കരിയറും ജീവിതവും വ്യത്യസ്തമാണെന്ന് തെളിയിച്ച താരമാണ് നടി സണ്ണി ലിയോണ്‍. പോണ് സിനിമാ മേഖലയിൽ നിന്ന് കൊമേഴ്സ്യൽ സിനിമ മേഖലയിൽ എത്തുകയും അവിടെ തന്റേതായ സ്ഥാനം നേടാനും സണ്ണി ലിയോണിന് കഴിഞ്ഞിരുന്നു. വ്യക്തി ജീവിതവും കരിയറും വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച് പോണ് താരമെന്ന ലേബൽ മാറ്റാൻ സണ്ണിക്കായിരുന്നു. സണ്ണിയെ പോലെ തന്നെ അവരുടെ മക്കളും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളാണ്. മക്കൾക്കും ഭർത്താവിനോടും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം ഇടയ്ക്കിടെ പുറത്തു വിടാറുണ്ട്. മക്കളോടൊപ്പം കളിക്കുന്നതും സമയം ചെലവഴിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോസുമാണ് താരം കൂടുതൽ പുറത്തു വിടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സണ്ണിയുടേയും മക്കളുടേയും മറ്റൊരു രസകരമായ വീഡിയോ വൈറലാവുകയാണ്. ജോലിയിൽ തിരക്കാണെങ്കിലും മക്കളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് സണ്ണി തന്നെയാണ്. കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടു വിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സ്കൂളിലേക്ക് മക്കളെ കാറിൽ…
Read MoreCategory: Movies
ഞാൻ ധനുഷിന്റെ ആരാധിക: മഞ്ജു വാര്യർ
താൻ ധനുഷിന്റെ ആരാധികയെന്ന് നടി മഞ്ജു വാര്യർ. ധനുഷ് നായകനാകുന്ന അസുരന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം മനസ് തുറന്നത്. മഞ്ജു വാര്യരാണ് സിനിമയിലെ നായിക. മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റം ചിത്രം കൂടിയാണ് അസുരൻ. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് വേഷങ്ങളിലാണ് സിനിമയിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്.
Read Moreസായിപല്ലവിക്ക് അത്ര നല്ലകാലം അല്ലെന്നു തോന്നുന്നു! പൊല്ലാപ്പ് പിടിച്ച് സംവിധായകർ
സായിപല്ലവിക്ക് അത്ര നല്ലകാലം അല്ലെന്നു തോന്നുന്നു. വിമർശകർ സായിയെ കണക്കിന് വിമർശിക്കുകയാണ്. സംവിധായകര്‍ക്ക് മുന്നില്‍ താരം വയ്ക്കുന്ന നിബന്ധനകള്‍ പൊതുവെ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് വേണ്ടതെന്ന ആവശ്യത്തിലാണ് സായ് പല്ലവി. ഇതുമായി ബന്ധപ്പെട്ട് താരം മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും അംഗീകരിക്കാനാവുന്നതല്ലെന്നാണ് സിനിമാപ്രവര്‍ത്തകരുടെ ഭാഷ്യം. നായകനെ മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് ടോളിവുഡില്‍ കൂടുതലായും ഇറങ്ങുന്നത്. സിനിമാവ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ നായകന്മാരിലാണെന്ന തരത്തിലാണ് കാര്യങ്ങള്‍. എന്നാല്‍ ഫീമെയില്‍ സെന്‍ട്രിക് സബജക്ടിനായി കാത്തിരിക്കുന്ന താരത്തിന് ഇക്കാര്യത്തെക്കുറിച്ച് ബോധ്യമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Read Moreതൃശൂർ പൂരത്തിന്റെ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരിക്ക്
നടൻ ജയസൂര്യയ്ക്ക് പരിക്ക്. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തൃശൂർപൂരം എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തലചുറ്റി നിലത്ത് വീണ താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ തൃശൂർപൂരത്തിന് പൂരപ്പറമ്പിൽ വച്ചാണ് സിനിമ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്റ്റൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയും താരത്തിന് പരിക്കേറ്റിരുന്നു. അന്ന കാലിനാണ് പരിക്ക് സംഭവിച്ചത്.
Read Moreഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു; നായകൻ സെന്തിൽ
ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു. “ഫിറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ്. സെന്തിൽ കൃഷ്ണയാണ് ചിത്രത്തിലെ നായകൻ. സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. നൗഷാദ് ആലത്തൂരാണ് സിനിമ നിർമിക്കുന്നത്.
Read Moreവിമർശകരുടെ വായയടപ്പിച്ച് മീരനന്ദൻ; പിന്തുണയുമായി നടിമാര്‍
സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നിരവധി തവണ ആക്ഷേപങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ നടിയാണ് മീര നന്ദൻ. ഓരോതവണയും വിമർശനങ്ങൾക്ക് ചുട്ട മറുപടിയും മീര നൽകിയിട്ടുണ്ട്. വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് മീര. ഇത്തവണ ന്യൂയോർക്കിൽ നിന്ന് ഗ്ലാമർ വേഷത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീര. “നിങ്ങളുടെ മുൻവിധികൾ എന്നെ ബാധിക്കില്ലെ’ന്ന് ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചിട്ടുമുണ്ട്. നടിക്ക് പിന്തുണയുമായി രജിഷ വിജയൻ, ആര്യ, പ്രയാഗ മാർട്ടിൻ, സ്രിന്ദ, അനുമോൾ തുടങ്ങിയവരും എത്തി. ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീര ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. View this post on Instagram Not happy?…
Read Moreമോഹൻലാലിനെ കെട്ടിപിടിച്ച് ദുർഗ കൃഷ്ണ
താനൊരു കടുത്ത മോഹൻലാൽ ഫാൻ ആണെന്ന് നടി ദുർഗ കൃഷ്ണ നേരത്തെ വെളിപ്പെടുത്തിയതാണ്. ഒരു ചാനൽ ഷോയുടെ പരിശീലനത്തിനിടെ മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ദുർഗ മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ മോഹൻലാലുമായുള്ള ദുർഗയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുർഗ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം കണ്ട് ആരാധകർ ഓണത്തിന് എന്തെങ്കിലും പരിപാടിയുണ്ടോ എന്ന ചോദ്യത്തിന് , ’’യെസ് വെരി വെരി സ്പെഷ്യൽ വിത്ത് ലൗവ്’’ എന്നാണ് ദുർഗ മറുപടി നൽകിയിട്ടുള്ളത്. ഓണത്തിന് ലാലേട്ടനൊപ്പം ദുർഗയും ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ വിമാനത്തിലെ നായികയായാണ് ദുർഗ കൃഷ്ണ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Read Moreജലജ തിരിച്ചു വരുന്നു
1970-80 കാലഘട്ടങ്ങളിൽ മലയാള ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നടി ജലജ മടങ്ങിവരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. 73 ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ജലജ ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജലജ മടങ്ങിയെത്തുന്നത്. ചിത്രത്തിൽ ഒരു സുപ്രധാന വേഷമാണ് ജലജ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. മാലിക്ക് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഫോർട്ട് കൊച്ചിയിൽ നടന്നു. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച പ്രതികരണമായിരുന്നു…
Read Moreപാർവതി നമ്പ്യാർ വിവാഹിതയാകുന്നു
നടി പാർവതി നന്പ്യാർ വിവാഹിതയാകുന്നു. പൈലറ്റ് ആയ വിനീത് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെ പാർവതി തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് എന്റെ വിവാഹ നിശ്ചയം. എല്ലാവരുടേയും പ്രാർഥന വേണം- ഫേസ്ബുക്ക് ലൈവിൽ പാർവതി പറഞ്ഞു. പട്ടാഭിരാമൻ ആണ് പാർവതി നന്പ്യാർ ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം. ഏഴു സുന്ദര രാത്രികൾ, ലീല, സത്യ എന്നിവയാണ് മറ്റു ശ്രദ്ധേയമായ സിനിമകൾ.
Read Moreഫൈനൽസ് 6ന് തിയറ്ററുകളിൽ
പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടും അഭിനയ മികവുകൊണ്ടും രജീഷ വിജയൻ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസ് 6ന് തിയറ്ററുകളിലെത്തും. ഒളിംപിക്സ് മൽസരത്തിനു തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജീഷ ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ നാഷണൽ ലെവൽ സൈക്ലിംഗ് ട്രെയിനറിൽ നിന്നു പരിശീലനം നേടിയാണ് രജീഷ ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. ഷൂട്ടിംഗിനിടയിൽ സൈക്കിളിൽ നിന്നും വീണ് രജീഷയ്ക്ക് അപകടം സംഭവിച്ചത് വാർത്തയായിരുന്നു. തിരക്കഥാകൃത്തായ പി.ആർ. അരുണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകനാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നു നിർമിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Read More