പ്ര​ണ​യം ത​ക​ർ​ന്ന​തിന്‍റെ കാരണം വെളിപ്പെടുത്തി കാജൽ അഗർവാൾ

ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ട​യ്ക്ക് വെ​ച്ച് നി​ര്‍​ത്തേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും കാ​ജ​ല്‍ അ​ഗ​ര്‍​വാ​ൾ പ​റ​യു​ന്നു. ദുഃഖ​പൂ​ര്‍​ണ​മാ​യ അ​വ​സാ​ന​മാ​യി​രു​ന്നു ത​ന്‍റെ പ്ര​ണ​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു. അ​ഭി​നേ​ത്രി​യാ​വു​ന്ന​തി​ന് മു​ന്‍​പാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ണ​യം. ന​ന്നാ​യി പോ​വു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യ​തെ​ങ്കി​ലും ഇ​ട​യ്ക്ക് വ​ച്ച് അ​തു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ജ​ല്‍ പ​റ​യു​ന്നു. അ​ഭി​നേ​ത്രി​യാ​യ​തി​ന് ശേ​ഷം സ​മ​യ​ക്കു​റ​വാ​യി​രു​ന്നു പ്ര​ണ​യം ത​ക​രാ​നു​ള്ള കാ​ര​ണം. ജീ​വി​ത​ത്തി​ല്‍ ത​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചി​രു​ന്ന കാ​ര്യ​മാ​യി​രു​ന്നു പ്ര​ണ​യ പ​രാ​ജ​യ​മെ​ന്നും താ​രം പ​റ​യു​ന്നു. സി​നി​മ​യി​ല്‍ ഇ​മോ​ഷ​ണ​ല്‍ സീ​നു​ക​ള്‍​ക്കാ​യി ക​ര​യാ​ന്‍ പ​റ​യു​മ്പോ​ള്‍ ഇ​ക്കാ​ര്യം മ​ന​സി​ലേ​ക്കെ​ത്തു​മെ​ന്നും പി​ന്നെ ക​ര​ച്ചി​ല്‍ താ​നേ വ​ന്നു​കൊ​ള്ളു​മെ​ന്നും സ്വ​ന്തം ജീ​വി​ത​ത്തി​ലെ കാ​ര്യ​വു​മാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ആ ​രം​ഗ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം മ​നോ​ഹ​ര​മാ​ക്കാ​നാ​വാ​റു​ണ്ടെ​ന്നു​മാ​ണ് താ​രം പ​റ​യു​ന്ന​ത്.

Read More

ഇന്ത്യയിലെ സുന്ദരികൾ പ്രഭാസിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു: തമന്ന

പ്ര​ഭാ​സ് വി​ന​യ​മു​ള്ള താ​ര​മാ​ണെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​മ​ന്ന. എ​സ്.എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യി​ലൂ​ടെ​യാ​ണ് പ്ര​ഭാ​സ് ലോ​ക സി​നി​മ​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​യി മാ​റി​യ​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച അ​നു​ഷ്ക ഷെ​ട്ടി​യെ പ്ര​ഭാ​സ് ക​ല്യാ​ണം ക​ഴി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പു​ക​ളും വ​ന്നി​രു​ന്നു. ബാ​ഹു​ബ​ലി​യി​ൽ പ്ര​ഭാ​സി​ന്‍റെ മ​റ്റൊ​രു നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ത​മ​ന്ന​യോ​ട് അ​ടു​ത്തി​ടെ പ്ര​ഭാ​സി​ന്‍റെ ക​ല്യാ​ണ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു ബാ​ഹു​ബ​ലി​യി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷം ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ൽ ബാ​ഹു​ബ​ലി​ക്കു മു​ന്പും ബാ​ഹു​ബ​ലി​ക്ക് ശേ​ഷ​വും എ​ന്ന ത​ര​ത്തി​ൽ ര​ണ്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​ഭാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ൽ മു​ന്പ് അ​ദ്ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മാ​ത്ര​മു​ള്ള സു​ന്ദ​രി​ക​ളാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ബാ​ഹു​ബ​ലി ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള സു​ന്ദ​രി​ക​ൾ പ്ര​ഭാ​സി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​ഭാ​സ് വ​ള​രെ വി​ന​യ​മു​ള്ള, അ​മ​ര​രേ​ന്ദ്ര ബാ​ഹു​ബ​ലി​യെ പോ​ലെ​യു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്ത ദി​വ​സ​ങ്ങ​ൾ…

Read More

പേരിനൊരു പ്രശ്നം..! നയൻസിന്‍റെ കൊ​ലൈ​യു​തി​ർ കാ​ലം തടഞ്ഞ് ഹൈ​ക്കോടതി

ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന കൊ​ലൈ​യു​തി​ർ കാ​ല​ത്തി​ന്‍റെ റി​ലീ​സ് മ​ദ്രാ​സ് ഹൈ​കോ​ട​തി ത​ട​ഞ്ഞു. സി​നി​മ​യു​ടെ പേ​രി​നെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ൻ സു​ജാ​ത രം​ഗ​രാ​ജ​ന്‍റെ നോ​വ​ലി​ന്‍റെ പേ​രാ​ണ് കൊ​ലൈ​യു​തി​ർ കാ​ലം. ഈ ​പേ​രി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശം സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി കു​മാ​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ പേ​ര് ഉ​പ​യോ​ഗി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ബാ​ലാ​ജി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി റി​ലീ​സ് ത​ട​ഞ്ഞ​ത്. ജൂ​ണ്‍ 14നാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ച​ക്രി തൊ​ലേ​റ്റി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. വാ​ഷു ബ​ഗ്നാ​നി​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ്.

Read More

ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് സാമന്ത

താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത. താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യും വേ​ഗ​ത്തി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. കു​ഞ്ഞ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​ര​കു​ടും​ബ​മെ​ന്നും താ​രം സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തേ​ക്കും എ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സാ​മ​ന്ത ത​ന്നെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സാ​മ​ന്ത ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ ലി​ങ്ക് സ​ഹി​തം ഷെ​യ​ർ ചെ​യ്താ​ണ് സാ​മ​ന്ത വ്യാ​ജ​വാ​ർ​ത്ത​യാ​ണി​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​ത്. ​”അ​ങ്ങനെ​യാ​ണോ, നി​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്പോ​ൾ ഞ​ങ്ങ​ളെ കൂ​ടി അ​റി​യി​ക്ക​ണ​മെ​ന്ന്’ സാ​മ​ന്ത വ്യാ​ജ​വാ​ർ​ത്ത ഷെ​യ​ർ ചെ​യ്ത് ട്വീ​റ്റ് ചെ​യ്തു.

Read More

കോളജ് കുമാരിയുടെ ലുക്ക് ഉണ്ടോ? കു​ഞ്ഞെ​ൽ​ദോ​യുടെ നായികയാകാം

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യി​ലേ​ക്ക് അ​ണി​യറ​പ്ര​വ​ർ​ത്ത​ക​ർ നാ​യി​ക​യെ തേ​ടു​ന്നു. ന​ട​നും അ​വ​താ​ര​ക​നു​മാ​യ ആ​ർ.​ജെ. മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ​ദോ എ​ന്ന സി​നി​മ​യി​ലേ​ക്കാ​ണ് നാ​യി​ക​യെ തേ​ടു​ന്ന​ത്. 17നും 26​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കോ​ള​ജ് കു​മാ​രി​യു​ടെ ലു​ക്ക് ഉ​ള്ള യു​വ​തി​യെ​യാ​ണ് നാ​യി​ക​യാ​യി ആ​വ​ശ്യ​മു​ള്ള​ത്. ജൂ​ണ്‍ 19ന് ​മു​ൻ​പ് ബ​യോ​ഡേ​റ്റ​യും ഫോ​ട്ടോ​യും മെ​യി​ലാ​യി അ​യ​ക്ക​ണ​മെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ആ​സി​ഫ് അ​ലി അ​റി​യി​ച്ചു.

Read More

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. മാ​ളൂ​ട്ടി, അ​ങ്കി​ൾ ബ​ൺ, വ​സു​ധ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ഗാ​ന​ര​ച​യി​താ​വാ​ണ്. 2017ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു.

Read More

ഞാ​ൻ രോ​ഗി​യ​ല്ല, ജീ​വി​തം ന​ര​ക​തു​ല്യം; സു​നൈ​ന റോ​ഷ​ൻ

ജീ​വി​തം ന​ര​ക​തു​ല്യ​മാ​ണെ​ന്നും കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി താ​ൻ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​ണെ​ന്നും ഹൃ​ത്വി​ക് റോ​ഷ​ന്‍റെ സ​ഹോ​ദ​രി സു​നൈ​ന റോ​ഷ​ൻ. സു​നൈ​ന ബൈ​പ്പോ​ളാ​ർ ഡി​സോ​ഡ​റി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും മു​ൻ​പ് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം ത​ള്ളി ക​ള​ഞ്ഞ ഇ​വ​ർ താ​ൻ ഒ​രു രോ​ഗ​ത്തി​ന് അ​ടി​മ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​നി​ക്ക് ബൈ​പ്പോ​ളാ​ർ ഡി​സോ​ഡ​റി​ല്ല. ഞാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മ​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​മ്പോ​ൾ ഞാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചെ​മ്പൂ​രി​ലു​ള്ള ഗോ​ൾ​ഫ് ക്ല​ബി​ലാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യു​ന്ന​ത്. മു​ൻ​പ് മ​ദ്യ​പാ​ന​ത്തി​ൽ നി​ന്നും മോ​ച​നം ല​ഭി​ക്കു​വാ​ൻ ഞാ​ൻ ചി​കി​ത്സ നേ​ടി​യി​രു​ന്നു. ല​ണ്ട​നി​ലാ​യി​രു​ന്നു ഞാ​ൻ. അ​തെ​ല്ലാം ഇ​പ്പോ​ൾ ശ​രി​യാ​യി. ആ ​സ​മ​യ​മാ​ണ് അ​ച്ഛ​ന് അ​ർ​ബു​ദ​മാ​ണെ​ന്ന് ഞാ​ൻ അ​റി​യു​ന്ന​ത്. ഈ ​വാ​ർ​ത്ത​ക​ളെ​ല്ലാം പ്ര​ച​രി​ച്ച​പ്പോ​ൾ ആ​രും എ​ന്നെ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​തൊ​ന്നും തു​റ​ന്നു പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു പ്ര​ശ്ന​വും എ​ന്‍റെ കു​ടും​ബ​ത്തെ ബാ​ധി​ക്ക​രു​തെ​ന്ന് എ​നി​ക്ക്…

Read More

അ​തി​ശ​യി​പ്പി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​! മ​മ്മൂ​ട്ടി ഒ​രു കിം​ഗാ​ണ്; മാ​മാ​ങ്കം നാ​യി​ക പ്രാ​ചി പറയുന്നു

കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര വി​സ്മ​യ​മാ​ണ് മാ​മാ​ങ്കം. ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി വ​ന്പ​ൻ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ ഈ ​വ​ർ​ഷം പൂ​ജ അ​വ​ധി ല​ക്ഷ്യ​മാ​ക്കി തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന സി​നി​മ​യെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നൊ​പ്പം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു. മ​മ്മൂ​ട്ടി കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ വ​ന്പ​ൻ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ന​ടി പ്രാ​ചി തെ​ഹ്‌ല​ൻ ആ​ണ് മാ​മാ​ങ്ക​ത്തി​ലെ നാ​യി​ക. ഓ​ഡി​ഷനി​ലൂ​ടെ​യാ​യി​രു​ന്നു പ്രാ​ചി മാ​മാ​ങ്ക​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യെ കു​റി​ച്ചും മാ​മാ​ങ്ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തി​നെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി പ്രാ​ചി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി മ​ന​സ് തു​റ​ന്ന​ത്. ഞ​ങ്ങ​ളു​ടെ സി​നി​മ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ വ​ന്ന​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വ​തി​യാ​ണ്. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം ആ ​പോ​സ്റ്റ​ർ അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ…

Read More

ബച്ചന് പണിയാണി! അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​റി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ…

ബോ​ളിവു​ഡ് സൂ​പ്പ​ർ താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ന്‍റെ പ്രൊ​ഫൈ​ൽ ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് ത​ന്നെ ആ​യി​രു​ന്നു. എ​ന്നാ​ൽ, ഹാ​ക്ക് ചെ​യ്ത​വ​ർ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ചി​ത്ര​മാ​ണ് പ്രൊ​ഫൈ​ലാ​യി ന​ൽ​കി​യ​ത്. “പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..’ തു​ട​ങ്ങി​യ ട്വീ​റ്റു​ക​ളും പേ​ജി​ൽ പൊ​ടു​ന്ന​നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. റം​സാ​ൻ മാ​സ​ത്തി​ൽ ഇ​ന്ത്യ ദ​യ​യി​ല്ലാ​തെ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ന്ത്യ​യി​ലെ മു​സ്‌​ലീം​ങ്ങ​ൾ ഇ​തി​ന് പ​ക​രം ചോ​ദി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്നു​മാ​യി​രു​ന്നു ഒ​രു ട്വീ​റ്റ്. തു​ർ​ക്കി​ഷ് ഫു​ട്ബോ​ൾ ക​ളി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ഐ​സ്ല​ൻ​ഡ് റി​പ്പ​ബ്ലി​ക്കി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്നും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​ൽ​ദി​സ് തിം ​തു​ർ​ക്കി​ഷ് സൈ​ബ​ർ ആ​ർ​മി​നി എ​ന്ന​പേ​രും ചി​ല ട്വീ​റ്റു​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ക്കൗ​ണ്ടി​ന്‍റെ ക​വ​ർ ചി​ത്ര​വും ഹാ​ക്ക​ർ​മാ​ർ മാ​റ്റി. ഐ​ൽ​ദി​സ് തിം ​എ​ന്ന പേ​രും ഒ​പ്പം അ​വ​രു​ടെ ചി​ഹ്ന​വും ക​ഴു​ക​ന്‍റെ…

Read More

ഹോ​ട്ട് ലു​ക്കി​ൽ പ്രി​യ​ങ്ക! ഫോട്ടോഷൂട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലാകുന്നു

വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ നേ​ടു​ന്ന ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. താ​ര​ത്ത​ന്‍റെ ഡ്ര​സി​ങ്ങ് സ്റ്റൈ​ൽ ഫാ​ഷ​ൻ ലോ​ക​ത്ത് എ​പ്പോ​ഴും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് താ​ര​ത്ത​ന്‍റെ ഫോ​ട്ടോ ഷൂ​ട്ടാ​ണ്. ഇ​ൻ​സ്റ്റൈ​ൽ മാ​സി​ക​യു​ടെ ജൂ​ലൈ പ​തി​പ്പി​ലാ​ണ് ഹോ​ട്ട് ലു​ക്കി​ൽ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. സാ​രി​യി​ൽ ബ്ലൗ​സ് ലെ​സാ​യി​ട്ടു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് മാ​ഗ​സി​ന്‍റെ മു​ഖ​ച്ചി​ത്രം. സാ​രി​യി​ൽ ത​ന്നെ ഇ​ൻ​ഡോ-​വെ​സ്റ്റേ​ണ്‍ സ്റ്റൈ​ലി​ൽ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ശ​സ്ത ഡി​സൈ​നേ​ഴ്സാ​യ സ​ബ്യ​സ​ചി മു​ഖ​ർ​ജി​യും ത​രു​ണ്‍ തഹ്‌ലി​യും ചോ​ർ​ന്നാ​ണ് വ​സ്ത്ര​ങ്ങ​ൾ രൂ​പ ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മാ​സി​ക​യി​ൽ ഇ​ന്ത്യ​ൻ സാ​രി​യെ കു​റി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള​ള ക​വ​ർ സ്റ്റോ​റി പ്ര​സി​ദ്ധീ​ക​രു​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വി​നോ​ടൊ​പ്പം യു​എ​സി​ലാ​ണ് പ്രി​യ​ങ്ക താ​മ​സം.

Read More