സ​ണ്ണി ലി​യോ​ണി തമിഴ് ‘രാഷ്ട്രീയത്തിലേക്ക്’

സ​ണ്ണി ലി​യോ​ണി ത​മി​ഴ് സി​നി​മ​യി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​രി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലു​മാ​യി ന​ടി​ക്ക് തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി എ​ന്നാ​ണ് സ​ണ്ണി ലി​യോ​ണി​ന്‍റെ പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ന് പേ​രി​ട്ട​തെ​ന്നും അ​റി​യു​ന്നു.

വീ​ര​മാ​ദേ​വി​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള​ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീ​ര​മാ​ദേ​വി​യു​ടെ സം​വി​ധാ​യ​ക​ന്‍ വി​സി വ​ടി​വു​ടൈ​ന്‍ ആ​ണ് സ​ണ്ണി​യു​ടെ പു​തി​യ ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. സ​ണ്ണി കേ​ന്ദ്ര​ക​ഥാ​പാ​​ത്ര​മാ​കു​ന്ന ചി​ത്രം ഒ​രു രാ​ഷ‌്‌​ട്രീ​യ വി​ഷ​യം മു​ന്‍​നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് എ​ടു​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ നേ​താ​വാ​യി സ​ണ്ണി എ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ അ​റി​യി​ച്ചു. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​കരെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടിട്ടി​ല്ല. സ​ണ്ണി ലി​യോ​ണി​യുടെ പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts