വ്; മ​ണി​യ​ൻ​പി​ള്ള രാ​ജു പറയുന്നു…

മ​ണി​യ​ൻ​പി​ള്ള രാ​ജു ഒ​രു ക​ഥ കേ​ട്ടു ഇ​ഷ്ട​പ്പെ​ട്ടു സി​നി​മ​യാ​ക്കി​യാ​ൽ അ​തു വി​ജ​യി​ച്ചി​രി​ക്കും. പ്രേ​ക്ഷക​ർ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കും. മ​ണി​യ​ൻ​പി​ള്ള രാ​ജു പ്രേ​ക്ഷ​ക​രെ​യും പ്രേ​ക്ഷ​ക​ർ രാ​ജു​വി​നെ​യും ച​തി​ക്കാ​റി​ല്ലെ​ന്നാ​ണ് പൊ​തു​വേ സി​നി​മ​മേ​ഖ​ല​യി​ലെ സം​സാ​രം. ഇ​തു തു​റ​ന്നു പ​റ​യു​ന്ന പ്ര​കൃ​ത​ക്കാ​രാ​നാ​ണ് അ​ദേ​ഹ​വും. പ്രേ​ക്ഷ​ക​ർ ത​ന്നെ ഒ​രി​ക്ക​ലും ച​തി​ക്കി​ല്ലെ​ന്നും മ​ണി​യ​ൻ​പി​ള്ള തു​റ​ന്നു പ​റ​യു​ന്നു. ഇ​ന്നു​വ​രെ​യു​ള്ള ച​രി​ത്ര​മാ​ണി​ത്. ഏ​യ് ഓ​ട്ടോ, ഛോട്ടാ ​മും​ബൈ, അ​ന​ശ്വ​രം, വെ​ള്ളാ​ന​ക​ളു​ടെ നാ​ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ വി​രി​ഞ്ഞ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 1988 മു​ത​ൽ നി​ർ​മാ​ണ രം​ഗ​ത്തു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ ഓ​ണ​ത്തി​നു​ള്ള സ​മ്മാ​ന​മാ​ണ് ഫൈ​ന​ൽ​സ്. സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യും അ​ല്ലാ​തെ​യും ധാ​രാ​ളം സി​നി​മ​ക​ൾ നി​ർ​മി​ച്ച ന​ട​ൻ​കൂ​ടി​യാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ പു​തി​യ സി​നി​മ ഫൈ​ന​ൽ​സ് തിയറ്റ​റു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​മേ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കൊ​ണ്ടും അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും ഈ ​ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്പോ​ൾ മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ന​സ് തു​റ​ക്കു​ക​യാ​ണ്. സ്പോ​ർ​ട്സ് ചി​ത്രം? ഇ​ന്നു​വ​രെ…

Read More

ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കി​ല്ല; കാരണം… വിദ്യാ ബാലൻ പറയുന്നു…

ബോ​ളി​വു​ഡി​ൽ മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്ത് പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ​ന​ടി​യാ​ണ് വി​ദ്യാ ബാ​ല​ൻ. ഹി​ന്ദി സി​നി​മ നി​ർ​മാ​താ​വാ​യ സി​ദ്ധാ​ർ​ഥ് ക​പൂ​ർ ആ​ണ് വി​ദ്യ​യു​ടെ ഭ​ർ​ത്താ​വ്. പ​ക്ഷെ ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​തു​വ​രെ വി​ദ്യ ത​യാ​റാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ​ജീ​വി​ത​വും സി​നി​മ​യും കൂ​ട്ടി​ക്കു​ഴ​യ്ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത വി​ദ്യ എ​ന്തു​കൊ​ണ്ടാ​ണ് ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​ത് എ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ. സി​നി​മ​യി​ലെ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് സി​ദ്ധാ​ർ​ഥി​നോ​ട് ഞാ​ൻ ത​ർ​ക്കി​ക്കും, അ​വ​സാ​നം അ​തൊ​രു വ​ലി​യ വ​ഴ​ക്കി​ലാ​യി​രി​ക്കും ക​ലാ​ശി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് സി​ദ്ധാ​ർ​ഥി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​ത്. മാ​ത്ര​മ​ല്ല ഭാ​ര്യ​യ​ല്ലേ​യെ​ന്ന് ക​രു​തി ഞാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു സി​നി​മ​യ്ക്ക് വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം സി​ദ്ധാ​ർ​ഥ് ത​ര​ണ​മെ​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ അ​ത് എ​ന്‍റെ മൂ​ല്യം കു​റ​ച്ചു​കാ​ണു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​തും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം- വി​ദ്യ ബാ​ല​ൻ പ​റ​യു​ന്നു. ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ഹ്യൂ​മ​ൻ കംപ്യൂ​ട്ട​ർ ശ​കു​ന്ത​ളാ ദേ​വി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​ണ് വി​ദ്യാ ബാ​ല​ൻ.…

Read More