വെണ്ണിലാ കബഡി കുഴു, അഴഗർസാമിയിൻ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്തിരൻ. സുശീന്തിരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം. തല എന്ന് ആരാധകർ വിളിക്കുന്ന തമിഴ് സൂപ്പർതാരം അജിത്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് സുശീന്തിരന്റെ ആവശ്യം. മാത്രമല്ല ഇപ്പോൾ തന്നെ രാഷ്ട്രീയത്തിലിറങ്ങണമെന്നും ഇതാണ് പറ്റിയ സമയമെന്നും സുശീന്തിരൻ പറയുന്നു. അജിത്തിന് മാത്രമേ തമിഴ്നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നാണ് സുശീന്തിരൻ പറയുന്നത്. ഇപ്പോഴാണ് അജിത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് നൂറുശതമാനം അനുയോജ്യമായ സമയമെന്നും സുശീന്തിരൻ പറയുന്നു. വ്യത്യസ്ത അഭിപ്രായങ്ങളാണ് സുശീന്തിരന്റെ പോസ്റ്റിനു ലഭിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങാതെ അഭിനേതാവായി തുടരുന്നതാണ് നല്ലതെന്നാണ് അജിത്തിന്റെ ആരാധകരിൽ പലരുടേയും അഭിപ്രായം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം വിശ്വാസം വൻ വിജയമായിരുന്നു. രജനീകാന്തിന്റെ പേട്ടയ്ക്കൊപ്പം റിലീസ് ചെയ്തിട്ടും വിശ്വാസം 200 കോടിയിലധികം നേടിയിരുന്നു.
Read MoreCategory: Movies
സണ്ണി ലിയോണി തമിഴ് ‘രാഷ്ട്രീയത്തിലേക്ക്’
സണ്ണി ലിയോണി തമിഴ് സിനിമയിൽ രാഷ്ട്രീയക്കാരിയുടെ വേഷത്തിലെത്തുന്നു. ബോളിവുഡിലും തെന്നിന്ത്യയിലുമായി നടിക്ക് തിരക്കേറിയ സമയത്താണ് ഇത്തരത്തിലൊരു വിവരം പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി എന്നാണ് സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന് പേരിട്ടതെന്നും അറിയുന്നു. വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന് വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സണ്ണി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തിക്കൊണ്ടാണ് എടുക്കുന്നത്. ചിത്രത്തില്‍ തമിഴ്നാട് രാഷ്ട്രീയ നേതാവായി സണ്ണി എത്തുമെന്ന് സംവിധായകന് അറിയിച്ചു. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സണ്ണി ലിയോണിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
Read Moreദളപതി 63നെ സൺ നെറ്റ്വർക്ക് സ്വന്തമാക്കി
വിജയ്യുടെ ദളപതി 63ന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് റിക്കാർഡ് തുകയ്ക്ക്. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ നെറ്റ്വർക്കാണ് ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിക്കാർഡ് തുക എത്രയാണെന്നുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായകൻ കതിറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Read Moreപേളി-ശ്രീനിഷ് വിവാഹം മേയിൽ
സിനിമ താരം പേളി മണിയും ശ്രീനിഷും തമ്മിലുള്ള വിവാഹ തീയതി പുറത്തുവിട്ടു. മേയ് അഞ്ച്, എട്ട് എന്നീ ദിവസങ്ങളിലാണ് വിവാഹം നടക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ കൂടിയാണ് പേളി ആരാധകരെ അറിയിച്ചത്. എവിടെ വച്ചാണ് ചടങ്ങുകൾ നടക്കുന്നതെന്ന് വ്യക്തമല്ല. ബിഗ് ബോസ് ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
Read Moreപൃഥ്വിരാജ് സിനിമയ്ക്കായി ജനിച്ചവൻ! അഭിനന്ദനവുമായി സിദ്ധാർഥ്
പൃഥ്വിരാജിനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. ഇത് ഷെയർ ചെയ്താണ് സിദ്ധാർഥ് പൃഥ്വിരാജിനെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിച്ചത്. “എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. പൃഥ്വിരാജ് സിനിമയ്ക്കായി ജനിച്ചവനാണ്. ലൂസിഫറിന്റെ ട്രെയിലർ അതിമനോഹരമായിരിക്കുന്നു. ഇത് കാണാൻ കാത്തിരിക്കാൻ വയ്യടാ മോനെ. മോഹൻലാൽ ഒരു ഡെമി ഗോഡ് സൂപ്പർസ്റ്റാർ തന്നെയാണ്. അതും തക്കതായ കാരണങ്ങൾ കൊണ്ട്’. സിദ്ധാർഥ് കുറിച്ചു.
Read Moreതരംഗമായി ദിലീപ്-കാവ്യ ദമ്പതികളുടെ പുതിയ ചിത്രം
ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ ദിലീപ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ഇപ്പോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ദിലീപും കാവ്യയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. പുതിയ സിനിമയുടെ ലുക്കിൽ മഞ്ഞ ഷർട്ട് ധരിച്ച ദിലീപാണ് ചിത്രത്തിലുള്ളത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. വിവാഹത്തോടെ പൊതുവേദികളിൽ കാവ്യ മാധവൻ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ദിലീപ് നായകനാകുന്ന പ്രഫസർ ഡിങ്കൻ റിലീസിനൊരുങ്ങുകയാണ്. ശുഭരാത്രി, ജാക്ക് ഡാനിയൽ എന്നിവയാണ് ദിലീപിന്റെ മറ്റു പ്രൊജക്ടുകൾ.
Read Moreമീശ പിരിച്ച് മുണ്ടുടുത്താൽ മാത്രം സിനിമ വിജയിക്കില്ല: മോഹൻലാൽ
നായകന് മീശയും മുണ്ടും ജീപ്പുമുണ്ടെങ്കിൽ സിനിമ വിജയിക്കണമെന്നില്ലെന്ന് നടൻ മോഹൻലാൽ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ഗെറ്റപ്പിൽ വന്ന ചില സിനിമകൾ വിജയിച്ചു. നരസിംഹം വലിയ വിജയമായിരുന്നു. എന്നാൽ ആ ചേരുവകൾ ചേർത്തെടുത്ത ഒരുപാട് ചിത്രങ്ങൾ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. മോഹൻലാൽ പറഞ്ഞു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി ഹൈറേഞ്ചിൽ ജീവിക്കുന്നയാളാണ്. അതുകൊണ്ടാണ് അയാൾക്ക് ജീപ്പുള്ളത്. രാഷ്ട്രിയക്കാരനായതുകൊണ്ട് വെള്ളമുണ്ട് ഉടുക്കുന്നു. പിന്നെ അയാൾക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ജീവിക്കുന്നത്. സിനിമ കണ്ടാൽ അതെല്ലാം മനസിലാകും. മോഹൻലാൽ വ്യക്തമാക്കി.
Read Moreറോഷൻ ആൻഡ്രൂസിനും കൂട്ടുപ്രതിക്കും ഇടക്കാല ജാമ്യം
ചലച്ചിത്ര നിർമാതാവായ ആൽവിൻ ആന്റണിയെ വീടുകയറി ആക്രമിച്ച കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി മാർച്ച് 28 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇക്കാലയളവിൽ ഇവരെ അറസ്റ്റ് ചെയ്താൽ 30,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തിൽ വിടണമെന്ന് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. ആൽവിൻ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോഷൻ ആൻഡ്രൂസിനും നവാസിനുമെതിരേ കേസ് എറണാകുളം സൗത്ത് പോലീസ് എടുത്തിരുന്നു. അടുത്ത ദിവസം ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നിർമാതാവിന്റെ മകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടർന്ന് ഇയാളെ പുറത്താക്കിയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിൽ സിനിമാ പ്രവർത്തകർക്കിടയിൽ ഇയാൾ തനിക്കെതിരേ അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും റോഷൻ ആൻഡ്രൂസിന്റെ ഹർജിയിൽ പറയുന്നു.…
Read Moreപ്ലാസ്റ്റിക്ക് സർജറിയോട് താത്പര്യമില്ല: സാറാ അലി ഖാൻ
സിനിമയില്‍ നിലനില്ക്കണമെങ്കില് ഫിറ്റ്നസും ശരീര സൗന്ദര്യവും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷികമാണ്. താരങ്ങളെല്ലാം ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കുന്നവരാണ്. സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് ബോളിവുഡിന്റെ സ്വന്തം താരപുത്രികളിലൊരാളായ സാറ അലി ഖാന് വ്യക്തമായ അഭിപ്രായമുണ്ട്. സമ്മര്‍ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്ക്കണമെങ്കില് അതിനെ അതിജീവിച്ചേ തീരൂവെന്നും താരം പറയുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ട്. മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് അത്ര താല്പര്യമില്ലെന്നും സാറ പറഞ്ഞു. സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് കാര്യത്തിലും വിജയിക്കാം. ശരീരം വണ്ണം വെച്ചിരിക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി അത് കുറയ്ക്കേണ്ടി വരും. വ്യായാമങ്ങളും ചെയ്യേണ്ടതായി വരും. സ്വന്തം രൂപഭാവത്തില്‍ ആത്മവിശ്വാസമുള്ളിടത്തോളം അത്തരത്തിലുള്ള സര്ജറികള്ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും താരപുത്രി പറയുന്നു.
Read Moreഇന്ന് നിങ്ങൾ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, പക്ഷേ…
മലയാളം സിനിമാ മേഖലയിൽ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം തന്റെ പേര് എഴുതി ചേർത്ത താരമാണ് ടോവിനൊ തോമസ്. ചേറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ തിരക്കേറിയ മുൻനിര താരമായി മാറിയ ടോവിനോ വർഷങ്ങൾക്കു മുമ്പ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 2011 സിനിമയിൽ താരം തുടക്കം കുറിക്കുന്ന സമയമാണ് ഇത് കുറിച്ചത്. “ഇന്ന് നിങ്ങൾ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല. വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’. ടോവിനൊ കുറിച്ചു. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ താരം ധനുഷ് നായകനായി എത്തിയ മാരി 2വിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസഫറാണ് ടോവിനോയുടെതായി റിലീസ്…
Read More